Search
  • Follow NativePlanet
Share
» »ടോള്‍ ചാര്‍ജ് എത്രയെന്നു പറയും...ഗൂഗിള്‍ മാപ്സിന്‍റെ പുത്തന്‍ ഫീച്ചര്‍ ഇന്ത്യയിലും!!

ടോള്‍ ചാര്‍ജ് എത്രയെന്നു പറയും...ഗൂഗിള്‍ മാപ്സിന്‍റെ പുത്തന്‍ ഫീച്ചര്‍ ഇന്ത്യയിലും!!

യാത്ര ആരംഭിക്കുന്നതിനു മുന്‍പു തന്നെ ലക്ഷ്യസ്ഥാനത്തെ ടോളുകളിലെ നിരക്ക് കാണിക്കുന്ന ഗൂഗിള്‍ മാപ്പിന്‍റെ പുതിയ ഫീച്ചര്‍

യാത്രകളെ മാത്രമല്ല, ജീവിതത്തെ വന്നെ വളരെ എളുപ്പമുള്ളതാക്കുന്നതില്‍ ഗൂഗിളിന് വലിയൊരു പങ്കുണ്ട്... യാത്രകളിലെ വഴികാട്ടിയായി ഗൂഗിള്‍ മാപ്സ് മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏതുവഴിയിലൂടെ പോയാല്‍ എളുപ്പത്തിലെത്താം എന്നു തുടങ്ങി എവിടെ നിന്നു വണ്ടിയ്ക്ക് എണ്ണയടിക്കണമെന്നും ഏതൊക്കെ സൗകര്യങ്ങള്‍ വഴിയിലുണ്ടെന്നും ബ്ലോക്കില്‍ എത്രനേരം കാത്തികിടക്കേണ്ടിവരുമെന്നു വരെ ഗൂഗിള്‍ മാപ്സ് കാണിച്ചുതരും. ഇപ്പോഴിതാ മറ്റൊരു പുത്തന്‍ ഫീച്ചര്‍ ഗൂഗിള്‍ മാപ്സ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്.

ടോള്‍ഗേറ്റ് മാത്രമല്ല, ടോള്‍ നിരക്കും!!

ടോള്‍ഗേറ്റ് മാത്രമല്ല, ടോള്‍ നിരക്കും!!

യാത്ര ആരംഭിക്കുന്നതിനു മുന്‍പു തന്നെ പോകുന്ന വഴിയിലെ ടോള്‍ നിരക്കുകള്‍ എത്രയെന്ന് അറിയുവാനുള്ള ഫീച്ചറാണ് ഗൂഗിൾ മാപ്‌സ് അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചർ യാത്രക്കാരെ അവരുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യാൻ സഹായിക്കും. ധാരാളം ടോൾ ഗേറ്റുകളുള്ള റൂട്ട് ഒഴിവാക്കി വേറെ റൂട്ടുകള്‍ യാത്രക്കായി തിരഞ്ഞെടുക്കുവാനും ഇതുവഴി സാധിക്കും. ഏപ്രിലിൽ യുഎസ്, ഇന്തോനേഷ്യ, ജപ്പാൻ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ മുമ്പ് ഫീച്ചർ പ്രഖ്യാപിച്ചിരുന്നു.

PC:Antonio Grosz

പ്രത്യേകതയിങ്ങനെ...

പ്രത്യേകതയിങ്ങനെ...

പുറത്തുവന്ന ഏറ്റവും പുതിയ അപ്ഡേറ്റില്‍ നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ മാപ്സ് ടോള്‍ നിരക്കും മറ്റു കാര്യങ്ങളും കാണിക്കുന്നത്. ടോൾ പാസ് അല്ലെങ്കിൽ മറ്റ് പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്നതിനുള്ള ചിലവ്, ആഴ്‌ചയിലെ ഏത് ദിസമാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത്, ടോളിന് പ്രതീക്ഷിക്കുന്ന തുക എന്നിവ പോലുള്ള നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോളിന്റെ കണക്കാക്കിയ വില ഗൂഗിള്‍ മാപ്സില്‍ കാണിക്കും. ഇതനുസരിച്ച് ടോള്‍ ഉള്ള വഴിയിലൂടെ വേണമോ അതോ ടോള്‍ ഫ്രീ റൂട്ട് വേണമോ എന്ന് യാത്രക്കാരന് തീരുമാനിത്താം. മറ്റു റൂട്ടുകളെപ്പറ്റിയുള്ള വിവരങ്ങളും ടോൾ നിരക്കുകൾക്കൊപ്പം ഗൂഗിള്‍ മാപ്‌സ് പ്രദർശിപ്പിക്കും.

