അമ്മവീട്ടിലേക്കുള്ള യാത്രകളും നേരം വൈകുന്നതുവരെ കൂട്ടുകാർക്കൊപ്പമുള്ള കളികളും നാട്ടിലെ തോട്ടങ്ങളും പറമ്പുകളും കയറിയിറങ്ങിയുള്ള യാത്രകളുമൊക്കെയായിരുന്നു 90 കിഡ്സ് എന്നും മില്ലേനിയൽസ് എന്നുമൊക്കെ വിളിക്കപ്പെടുന്ന ഒരു ജനറേഷൻറെ അവധിക്കാല പരിപാടികൾ. സൗകര്യങ്ങൾ മാറിയതോടെ അവധിക്കാലവും മാറി. ഗെയിമുകളും സ്പോർട്സ് ക്ലാസുകളും ആർട്സ് ക്ലാസുകളും ഒക്കെയായി അവധി ചുരുങ്ങിയെങ്കിലും യാത്രകളിലെ വൈവിധ്യം തേടലിന് അവസാനമായിട്ടില്ല.
ഊട്ടിയിലേക്കും മൂന്നാറിലേക്കുമുള്ള യാത്രകളും അഡ്വഞ്ചർ പാർക്കുകളും വീഗാലാൻഡും ബൈക്ക് റൈഡും ഒക്കെയാണ് ഇപ്പോഴത്തെ പൊതുവേയുള്ള അവധിക്കാല യാത്രകളിലുള്ളത്. ഇതാ ഈ മേയ് മാസം തീരുന്നതിനു മുന്‍പേ, കേരളത്തിൽ ചെയ്യുവാൻ പറ്റിയ സാഹസിക യാത്രകളും വിനോദങ്ങളും എന്തൊക്കെയാണെന്നു നോക്കിയാലോ.പ്രകൃതിയോട് ചേർന്ന്, രസകരമായ യാത്രാനുഭവങ്ങൾ നല്കുന്ന ചില സാഹസിക വിനോദങ്ങളിതാ..

സിപ് ലൈനിങ്
വലിയ തയ്യാറെടുപ്പുകളോ പേടിയോ ഒന്നുമില്ലാതെ, ഏതൊരാൾക്കും സുഖകരമായി ചെയ്യുവാൻ പറ്റിയ സാഹസിക വിനോദമാണ് സിപ് ലൈൻ. കുട്ടകൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഈ വിനോദം കേരളത്തിൽ പലയിടങ്ങളിൽ ലഭ്യമാണ്. വാഗമൺ, വയനാട്ടിലെ കർലാട് ലേക്ക്, ബാണാസുര സാഗർ ഡാം തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ തുകയിൽ സിപ്ലൈൻ ആസ്വദിക്കാം. ചെരിഞ്ഞു ബന്ധിപ്പിച്ചിരിക്കുന്ന ഒരു കേബിളിലൂടെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് തൂങ്ങിയാടി പോകുന്ന രസകരമാ ഒരു സാഹസിക വിനോദമാണിത്.

PC:Ranu Parashar/Unspalsh
വാഗമണ്ണിൽ തേയിലത്തോട്ടത്തിനു നടുവിലൂടെ, കർലാട് ലേക്കിൽ തടാകത്തിനു നടുവിലൂടെ, ബാണാസുര സാഗർ അണക്കെട്ടിൽ അവിടുത്തെ തോട്ടത്തിനുള്ളിലൂടെ അങ്ങനെ പല വിധത്തിൽ ഓരോ ഇടങ്ങളിലും സിപ്ലൈൻ ആസ്വദിക്കാം. ഇത് കൂടാതെ ഗോവ, മസൂറി, മണാലി, ഋഷികേശ് തുടങ്ങി നിരവധി ഇടങ്ങളിലും സിപ്ലൈൻ ചെയ്യാൻ സാധിക്കും.
ഗ്ലാസ് ബ്രിഡ്ജിനു മുകളിലൂടെ നടക്കാം
ഗ്ലാസ് ബ്രിഡ്ജ് എന്നു കേൾക്കുമ്പോൾ ചൈനയിലെ ഭീതിപ്പെടുത്തുന്ന ഗ്ലാസ് ബ്രിഡ്ജുകൾ ആയിരിക്കും ആരുടെയും മനസ്സിലെത്തുന്നത്. എന്നാൽ കുറച്ചു ധൈര്യം മാത്രം മതി നമ്മുടെ കേരളത്തിലെ ഗ്ലാസ് ബ്രിഡ്ജുകളിൽ കയറുവാൻ. കേരളത്തിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് വയനാട്ടിലെ മേപ്പാടിക്ക് സമീപമുള്ള 900 കണ്ടി എന്ന ഓഫ്ബീറ്റ് ഡെസ്റ്റിനേഷനിലാണുള്ളത്. സ്വകാര്യ റിസോർട്ടിന്‍റെ ഭാഗമായ ഈ ഗ്ലാസ് ബ്രിഡ്ജിഡ് 900 അടി മുകളിലാണുള്ളത്. ഈ പാലത്തിലൂടെയുള്ള നടത്തത്തിന് ഒരാൾക്ക് 100 രൂപയാണ് നിരക്ക്.

