Search
  • Follow NativePlanet
Share
» »കോടമഞ്ഞു പൊതിഞ്ഞ താഴ്വാരങ്ങളും പച്ചപ്പും.. ഈ വിന്‍റർ നാട്ടിൽ അടിച്ചുപൊളിക്കാം!

കോടമഞ്ഞു പൊതിഞ്ഞ താഴ്വാരങ്ങളും പച്ചപ്പും.. ഈ വിന്‍റർ നാട്ടിൽ അടിച്ചുപൊളിക്കാം!

ഇതാ ഈ വിന്‍റർ സീസണിൽ സഞ്ചാരി എന്ന നിലയിൽ കേരളത്തിൽ അറിഞ്ഞിരിക്കേണ്ട യാത്രാനുഭവങ്ങൾ എന്തൊക്കെയാണെന്നു നോക്കാം!

കനത്തമഴക്കാലം കഴിഞ്ഞ് നാടും മലനിരകളും പച്ചപ്പിലേക്ക് മടങ്ങിയെത്തുന്ന സമയമാണിത്... നേരത്തേയെത്തുന്ന ഇരുട്ടും മുന്നറിയിപ്പില്ലാതെ കയറിയിറങ്ങി വരുന്ന കോടമഞ്ഞും പിന്നെ ആ തണുപ്പും എല്ലാ ചേർന്ന് കേരളത്തിന്‍റെ ശിശിരകാലം ആസ്വദിക്കുവാൻ മലയാളികൾ തയ്യാറെടുത്തു കഴിഞ്ഞു. മൂന്നാറും വാഗമണ്ണും തേടി ഉത്തരേന്ത്യൻ സഞ്ചാരികൾ കേരളത്തിലേക്കുള്ല യാത്രകളുടെ പണിപ്പുരയിലാണ്... ഇതാ ഈ വിന്‍റർ സീസണിൽ സഞ്ചാരി എന്ന നിലയിൽ കേരളത്തിൽ അറിഞ്ഞിരിക്കേണ്ട യാത്രാനുഭവങ്ങൾ എന്തൊക്കെയാണെന്നു നോക്കാം!

വാഗമൺ കയറാം

വാഗമൺ കയറാം

ലോകമെത്ര കണ്ടാലും മലയാളികൾക്ക് മഞ്ഞുകാലം ആസ്വദിക്കുവാൻ എന്നും പ്രിയപ്പെട്ട ഇടങ്ങളിലൊന്ന് വാഗമൺ ആണ്. ഇവിടേക്ക് വരുന്നതിന് ഒരു സീസൺ വേണ്ടായെങ്കിൽപ്പോലും തണുപ്പുകാലത്ത് ഇവിടെ സഞ്ചാരികളുടെ തിരക്കായിരിക്കും. മൊട്ടക്കുന്നും പുൽമേടും പൈൻഫോറസ്റ്റും തങ്ങൾപ്പാറയും വ്യൂ പോയിന്‍റും കുരിശുമലയുമടക്കം നിരവധി കാഴ്ചകൾ ഇവിടെ കാണുവാനുണ്ട്. വൈകുന്നേരത്തോടെ, ഒരു രാത്രി ചിലവഴിക്കുന്ന തരത്തിൽ യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ രാത്രിയിലെ ക്യാംപിങ്ങും കോടമഞ്ഞിൽ പൊതിഞ്ഞ പുലരികളും ഒക്കെയായി ഒരു ദിവസം മനോഹരമാക്കാം. മികച്ച നിലവാരമുള്ള റിസോർട്ടുകൾ ഇവിടെ പോക്കറ്റിലൊതുങ്ങുന്ന നിരക്കിൽ ലഭ്യമാണ്.

