» » അടിച്ചുപൊളിക്കാം... ചുറ്റിത്തിരിയാം... ഇത് ഗോവ കാര്‍ണിവല്‍

അടിച്ചുപൊളിക്കാം... ചുറ്റിത്തിരിയാം... ഇത് ഗോവ കാര്‍ണിവല്‍

Written By: Elizabath

ലോകം മുഴുവന്‍ ഗോവയിലേക്ക് തിരിയുന്ന നാളുകള്‍. തീരാത്ത പകലുകളും വെളിച്ചമുള്ള രാത്രികളും വട്ടംകറങ്ങി ചുറ്റിത്തിരിഞ്ഞ് നടന്ന് ആഘോഷിക്കുന്ന ജനങ്ങളും. ഫെബ്രുവരി പത്ത് മുതല്‍ 13 വരെ ഇനി ഇങ്ങനെയൊക്കെ ആയിരിക്കും ഗോവയുടെ മുഖം. എല്ലാ വര്‍ഷവും നടക്കുന്ന, ലോകമെമ്പാടു നിന്നുമുള്ള സഞ്ചാരികള്‍ എത്തിച്ചേരുന്ന ഗോവന്‍ കാര്‍ണിവലിന്റെ വിശേഷങ്ങള്‍...

ഗോവന്‍ കാര്‍ണിവല്‍

ഗോവന്‍ കാര്‍ണിവല്‍

ഗോവയിലേക്ക് പോകാന്‍ താല്പര്യമുള്ളവര്‍ കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ് ഗോവന്‍ കാര്‍ണിവല്‍. ഗോവയിലെ വിവിധ നഗരങ്ങളിലും ബീച്ചുകളിലും ആയി നടക്കുന്ന ഗോവ കാര്‍ണിവലില്‍ പ്രദേശവാസികള്‍ മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വരെ പങ്കെടുത്തും.

PC: Official Site

എപ്പോഴാണ് ഗോവന്‍ കാര്‍ണിവല്‍?

എപ്പോഴാണ് ഗോവന്‍ കാര്‍ണിവല്‍?

എല്ലാ വര്‍ഷവും ഫെബ്രുവരി മാസത്തിലാണ് ഗോവന്‍ കാര്‍ണിവല്‍ നടക്കുക. ഈ വര്‍ഷം ഫെബ്രുവരി 10 മുതല്‍ 13 വരെയാണ് കാര്‍ണിവല്‍ നടക്കുക.

PC: Official Site

ചരിത്രം

ചരിത്രം

പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ ഉണ്ടായിരുന്ന കാലം, അതായത് പതിനെട്ടാം നൂറ്റാണ്ടു മുതലാണ് ഗോവന്‍ കാര്‍ണിവലിന്റെ ചരിത്രം ആരംഭിക്കുന്നത്. വസന്തകാലത്തെ സ്വാഗതം ചെയ്യാനാണ് കാര്‍ണിവല്‍ നടത്തുന്നത്. സാധാരണയായി ക്രൈസ്തവ വിശ്വാസികളുടെ അന്‍പത് നോയമ്പ് അഥവാ വലിയ നോയമ്പിന് മുന്‍പ് ഗോവന്‍ കാര്‍ണിവല്‍ നടക്കും.

PC:Soman

കിങ് മോമോ വരുമ്പോള്‍

കിങ് മോമോ വരുമ്പോള്‍

പുരാതന കാലം മുതല്‍ ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നാണ് ഗോവന്‍ കാര്‍ണിവലിന് തുടക്കം കുറിക്കുന്നത്. കിങ്ങ് മോമോ എന്നു പേരുള്ള കഥാപാത്രം എത്തി എല്ലാവര്‍ക്കും കാര്‍ണിവലിന്റെ നിര്‍ദ്ദേശങ്ങള്‍ നല്കിയതിനു ശേഷമാണത്രെ കാര്‍ണിവല്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.

PC:Vn nilesh

പനാജി

പനാജി

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ വെച്ചാണ് കാര്‍ണിവല്‍ തുടങ്ങുന്നത്. അതനുസരിച്ച് ഈ ഫെബ്രുവരി പത്തിന് പനാജിയില്‍ നിന്ന് കാര്‍ണിവലിന് തുടക്കമാവും. ഗോവയിലെ മിക്ക ആഘോഷങ്ങളുടെയും കേന്ദ്രമാണ് പനാജി. ഷോപ്പിങ്ങിനും കാഴ്ചകള്‍ക്കും പേരുകേട്ട ഇവിടെ ധാരാളം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്.

