സഞ്ചാരപ്രിയരായ സുഹൃത്തുക്കളെ എങ്ങനെയൊക്ക സന്തോഷിപ്പിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ?! പിറന്നാളും പുതുവര്‍ഷവും പോലുള്ള അവസരങ്ങളില്‍ ഒരുകെട്ട് പുസ്തകമോ വസ്ത്രങ്ങളോ ഒക്കെ വാങ്ങി നല്കുന്നതിലും തങ്ങളുടെ യാത്രയില്‍ ഉപകാരപ്രദമാകുന്ന എന്തെങ്കിലും തന്നെയാവും യാത്രക്കാരായ ചങ്ങാതിമാര്‍ക്ക് നല്കുന്നതാവും അവരെ കൂടുതല്‍ സന്തോഷിപ്പിക്കുക. തങ്ങളുടെ യാത്രകളെ കൂടുതല്‍ ഫ്രെയിമിലാക്കുവാനും പുത്തന്‍ സാഹസങ്ങള്‍ തേടുവാനും റോഡ് യാത്രകള്‍ അടിപൊളിയാക്കുവാനും ഇത് അവരെ സഹായിച്ചേക്കും. ഇതാ വരുന്ന പുതുവര്‍ഷത്തില്‍ സഞ്ചാരികളയ സുഹൃത്തുക്കളെ എന്തൊക്കെ സമ്മാനങ്ങള്‍ നല്കി അതിശയിപ്പിക്കാം എന്നു നോക്കാം...
ട്രാവല്‍ ബാക്ക്പാക്ക്
വാക്സിന്‍ കാര്‍ഡ് ഹോള്‍ഡര്‍
സഞ്ചാരികളുടെ അവശ്യസാധനങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതുതായി കയറിവന്ന ആളാണ് വാക്സിന്‍ കാര്‍ഡ് ഹോള്‍ഡര്‍. നിലനിലെ സാഹചര്യത്തില്‍ എവിടെ യാത്ര ചെയ്യണമെങ്കിലും പ്രത്യേകിച്ച് വിദേശത്തേയ്ക്ക് പോകണമെങ്കില്‍ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടത് നിര്‍ബന്ധമാണ്. അങ്ങനെ നോക്കുമ്പോള്‍ വാക്സിൻ കാർഡ് ഹോൾഡർ വളരെ ഉപകാരപ്പെട്ടേക്കാവുന്ന ഒരു സമ്മാനം ആയിരിക്കും. ചിലപ്പോഴെക്കെ ഡിജിറ്റല്‍ രേഖയ്ക്ക് പകരം പ്രിന്‍റഡ് കോപ്പി കാണിക്കുവാന്‍ ആവശ്യപ്പെടുന്ന അവസരങ്ങളില്‍ ഇത് ഉപയോഗപ്പെടുത്താം. ഈ വാക്സിൻ കാർഡ് ഹോൾഡറുകൾ എല്ലായിടത്തും കൊണ്ടുപോകാം
ട്രാവല്‍ ജേര്‍ണല്‍
സാങ്കേതികമായി എത്ര വളര്‍ന്നുവെന്നു പറഞ്ഞാലും ചില കാര്യങ്ങളില്‍ നാം സന്തോഷം കണ്ടെത്തുന്നത് വളരെ വ്യത്യസ്തമായി ആയിരിക്കും അതിലൊന്ന് ട്രാവല്‍ ജേര്‍ണല്‍ ആണ്. യാത്രയുടെ പ്രത്യേക ഓര്‍മ്മകള്‍ കുത്തിക്കുറിച്ചു സൂക്ഷിക്കുവാന്‍ ഒരു കുഞ്ഞു പുസ്തകം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്ത യാത്രയുടെ പ്ലാനിങ്ങ് പോലുള്ല കാര്യങ്ങളും ഇതില്‍ എഴുതി സൂക്ഷിക്കാം.