PC:henry perks

തിരഞ്ഞെടുക്കാം വഴി

തിരഞ്ഞെടുക്കാം വഴി

നിങ്ങള്‍ എവിടേക്കാണോ യാ യാത്ര ആരംഭിക്കുന്നത്, അവിടേക്ക് പോകുന്നതിന് മുമ്പ് ടോൾ ഫ്രീ റൂട്ടുകൾ തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ ഗൂഗിൾ സഹായിക്കും. ടോൾ ഫ്രീ റൂട്ടുകൾക്ക് കൂടുതൽ സമയമെടുത്തേക്കാം എന്നതിനാല്‍ അതിനാൽ ഏറ്റവും വേഗതയേറിയ റൂട്ടും ഗൂഗിള്‍ മാപ്സ് കാണിക്കും. അതിന്റെ അടിസ്ഥാനത്തിൽ, നിങ്ങൾക്ക് ഒരു തീരുമാനം എടുക്കുവാന്‍ ഈ ഫീച്ചര്‍ വഴി സാധിക്കും.

വളരെ എളുപ്പം

വളരെ എളുപ്പം

ഗൂഗിൾ മാപ്‌സിലെ ദിശകളുടെ (Directions) മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ലളിതമായി ടാപ്പുചെയ്താല്‍ ഇതിലേക്കുള്ള ഓപ്ഷനുകളില്‍ എത്താം. ടോൾ റൂട്ടുകൾ പൂർണ്ണമായും ഒഴിവാക്കണമെങ്കിൽ, റൂട്ട് ഓപ്ഷനുകൾ തിരഞ്ഞെടുക്കാനും 'ടോളുകൾ ഒഴിവാക്കാനും' ഉപയോക്താക്കളെ അനുവദിക്കും," ഗൂഗിള്‍ പറഞ്ഞു.

PC:CardMapr.nl

രണ്ടായിരത്തോളം

രണ്ടായിരത്തോളം

ഗൂഗിൾ പറയുന്നതനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇന്ത്യ, ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഏകദേശം 2000 ടോൾ റോഡുകളിൽ ഈ ഫീച്ചർ ഐഓഎസ്, ആന്‍ഡ്രോയിഡ് ആപ്പുകളിൽ ലഭ്യമാണ്. കൂടുതൽ രാജ്യങ്ങളിൽ 'ഉടൻ' പിന്തുണ ചേർക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് അത് പറയുന്നു. ഈ വർഷം ഏപ്രിലിലാണ് ഗൂഗിൾ ഈ ഫീച്ചർ ആദ്യമായി പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് ടോൾ റോഡുകളും സാധാരണ റോഡുകളും തമ്മിലുള്ള തിരഞ്ഞെടുപ്പ് എളുപ്പമാക്കുന്നതിനാണ് ഒരു റൂട്ടിൽ ടോൾ നിരക്ക് കാണിക്കുന്നതിനുള്ള ഫീച്ചർ അവതരിപ്പിക്കുന്നതെന്ന് കമ്പനി അന്ന് പറഞ്ഞിരുന്നു.

വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും

വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും

പുതിയ അപ്ഡേറ്റിനെ സംബന്ധിച്ച് "പ്രാദേശിക ടോളിംഗ് അധികാരികളിൽ നിന്നുള്ള വിശ്വസനീയമായ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ശരിയായ വിവരങ്ങൾ'' എന്ന് ഗൂഗിൾ പറഞ്ഞു.

 വായുവിന്‍റെ ഗുണനിലവാരം അറിയാം

വായുവിന്‍റെ ഗുണനിലവാരം അറിയാം

അടുത്തിടെ, ഗൂഗിൾ മാപ്‌സിൽ ഒരു പ്രത്യേക ഫീച്ചർ പുറത്തിറക്കാൻ തുടങ്ങി, അത് ഉപയോക്താക്കൾക്ക് അവരുടെ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള അലേർട്ടുകൾ നൽകും. എയർ ക്വാളിറ്റി ഇൻഡക്സ് കാണിക്കുന്നതിനു പുറമേ, വായു എത്രത്തോളം ആരോഗ്യകരമാണ് (അല്ലെങ്കിൽ അനാരോഗ്യകരമാണ്), ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശം, വിവരങ്ങൾ അവസാനം അപ്ഡേറ്റ് ചെയ്തത്, കൂടുതലറിയാനുള്ള ലിങ്കുകൾ തുടങ്ങിയ മറ്റ് വിശദാംശങ്ങളും ഈ ഫീച്ചർ കാണിക്കും. യുഎസിലെ ഗൂഗിൾ മാപ്‌സിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.
PC:Nik Ramzi Nik Hassan

യാത്രകളെ അനുഭവിക്കുവാന്‍ പുതിയ രീതി... 'സ്ലോ ‌ട്രാവല്‍'... ഓ‌ടിവന്നു കണ്ടുപോവുകയല്ല.. ഇത് വേറെ!!യാത്രകളെ അനുഭവിക്കുവാന്‍ പുതിയ രീതി... 'സ്ലോ ‌ട്രാവല്‍'... ഓ‌ടിവന്നു കണ്ടുപോവുകയല്ല.. ഇത് വേറെ!!

ടോഷ്... വന്നെത്തിയാല്‍ മടങ്ങുവാന്‍ അനുവദിക്കാത്ത നാട്...കാഴ്ചകളുടെ പറുദീസാടോഷ്... വന്നെത്തിയാല്‍ മടങ്ങുവാന്‍ അനുവദിക്കാത്ത നാട്...കാഴ്ചകളുടെ പറുദീസാ

Read more about: travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X