മികച്ച ജീവിതനിലവാരവും ജോലി സാധ്യതകളും തേടി വിദേശത്തേയ്ക്കു പോകുന്നത് പുതിയൊരു കാര്യമല്ല. നാട്ടിലെ പഠനം കഴിഞ്ഞ ശേഷം ഉന്നതപഠനത്തിനായി വിദേശ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നവർ ലക്ഷ്യമിടുന്നത് പഠനം മാത്രമല്ല, അവിടെ സെറ്റിൽ ആവുക എന്ന സാധ്യത കൂടിയാണ്. ജോലി തേടി മലയാളികൾ ഇന്നു കുടിയേറുന്ന ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്യൻ, രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കുമാണ്. വിദ്യാഭ്യാസത്തിനു തിരഞ്ഞെടുക്കുന്നത് പ്രധാനമായും കാനഡയും യുകെയും ജർമ്മനിയും പോലുള്ള രാജ്യങ്ങളും. ഏതു രാജ്യം തിരഞ്ഞെടുത്താം എവിടെയാണ് ജീവിക്കുവാൻ നല്ലത് എന്ന കാര്യത്തിൽ പല ഉത്തരങ്ങളുമുണ്ടാകും.
കഴിഞ്ഞ ദിവസം പുറത്തുവന്ന ഇന്‍റർനേഷൻസ് എക്സ്പാറ്റ് സിറ്റി റാങ്കിങ് ലിസ്റ്റ് ഈ ചോദ്യങ്ങൾക്കുത്തരം നല്കും. സ്ഥിരതാമസമാക്കാനുള്ള സൗകര്യത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങളെയാണ് ഈ റാങ്കിങ്ങിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്. സ്പെയിനിലെ വലൻസിയ ആണ് ഈ പട്ടികയിൽ ഒന്നാമതെത്തിയ്. എക്സ്പാറ്റ് സിറ്റി റാങ്കിങ് ലിസ്റ്റിലെ ആദ്യ പത്ത് ഇടങ്ങളെക്കുറിച്ച് വായിക്കാം...

വലെൻസിയ
2022 ലെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ നഗരമാണ് സ്പെയിനിലെ വലെൻസിയ.സൗഹൃദപരവും താങ്ങുവാൻ കഴിയുന്ന ജാവിത നിലവാരവുമാണ് വലൻസിയുടെ ആകർണഷണങ്ങൾ. 50 നഗരങ്ങളുടെ പട്ടികയിലാണ് ഇവിടം ഒന്നാം സ്ഥാനം നേടിയത്. ഒപ്പം ജീവിത നിലവാര സൂചികയിലും ശ്രദ്ധേയമായ ഒന്നാം സ്ഥാനം കൈവരിക്കുവാൻ വലെൻസിയയ്ക്ക് കഴിഞ്ഞു. താങ്ങാനാകുന്ന പൊതുഗതാഗത സൗകര്യം, വിനോദ കായിക വിനോദങ്ങൾക്കുള്ള മികച്ച അവസരങ്ങൾതങ്ങൾ സുരക്ഷിതരാണെന്ന തോന്നല് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെയുള്ള പ്രവാസികൾ ഈ നഗരത്തിന്റെ പ്രത്യേകതകളായി പറയുന്നത്.
PC: Jonny James/Unsplash

ദുബായ്
ജോലിക്കും വിനോദത്തിനും അനുയോജ്യമായ നഗരമാണ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയ ദുബായ്. ഇവിടെ ജീവിക്കുന്ന പ്രവാസികൾ പറയുന്നതനുസരിച്ച് പ്രാദേശിക അധികാരികളുമായി ഇടപെടുന്നത് എളുപ്പമാണെന്നാണ്. ഓൺലൈൻ വഴി ലഭിക്കുന്ന സർക്കാർ സേവനങ്ങൾ, സാമൂഹ്യ സേവനങ്ങൾ, മികച്ച ജീവിത സാഹചര്യങ്ങൾ എന്നിവയും ഇവിടെ എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും സർക്കാർ സർവീസുകൾക്കുള്ള ആക്സസിൽ 18% പേർ അതൃപ്തരാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥിരതാമസമാക്കാനുള്ള നടപടികളിലെ എളുപ്പമാണ് ദുബായുടെ മറ്റൊരു സവിശേഷത.
PC:Christoph Schulz/Unsplash

മെക്സിക്കോ സിറ്റി
സൗഹൃദപരവും താങ്ങാനാവുന്നതും എന്നാൽ സുരക്ഷിതമല്ലാത്തതുമായ നഗരമായാണ് മെക്സിക്കോ സിറ്റിയെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്നത്. സെറ്റിൽ ചെയ്യാനായും മികച്ച സ്ഥലമായാണ് ഇതിനെ കണക്കാക്കുന്നത്. സ്വന്തം വീട്ടിലിരിക്കുന്നതു പോലുള്ള അനുഭവമാണ് മെക്സിക്കോ സിറ്റി നല്കുന്നതെന്നാണ് പ്രവാസികളുടെ മറ്റൊരു അഭിപ്രായം. അവിടെയുള്ള പ്രവാസികൾ അവരുടെ സാമ്പത്തിക സ്ഥിതിയിൽ ഏറ്റവും സംതൃപ്തരാണ്.

