Search
  • Follow NativePlanet
Share
» »ഗോവയില്‍ പോയില്ലെങ്കില്‍ ഗോകര്‍ണത്തില്‍

ഗോവയില്‍ പോയില്ലെങ്കില്‍ ഗോകര്‍ണത്തില്‍

By Maneesh

കര്‍ണാടാകയിലെ ഒരു പുണ്യഭൂമിയായ ഗോകര്‍ണം, സഞ്ചാരികളുടെ ഇടയില്‍ പ്രശസ്തി നേടിയത് അവിടുത്തെ സുന്ദരമായ നാലു ബീച്ചുകള്‍ കൊണ്ടാണ്. അതിനാല്‍ തന്നെ തീര്‍ത്ഥാടകരുടേയും വിനോദ സഞ്ചാരികളുടെയും ഇഷ്ടസ്ഥലമായി ഗോകര്‍ണം മാറിയിരിക്കുകയാണ്. ഗോകര്‍ണത്തിലെ ബീച്ചുകളുടെ സൗന്ദര്യം ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഗോവയില്‍ എത്തിയ അനുഭൂതി പകര്‍ന്ന് നല്‍കുന്നുണ്ട്.

ഗോകര്‍ണം എവിടെയാണ്?

ബാംഗ്ലൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയായാണ് ഗോകര്‍ണത്തിന്റെ സ്ഥാനം. മംഗലാപുരത്ത് നിന്ന് 231 കിലോമീറ്റര്‍ ആണ് ഗോകര്‍ണത്തിലേക്കുള്ള ദൂരം. കേരളത്തില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ മംഗലാപുരം വഴി ദേശീയ പാത് 17ലൂടെ ഗോകര്‍ണത്തില്‍ എത്തിച്ചേരം.

ഗോകർണത്തിലെ ഓം ബീച്ച്
Photo Courtesy: Axis of eran

ഗോകർണത്തെക്കുറിച്ച് കൂടുതൽ വായിക്കാം

ഗോകർണത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ പരിചയപ്പെടാം

എപ്പോള്‍ പോകാം?

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഗോകര്‍ണം സന്ദര്‍ശിക്കാന്‍ നല്ല സമയം. ഏപ്രില്‍ മെയ് മാസത്തില്‍ ഇവിടെ കനത്ത ചൂടാണ് അനുഭവപ്പെടാറുള്ളത്.

ബീച്ചുകള്‍

സുന്ദരമായ ബീച്ചുകളാണ് ഗോകര്‍ണത്തില്‍ എത്തുന്ന സഞ്ചാരികളെ ഏറ്റവും ആകര്‍ഷിപ്പിക്കുന്നത്. നാലു ബീച്ചുകളാണ് ഗോകര്‍ണത്തില്‍ ഉള്ളത്. കുന്‍ഡ്‌ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണ് ആ ബീച്ചുകള്‍. ഗോകര്‍ണത്തിലെ ബീച്ചുകളെക്കുറിച്ച് വിശദമായി മനസിലാക്കാം.

ഓം ബീച്ച്

ഗോകര്‍ണത്തെ ബീച്ചുകളില്‍ ഏറ്റവും ജനപ്രിയമായ ബീച്ചാണ് ഓം ബീച്ച്. ഇവിടുത്തെ തീരത്തിന് ഓം ആകൃതിയാണ്. അതിനാലാണ് ബീച്ചിന് ഓം ബീച്ച് എന്ന പേര് ലഭിച്ചത്. ഈ ബീച്ചില്‍ നിന്ന് ശാന്തമായ അറബിക്കടലില്‍ ഇറങ്ങി കുളിക്കാന്‍ യാതൊരു ഭയവും വേണ്ട. സ്‌കീയിങ്, സര്‍ഫിങ്, ബനാനബോട്ട് ക്രൂയിസിങ് എന്നിവയ്‌ക്കെല്ലാം ഓം ബീച്ചില്‍ സൗകര്യമുണ്ട്. വാട്ടര്‍സ്‌പോര്‍ട്‌സില്‍ താല്‍പര്യമുള്ളവര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും നല്‍കാനായി പരിശീലനം നടിയ ഗൈഡുകളുണ്ട്. പ്രാദേശിക രുചികള്‍ പരീക്ഷിയ്ക്കുന്നതിനൊപ്പം രാത്രിയില്‍ കഴിയാന്‍ ടെന്റുകളും ലഭ്യമാണ്.

