Search
  • Follow NativePlanet
Share
» »ഗുരുവായൂർ ഉത്സവം 2020- ആനയോട്ടം മുതൽ കൊടിയിറക്കം വരെ അറിയേണ്ടതെല്ലാം

ഗുരുവായൂർ ഉത്സവം 2020- ആനയോട്ടം മുതൽ കൊടിയിറക്കം വരെ അറിയേണ്ടതെല്ലാം

ഗുരുവായൂർ ഉത്സവത്തെക്കുറിച്ചും പ്രധാന ആഘോഷങ്ങളെയും ചടങ്ങുകളെയും കുറിച്ചും വായിക്കാം...

ഗുരുവായൂർ ഉത്സവം...വിശ്വാസികൾ ക്ഷമയോടെ കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്ന്. കണ്ണനെ കണികണ്ട് ആ തിരുനടയിൽ ഭാരങ്ങളിറക്കിച്ച് തൊഴുതു വരുന്ന വിശ്വാസികളുടെ കേന്ദ്രമായ ഇവിടെ ലക്ഷക്കണക്കിന് വിശ്വാസികളാണ് ഓരോ വർഷവും ഉത്സവം കൂടുവാനെത്തുന്നത്. ആനയോട്ടത്തിൽ തുടങ്ങി പത്തു ദിവസം നീണ്ടു മിന്ന് ആറാട്ടോടുകൂടി അവസാനിക്കുന്ന ഗുരുവായൂർ ഉത്സവം ജീവിതത്തിലൊരിക്കലെങ്കിലും കൂടണമെന്ന് ആഗ്രഹിക്കാത്ത വിശ്വാസികൾ കുറവായിരിക്കും. ഗുരുവായൂർ ഉത്സവത്തെക്കുറിച്ചും പ്രധാന ആഘോഷങ്ങളെയും ചടങ്ങുകളെയും കുറിച്ചും വായിക്കാം...

ഗുരുവായൂർ ഉത്സവം

ഗുരുവായൂർ ഉത്സവം

കുംഭമാസത്തിലെ പൂയം നാളിൽ തുടങ്ങി പത്തു ദിവസം നീണ്ടു നിൽക്കുന്ന ഗുരുവായൂർ ഉത്സവം ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രശസ്തവുമായ ആഘോഷങ്ങളിലൊന്നാണ്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി ഉത്സവം ആനയോട്ടത്തോടെ തുടങ്ങി ആറാട്ടോടെയാണ് അവസാനിക്കുന്നത്.

ഗുരുവായൂർ ഉത്സവം 2020

ഗുരുവായൂർ ഉത്സവം 2020

മാർച്ച് ആറിന് വെള്ളിയാഴ്ച ആനയോട്ടത്തോടുകൂടി 2020ലെ ഗുരുവായൂർ ഉത്സവത്തിന് ആരംഭം കുറിച്ചു. അന്ന് വൈകിട്ടു തന്നെ ഉത്സവത്തിന് കൊടിയേറും. സ്വർണ്ണക്കൊടിമരത്തിൽ സപ്തവർണ്ണക്കൊടിയുയർത്തിയാണ് കൊടിയേറ്റം നടത്തുന്നത്. തുടർന്നു വരുന്ന പത്ത് നാളുകളും വിശ്വാസികൾക്ക് ആഘോഷത്തിന്‍റെ സമയമാണ്.

ഒന്നാം ദിവസം

ഒന്നാം ദിവസം

2020ലെ ഗുരുവായൂർ ഉത്സവത്തിന്റെ ഒന്നാം ദിനം മാർച്ച് ആറ് വെള്ളിയാഴ്ചയാണ്. രാവിലെ ആനയില്ലാ ശീവേലി, ഉച്ചകഴിഞ്ഞുള്ള ആനയോട്ടം, ആചാര്യവരണ്യം, കൊടിപൂജ, കൊടിയേറ്റം എന്നിവയാണ് ഈ ദിവസം നടക്കുന്ന പ്രധാന ചടങ്ങളുകൾ.

