Search
  • Follow NativePlanet
Share
» »ഹാലോവീന്‍ 2022: ഓറഞ്ചും കറുപ്പും നിറയുന്ന ആഘോഷം.. ജീവിക്കുന്നവരും മരിച്ചവരും കണ്ടുമുട്ടുന്ന ഹാലോവീൻ വിശേഷങ്ങൾ

ഹാലോവീന്‍ 2022: ഓറഞ്ചും കറുപ്പും നിറയുന്ന ആഘോഷം.. ജീവിക്കുന്നവരും മരിച്ചവരും കണ്ടുമുട്ടുന്ന ഹാലോവീൻ വിശേഷങ്ങൾ

ഇതാ ഹാലോവീൻ വിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള രസകരമായ കാര്യങ്ങൾ വായിക്കാം

ഭൂമിയും പാതാളവും അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും ലോകം ഒന്നാകുന്ന ദിവസം...ഹാലോവീൻ എന്ന ആഘോഷത്തിലെ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ പറയാം. എല്ലാ വർഷവും ഒക്ടോബർ 31-ാം തിയതി ആഘോഷിക്കുന്ന ഹാലോവീൻ ഇന്ത്യയിൽ അത്ര പ്രചാരം നേടിയിട്ടില്ല. എന്നിരുന്നാലും ഇതിന്റെ പല വകഭേദങ്ങൾ നമ്മുടെ നാടുകളിൽ കാണുവാനും കഴിയും. ഇതാ ഹാലോവീൻ വിശ്വാസങ്ങളെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള രസകരമായ കാര്യങ്ങൾ വായിക്കാം..

എന്തുകൊണ്ട് ഒക്ടോബര് 31

എന്തുകൊണ്ട് ഒക്ടോബര് 31

എല്ലാ വർഷവും ഒക്ടോബർ 31-ാം തിയതിയാണ് ലോകം ഹാലോവീൻ ആഘോഷിക്കുന്നത്. ഒരുക്കങ്ങൾ ഒക്ടോബർ ആദ്യവാരത്തോടു കൂടി തന്നെ എല്ലായിടത്തും ആരംഭിക്കും. അന്ന് ധരിക്കേണ്ട വസ്ത്രങ്ങളും കോസ്റ്റ്യൂമും ഏതുവേണമെന്നും എങ്ങനെയൊക്കെ വേഷംധരിച്ച് ആളുകളെ പേടിപ്പിക്കാമെന്നും വീട് എങ്ങനെ അലങ്കരിക്കാമെന്നും ആഘോഷങ്ങൾ ഏതുതരത്തിൽ നടത്തണമെന്നുമെന്നുമെല്ലാം ഈ സമയത്താണ് തീരുമാനിക്കുന്നത്. പുരാതന കെൽറ്റിക് ഉത്സവമായ സംഹൈനുമായി ബന്ധപ്പെട്ടാണ് ഒക്ടോബർ 31 എന്ന ദിസം വന്നതെന്നാണ് ചരിത്രം പറയുന്നത്. ആ പാരമ്പര്യത്തിൽ ഈ ദിവസം ആളുകൾ പ്രേതങ്ങളെ ഓടിക്കുവാൻ വസ്ത്രങ്ങൾ ധരിക്കുകയും തീ കത്തിക്കുകയുമൊക്കെ ചെയ്യുന്നത് പതിവായിരുന്നുവത്രെ. കെല്‍റ്റിക്കുകൾ നവംബർ 1ന് ആയിരുന്നു അവരുടെ പുതുവർഷം ആഘോഷിച്ചിരുന്നത്. അതിനു തലേന്നുള്ള ദിവസം ഭൂിയിലേക്കിറങ്ങി വരുമെന്നായിരുന്നു അവരുടെ വിശ്വാസം. വേനൽ അവസാനിക്കുന്ന ദിവസം കൂടിയാണിത്. ഇങ്ങനെ സാംഹെയ്ന്‍ എന്ന അവരുടെ ഉത്സവം പിൽക്കാലത്ത് ഹാലോവീൻ ആയി മാറിയെന്നും ചരിത്രം പറയുന്നു.

ഹാലോവീന്‍ നിറങ്ങൾ

ഹാലോവീന്‍ നിറങ്ങൾ

ഹാലോവീൻ ആഘോഷങ്ങളുടെ നിറം നമുക്കെല്ലാം കണ്ടു പരിചിതമായതുപോലെ ഓറഞ്ചും കറുപ്പുമാണ്. കറുപ്പ് നിറം മരണത്തെയും വരാനിരിക്കുന്ന അതിശൈത്യത്തെയും സൂചിപ്പിക്കുമ്പോൾ ഓറഞ്ച് നിറം ശിശിരകാലത്ത് നിറം മാറുന്ന ഇലകളെയും സാംഹെയ്ന്‍ പാരമ്പര്യത്തിലെ തീയെയും സൂചിപ്പിക്കുന്നു. ഏതു നാട്ടിലെ ഹാലോവീൻ ആഘോഷമാണെങ്കിലും ഈ രണ്ടു നിറങ്ങൾക്കുമായിരിക്കും പ്രധാന്യം നല്കുന്നത്. മത്തങ്ങയ്ക്കുള്ളില്‍ രൂപങ്ങള്‍ കൊത്തി അതിനുള്ളിൽ വെളിച്ചംവെച്ച് അലങ്കരിക്കുമ്പോൾ വരുന്ന ഓറഞ്ച് നിറം ഹാലോവീൻ ആഘോഷത്തിൽ എടുത്തുനിൽക്കും.

