യാത്രകളിലെ ഇപ്പോഴത്തെ ആകർഷണം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ്. തിരുവനന്തപുരത്തിനും കാസർകോഡിനും ഇടയില് അതിവേഗത്തിൽ, കുറഞ്ഞ സമയത്തിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് യാത്രകളെ മൊത്തത്തിൽ മാറ്റിമറിച്ചു. കാസർകോഡ് നിന്നും തിരുവനന്തപുരത്തിന് എട്ടു മണിക്കൂറിൽ എത്താം എന്നതാണ് കേരളത്തിൽ വന്ദേ ഭാരത് കൊണ്ടുവന്ന വിപ്ലവം.
കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലേക്കും മറ്റു തീർത്ഥാടന സ്ഥാനങ്ങളിലേക്കുമുള്ള യാത്രയാണ് മറ്റൊന്ന്.
വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്ത കേരളത്തിലെ ഗുരുവായൂരും കാസർകോഡ് അനന്തപുരം തടാക ക്ഷേത്രവും തിരുവനന്തപരും പത്മനാഭ സ്വാമി ക്ഷേത്രവും ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിലേക്കും പോകാം. കൃത്യമായി പ്ലാൻ ചെയ്താൽ ഒരു ദിവസം കൊണ്ട് പോയി വരാനും സാധിക്കും. ഇതാ വന്ദേ ഭാരതിൽ പോയി വരാൻ സാധിക്കുന്ന പ്രധാന ക്ഷേത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. അനന്തപുരം തടാക ക്ഷേത്രം, കാസർകോഡ്
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് അനന്തപുരം തടാക ക്ഷേത്രം. തടാകത്തിനു നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഇരിക്കുന്ന രൂപത്തിലുള്ള പത്മനാഭ സ്വാമിയെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. സരോവര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ശ്രീകോവിലാണ് ഇവിടെയുള്ളത്. ഏതുവേനലിലും മഴയിലും ഇതിന്റെ ജലനിരപ്പിന് ഒരു മാറ്റവും സംഭവിക്കറില്ല. തിരുവനനന്തപരും പത്മനാഭ സ്വാമിയുടെ മൂലസ്ഥാനമാണ് ഈ ക്ഷേത്രമെന്നും വിശ്വാസമുണ്ട്.
കാസർകോഡ് നിന്നും 12 കിലോമീറ്റര്‍ ദൂരത്തിലാണ് അനന്തപുരം ക്ഷേത്രമുള്ളത്. വിദ്യാനഗർ-മായിപാടി-സീതൻഗോളി റൂട്ടിലൂടെ വന്ന് കാസർകോഡ്-മധൂർ റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം. അര മണിക്കൂറാണ് യാത്രാ സമയം.

2. പറശ്ശിനിക്കടവ് ക്ഷേത്രം
മലബാറിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്കമാണ് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവ് ക്ഷേത്രം. വർഷത്തിൽ എന്നും തെയ്യം കെട്ടിയാടുന്ന അപൂർവ്വ ക്ഷേത്രമായ ഇവിടെ ആയിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. അന്നദാനവും ക്ഷേത്രദർശനവും ആണ് ഇവിടുത്തെ ആകർഷണങ്ങൾ. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തുന്ന ക്ഷേത്രങ്ങളിലൊന്നും കൂടിയാണിത്. മുത്തപ്പന്‍റെ അടുത്തെത്തി പ്രാർത്ഥിച്ച് പോകാനാണ് ആളുകൾ ഇവിടെ വരുന്നത്.
കണ്ണൂരിൽ നിന്നും 19.5 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രമുള്ളത്. കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ ധർമ്മശാലയിൽ നിന്നും തിരിഞ്ഞ് 4 കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ഇഷ്ടംപോലെ ബസുകൾ ഇതുവഴി സർവീസ് നടത്തുന്നു.
3. തളി മഹാ ശിവക്ഷേത്രം, കോഴിക്കോട്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിറങ്ങി പോകാൻ ഏറ്റവും അടുത്തുള്ള ക്ഷേത്രമാണ് തളി മഹാ ശിവക്ഷേത്രം. ഏകദേശം 1500 വർഷത്തോളം പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. നാലു തളിക്ഷേത്രങ്ങളിൽ ഒന്നായ ഇവിടം സാമൂതിരിപ്പാടിന്‍റെ മുഖ്യ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. ഉമാമഹേശ്വരന്മാരെ ശക്തിപഞ്ചാക്ഷരി ധ്യാനരൂപത്തിൽ ആണ് പരശുരാമൻ ഇവിടെ തളിക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 1 കിമീ ദൂരമേ ഇവിടേക്കുള്ളൂ.
4. കാടാമ്പുഴ ഭഗവതി ക്ഷേത്രം
തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിനു വന്നിറങ്ങി പോകാൻ പറ്റിയ ക്ഷേത്രമാണ് പ്രസിദ്ധമായ കാടാമ്പുഴ ഭഗവതി ക്ഷേത്രം. തിരൂരിൽ നിന്ന് കാടാമ്പുഴയിലേക്ക് 17 കിലോമീറ്ററാണ് ദൂരം. 30 മിനിറ്റ് കൊണ്ട് ഇവിടെ എത്താം. കാടാമ്പുഴയമ്മ എന്നാണ് ഇവിടെ ആദിപരാശക്തി അറിയപ്പെടുന്നത്. വിഗ്രഹപ്രതിഷ്ഠയില്ലാത്തും മേൽക്കൂരയില്ലാത്ത ശ്രീകോവിലും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു കണ്ണാടിയെയാണ് പ്രതിഷ്ഠയായി ഇവിടെ കണക്കാക്കുന്നത്.