ലിസ്ബൺ, പോർച്ചുഗൽ
പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബൺ ആണ് പട്ടികയിൽ നാലാം സ്ഥാംന നേടിയിരിക്കുന്നത്. അതിശയകരമായ കാലാവസ്ഥയും ജീവിത നിലവാരവും ആണ് നഗരം പ്രവാസികൾക്ക് വാഗ്ദാനം ചെയ്യുന്നത്. മിതമായ തൊഴിൽ ഓപ്ഷനുകൾ മാത്രമേ ഇവിടെയുള്ളു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതിന്റെ സമ്പന്നമായ സംസ്കാരം, വർഷം മുഴുവനും സൂര്യപ്രകാശം, , കുന്നിൻമുകളിലെ ഭൂമി, രുചികരമായ ഭക്ഷണങ്ങൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്ക് ഇവിടം പ്രസിദ്ധമാണ്.

മാഡ്രിഡ്
2022 ലെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ നഗരമാണ് സ്പെയിനിലെ
മാഡ്രിഡ്.മികച്ച വിനോദ പ്രവർത്തനങ്ങൾ ആണ് നഗരത്തിന്റെ പ്രത്യേകത. ആളുകളെ യാതൊരു വ്യത്യാസവും കാണിക്കാതെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന സംസ്കാരമാണ് ഇവരുടേത്.
ചരിത്രപരമായ കാഴ്ചകൾ, മ്യൂസിയങ്ങൾ, ഭക്ഷണം, തിരക്കേറിയ രാത്രി ജീവിതം എന്നിങ്ങനെ മാഡ്രിഡിന് പ്രത്യേകതകൾ പലതുണ്ട്. ഒരിക്കൽ പോയവർ വീണ്ടും പോകണമെന്നാഗ്രഹിക്കുന്ന ഇടം കൂടിയാണിത്.
PC:Florian Wehde/Unsplash
ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'

ബാങ്കോക്ക്, തായ്‌ലൻഡ്
പ്രവാസികളായ ആളുകളെ സംബന്ധിച്ചെടുത്തോളം ഏറ്റവും ആവശ്യമായത്, തങ്ങളുടെ ഭവനമായി കരുതുന്ന നാട്ടിൽ സുരക്ഷിതരാണെന്ന ഉറപ്പാണ്. അത് നല്കുവാൻ ബാങ്കോക്കിന് കഴിയുന്നുണ്ടെന്നാണ് റാങ്കിങ് റിപ്പോർട്ട് പറയുന്നത്. തെരുവ് ജീവിതത്തിനും സാംസ്കാരിക പ്രത്യേകതൾക്കുമാണ് നഗരം പ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ ബുദ്ധ ക്ഷേത്രങ്ങളും രാത്രി മാര്‍ക്കറ്റുകളും സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്.

ബാസൽ, സ്വിറ്റ്സർലൻഡ്
സാമ്പത്തികം, ജോലി, ജീവിത നിലവാരം എന്നിവ പ്രവാസികൾക്കുറപ്പു വരുത്തുന്ന നഗരമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ബാസൽ.സ്വിറ്റ്സർലൻഡിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ഇവിടം മ്യൂസിയങ്ങൾക്കാണ് പ്രസിദ്ധം. സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ആർട്ട് മ്യൂസിയങ്ങളിലൊന്നായ കുംസ്റ്റ്മ്യൂസിയം ഇവിടെയുണ്ട്.
PC: Eryk Piotr Munk/Unsplash

മെൽബൺ, ഓസ്ട്രേലിയ
വളരെ എളുപ്പത്തിൽ നമ്മുടെ സ്വന്തമായി കണക്കാക്കുവാനും ജീവിത സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പോകുവാനും പറ്റിയ ഇടാണ് ഓസ്ട്രേലിയയിലെ മെൽബൺ. എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തൊണ് മെൽബൺ ഉള്ളത്. ലോകത്തിൽ ഏറ്റവും നന്നായി ജീവിക്കുവാൻ കഴിയുന്ന നഗരങ്ങളിലൊന്നായ ഇവിടം ലോകത്തിന്റെ കായിക തലസ്ഥാനം എന്നും അറിയപ്പെടുന്നു.
PC: Simona Sergi/Unsplash

അബുദാബി, യുഎഇ
മികച്ച ആരോഗ്യ പരിപാലനം, സർക്കാർ സംവിധാനങ്ങൾ എന്നിവയാണ് പ്രവാസികൾക്കു യോജിച്ച നഗരമായി അബുദാബിയെ മാറ്റുന്നത്. അറബ് ലോകത്തിൽ പൈതൃകവും ആധുനികതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്ന നഗരമാണിത്. യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ ഏറ്റവും വലുതായ അബുദാബി യുഎഇയുടെ തലസ്ഥാനം കൂടിയാണ്. എണ്ണ വ്യവസായത്തിലൂടെയാണ് അബുദാബി ലോക സാമ്പത്തിക ശക്തികളിലൊന്നായി മാറിയിരിക്കുന്നത്.
PC: Abed Ismail/Unsplash

സിംഗപ്പൂർ
പട്ടികയിൽ പത്താം സ്ഥാനത്തുള്ള നഗരമാണ് സിംഗപ്പൂര്‍. എളുപ്പമുള്ള ഭരണം, തൃപ്തികരമായ സാമ്പത്തികം, മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ എന്നിവയാണ് സിംഗപ്പൂരിനെ പ്രവാസികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. ലോക സാമ്പത്തിക ശക്തികളിലൊന്നു കൂടിയായ സിംഗപ്പൂർ തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ്. ലോകത്തില്‍ ഇന്ന് അവശേഷിക്കുന്ന മൂന്ന് നഗര-സംസ്ഥാനങ്ങളിൽ ഒന്നാണ് സിംഗപ്പൂര്‍.
PC:Larry Teo/Unsplash
സന്തോഷമാണ് ഇവരുടെ മെയിന്‍!!! ലോകത്തിലെ ഏറ്റവും സത്യസന്ധരുടെ നാട്!!