Search
  • Follow NativePlanet
Share
» »ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

ഗുരുവായൂരപ്പന്‍റെ ഓരോ ദര്‍ശനത്തിന്‍റെയും ഫലങ്ങൾ ഇങ്ങനെ: ഇവരെ ഭഗവാന്‍ അനുഗ്രഹിക്കും

ജീവിതത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുവാൻ കഴിയുന്നത് ജീവിതസാഫല്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

ഗുരുവായൂർ ക്ഷേത്രം.. മലയാളികൾക്ക് ഒരു തരത്തിലുള്ള പരിചയപ്പെടുത്തലുകളുടെയും ആവശ്യമില്ലാത്ത പുണ്യസന്നിധി. ലക്ഷക്കണക്കിന് വിശ്വാസികൾ ഓരോ വർഷവും അനുഗ്രഹം തേടിയെത്തുന്ന ഇടം. ഉണ്ണിക്കണ്ണനെ കൺനിറയെ കണ്ടുള്ള ഒരൊറ്റ ദർശനത്തിനു പോലും ജീവിതത്തെത്തന്നെ മാറ്റിമറിക്കുവാനുള്ള അനുഗ്രഹം നല്കുവാനാകുമെന്നാണ് വിശ്വാസം. ജീവിതത്തിൽ ഒരിക്കലെങ്കിലും ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുവാൻ കഴിയുന്നത് ജീവിതസാഫല്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.

വ്യത്യസ്ത ദർശനങ്ങള്‍

വ്യത്യസ്ത ദർശനങ്ങള്‍

വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലും ആണ് ദിവസത്തിലെ ഓരോ നേരവും ഗുരുവായൂരപ്പൻ ദർശനം നല്കുന്നത്. വ്യത്യസ്ത സമയങ്ങളിലെ ഈ ദര്‍ശനങ്ങൾക്ക് ഓരോ ഫലങ്ങൾ ആണെന്നാണ് വിശ്വാസം. പുലർച്ചെയുള്ള നിര്‍മ്മാല്യ ദർശനം മുതൽ രാത്രി നട അടയ്ക്കുമ്പോഴുള്ള തൃപ്പുക വരെയുള്ള വിവിധ ദർശനങ്ങളുടെ പുണ്യഫലങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം...

നിര്‍മ്മാല്യ ദർശനം

നിര്‍മ്മാല്യ ദർശനം

നിര്‍മ്മാല്യ ദർശനം
പുലർച്ചെ 3.00 മണിക്കാണ് ഗുരുവായൂർ ക്ഷേത്രത്തിലെ നട തുറക്കുന്നത്.
ഗുരുവായൂരപ്പനെ നിർമ്മാല്യ ദർശനം നടത്തുന്നത് വിശ്വാസികളെ സർവ്വപാപങ്ങളും അകറ്റി നിർമ്മലരാക്കുന്നു എന്നാണ് വിശ്വാസം. വിശ്വരൂപദർശനമാണ് നിർമ്മാല്യ സമയത്തുള്ളത്.

വാകച്ചാർത്ത്
ഗുരുവായൂരപ്പന്റെ വാകച്ചാർത്ത് ദർശിച്ചാൽ അരിഷ്ടതകളിൽ നിന്ന് മോചനം നേടാം

തൈലാഭിഷേക ദർശനം
രോഗങ്ങളിൽ നിന്നു മോചനമാണ് തൈലാഭിഷേക ദർശനം നല്കുന്നത്.

പാലഭിഷേകം
പാലഭിഷേകത്തിൽ പ്രാർത്ഥിച്ചാൽ പങ്കെടുത്തു ശത്രുക്കളിൽ നിന്നു സംരക്ഷണം ലഭിക്കും

ബാലഗോപാലഭാവം

ബാലഗോപാലഭാവം

ബാലഗോപാലഭാവം

സന്താനങ്ങളുടെ ദുരിതവം കഷ്ടതയും മാറ്റുവാൻ ബാലഗോപാലഭാവത്തിലുള്ള ദർശനം മതിയാവും.

ശംഖാഭിഷേകം

ജീവിതത്തിലെ ദാരിദ്രം മാറി ധനാഭിവൃദ്ധിക്ക് ശംഖാഭിഷേക സമയത്ത് ദർശനം നടത്തി പ്രാർത്ഥിച്ചാൽ മതിയെനനാണ് വിശ്വാസം.