രണ്ടാം ദിവസം

രണ്ടാം ദിവസം

ക്ഷേത്രത്തിൽ ദിക്കു കൊടിയും കൂറയും സ്ഥാപിക്കുന്നത് ഉത്സവത്തിന്‍റെ രണ്ടാം ദിനമാണ്. ഉത്സവം നടക്കുന്ന എല്ലാ ദിവസവും നാലമ്പലത്തിനകത്ത് ശ്രീഭൂതബലി ദർശനവും രാത്രി അത്താഴ പൂജയ്ക്ക് ശേഷം അമ്പലത്തിന്റെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്.

മൂന്നു മുതൽ ഏഴാം ദിനം വരെ

മൂന്നു മുതൽ ഏഴാം ദിനം വരെ

മൂന്നാം ദിവസം ഇവിടെ പ്രധാനമായും ബിംബ പൂജകളാണ് നടക്കുന്നത്. അന്നേ ദിവസം വൈകുന്നേരം മഹാകുംഭപൂജയും അധിവാസഹോമവും ഹോമകുണ്ഠശുദ്ധിയും നടത്തപ്പെടും.
നാലാം ദിവസം മഹാകുംഭപ്രോക്ഷണവും പ്രായശ്ചിത്തഹോമങ്ങളും കലശാഭിഷേകങ്ങളും അഞ്ചാം ദിവസം ശാന്തി- അത്ഭുതശാന്തി ഹോമങ്ങളും കലശാഭിഷേകങ്ങളും ആണ് നടത്തപ്പെടുന്നത്.
ആറാം ദിവസം കൂത്തമ്പലത്തിൽ സഹസ്രകലശത്തിനുള്ള കുടങ്ങൾ ഒരുക്കി വയ്ക്കുന്നു. ഏഴം ദിവസം ക്ഷേത്രത്തിൽ തത്ത്വഹോമവും ഹോമകലശപൂജയും നടത്തുന്നു.

എട്ടാം ദിവസം

എട്ടാം ദിവസം

ഗുരുവായൂര്‍ ഉത്സവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളാണ് ഇനി വരുന്ന മൂന്നു ദിവസങ്ങളും. എട്ടാം ദിവസമാണ് മുപ്പത്തിമുക്കോടി ദൈവങ്ങൾക്കും ഭഗവാനെ സാക്ഷിയാക്കി ബലിയിടുവന്നത്. എട്ടാം വിളക്ക് എന്നറിയപ്പെടുന്ന ഈ ദിവസത്തിൽ ഗുരുവായൂരിൽ ആരും പട്ടിണി കിടക്കരുത് എന്നാണ് വിശ്വാസം.

PC:Aruna

ഒൻപതാം ദിവസം

ഒൻപതാം ദിവസം

ഭഗവാൻ നഗരപ്രദക്ഷിണത്തിനായി ഇറങ്ങുന്ന ദിവസമാണ് ഒൻപതാം ഉത്സവ ദിനം. കിഴക്കേ ഗോപുരം വഴി പുറത്തിറങ്ങി, കുളം പ്രദക്ഷിണം വച്ച് കിഴക്കേ നടയിലൂടെ അകത്തു പ്രവേശിച്ച് വടക്കേ നടയിൽ എഴുന്നെള്ളിപ്പ് തീരും. ഭഗവാന്റെ പള്ളിവേട്ടയും അന്നുതന്നെയാണ്.