PC:Saad Faruque

പനാജിയിലെ സ്ഥലങ്ങള്‍

പനാജിയിലെ സ്ഥലങ്ങള്‍

വിനോദസഞ്ചാരികള്‍ക്ക് ഗോവയുടെ സ്പന്ദനം അറിയണമെങ്കില്‍ പനാജിയില്‍ മാത്രം എത്തിയാല്‍ മതിയാകും. പൈതൃക മ്യൂസിയം,ബിഗ് ഫൂട്ട്, മെറ്റ ബ്രിഡ്ജ്, സൂര്യോദയവും സൂര്യാസ്തമയവും തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC:Debjeet20

മാര്‍ഗോവ

മാര്‍ഗോവ

ഗോവന്‍ കാര്‍ണിവലിന്റെ രണ്ടാമത്തെ ദിവസമായ ഫെബ്രുവരി 11 ആഘോഷിക്കുന്നത് ഗോവയിലെ മറ്റൊരു പ്രധാന നഗരമായ മര്‍ഗോവയിലാണ്. തെക്കന്‍ ഗോവയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നു കൂടിയാണ് ഇവിടം.

PC:Nikhilb239

മര്‍ഗോവ കാഴ്ചകള്‍

മര്‍ഗോവ കാഴ്ചകള്‍

ബീച്ചുകളാണ് മര്‍ഗോവയുടെ പ്രധാന ആകര്‍ഷണം. ക്രിസ്ത്യന്‍ ഇസ്ലാം ദേവാലയങ്ങള്‍ ഇവിടെ ധാരാളം കാണുവാന്‍ സാധിക്കും. ഷിയ ഇമാം ഇസ്മായിലി ഖോജ ജമാത്ഖാന തുടങ്ങിയ ഇവിടുത്തെ ആരാധനാലയങ്ങള്‍ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്.

PC: Wikipedia

വാസ്‌കോ

വാസ്‌കോ

ഗോവയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ വാസ്‌കോഡ ഗാമ എന്ന വാസ്‌കോയിലാണ് ഗോവ കാര്‍ണിവലിന്റെ മൂന്നാം ദിവസം നടക്കുന്നത്. ഏറ്റവുമധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടം ഗോവയുടെ തിരക്കുകള്‍ അനുഭവിച്ചറിയാന്‍ പറ്റിയ സ്ഥലമാണ്.

PC:Lalitsaraswat

വാസ്‌കോ കാഴ്ചകള്‍

വാസ്‌കോ കാഴ്ചകള്‍

നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായിട്ടുള്ള സ്ഥലമാണ് വാസ്‌കോ.
ബൈന, ബോഗ്മാലോ, ഹാന്‍സ തുടങ്ങിയവയാണ് വാസ്‌കോയ്ക്ക് സമീപത്തുള്ള പ്രശസ്തമായ ചില ബീച്ചുകള്‍. ഗ്രാന്‍ഡ്മദേഴ്‌സ് ഹോള്‍ എന്നുപേരായ ഒരുബീച്ചും വാസ്‌കോയ്ക്ക് സമീപത്തായുണ്ട്. നേവല്‍ ഏവിയേഷന്‍ മ്യൂസിയമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച.

PC:ptwo

മാപുസ

മാപുസ

ദോവന്‍ കാര്‍ണിവലിന്റെ നാലാമത്തേതും അവസാനത്തേതുമായ ആഘോഷം നടക്കുന്ന സ്ഥലമാണ് മാപൂസ. പനാജിയില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. തനത് ഗോവന്‍ വിഭവങ്ങളാണ് മാപൂസയുടെ പ്രത്യേകത.

PC:pixabay

മാപൂസ കാഴ്ചകള്‍

മാപൂസ കാഴ്ചകള്‍

കാഴ്ചകള്‍ അധികമില്ലെങ്കിലും രുചിയാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കടല്‍ വിഭവങ്ങള്‍ക്ക് ഇവിടം ഏറെ പേരുകേട്ടതാണ്.

PC:pixabay

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...