Search
  • Follow NativePlanet
Share
» »കാഴ്ചകളെ വിരുന്നാക്കുന്ന പൂന്തോട്ടങ്ങളിലൂടെ

കാഴ്ചകളെ വിരുന്നാക്കുന്ന പൂന്തോട്ടങ്ങളിലൂടെ

പല വര്‍ണ്ണങ്ങളില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന സസ്യങ്ങള്‍,.. അതിമനോഹരമായ രീതിയില്‍ ചിട്ടപ്പെടുത്തിയ പൂന്തോട്ടം... ഏതൊരു നാടിനെയും മനോഹരമാക്കുവാന്‍ പൂക്കളുടെ കാഴ്ചകള്‍ മാത്രം മതി. നമ്മുടെ രാജ്യമാവട്ടെ, ഇത്തരം കാഴ്തകളാല്‍ അതിസമ്പന്നവുമാണ്. ഇതാ നമ്മുടെ രാജ്യത്തെ ഏറ്റവും പ്രസിദ്ധങ്ങളായ കുറച്ച് ഉദ്യാനങ്ങളെ പരിചയപ്പെടാം...

ഷാലിമാര്‍ ബാഗും നിഷാന്ത് ബാഗും

ഷാലിമാര്‍ ബാഗും നിഷാന്ത് ബാഗും

പ്രസിദ്ധമായ മുഗൾ ഗാർഡന്റെ ഭാഗമാണ് ഷാലിമാര്‍ ബാഗും നിഷാന്ത് ബാഗും . പേർഷ്യൻ വാസ്തുവിദ്യയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഇതിന്റെ രൂപകല്പന അല്പം സങ്കീര്‍ണ്ണമാണ്.ജലധാരകളും ജലാശയങ്ങളും ആണ് ഈ ഉദ്യാനങ്ങളുടെ പ്രധാന ഭാഗം.
PC:Madhumita Das

ഹാംഗിങ് ഗാര്‍ഡന്‍സ് മുംബൈ

ഹാംഗിങ് ഗാര്‍ഡന്‍സ് മുംബൈ

മുംബൈയിലെ പ്രസിദ്ധമായ ഉദ്യാനമാണ് ഹാംഗിങ് ഗാര്‍ഡന്‍സ്. മലബാര്‍ ഹില്‍സില്‍ സ്ഥിതി ചെയ്യുന്ന ഈ പൂന്തോട്ടത്തിന്റെ യഥാര്‍ത്ഥ പേര് ഫിറോസ മേത്ത ഗാർഡൻ എന്നാണ്. തട്ടുതട്ടായുള്ള ഈ പൂന്തോട്ടം അതിശയകരമായ ഒരു നിര്‍മ്മിതി തന്നെയാണ്. പൂന്തോട്ടത്തിന്റെ ഭംഗിയില്‍ നിന്നുള്ള അറബിക്കടലിലെ അസ്തമയ കാഴ്ചയാണ് ഇവിടെ ഏറ്റവും പ്രസിദ്ധം.

PC:Bahnfrend

ലാല്‍ ബാഗ് ഗാര്‍ഡന്‍

ലാല്‍ ബാഗ് ഗാര്‍ഡന്‍

ഇന്ത്യയിലെ ഉദ്യാന നഗരമായ ബാംഗ്ലൂരിലെ ഏറ്റവും മനോഹരമായ ഉദ്യാനങ്ങളില്‍ ഒന്നാണ് ലാല്‍ ബാഗ് ഗാര്‍ഡന്‍. സുല്‍ത്താന്‍ ഹൈദര്‍ അലിയുടെ നേതൃത്വത്തിലാണ് വിവിധ രൂപകല്പനകള്‍ മാതൃകയാക്കി ഈ ഉദ്യാനം നിര്‍മ്മിക്കുന്നത്. 240 ഏക്കറോളം വിസ്തൃതിയുള്ള ഈ പൂന്തോട്ടത്തില്‍ പൂക്കള്‍ മാത്രമല്ല. അപൂര്‍വ്വങ്ങളായ വൃക്ഷങ്ങളെയും മറ്റു ചെടികളെയും കണ്ടെത്തുവാന്‍ സാധിക്കും. 1856ലാണ് ലാല്‍ബാഗിനെ ഗവണ്‍മെന്റ് ബൊട്ടാണിക്കല്‍ ഗാര്‍ഡനാക്കി മാറ്റിയത്. . ലണ്ടനിലെ ക്രിസ്റ്റല്‍ പാലസിന്റെ മാതൃകയില്‍ ഉള്ള ഗ്ലാസ് പാലസ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC:Augustus Binu/