Photo Courtesy: Abhijit Shylanath

ഹാഫ് മൂണ്‍ ബീച്ച്

ഓം ബീച്ചില്‍ നിന്നും നടന്നോ ബോട്ടിലോ ഇവിടെയെത്താം. കീഴ്ക്കാംതൂക്കായ ഒരു കുന്നിനാല്‍ വിഭജിക്കപ്പെട്ടുകിടക്കുകയാണ് ഹാഫ്മൂണ്‍ ബീച്ചും ഓം ബീച്ചും. കുന്നിന് മുകളില്‍ കയറിയും മനോഹരദൃശ്യങ്ങള്‍ ആസ്വദിയ്ക്കാം. ഹാഫ് മൂണ്‍ ബീച്ചില്‍ സഞ്ചാരികള്‍ക്കായി ചെറു ടെന്റുകളുണ്ട്. ക്യാംപിങിനൊപ്പം പെഡല്‍ ബോട്ടുകളില്‍ ഒരു യാത്രയും ഇവിടെ നിങ്ങള്‍ക്ക് നടത്താം. കടലില്‍ നീന്താനും സൗകര്യമുണ്ട്. എന്നാല്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനുള്ള സൗകര്യങ്ങളില്ല. വെയിലേറ്റു കിടക്കാന്‍ തൊട്ടിലുപോലുള്ള ഊഞ്ഞാലുകളുമുണ്ട് ഇവിടെ.

കുഡ്‌ലെ ബീച്ച്

ഗോകര്‍ണം നഗരത്തില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലത്തിലാണ് കുഡ്‌ലെ ബീച്ച്. ഗണപതി ക്ഷേത്രത്തിന് സമീപത്തുകൂടിയും ബീച്ചിലെത്താം. നഗരത്തില്‍ നിന്നും റിക്ഷയിലും കുഡ്‌ലെ ബീച്ചിലെത്താവുന്നതാണ്. വെളുത്ത മണല്‍ നിറഞ്ഞ തീരത്ത് വളര്‍ന്നു നില്‍ക്കുന്ന പനകള്‍ മനോഹരമായ കാഴ്ചയാണ്. നല്ല ഭക്ഷണശാലകളും ഗോകര്‍ണത്തിന്റെ തനത് രുചികളും ഇവിടെ ലഭ്യമാണ്. തീരത്തുള്ള ചെറിയ കുടിലുകളില്‍ ഒന്ന് വാടകയ്‌ക്കെടുത്താല്‍ രാത്രിയിലും കടല്‍ സൗന്ദര്യം ആസ്വദിയ്ക്കാം. കുഡ്‌ലെയില്‍ നിന്നും നടന്നാല്‍ പാരഡൈസ് ബീച്ചിലെത്തുകയും ചെയ്യാം.

ഗോവയിൽ പോയില്ലെങ്കിൽ ഗോകർണത്തിൽ

Photo Courtesy: Infoayan

പാരഡൈസ് ബീച്ച്

ഫുള്‍ മൂണ്‍ ബീച്ചെന്നും പാരഡൈസ് ബീച്ച് അറിയപ്പെടുന്നുണ്ട്. ഓം ബീച്ചില്‍ നിന്ന് ബോട്ട് മാര്‍ഗം പാരഡൈസ് ബീച്ചില്‍ എത്തിച്ചേരാം താരതമ്യേന വളരെ ചെറിയ ഒരു ബീച്ചാണ് ഇത്. എന്നിരുന്നാലും കാഴ്ചയ്ക്ക് സുന്ദരമാണ്. ഓം ബീച്ചില്‍ നിന്ന് പാരഡൈസ് ബീച്ചിലേക്ക് ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഡോള്‍ഫിനുകളെ കാണാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X