PC:Nandhu Kumar

തൂവാനം വെള്ളച്ചാട്ടം കാണാം

തൂവാനം വെള്ളച്ചാട്ടം കാണാം

തണുപ്പുകാലത്ത് മൂന്നാറിലേക്കൊരു യാത്ര പ്ലാന് ചെയ്യാത്ത ഒരു സഞ്ചാരി പോലും കാണില്ല. ഇത്തവണത്തെ മൂന്നാർ യാത്രയിൽ കുറച്ചു വ്യത്യസ്തതകൾ ആയാലോ? സാധാരണയാത്രയിലെ സ്ഥിരം സങ്കേതങ്ങൾ മാറ്റിപ്പിടിച്ച് ഒരു വെള്ളച്ചാട്ടം കാണുവാൻ കാടുയറിയാലോ. എങ്കിൽ നേരെ മറയൂരില്‍ ചിന്നാർ വന്യജീവി സങ്കേതത്തിലെ തൂവനാം വെള്ളച്ചാട്ടമാണ് ഈ യാത്രയിലെ ആകർഷണം. ചിന്നാറിലെ കരിമുട്ടിയിൽ നിന്നും ആലാംപെട്ടിയിലെത്തി അവിടെ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്. കാടിന്റെ അതിമനോഹരമായ കുറച്ചധികം കാഴ്ചകളും അനുഭവങ്ങളും സ്വന്തമാക്കി പോകുന്നയാത്ര മൂന്നാറിലെത്തിയിട്ട് ചെയ്തില്ലെങ്കില് അത് വലിയ നഷ്ടമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കൺമുന്നിൽ പതഞ്ഞൊഴുകുന്ന തൂവാനം വെള്ളച്ചാട്ടത്തിന്റെ കാഴ്ച മനസ്സിൽ എന്നും നിൽക്കുന്ന ഒന്നായിരിക്കും.

PC:keralatourism

മൂന്നാറിലേക്ക് പോയാലോ

മൂന്നാറിലേക്ക് പോയാലോ

നേരത്തെ പറഞ്ഞതുപോലെ, വിന്‍റർ യാത്രകൾക്ക് ഒരു പൂർണ്ണതയുണ്ടാകണമങ്കിൽ കണ്ടിരിക്കേണ്ട സ്ഥലമാണ് മൂന്നാർ, കോടമഞ്ഞും അതിലൂടെ അരിച്ചിറങ്ങി വരുന്ന സൂര്യോദയക്കാഴ്ചകളും കാടുകളിലേക്കുള്ള യാത്രയും തേയിലത്തോട്ടം ട്രക്കിങും ഏലക്കാട്ടിലെ താമസവും വൈകുന്നരേം നാലുമണി കഴിയുമ്പോഴേക്കും പ്രദേശത്തെ മൂടുന്ന മഞ്ഞും ഒക്കെയായി അടുത്ത ശിശിരമെത്തുന്നതുവരെ മനസ്സിൽ സൂക്ഷിക്കുവാനുള്ള കാഴ്ചകൾ മൂന്നാർ തരും.

PC:Srinivasan Venkataraman

ധർമ്മടത്ത് കയാക്കിങ് നടത്താം

ധർമ്മടത്ത് കയാക്കിങ് നടത്താം

ഇതുവരെ കണ്ടതും അറിഞ്ഞതുമായ വിന്‍റർ യാത്രകളിൽ നിന്നും ഒരു വ്യത്യസ്തത തേടുന്നവർക്ക് തലശ്ശേരിയിലേക്ക് വരാം. കണ്ണൂർ-തലശ്ശേരി റോഡില്‍ മുഴപ്പിലങ്ങാട് ബീച്ചിൽ നിന്നും കാണുവാൻ കഴിയുന്ന ധർമ്മടം തുരുത്ത് മലബാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി വളർന്നുവരുവാൻ പ്രാപ്തിയുള്ള സ്ഥലമാണ്. സാഹസിക വിനോദസഞ്ചാരത്തിനും സുരക്ഷിതമായി കടൽസാഹസിക വിനോദങ്ങൾക്കും പറ്റിയ ഇവിടെ ഇത്തവണ കയാക്കിങ് നടത്താം. നിരവധി ട്രാവൽ കമ്പനികൾ ഇവിടെ ഇത്തരത്തിൽ നിരവധി സാഹസിക പ്രവർത്തനങ്ങൾ നടത്താറുണ്ട്. ധർമമ്ടം ദ്വീപിലേക്ക് കയാക്കിൽ തുഴഞ്ഞുപോകുവാനുള്ള സൗകര്യമാണ് മിക്കവരും ചെയ്യുന്നത്. പച്ചത്തുരുത്ത് എന്നും ധര്‍മ്മടം തുരുത്ത് അറിയപ്പെടുന്നു.