‌‌‌പന്തീരടി പൂജ

മനസ്സമാധാനം, നേത്രരോഗശമനം എന്നിവാണ് പന്തീരടി പൂജ നല്കുന്ന ഫലങ്ങൾ.
ശീവേലി തൊഴുതാൽ
കേസുകളിലും വഴക്കുകളിലും വിജയം നല്കുന്നു

ശ്രീഭൂതബലി

ശ്രീഭൂതബലി

ശ്രീഭൂതബലി

സന്താനഭാഗ്യം, ധനം എന്നിവ ലഭിക്കുന്നതിന് ക്ഷേത്രത്തിലെ ശ്രീഭൂതബലിയിൽ പങ്കെടുക്കാം.

ദീപാരാധന

ദീപാരാധന തൊഴുത് പ്രാർത്ഥിക്കുമ്പോൾ ദാമ്പത്യ വിജയം, പ്രണസസാഫല്യം എന്നിവയാണത്രെ ഫലം.

അത്താഴപൂജ

ദാരിദ്രവും രോഗങ്ങളും എല്ലാം മാറ്റി ജീവിതത്തിൽ കീർത്തിയും ഉയർച്ചയും വരുവാൻ അത്താഴപൂജയിൽ പങ്കെടുത്ത് പ്രാർത്ഥിക്കാം.

തൃപ്പുക

അനന്തശേഷശയനൻ ആയി ഗുരുവായൂരപ്പൻറെ ഭാവമുള്ള തൃപ്പുക സമയത്ത് ദർശനം നടത്തുന്നത്
മോക്ഷലബ്ദി നല്കുമെന്നാണ് വിശ്വാസം.

കൃഷ്ണനാട്ടം ദര്‍ശനം

ക്ഷേത്രത്തിലെ കൃഷ്ണനാട്ടം വഴിപാട് നടത്തുന്നതും ദർശിക്കുന്നതതും വിവാഹ തടസ്സങ്ങൾ മാറ്റുമെന്നും സന്താനഭാഗ്യം നല്കുമെന്നുമാണ് മറ്റൊരു വിശ്വാസം.

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ

വിശേഷദിവസങ്ങളിൽ ഗുരുവായൂർ ക്ഷേത്രം ദർശിക്കുവാൻ പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടത്തുന്ന പ്രത്യേക പൂജകളിൽ പങ്കെടുത്ത് ദർശനം നടത്തിയാൽ അനുഗ്രഹങ്ങൾ പ്രത്യേകമായി ലഭിക്കുമെന്നാണ് വിശ്വാസം.

വൈശാഖമാസം, അക്ഷയതൃതീയ, അഷ്ടമി രോഹിണി, നവരാത്രി ദിവസങ്ങൾ, ചിങ്ങമാസത്തിലെ തിരുവോണം, മേടവിഷു, ഏകാദശി, ദ്വാദശി, തുടങ്ങിയവയാണ് ഇവിടുത്തെ ഏറ്റവും പ്രധാന വിശേഷ ദിവസങ്ങൾ.

ഗുരുവായൂർ ഏകാദശി

ഗുരുവായൂർ ഏകാദശി

വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി തൊഴുന്നത് ഏറ്റവും ഫലപ്രദമാണെന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസമാണ് ഈ ഏകാദശി എന്നാണ് വിശ്വാസം. കൃത്യമായ അനുഷ്ഠാനങ്ങളോടെ ഏകാദശി വ്രതമെടു്കുന്നവരെ ഒരുപാട് ഫലങ്ങൾ കാത്തിരിക്കുന്നു. . സാമ്പത്തിക നേട്ടം, ഐശ്വര്യം,മനശ്ശാന്തി, രോഗശാന്തി തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്. നാളിൽ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ഈ ദിവസം ക്ഷേത്രത്തിലെത്തുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ എല്ലാ അനുഗ്രഹങ്ങളും നേടുവാൻ ഈ ദിനസത്തെ സന്ദര്‍ശനം മതിയത്രെ.

വഴിപാടുകളും പൂജയും

വഴിപാടുകളും പൂജയും

തുളസിമാല, താമരമാല, വെണ്ണ നിവേദ്യം,നെയ് വിളക്ക്, മഞ്ഞപ്പട്ട്, കദളിപ്പഴസമർപ്പണം, തിരുമുടി മാല, തുലാഭാരം, പാൽപ്പായസ നിവവേദ്യം, അന്നദാനം തുടങ്ങിയ വഴിപാടുകൾ നടത്തുന്നതും ഉദയാസ്തമയ പൂജ കഴിക്കുന്നതും വിശ്വാസികൾക്ക് ആഗ്രഹസാഫല്യവും ഗുണഫലങ്ങളും നല്കും എന്നാണ് വിശ്വാസം.

കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷംകുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം

തുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾതുറക്കാത്ത വാതിലും ആദ്യകിരണം വിഷ്ണുവിന് സമർപ്പിക്കുന്ന സൂര്യനും.. ഗുരുവായൂർ ക്ഷേത്രത്തിലെ വിചിത്ര വിശേഷങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X