വിശ്വാസികളെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഗുരുവായൂർ ക്ഷേത്രം. ഓരോ ദിനവും നാരായണീയം കേട്ടുണുന്ന ഭഗവാന്റെ തിരുസന്നിദിയിൽ തങ്ങളുടെ യാചനകളും അർച്ചനകളുമായി വിശ്വാസികൾ നാനാദിക്കുകളിൽ നിന്നും എത്തിച്ചേരുന്നു. ആശ്രയിച്ചെത്തുന്നവരെ ചേർത്തുനിർത്തുന്ന ഉണ്ണിക്കണ്ണൻ ജനകോടികൾക്ക് ആശ്വാസം പകരുന്നവനാണ്. ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ വിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്... അത് എന്തൊക്കെയാണെന്നു നോക്കാം...

ഗുരുവും വായുവും ചേരുന്ന ഗുരുവായൂർ
ഗുരുവായൂരിന് ആ പേര് ലഭിച്ചതിനു പിന്നിൽ ഒരു വലിയ കഥയുണ്ട്. ബ്രഹ്മാവിന് ആരാധന നടത്തുവാനായി മഹാവിഷ്ണു നിർമ്മിച്ചു നല്കിയതാണത്രെ ഇവിടുത്തെ വിഗ്രഹം. പിന്നീട് പല ആളുകളിലൂടെ കടന്നുപോയി ആ വിഗ്രഹം ഒടുവിൽ ശ്രീകൃഷ്ണന്റെ കൈവശം തന്നെയെത്തിച്ചേർന്നു. എന്നാൽ പിന്നീട് കൃഷ്ണന്റെ വൈകുണ്ഠാരോഹണത്തിനുശേഷം ദ്വാരക വെള്ളത്തിനടിയിലായപ്പോൾ ആ വിഗ്രഹം നേരത്തെ പറഞ്ഞേൽപ്പിച്ചതുപോലെ ദേവഗുരുവായ ബൃഹസ്പതിയുടെ കൈവശമെത്തി. അത് അനുയോജ്യമായ ഒരിടത്ത് പ്രതിഷ്ഠിക്കുവാൻ വായുദേവനൊപ്പം ബൃഹസ്പതിയും അന്വേഷിച്ച് പോയപ്പോൾ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഇടം കണ്ടെത്തിയത്രെ അങ്ങനെ ഇവിടെ പ്രതിഷ്ഠ നടത്തുകയും ദേവശില്പിയായ വിശ്വകർമ്മാവ് ഉചിതമായ രീതിയിൽ ക്ഷേത്രം നിർമ്മിക്കുകയും ചെയ്തു. അങ്ങനെ ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഇടമെന്ന നിലയിലാണ് ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത്.
PC: Kuttix

പാതാള അഞ്ജനം
ഗുരുവായൂരിലെ വിഗ്രഹത്തിനും ഏറെ പ്രത്യേകതകളുണ്ട്. അത്യപൂർവ്വവും വിശിഷ്ടവുമായ പാതാള അഞ്ജനം എന്ന ശിലകൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ട് ദർശനമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഗുരുവായൂരപ്പൻ
എന്ന പേരിൽ മഹാവിഷ്ണുവിന്‍റെ പൂർണ്ണ അവതാരമായ ശ്രീകൃഷ്ണനെയാണ് ഇവിടെ ആരാധിക്കുന്നത്. വിഷ്ണു നാലു കൈകളിൽ പാഞ്ചജന്യം ശംഖ്, സുദർശന ചക്രം, താമര, ഗദ എന്നിവ ധരിച്ചിരിക്കുന്ന രീതിയിലാണ് പ്രതിഷ്ഠ. മഹാക്ഷേത്രങ്ങളുടെ ഗണത്തിലാണ് ഗുരുവായൂർ ക്ഷേത്രമുള്ളത്.

ഉണ്ണിക്കണ്ണൻ
ഗുരുവായൂരപ്പനെ വിശ്വാസികൾ ഭക്തി വാത്സ്യല്യപൂർവ്വം വിളിക്കുന്നത് ഗുരുവായൂർ ഉണ്ണിക്കണ്ണൻ എന്നാണ്. അതിനും ഒരു കാരണമുണ്ട്. ശ്രീകൃഷ്ണൻ താൻ അവതാരമെടുത്ത സമയത്ത്, അന്ന് കാരാഗ്രഹത്തിൽവെച്ച്, തന്റെ മാതാപിതാക്കളായ വസുദേവർക്കും ദേവകിക്കും ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് ഗുരുവായൂർ വിഗ്രഹത്തിനുള്ളതെന്നാണ് വിശ്വാസം. അതിനാലാണ് ഉണ്ണിക്കണ്ണനായി ഗുരുവായൂരപ്പനെ കണക്കാക്കുന്നത്.