PC:Shagil Kannur

വട്ടവടയിലേക്ക് പോകാം

വട്ടവടയിലേക്ക് പോകാം


കേരളത്തിൽ ശൈത്യകാല കൃഷിക്ക് പേരുകേട്ട വട്ടവട മൂന്നാറിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ദിവസത്തെ മൂന്നാർ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഒരു ദിവസം വട്ടവട സന്ദര്‍ശിക്കുവാൻ മാറ്റിവയ്ക്കാം. തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ഇവിടെ എത്തണമെങ്കിൽ മൂന്നാറിൽ നിന്നും 54 കിലോമീറ്റർ യാത്രാ ദൂരമുണ്ട്. സമുദ്രനിരപ്പിൽ നിന്നും ആറായിരം അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോഴും വളരെ സുഖകരവും ഒട്ടും ക്ഷീണിപ്പിക്കാത്തതുമായ കാലാവസ്ഥയാണ്. തട്ടുതട്ടായുള്ള കൃഷിയിടങ്ങളിലാണ് ഇവിടെ കൃഷി നടത്തുന്നത്. പ്രകൃതിഭംഗി ആസ്വദിച്ച് എത്തിച്ചേരുവാന്‍ സാധിക്കുന്ന വഴിയാണ് ഇവിടേക്കുള്ള യാത്രയുടെ മറ്റൊരു ആകർഷണം. സ്ട്രോബെറി മുതൽ കാബേജും കാരറ്റും വരെയുള്ള വിളകളാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഇവിടുത്തെ പാഷൻഫ്രൂട്ടു വളറെ പ്രസിദ്ധമാണ്. ഒരു ടോട്ടൽ വിന്‍റർ പാക്കേജാണ് നോക്കുന്നതെങ്കിൽ വട്ടവട നിങ്ങളെ നിരാശരാക്കില്ല.

PC:Jayalekshman SJ

 മൺറോ തുരുത്തിൽ പോകാം

മൺറോ തുരുത്തിൽ പോകാം

കായലുകളിലെയും കനാലുകളിലേയും സൂര്യോദയക്കാഴ്ചകൾക്ക് എന്നും ഇരട്ടിഭംഗിയാണ്. എന്നാൽ ഈ കാഴ്ചകൾ കാണുന്നത് മഞ്ഞുകാലത്താണെങ്കിലോ.. ഈ ഭംഗി വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാവുന്നതിലും അപ്പുറത്താകും. ഇത്തരമൊരു ദൃശ്യാനുഭവമാണ് നോക്കുന്നതെങ്കിൽ നേരെ കൊല്ലത്തെ മൺറോ തുരുത്തിലേക്ക് പോകാം. പ്രകൃതിയുടെ ക്യാൻവാസിൽ ഏതോ ചിത്രകാരൻ കോറിയിട്ട ചിത്രംപോലെ മനോഹരമാണ് മൺറോ തുരുത്ത്. മൂന്നു വശം കല്ലടയാറും നാമാത്തെ വശം അഷ്ടമുടിക്കായലും ചുറ്റിക്കിടക്കുന്ന മൺറോ തുരുത്തിൽ എണ്ണമറ്റ കൈത്തോടുകള് കാണാം. ചിലയിടങ്ങളിൽ കഷ്ടി ഒരുവള്ളത്തിന് മാത്രം കടന്നുപോകുവാൻ സാധിക്കുന്ന വലുപ്പം മാത്രമേ കാണുകയുള്ളൂ. കൈത്തോടിന് ഇരുവശങ്ങളിലുമായി വീടുകളും ചായക്കടകകളും ചെമ്മീൻകെട്ടുകളുമെല്ലാം കാണാം.