ട്രിക്ക് ഓർ ട്രീറ്റ്

ട്രിക്ക് ഓർ ട്രീറ്റ്

ഹാലോവീൻ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും രസകരവുമായ ആചാരമാണ് ട്രിക്ക് ഓർ ട്രീറ്റ്. ഹാലോവീൻ കോസ്റ്റ്യൂമുകൾ അണിഞ്ഞ് കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി വീട്ടുടമയോട് ട്രിക്ക് ഓർ ട്രീറ്റ് എന്നാവശ്യപ്പെടുന്നതാണ് ഇത്. ഉടമ കുട്ടികൾക്ക് മധുര പലഹാലങ്ങളോ മിഠായികലോ നല്കിയാൽ ആ വീടിനോട് കുരുത്തക്കേടോ കുസൃതിയോ കാണിക്കാതെ പൊയ്ക്കോളം എന്നതാണ് ഇത്. മധുരം നല്കിയില്ലെങ്കിൽ കുട്ടികളിൽ നിന്നും എന്തെങ്കിലും ഒരു കുസൃതി വീട്ടുകാർക്ക് പ്രതീക്ഷിക്കാം. ഏറ്റവും ജനപ്രിയ ഹാലോവീൻ ആചാരമാണിത്.

ജാക്ക് ഓ ലാന്‍റേൺ

ജാക്ക് ഓ ലാന്‍റേൺ

ഹാലോവീൻ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടഒന്നാണ് വിവിധ രൂപങ്ങളിൽ മുറിച്ച് അലങ്കരിച്ചിരിക്കുന്ന മത്തങ്ങകൾ. മത്തങ്ങ അല്ലെങ്കിൽ മറ്റ് റൂട്ട് വെജിറ്റബിൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇങ്ങനെ പ്രേതങ്ങളുടെ രൂപവും മറ്റും കൊത്തിയെടുത്ത് വീടിന്റെ ജനാലകളിലും വാതിലുകളിലും ഗേറ്റിലുമെല്ലാം ഇത് തെളിയിച്ച് വയ്ക്കും. എല്ലാ നാടുകളിലെ ഹാലോവീൻ ആഘോഷങ്ങളിലും ഒഴിവാക്കാൻ കഴിയാത്തവയാണ് ജാക്ക് ഓ ലാന്‍റേൺ അലങ്കാരങ്ങൾ. മത്തങ്ങയുടെയോ ടേണിപ്പിന്റെയോ മുകൾഭാഗം മുറിച്ച് ഒരു മൂടി ഉണ്ടാക്കുന്നു. അതിനു ശേഷം ഇതിനുള്ളിലെ ഭാഗങ്ങളെല്ലാം എടുത്തുകളഞ്ഞ് പൊള്ളയാക്കുന്നു. എന്നിട്ട് ഭയപ്പെടുത്തുന്നതോ തമാശയുള്ളതോ ആ ഒരു രൂപം ഇതില് വയ്ക്കുന്നു. അതിനു ശേഷം ഉള്ളിൽ വിളക്ക് കൊളുത്തുകയോ അല്ലെങ്കിൽ വൈദ്യുതദീപം വയ്ക്കുകയോ ചെയ്ത് അടയ്ക്കും. ഇതിനു ശേഷം പലയിടങ്ങളിൽ ഇത് അലങ്കാരത്തിനായി വയ്ക്കുകയാണ് ചെയ്യുന്നത്.

ഏറ്റവും വലിയ ജാക്ക് ഓ ലാന്‍റേൺ

ഏറ്റവും വലിയ ജാക്ക് ഓ ലാന്‍റേൺ

ഹാലോവീൻ ആഘോഷിക്കുന്നിടങ്ങളിലെല്ലാം ജാക്ക് ഓ ലാന്‍റേണും കാണാം. ന്യൂ ഹാംഷെയറിലെ കീൻ നഗരം ആണ് ഏറ്റവും കൂടുതൽ ജാക്ക്-ഓ-ലാന്റണുകൾ പ്രകാശിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്. 30,581 ജാക്ക്-ഓ-ലാന്റണുകൾ ആണ് 201 ൽ ഇവിടെ കത്തിച്ചത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+