Search
  • Follow NativePlanet
Share
» »കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

കര്‍ക്കിടക പുണ്യത്തിനായി പോകാം ഈ ക്ഷേത്രങ്ങളിലേക്ക്

കര്‍ക്കിടകം എന്നാല്‍ പുണ്യത്തിന്റെ മാസമാണ്. രാമായണ ശീലുകളാല്‍ മുഖരിതമായ സന്ധ്യാ നേരങ്ങളും തോരാത്ത മഴയും എല്ലാമായി വിശ്വാസികള്‍ പുണ്യത്തോടെയും അതിലേറെ വിശുദ്ധിയോടെയും കണ്ടിരുന്ന സമയംം. പണ്ട് കര്‍ക്കിടകം പഞ്ഞ മാസമായിരുന്നു. ഇന്ന് അതൊക്കെ മാറിയെങ്കിലും അന്നത്തെ വിശ്വാസങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. ഇതാ രാമായണ മാസത്തില്‍ തീര്‍ച്ചയായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങള്‍ പരിചയപ്പെടാം..

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം

കര്‍ക്കിടക മാസത്തില്‍ തീര്‍ച്ചയായും ദര്‍ശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ രാമ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീരാമനെ അത്യുഗ്രഭാവത്തിൽ ചതുർബാഹു വിഷ്ണുരൂപത്തിൽ ആണിവി‌ടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. എറണാകളം, തൃശൂര്‍ ജില്ലകളിലായുള്ല നാലമ്പല ക്ഷേത്ര ദര്‍ശനത്തില്‍ രാമ ക്ഷേത്രമാണ് തൃപ്രയാര്‍ ക്ഷേത്രം. ക്ഷേത്രത്തിലെ വിഗ്രഹത്തിനും ഏറെ പ്രത്യേകതകള്‍ ഉണ്ടെന്ന് കരുതപ്പെ‌ടുന്നു. ശ്രീകൃഷ്ണഭഗവാൻ ദ്വാരകയിൽ പൂജിച്ചതാണത്രെ ഇവിടുത്തെ വിഗ്രഹം.
PC:Pyngodan

ചതുർബാഹുവായ ശ്രീരാമസ്വാമി

ചതുർബാഹുവായ ശ്രീരാമസ്വാമി

ഖരൻ, ദൂഷണൻ, ത്രിശിരസ്സ് എന്നീ മൂന്ന് രാക്ഷസന്മാരെയും അവരുടെ പതിനായിരം പടയാളികളെയും വെറും മൂന്നേമുക്കാൽ നാഴികകൊണ്ട് നിഗ്രഹിച്ചശേഷം അത്യുഗ്ര ഭാവത്തില്‍ നില്‍ക്കുന്ന ശ്രീരാമനാണ് ഇവിടുത്തെ പ്രതിഷ്ഠ. വിഗ്രഹത്തിനു ഇരുവശവും ശ്രീദേവിയെയും ഭൂമീദേവിയെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവാന്‍റെ കോപം കുറയ്ക്കുവാനാണ് ഇങ്ങനെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. ആറടിയിലധികം ഉയരം വരുന്ന അഞ്ജനശിലാവിഗ്രഹമാണ് ഇവിടുത്തേത്.
PC:Challiyan

 ശ്രീരാമ ക്ഷേത്രം, രാമപുരം

ശ്രീരാമ ക്ഷേത്രം, രാമപുരം

കേരളത്തിലെ പുരാതനമായ മറ്റൊരു രാമ ക്ഷേത്രമാണ് കോട്ടയം പാലായിലെ ശ്രീരാമ ക്ഷേത്രം. ഏകദേശം ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട് എന്നാണ് വിശ്വാസം. രാവണന്‍ തട്ടിക്കൊണ്ടു പോയ സീതാദേവിയെ തിരഞ്ഞുള്ള ശ്രീലങ്കയിലേക്കുള്ള യാത്രയില്‍ ശ്രീരാമന്‍ ഇവിടെയെത്തി വിശ്രമിച്ചു എന്നാണ് കരുതപ്പെടുന്നത്. ആ സ്ഥലത്താണ് ഇന്നു കാണുന്ന രാമപുരം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഉപദേവതകള്‍

ഉപദേവതകള്‍

ശ്രീരാമന്റെ വിഗ്രഹത്തിന്റെ വലതുഭാഗത്ത് ശിവ പാർവ്വതിയുടെ വിഗ്രഹമുണ്ട്. ഇതിനടുത്താണ് ശ്രീ ധർമ്മശാസ്‌ത്രത്തിന്റെ വിഗ്രഹം. ഭദ്രകാളി, ലക്ഷ്മി ഭഗവതി, മഹാ ഗണപതി, ശ്രീ ഹനുമാൻ, നാഗരാജൻ എന്നിവരാണ് രാമപുരം ശ്രീരാം ക്ഷേത്രത്തിൽ ആരാധിക്കുന്ന മറ്റ് ഉപദേവതകൾ. ഭയിക രൂപത്തിൽ ഭദ്രകാളിയെ ആരാധിക്കുന്നത് ദാരിക എന്ന അസുരന്റെ ശിരഛേദം ചെയ്താണ്.