5.ഗുരുവായൂർ ക്ഷേത്രം
തൃശൂരിൽ എത്തി ഇവിടുന്നു ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോകാം. ഭൂലോകവൈകുണ്ഠം എന്നറിയപ്പെടുന്ന ഇവിടം കേരളത്തിലെ തന്നെ ഏറ്റവും തീർത്ഥാടകരെത്തുന്ന ക്ഷേത്രങ്ങളിലൊന്നാണ്. അയ്യായിരം വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട്. ശ്രീകൃഷ്ണ സങ്കല്പത്തിൽ മഹാവിഷ്ണുവിനെയാണ് ഇവിടെ പൂജിക്കുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ഇവിടെ വരുന്നത്. തൃശൂരിൽ നിന്നും 26 കിമീ ദൂരെയാണ് ക്ഷേത്രമുള്ളത്.
6. തിരുനക്കര ക്ഷേത്രം, കോട്ടയം
കോട്ടയത്തു നിന്നും വെറും 10 മിനിറ്റിൽ എത്തിച്ചേരാൻ സാധിക്കുന്ന ക്ഷേത്രമാണ് പ്രസിദ്ധമായ തിരുനക്കര ക്ഷേത്രം. ശിവനെ തിരുനക്കര തേവർ ആയി ആരാധിക്കുന്ന ഈ ക്ഷേത്രം കോട്ടയത്തിന്റെ നടുവിലാണുള്ളത്. പാർവ്വതി സമേതനായായ ശിവനാണ് ഇവിടെയുള്ളത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിനോട് സമാനമാണ് ഈ ക്ഷേത്രമെന്നും കരുതപ്പെടുന്നു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.
7. അമ്പലപ്പുഴ ക്ഷേത്രം
ആലപ്പുഴയിൽ നിന്നും പോകാൻ പറ്റിയ ക്ഷേത്രമാണ് പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, ആലപ്പുഴയില്ഡ നിനനും 14.3 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട് ഈ ക്ഷേത്രം അതിന്റെ പ്രതിഷ്ഠയുടെയും ഇവിടുത്തെ പയസത്തിന്‍റെയം പേരിലാണ് അറിയപ്പെടുന്നത്. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന ശ്രീകൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.

8. പത്മനാഭ സ്വാമി ക്ഷേത്രം
ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നായ നിധിയുള്ള ക്ഷേത്രമാണ് തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കിഴക്കേ കോട്ടയിലെ ക്ഷേത്രത്തിലേക്ക് 1 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. അനന്ത നാഗത്തിനു മുകളിൽ
യോഗനിദ്രയിൽ വിശ്രമിക്കുന്ന നിമഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടുത്തേത്. ശ്രീകോവിലില്‍ 18 അടി നീളത്തിലാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ അറകളിൽ അളവില്ലാത്ത വിധത്തിൽ നിധി ഒളിഞ്ഞിരിക്കുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