12 ഭാവങ്ങൾ
ഗുരുവായൂരപ്പനെ സംബന്ധിച്ച മറ്റൊരു കാര്യം ഗുരുവായൂരപ്പന്റെ 12 ഭാവങ്ങൾ ആണ്. 12 സമയത്തും 12 ഭാവങ്ങളുള്ളയാളാണ് ഗുരുവായൂർ ശ്രീകൃഷ്ണൻ. ഓരോ സമയത്തും ആ ഭാവത്തിനനുസരിച്ചുള്ള അലങ്കാരവും ഇവിടെ കാണാം.
1 - നിർമാല്യദർശന സമയം - വിശ്വരൂപദർശനം,
2 - തൈലാഭിഷേകം - വാതരോഗാഘ്നൻ,
3 - വാകചാർത്ത്- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം - സന്താനഗോപാലൻ,
5 - ബാലാലങ്കാരം-ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം- യശോദാബാലൻ,
7 - നവകാഭിഷേകം - വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ - ശ്രീമന്നനാരായണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് - മോഹനസുന്ദരൻ,
11 - അത്തപൂജക്ക് - വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- അനന്തശേഷശയനൻ എന്നിവയാണ് മേൽപ്പറഞ്ഞ 12 ഭാവങ്ങള്‍.
വിവരങ്ങൾക്ക് കടപ്പാട്: മലയാളം വിക്കി വീഡിയ

വിശ്വകർമ്മാവ് നിർമ്മിച്ച ക്ഷേത്രം
ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പറയുന്നതനുസരിച്ച് ദേവശില്പിയായ ബ്രഹ്മാവ് ആണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ ശില്പി എന്നാണ്. എന്തുതന്നെയായാലും ഇതിന്‍റെ നിർമ്മാണത്തിലെ സവിശേഷത എന്നത് വർഷത്തിൽ ഒരു പ്രത്യേക ദിവസം ആദ്യ സൂര്യകിരണങ്ങൾ മഹാവിഷ്ണുവിന്റെ വിഗ്രഹത്തിലെ കാല്ക്കൽ വീഴുന്ന വിധത്തിലാണ്. അതായത്, വർഷത്തിലെ എല്ലാ വിഷു ദിനത്തിലും സൂര്യന്റെ ആദ്യകിരണങ്ങൾ ഇങ്ങനെ വിഷ്ണുവിന്റെ കാൽക്കൽ പതിയും. വിഷുദിവസത്തിൽ സൂര്യൻ വിഷ്ണുവിന് വന്ദനം നല്കുന്നു എന്നാണ് വിശ്വാസം.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

മൂന്നു വിഗ്രഹങ്ങൾ
ഗുരുവായൂർ ക്ഷേത്രത്തിൽ മൂന്നു വിഗ്രഹങ്ങളുണ്ട് എന്ന കാര്യം അറിയുമോ? നേരത്ത പറഞ്ഞ, പാതാളാജ്ഞനത്തിൽ തീർത്ത മൂലവിഗ്രഹം മാത്രമല്ല, സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിച്ച വേറെയും രണ്ട് വിഗ്രഹങ്ങൾ കൂടി ഇവിടെ കാണാം. ഇതിൽ സ്വർണ്ണ വിഗ്രഹം പുതിയതും വെള്ളികൊണ്ടുള്ളത് പഴയതുമാണ്. ശീവേലിക്കും മറ്റും എഴുന്നള്ളിക്കുവാനാണ് വെള്ളി വിഗ്രഹം ഉപയോഗിക്കുന്നത്. സ്വർണ്ണവിഗ്രഹം എഴുന്നള്ളിക്കുന്നത് ഉത്സവ സമയത്ത് മാത്രമാണ്.

തുറക്കാ അറയും നൃത്തപ്പുരയും!
ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ച് പറയുമ്പോൾ ഏറ്റവും കൗതുകമുണർത്തുന്ന കാര്യമാണ് ഇവിടുത്തെ തുറക്കാ അറയും നൃത്തപ്പുരയും. ഒരിക്കലും തുറക്കാത്ത ഒരു അറ തന്നെയാണ് ഇവിടുത്തെ തുറക്കാ അറ. തിടപ്പളളിക്ക് പടിഞ്ഞാറ് ഭാഗത്ത് ശ്രീകൃഷണന്‍റെ മയിൽപ്പീലി പോലുള്ള കാര്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഈ അറ നാഗങ്ങൾ കാക്കുന്നതാണെന്നാണ് ഇവിടുത്തെ വിശ്വാസം.
വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ട ചരിത്രമാണ് നൃത്തപ്പുരയ്ക്കുള്ളത്. അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ നൃത്തം കാണുവാൻ കഴിഞ്ഞത് ഇവിടെ വെച്ചാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കന്നി, കുംഭം മാസങ്ങളിലെ മകം നക്ഷത്രദിവസത്തിലെ ശ്രാദ്ധച്ചടങ്ങുകൾ നടത്തുന്നത് ഈ നൃത്തപ്പുരയിലാണ്.
ശാപമോക്ഷത്തിന്റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം! വിജയത്തിനായി ഇവിടെവന്നു പ്രാർത്ഥിക്കാം!

ഗുരുവായൂർ ഏകാദശി
ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി ദിവസം. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമാണ് ഏകാദശി ദിവസമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണത്രെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടന്നതത്രെ. ഭഗവാൻ ഗീതോപദേശം നല്കിയതും ഈ ദിവസം തന്നെയാണ് എന്നാണ് വിശ്വാസം. ഏകാദശി നാളിൽ മുപ്പത്തിമുക്കോടി ദേവതകളും വിഷ്ണുവിനോടൊപ്പം ക്ഷേത്രത്തിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കപ്പെടുന്നു.
ഗുരുവായൂർ ഏകാദശി രണ്ട് ദിവസങ്ങളിൽ, ദർശന സമയം 80 മണിക്കൂർ.. ഏകാദശി ദർശനഫലങ്ങളിങ്ങനെ
ഗുരുവായൂര്‍ ദര്‍ശനം പൂര്‍ത്തിയാകണമെങ്കില്‍ പോയിരിക്കണം മമ്മിയൂരും! അറിയാം ഐതിഹ്യം