സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ഒരു മടക്കം ഇന്ത്യൻ സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ഒഴിവാക്കുവാൻ സാധിക്കാത്ത ഒന്നാണ്. രാജകീയതയുടെ പല ശേഷിപ്പുകളും നമ്മുടെ കേരളത്തിലുമുണ്ടെങ്കിലും അങ്ങ് വടക്കേ ഇന്ത്യയിലെ രാജചരിത്രങ്ങൾക്കു ലഭിക്കുന്ന സ്വീകാര്യത ഇവിടെ കണ്ടെത്തുവാൻ കഴിയില്ല. സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്നുറപ്പു നല്കുന്ന ഈ നഗരങ്ങൾ ഇന്ന് അതിന്റെ പഴമയുടെയും പുതുമയുടെയും കൂടിച്ചേരലിൽ അഭിമാനിക്കുകയും ചെയ്യുന്നു.
ഒരുകാലത്ത് മഹാരാജാക്കന്മാർ ഭരിച്ച ചരിത്രമുള്ള ജയ്പൂർ, ഉദയ്പൂർ, ലേ, മൈസൂർ തുടങ്ങിയ രാജകീയ നഗരങ്ങളെ പരിചയപ്പെടാം.
PC:Naman Pandey
രാജസ്ഥാന്‍റെ രാജകീയതയിലേക്ക്
രാജകീയതയുടെ പര്യായം- ജയ്പൂര്‍
ജയ്പൂരിന്റെ ഹൃദയമായ സിറ്റി പാലസ് കാണാതെ മടങ്ങരുത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്നാണ് ഇപ്പോൾ ഒന്നായി മാറിയ ചന്ദ്ര പാലസും മുബാറക് പാലസും. ജയ്പൂരിന് കുറച്ചകലയൊയി അമേറിൽ സ്ഥിതി ചെയ്യുന്ന ആമ്പർ പാലസാണ് മറ്റൊരു ദൃശ്യവിസ്മയം.
ഉദയ്പൂർ
നവാബുകളുടെ നാടായ ഹൈദരാബാദ്
ചോമഹല്ലാ പാലസ്, ഫലക്നാമ പാലസ്, ഗോൽകോണ്ട കോട്ട, ചാര്‍മിനാർ, മെക്കാ മസ്ജിദ്, എന്നിങ്ങനെ വിവിധ കാലഘട്ടത്തിലെ ഒരുപാട് നിർമ്മിതികൾ ഇവിടെ കാണാം.
മൈസൂർ
രാജകീയചരിത്രങ്ങളുടെ മറ്റൊരു സ്ഥലമാണ് മൗസൂർ. കൊട്ടാരങ്ങളടെ നഗരം എന്ന വിളിപ്പേര് മാത്രം മതി ഈ ചരിത്രം എത്രമാത്രം സമ്പന്നവും വൈവിധ്യം നിറഞ്ഞതുമാണെന്ന് മനസ്സിലാക്കുവാൻ. ഇന്നും ലോകമറിയുന്ന രാജകുടുംബമായ വോഡയാർ ഫാമിലിയുടെ വേരുകളിലേക്കാണ് മൈസൂർ ചെന്നെത്തുന്നത്. കൊട്ടാരങ്ങൾ തന്നെയാണ് മൈസൂരിന്‍റെ ഹൈലൈറ്റ്. രാജ്യത്തെ തന്നെ ഏറ്റവും സമ്പന്ന കൊട്ടാരങ്ങളിലൊന്നാണ് അംബാ വിലാസ് പാലസ്. ഇംഗ്ലണ്ടിലെ വിൻസർ കാസിലിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ബാംഗ്ലൂർ പാലസും മൈസൂർ രാജകീയ പാരമ്പര്യം തേടിയുള്ള യാത്രയിൽ സന്ദർശിക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ്.
സ്റ്റോക്ക് പാലസ്, ലഡാക്ക്
നംഗ്യാൽ രാജവംശം നിർമ്മിച്ച ലഡാക്കിലെ സ്റ്റോക്ക് പാലസ് 1820 ലാണ് പൂര്‍ത്തിയാകുന്നത്. അക്കാലത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്ന നിർമ്മാണരീതിയുടെ ഇന്നും നിലനിന്നിരുന്ന അടയാളമാണ് ഈ കൊട്ടാരം. വളരെ തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിൽ നിന്നാൽ താഴ്വര മൊത്തത്തിൽ കാണാം. ലഡാക്കിലെ എല്ലാ ആശ്രമങ്ങളെയും ഒരു ഫ്രെയിമിൽ ഇവിടെ നിന്നു പകർത്തിയെടുക്കാം. വളരെ കഷ്ടപ്പെട്ട് എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ ആ കഷ്ടപ്പാടിന് ഇവിടെയെത്തി കാഴ്ച കാണുമ്പോൾ ഫലം ലഭിക്കുമെന്നുറപ്പ്. കൊട്ടാരത്തിനുള്ളിലെ മ്യൂസിയം പ്രദേശത്തിന്റെ ചരിത്രം നമുക്ക് പറഞ്ഞുതരും,
തിളങ്ങുന്ന ഗ്വാളിയോർ
ചരിത്രത്തിനും കൺമുന്നിലെ കാഴ്ചകൾക്കും ഒരുപോലെ രാജകീയത പകർന്നുനല്കുന്ന സ്ഥലമാണ് ഗ്വാളിയോർ. ചരിത്രപ്രേമികൾക്ക് ഒരിക്കലും പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ജയ് വിലാസ് പാലസ് തന്നെയാണ് ഗ്വാളിയോറിന്റെ അഭിമാനം. മുഗൾ ചരിത്രത്തിന്‍റെ പല ശേഷിപ്പുകളും സൂക്ഷിച്ചിരിക്കുന്ന മ്യൂസിയമാണ് ഇതിനുള്ളിൽ കയറിയാൽ കാണുവാനുള്ള മറ്റൊരു കാര്യം.
ഇൻഡോറിലേക്ക് പോകാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