റോക്ക് ഗാര്‍ഡന്‍, ചണ്ഡിഗഡ്

റോക്ക് ഗാര്‍ഡന്‍, ചണ്ഡിഗഡ്

ലോകത്തിലെ പേരുകേട്ട ആസൂത്രിത നഗരങ്ങളിലൊന്നാണ് ചണ്ഡിഗഡ്. ഇവിടുത്തെ ഏറ്റവും പ്രസിദ്ധമായ ആകര്‍ഷണമാണ് റോക്ക് ഗാര്‍ഡന്‍. വ്യാവസായിക മാലിന്യത്തില്‍ നിന്നുമാണ് ഇവിടുത്തെ ശില്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നെക് ചന്ദ് സൈനി എന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് തന്റെ സമയവും കഴിവും വിനിയോഗിച്ച് ഇത് നിര്‍മ്മിക്കുവാന്‍ മുന്‍കൈ എടുത്തത്. 1957 ല്‍ ആയിരുന്നു ഇത്. പൂര്‍ണ്ണമായും പാഴ്വസ്തുക്കള്‍ വെച്ചാണ് ഇത് നിര്‍മ്മിച്ചത്. ഇവിടുത്തെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കുപ്പികൾ, കുപ്പിച്ചില്ലുകൾ, വളപ്പൊട്ടുകൾ, ഓട്ടിൻ കഷണങ്ങൾ തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
PC:Giridhar Appaji Nag Y

പിഞ്ചോര്‍ ഗാര്‍ഡന്‍

പിഞ്ചോര്‍ ഗാര്‍ഡന്‍

ഏറ്റവും മനോഹരമായ മുഗള്‍ ഗാര്‍ഡനുകളില്‍ ഒന്നാണ് പിഞ്ചോര്‍ ഗാര്‍ഡന്‍. ഹരിയാനയിലെ പഞ്ച്ഗുളയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യാദവിന്ദ്ര ഗാർഡൻ എന്നും ഇതിനു പേരുണ്ട്.
PC:Shahnoor Habib Munmun

കമ്പനി ഗാർഡൻ

കമ്പനി ഗാർഡൻ

അഹമ്മദാബാദിലാണ് കമ്പനി ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. ചന്ദ്രശേഖർ ആസാദ് പാർക്കാണ് കമ്പനി ഗാർഡൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഇവിടുത്തെ ഏറ്റവും വലിയ പാര്‍ക്കും കൂടിയാണിത്.
Lara van Dyk

ബൃന്ദാവന്‍ ഗാര്‍ഡന്‍

ബൃന്ദാവന്‍ ഗാര്‍ഡന്‍

കാവേരി നദിക്ക് കുറുകെ നിർമ്മിച്ച കൃഷ്ണരാജസാഗര അണക്കെട്ടിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂന്തോട്ടമാണ് ബൃന്ദാവന്‍ ഗാര്‍ഡന്‍. മൈസൂരിലെ ദിവാൻ ആയിരുന്ന സർ മിർസ ഇസ്മായിൽ ആണിത് നിര്‍മ്മിച്ചത്. ലാല്‍ബാഗ് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രചോദനം. ബോട്ടിങ് ആണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
PC:Joe Ravi

അവിശ്വസനീയം ഈ കാഴ്ചകള്‍... കുന്നുകളും പച്ചപ്പും നിറഞ്ഞ വ്യത്യസ്തമായ ബംഗാള്‍ ഇ‌‌ടങ്ങള്‍അവിശ്വസനീയം ഈ കാഴ്ചകള്‍... കുന്നുകളും പച്ചപ്പും നിറഞ്ഞ വ്യത്യസ്തമായ ബംഗാള്‍ ഇ‌‌ടങ്ങള്‍

ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...ചരിത്രത്തിലെ സമ്പന്നമായ മധ്യ പ്രദേശ്.. കണ്ടറിയുവാന്‍ കാഴ്ചകളേറെ...

Read more about: gardens bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X