PC:Marieke Weller

വയനാടിന്റെ കോടമഞ്ഞിലേക്ക്

വയനാടിന്റെ കോടമഞ്ഞിലേക്ക്

വിന്‍റർ യാത്രകളിൽ മലയാളികളുടെ ബക്കറ്റ് ലിസ്റ്റിൽ എന്നും കിടക്കുന്ന സ്ഥലം വയനാട് ആണ്. എത്ര തവണ കണ്ടാലും പുതുമ നഷ്ടപ്പെടാത്ത സ്ഥലമാണ് വയനാട്. ഏലത്തോട്ടങ്ങൾക്കും ടീ എസ്റ്റേറ്റുകൾക്കും നടുവിലുള്ള റിസോർട്ടുകളിലെ താമസം വയനാട് യാത്രയെ കൂടുതൽ രസമുള്ളതാക്കും. കുറഞ്ഞ ചിലവിൽ മികച്ച സൗകര്യമൊരുക്കുന്ന നിരവധി റിസോർട്ടുകൾ ഇവിടെ കാണാം. വിന്‍റർ സീസണിൽ കനത്ത തണുപ്പും കോടമഞ്ഞും വയനാടിന്‍റെ പ്രത്യേകതയാണ്. ഈ കോടമ‍ഞ്ഞു കാണുവാൻ മാത്രം നിരവധി സഞ്ചാരികൾ ഇവിടെ എത്തുന്നു. കുറുമ്പാലക്കോട്ടയും ലക്കിടി ചുരവുമാണ് മഞ്ഞുകാണുവാൻ മികച്ച സ്ഥലങ്ങൾ. കുറുവാ ദ്വീപ് സഞ്ചാരികൾക്കായി തുറന്നിട്ടുള്ളതിനാൽ ഇവിടം കൂടി ഉൾപ്പെടുത്തി യാത്ര പ്ലാൻ ചെയ്യാം.

PC:Karkiabhijeet

രഹസ്യം രഹസ്യമായിത്തന്നെയിരിക്കട്ടെ!! പാറകളിലെ ഗുഹകളും ഭൂമിക്കടിയിലെ നദിയും... അന്തർഗംഗയുടെ നിഗൂഢതകൾരഹസ്യം രഹസ്യമായിത്തന്നെയിരിക്കട്ടെ!! പാറകളിലെ ഗുഹകളും ഭൂമിക്കടിയിലെ നദിയും... അന്തർഗംഗയുടെ നിഗൂഢതകൾ

സൈലന്‍റ് വാലി

സൈലന്‍റ് വാലി

മഞ്ഞും തണുപ്പും എന്നും സഞ്ചാരികളുടെ ഒരു വീക്ക്നെസാണ്. എന്നാൽ ഈ മഞ്ഞ് കാടിനുള്ളിലാണെങ്കിലോ..പറയുകയും വേണ്ട. അങ്ങനെയൊരു യാത്രാവസരം നല്കുന്ന സ്ഥലമാണ് നമ്മുടെ സൈലന്‍റ് വാലി. കാടിനുള്ളിലൂടെ മികച്ച സഫാരികളും വൈൽഡ് ലൈഫ് സ്പോട്ടിങ്ങും ഇവിടുത്തെ യാത്രകൾ നിങ്ങൾക്ക് തരും. എന്നാൽ ഇവിടേക്കുള്ള യാത്ര നേരത്തെ പ്ലാൻ ചെയ്തുവേണം വരുവാൻ. ഉച്ചകഴിഞ്ഞ് 2.45 വരെ മാത്രമേ ഇവിടേക്ക് സഞ്ചാരികൾക്ക് പ്രേവശനം അനുവദിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ 6:45ന് ഇവിടം തുറക്കും.

PC:Sancia Morris

രാജസ്ഥാനിലെ വിന്‍റര്‍ വേറെ ലെവലാണ്... കൊട്ടാരം മുതല്‍ മരുഭൂമിയിലെ പച്ചപ്പ് വരെരാജസ്ഥാനിലെ വിന്‍റര്‍ വേറെ ലെവലാണ്... കൊട്ടാരം മുതല്‍ മരുഭൂമിയിലെ പച്ചപ്പ് വരെ

വിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാംവിന്‍റര്‍ യാത്രകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാം..വ്യത്യസ്തമായി പോകുവാന്‍ ഈ സ്ഥലങ്ങള്‍ കൂടി പരിഗണിക്കാം

Read more about: winter kerala travel experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X