Search
  • Follow NativePlanet
Share
» » കൊവിഡ് കാലത്തെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം അറിയേണ്ടതെല്ലാം

കൊവിഡ് കാലത്തെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം അറിയേണ്ടതെല്ലാം

കൊവിഡ് കാലത്തെ അടച്ചിടലിനു ശേഷം ഗുരുവായൂര്‍ ക്ഷേത്രം വീണ്ടും തുറന്നതോടെ കണ്ണന്‍റെ സന്നിധി സജീവമായി. എട്ടര മാസത്തിനു ശേഷമാണ് നാലമ്പലം വിശ്വാസികള്‍ക്കായി ഡിസംബര്‍ ഒന്നു മുതല്‍ തുറന്നത്. എന്നാല്‍ ക്ഷേത്ര ജീവനക്കാരില്‍ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഡിസംബര്‍ ആറു മുതല്‍ നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനം വിലക്കിയിരുന്നു. ഇനിയൊരയിരിപ്പ് ഉണ്ടാകുന്നതുവരെ നാലമ്പലത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളോടെയാണ് പ്രവേശനം അനുവദിക്കുന്നത്. ഗുരുവായൂരില്‍ ദര്‍ശനത്തിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം...

guruvayur

പ്രവേശനം ഇങ്ങനെ
നാലമ്പലത്തിലേക്കു‌ള്ള പ്രവേശനത്തിന് താത്കാലിക വിലക്ക് ഉള്ളതിനാല്‍ കൊടിമരത്തിന് സമീപത്തുനിന്നാണ് ദർശനം നല്‍കുന്നത്. കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തില്‍ കടന്ന് അയ്യപ്പ ദര്‍ശനം നടത്തി വിളക്കുമാടത്തിനടുത്തുള്ള ക്യൂ വഴി പ്രദക്ഷിണമായി വന്ന് തൊഴാനാണ് അനുമതി. കിഴക്കേ നടയിലെ കൊടിമരത്തിനു സമീപത്തു നിന്നാണ് ദര്‍ശനം നടത്തുവാന്‍ സാധിക്കുക.
വിവാഹങ്ങം, തുലാഭാരം വഴിപാട് ശ്രീകോവിൽ നെയ്‍വിളക്ക് പ്രകാരമുള്ള പ്രത്യേക ദർശനം എന്നിവ നടത്താമെങ്കിലും നാലമ്പല പ്രവേശനം ഉണ്ടായിരിക്കില്ല,

വിര്‍ച്വല്‍ ക്യൂ പാസ്
വെർച്വൽ ക്യൂ വഴി പ്രതിദിനം 2000 പാസുകളാണ് ദര്‍ശനത്തിനായി നല്കുന്നത്. ഓണ്‍ലൈനില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെയാണ് പ്രവേശിപ്പിക്കുക.
നേരത്തെ 4000 ആയിരുന്നു ഇത്.

ക്ഷേത്രത്തിലെ ജീവനക്കാർ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനു ശേഷം ദർശനം തേടുന്ന ഭക്തർക്ക് നിയന്ത്രണങ്ങൾ നടപ്പാക്കിയിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നത്. ദീപസ്തംഭത്തിന് സമീപം പ്രത്യേക സ്ഥലം സാമൂഹിക അകലം പാലിക്കുന്നതിനായി അടയാളപ്പെടുത്തിയിട്ടുണ്ട്.

ശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രംശ്രീരാമന്‍ പ്രതിഷ്ഠിച്ച സൂര്യ നാരായണന്‍! കതിരൂരിന്‍റെ അഭിമാനമായ സൂര്യ ക്ഷേത്രം

പാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസംപാര്‍ലമെന്‍റ് നിര്‍മ്മാണത്തിനു പ്രചോദനമായ യോഗിനി ക്ഷേത്രം! കാലത്തെ അതിജീവിച്ച വിശ്വാസം

തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!തപസ്സിരിക്കുന്ന സൂര്യന്‍, എണ്ണ വലിച്ചെടുക്കുന്ന വിഗ്രഹം, അപൂര്‍വ്വം ഈ സൂര്യ ക്ഷേത്രവും ആദിത്യപുരവും!!

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

Read more about: guruvayur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X