ഫോണ്‍ പവര്‍ ബാങ്ക്
യാത്രയില്‍ ബാറ്ററി തീര്‍ന്ന് ഫോണ്‍ ഓഫായി പോകുന്നിടത്തോളം വിഷമിപ്പിക്കുന്ന കാര്യം ഒന്നുമില്ല. വഴിയറിയായെ അപരിതിതമായ സ്ഥലത്ത് നിക്കുമ്പോളോ കയ്യില്‍ പണമില്ലാതെ ഓണ്‍ലൈന്‍ പേയ്മെന്‍റിനെ മാത്രം ആശ്രയിച്ചുള്ള യാത്രയാണെങ്കിലോ പറയേണ്ട. യാത്രയുടെ സുഖത്തെയും സന്തോഷത്തെയും മുഴുവന്‍ ഇല്ലാതാക്കുവാന്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് സാധിക്കും. അതൊഴിവാക്കുവാനായി സുഹൃത്തുക്കള്‍ക്ക് ഒരു മികച്ച പവര്‍ ബാങ്ക് വാങ്ങി നല്കാം.
കാഷ്മെരെ വൂള്‍
ഫോണ്‍ ക്യാമറാ ലെന്‍സ്
പോയ യാത്രകളുടെ ചിത്രങ്ങള്‍ കാണുന്നത് നമ്മെ വീണ്ടും വീണ്ടും ആ ഇടത്തിലേക്കും ഓര്‍മ്മകളിലേക്കും കൊണ്ടുപോകും. ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ എല്ലാവര്‍ക്കും സാധ്യമായിരിക്കില്ല എന്നതിനാല്‍ നിങ്ങളുടെ യാത്രാ സുഹൃത്തുക്കൾക്കുള്ള ഏറ്റവും അവിശ്വസനീയമായ സമ്മാനമായി ഫോണ്‍ ക്യാമറാ ലെന്‍സ് നല്കാം. കണ്‍മുന്നില്‍ കാണുന്ന കാഴ്ചകള്‍ കുറച്ചധികം ഭംഗിയിലും വൃത്തിയിലും പകര്‍ത്തുവാന്‍ ഇവ സഹായിക്കും. ഇത് അവരുടെ യാത്രാനുഭവങ്ങൾ കൂടുതൽ മികച്ചതാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ട്രാവല്‍ പാക്കിങ് ക്യൂബ്സ്
സ്ലീപ് ഫോണ്‍സ്
സഞ്ചാരികളായ സുഹൃത്തുക്കളെ വ്യത്യസ്തമായി സന്തോഷിപ്പിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് സ്ലീപ്പ് ഫോണ്‍സ് സമ്മാനമായി നല്കുക എന്നതാണ്. നീണ്ട യാത്രകളുടെ വിരസത മാറ്റുവാന്‍ സിനിമ കാണുകയോ പാട്ട് കേള്‍ക്കുകയോ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഉറങ്ങുമ്പോള്‍ വലിയ ഹെഡ്ഫോണുകള്‍ വയ്ക്കുന്നത് അസൗകര്യമായിരിക്കും. അപ്പോഴാണ് സ്ലീപ് ഫോണ്‍സ് നിങ്ങളുടെ സഹായത്തിനെത്തുക. ഹെഡ് ബാന്‍ഡ് പോലെ തലയ്ക്കു ചുറ്റും ആയാസമില്ലാതെ ധരിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഇവ ബ്ലൂണ്‍ ടൂത്ത് ആയും വയര്‍ലെസ് ആയും ലഭ്യമാണ്. ട്രക്കിങ്ങിനു പോകുമ്പോഴും വിമാന യാത്രയിലും സിറ്റിയിലൂടെ കറങ്ങുമ്പോഴും എല്ലാം ഇത് ഉപയോഗപ്പെടുത്താം.
പോർട്ടബിൾ യുവി ടൂത്ത് ബ്രഷ് സാനിറ്റൈസർ



Click it and Unblock the Notifications












