Search
  • Follow NativePlanet
Share
» »അക്ബർ ചക്രവർത്തി കണ്ടെത്തിയ തലസ്ഥാനം ഇവിടെ കാശ്മീരിലുണ്ട്

അക്ബർ ചക്രവർത്തി കണ്ടെത്തിയ തലസ്ഥാനം ഇവിടെ കാശ്മീരിലുണ്ട്

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് കാശ്മീരാണ്. എത്രയേറെ പറഞ്ഞു പഴകിയിട്ടും പുതുമയിൽ ഒരു മാറ്റവും വരാത്ത നമ്മുട സ്വന്തം കാശ്മീർ. മഞ്ഞിൽ പൊതിഞ്ഞു കിടക്കുമ്പോഴും മനം മയക്കുനന് കാഴ്ചകൾ സമ്മാനിക്കുന്ന ഈ നാട് എല്ലാ അർഥത്തിലും സഞ്ചാരികൾക്ക് വിരുന്നാണ് ഒരുക്കുന്നത്. ട്രക്കിങ്ങും ഗ്രാമങ്ങളും തനിനാടന്‍ ജീവിതങ്ങളും ഒക്കെയുള്ള കാശ്മീരൻ കാഴ്ചകൾ ഒരിക്കലും മടുപ്പിക്കാത്തതാണ്.

പ്രകൃതി സൗന്ദര്യം കൂടാതെ ചരിത്രത്തിലും ഈ നാട് മുന്നിലാണ്. അതിന്റെ അടയാളങ്ങളാണ് തലയുയർത്തി നിൽക്കുന്ന കൊട്ടാരങ്ങളും കോട്ടകളും. കാശ്മീരിന്റെ ചരിത്രക്കാഴ്ചകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ ഇടമാണ് ഹരി പർബത് കോട്ട. ദാൽ തടാകത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ടയെക്കുറിച്ച് കഥകളും വിശ്വാസങ്ങളും കുറേയധികമുണ്ട്.

ഹരി പര്‍ബത്

ഹരി പര്‍ബത്

ശ്രീനഗറിനെ നോക്കിയിരിക്കുന്ന ഒരു കുന്ന്...അതാണ് ഹരി പർബത്. പർവ്വത കാഴ്ചകള്‍ നേരിട്ട് കാണാൻ സാധിക്കുന്ന ഇവിടെ അറിയപ്പെടുന്നത് ഒരു കോട്ടയുടെ പേരിലാണ്. ദുരാനി കാലഘട്ടം അഥവാ അഫ്ഗാൻ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഹരി പര്‍ബത് കോട്ടയാണ് ഇവിടുത്തെ ആകർഷണം. കാണാൻ ഒരുപാട് ഇല്ലെങ്കിലും ഇതിന്റെ ചരിത്ര കാഴ്ചകളാണ് സഞ്ചാരികളെ ഇവിടേക്ക് എത്തിക്കുന്നത്.

PC:Shibnaths2

എവിടെയാണിത്

എവിടെയാണിത്

ജമ്മു കാശ്മീരിൽ ശ്രീ നഗറിൽ ദാൽ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തായാണ് ഹരി പര്‍ബത് സ്ഥിതി ചെയ്യുന്നത്.

അല്പം ചരിത്രം

അല്പം ചരിത്രം

കോട്ടയുടെ ചരിത്രമനുസരിച്ച് 16-ാംനൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന അക്ബറാണ് ചുറ്റുമതിൽ നിർമ്മിച്ച് കോട്ടയുടെ നിർമ്മാണത്തിന് തുടക്കം കുറിക്കുന്നത്. നഗർ നാഗോർ എന്നു പേരിട്ട് ഈ കോട്ടയ്ക്കുള്ളിലേക്ക് തലസ്ഥാനം മാറ്റി ചുരുക്കുവാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. എന്നാൽ അത് നടന്നില്ല.