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

കര്‍ക്കിടക മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുനെല്ലി ക്ഷേത്രം. ദക്ഷിണകാശി എന്നും ദക്ഷിണ ഗയ എന്നും പേരുള്ള ഈ ക്ഷേത്രം വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. കരിങ്കല്ലില്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രം നിര്‍മ്മാണപരമായി ഏറെ പ്രത്യേകതകളുള്ള ഒന്നാണ്. മുപ്പത് കല്‍ത്തൂണുകളിലാണ് ഈ ക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്.
PC:Vijayakumarblathur

കര്‍ക്കിടകത്തിലെ ബലി തര്‍പ്പണം

കര്‍ക്കിടകത്തിലെ ബലി തര്‍പ്പണം

കര്‍ക്കിടക മാസത്തിലെ ബലി തര്‍പ്പണം ഇവിടെ ഏറെ പ്രസിദ്ധമാണ് ഇവിടെ ബലിയിട്ടാല്‍ ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുമെന്ന് മനസ്സിലാക്കാം. പിതൃബലി, തിലഹോമം, പിതൃപൂജ എന്നീ പൂജകളാണ് ഇവിടെ നടത്തുന്നത്. ബ്രഹ്മാവ് നിര്‍മ്മിച്ച ക്ഷേത്രമാണിതെന്നാണ് ചില വിശ്വാസങ്ങള്‍ പറയുന്നത്.

PC:Vijayakumarblathur

തിരുമൂഴിക്കുളം ലക്ഷ്മമണ പെരുമാള്‍ ക്ഷേത്രം

തിരുമൂഴിക്കുളം ലക്ഷ്മമണ പെരുമാള്‍ ക്ഷേത്രം

കേരളത്തിലെ തിരുപ്പതി ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുമൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. എറണാകുളം ജില്ലയില്‍ ചാലക്കുടി പുഴയുടെ തീരത്താണ് ഈ ക്ഷേത്രമുള്ളത്. ലക്ഷ്മണന്‍റെ സാങ്കല്പിക പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ പ്രതിഷ്ഠിച്ച് പ്രാര്‍ത്ഥിച്ചിരുന്ന വിഗ്രഹമാണ് ഇവിടെയുള്ളത്. കേരളത്തിലെ ഏറ്റവും ലക്ഷണമൊത്ത കൂത്തമ്പലൊന്ന് ഈ ക്ഷേത്രത്തില്‍ കാണാം. തൃപ്രയാർ, ഇരിങ്ങാലക്കുട, മൂഴിക്കുളം, പായമ്മൽ എന്നിങ്ങനെയാണ് ഈ നാലമ്പലങ്ങളില്‍ ദര്‍ശനം നടത്തുന്നത്.

PC:Ramesh NG

 കൂടൽമാണിക്യം ക്ഷേത്രം

കൂടൽമാണിക്യം ക്ഷേത്രം

കര്‍ക്കിടക മാസത്തില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് കൂടല്‍മാണിക്യം ക്ഷേത്രം. ഭരതനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സാധാരണ ക്ഷേത്രങ്ങളിലെ പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ എന്നിവയാണ് ഇവിടെ നടത്തുന്നത്. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നതും ശ്വാസസംബന്ധമായ രോഗം മാറുവാനായി മീനൂട്ട് വഴിപാടും ഇവിടെ പ്രസിദ്ധമാണ്.

PC:Challiyan

ദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാംദ്വാരകയില്‍ കൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹം, കര്‍ക്കിടകത്തില്‍ ഉച്ചയ്ക്കുമുന്നെ തൊഴുത് പ്രാര്‍ഥിക്കാം

കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്കര്‍ക്കിടക പുണ്യത്തിനായി പോകാം പായമ്മലപ്പന്‍റെ സന്നിധിയിലേക്ക്

കള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾകള്ളക്കർക്കിടകത്തിൽ ഐശ്വര്യം കൊണ്ടുവരാൻ ഈ ക്ഷേത്രങ്ങൾ

Read more about: kerala pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X