PC:Pyngodan

പത്താം ദിവസം

പത്താം ദിവസം

ഗുരുവായൂർ ഉത്സവത്തിന്റെ അവസാന ദിനമാണ് പത്താം ദിവസം. മാർച്ച് 15നാണ് 2020ലെ ഗുരുവായൂർ ഉത്സവം സമാപിക്കുന്നത്. ഉഷപൂജയും എതിരേറ്റുപൂജയും അന്നേ ദിവസമില്ല. അവസാന ദിവസത്തെ എഴുന്നള്ളത്ത് സ്വർണ്ണ വിഗ്രഹത്തിലാണ് നടത്തുന്നത്. പഞ്ചവാദ്യത്തോടു കൂടി തുടങ്ങുന്ന നഗര പ്രദക്ഷിണം രുദ്ര തീർഥക്കുളത്തിലൂടെ പോകും. അതിനുശേഷം ആറാട്ടാണ്. ആറാട്ടിനു ശേഷം ഭഗവതി അമ്പലത്തിൽ രാത്രി 11 മണിയോടെ ഉച്ചപ്പൂജ, ഴക്കേ ഗോപുരത്തിലൂടെ അകത്തു പ്രവേശിച്ച്, 11 വട്ടം ഓട്ടപ്രദക്ഷിണം എന്നിയ നടക്കും. കൊടിയിറക്കത്തോടു കൂടി ഉത്സവം സമാപിക്കും.

കുട്ടികൾക്കു പ്രവേശനമില്ല

കുട്ടികൾക്കു പ്രവേശനമില്ല

ഗുരുവായൂരിൽ ഉത്സവം കൊടിയേറുന്ന അന്നു മുതൽ ഉത്സവം തീരുന്ന ദിവസം വരെ നാലമ്പലത്തിനകത്തേയ്ക്ക് 5-വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ പ്രവേശിപ്പിക്കാറില്ല. എന്നാൽ ഈ സമയങ്ങളില്‍ ക്ഷേത്രം ചുറ്റമ്പലത്തിലേയ്ക്ക് പ്രവേശിക്കുന്നതിനും ചോറൂണ്‍ വഴിപാട് നടത്തുന്നതിനും തടസ്സമുണ്ടാകില്ല.

വെടിക്കെട്ടില്ലാത്ത ഉത്സവം

വെടിക്കെട്ടില്ലാത്ത ഉത്സവം

കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ പ്രധാന ആകർഷണം വെടിക്കെട്ടാണ്. എന്നാല്‍ ഗുരുവായൂർ ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് ഉണ്ടാവാറില്ല. കുട്ടികളോട് ഏറെ വാത്സല്യം കാണിക്കുന്ന ഗുരുവായൂരപ്പന് കുട്ടികളെ ബുദ്ധിമുട്ടിപ്പിക്കുന്നതും വിഷമത്തിലാക്കുന്നതുമായ കാര്യങ്ങളൊന്നും ഇഷ്ടമല്ലത്രെ. അതുകൊണ്ടാണ് വെടിക്കെട്ട് ഇവിടെയില്ലാത്ത് എന്നാണ് വിശ്വാസം.

ഗുരുവായൂർ യാത്രയ്ക്കൊരുങ്ങുമ്പോൾഗുരുവായൂർ യാത്രയ്ക്കൊരുങ്ങുമ്പോൾ

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!ആറ്റുകാൽ പൊങ്കാല- ഐതിഹ്യം മുതൽ സമയം വരെ അറിയേണ്ടതെല്ലാം!

ചിത്രങ്ങൾക്കു കടപ്പാട് ഗുരുവായൂർ ലേറ്റസ്റ്റ് ഫേസ്ബുക്ക് പേജ്

PC:Arjun.theone

മഹാദേവൻ ഏറ്റവും പ്രസന്നനായി ഇരിക്കുന്ന പ്രദോഷ ദിനം നാളെ... വിശ്വാസത്തോടെ പോകാം...പ്രാർഥിക്കാം...
https://malayalam.nativeplanet.com/travel-guide/must-visit-3-shiva-temples-in-kottayam-in-one-day-003669.html?utm_campaign=writer-share&utm_source=elizabath-promo&utm_medium=social

Read more about: guruvayur temple krishna temples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X