PC: Keala Tourism
മലപ്പുറം ജില്ലയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്രയിലാണ് ഗ്ലാസ് ബ്രിഡ്ജ് ഉള്ളത്. ഏറനാട് താലൂക്കിൽ മലമൊറയൂർ ഗ്രാമ പഞ്ചായത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ സ്വകാര്യ മിസ്റ്റി ലാന്‍ഡ് നാച്വറൽ പാർക്കിലാണ് ഗ്ലാസ് ബ്രിഡ്ജ് ഉള്ളത്. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡ്ജ് ആയ ഇവിടെ മറ്റു പല ആക്റ്റിവിറ്റികളും റൈഡുകളും ഒരുക്കിയിട്ടുണ്ട്.
സർഫിങ്
കടലിലെ തിരയിലിറങ്ങിയുള്ള സാഹസിക വിനോദമാണെങ്കിലും ബാലപാഠങ്ങൾ പഠിച്ചതിനു ശേഷം പരീക്ഷിക്കുവാൻ പറ്റിയ ഒരു വിനോദമാണ് സർഫിങ്. തിരുവനന്തപുരം വര്‍ക്കല ബീച്ചിൽ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ സർഫിങ് ക്ലാസുകൾ നടത്തുകയും അതിനു ശേഷം സുരക്ഷിതമായി സർഫിങ് നടത്തുകയും ചെയ്യുന്നു. പരിശീലനത്തിനും തുടർന്നുള്ള സർഫിങ്ങിനുമായി കുറച്ചുതുക ചിലവാക്കേണ്ടി വന്നാലും മികച്ച ഒരു വിനോദമായിരിക്കും ഇത്.
കയാക്കിങ്
കേരളത്തിൽ ഇന്ന് വളരെ പ്രചാരത്തിലുള്ള വിനോദമാണ് കയാക്കിങ്. നാട്ടിൻപുറത്തെ തോടുകളിൽ തുടങ്ങി പുഴകളിൽ വരെ ഇവിടെ സുരക്ഷിതമായി സർഫിങ് നടത്താം. ഇതിനായി പ്രത്യേകം സജ്ജമാക്കിയ കയാക്കൽ കയറി തുഴഞ്ഞുപോയി ഒരു നാടിനെയും പ്രകൃതിയെയും പരിചയപ്പെടുത്തുന്ന ഒരു വിനോദമെന്ന നിലയിൽ വേണം ഇതിനെ സമീപിക്കുവാൻ.

PC:The Tampa Bay Estuary Program/Unsplash
കോട്ടയം ജില്ലയിലെ വൈക്കത്തിനു സമീപമുള്ള മറവൻതുരുത്ത്, എറണാകുളം കോതമംഗലത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇഞ്ചത്തൊട്ടി, കാസർകോഡ് ജില്ലയിലെ കവ്വായിക്കായൽ, കണ്ണൂർ ജില്ലയിലെ ധർമ്മടം, കാട്ടാമ്പള്ളി, കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്, തിരുവനന്തപുരത്ത് വർക്കലയോട് ചേർന്നുള്ള പറവൂർ ബാക്ക് വാട്ടർ കയാക്കിങ് തുടങ്ങി? സ്ഥലങ്ങളിലെല്ലാം കയാക്കിങ് നടത്തുവാൻ സൗകര്യമുണ്ട്.
ശ്രദ്ധിക്കാം
ഏതു സാഹസിക വിനോദത്തിൽ പങ്കെടുക്കുമ്പോഴും അതില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കണം. ഗുണമേന്‍മയുള്ള ഗിയറുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുവാനും മറക്കരുത്. കാലാവസ്ഥ, കാറ്റ്, തുടങ്ങിയ മുന്നറിയിപ്പുകൾക്കനുസരിച്ച് പ്രവർത്തിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