പിന്നീട് അഫ്ഗാൻ ഗവർണറായിരുന്ന ആട്ട മുഹമ്മദ് ഖാനാണ് കോട്ടയെ ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റുന്നത്. 1808 ലാണ് ഷുജാ ഷാ ദുരാനിയുടെ കാലത്താണ് കോട്ടയുടെ നിർമ്മാണം നടക്കുന്നത്.

PC:Pratik.sarode

പുരാണങ്ങളിലെ ഹരി പർബത്

പുരാണങ്ങളിലെ ഹരി പർബത്

ഹരി പര്‍ബത്‌ പണ്ടൊരു തടാകമായിരുന്നു എന്നാണ്‌ ഐതീഹ്യത്തില്‍ പറയുന്നത്‌. ഇതില്‍ ജലോത്ഭവ എന്നറിയപ്പെട്ടരുന്ന ഭീകരിയായ ഒരു ദുര്‍ദ്ദേവത ജീവിച്ചിരുന്നു. ഇതിന്റെ ശൈല്യം സഹിക്കാന്‍ കഴിയാതെ സമീപ വാസികള്‍ ആയുസ്സിന്റെ ദേവിയായ സതീ ദേവിയെ പ്രാര്‍ത്ഥിച്ചു. ഇതിനെ തുടര്‍ന്ന്‌ സതീ ദേവി ഒരു കാക്കയുടെ രൂപത്തില്‍ എത്തി ദുര്‍ദേവതയുടെ തയലില്‍ ചരല്‍ക്കല്ല്‌ എടുത്തിടുകയും ഈ കല്ല്‌ താഴെ വീണ്‌ ക്രമേണ വളര്‍ന്നു വലുതാവുകയും അങ്ങനെ ദുര്‍ദേവത മരിക്കുകയും ചെയ്‌തു എന്നാണ്‌ ഈ സ്ഥലവുമായി ബന്ധപ്പെട്ടുള്ള ഐതീഹ്യം.

PC:Indrajit Das

 ശാരികാ ക്ഷേത്രം

ശാരികാ ക്ഷേത്രം

കാശ്മീരി പണ്ഡിറ്റുകൾ വിശുദ്ധ ഇടമായി കണക്കാക്കുന്ന സ്ഥനമാണ് ഇവിടം എന്നൊരു വിശ്വാസമുണ്ട്. അവരുടെ വിശ്വാസം അനുസരിച്ച് പ്രഡിയുമ്നാ പീഠ് എന്ന് ഹരി പർബതിനു പേരുണ്ട്. ഇവിടെ അവർ ജഗദാംബാശാരികാ ഭഗവതി എന്ന പേരിൽ ശക്തിയെ ആരാധിക്കുന്നു. ശ്രീ ചക്രയിൽ 18 കൈകളുമായി ഇരിക്കുന്ന രൂപത്തിലാണ് ദേവിയുള്ളത്.

PC:Akshey25

മറ്റിടങ്ങൾ

മറ്റിടങ്ങൾ

വിശ്വാസപരമായ കേന്ദ്രങ്ങളാണ് ഇവിടെയധികവും കാണുവാനുള്ളത്. 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കാശ്മീരി സൂഫിയായിരുന്ന ഹംസാ മഖ്ദൂമിന്റെ പേരിലുള്ള ഒരു ആരാധനാ കേന്ദ്രമാണ് ഇവിടുത്തെ ഒരാകർഷണം. ഇത് കൂടാതെ ഷാ ബദാക്ഷി എന്നു പേരുള്ള സൂഫി സന്യാസിയെ ആരാധിക്കുന്ന മറ്റൊരു കേന്ദ്രവും ഇവിടെയുണ്ട്.

കൂടാതെ സിക്ക് മതത്തിലെ ഗുരു ഗോവിന്ദ് സന്ദർശിച്ചു എന്നു കരുതപ്പെടുന്ന ഒരു ഗുരുദ്വാരയും ഇവിടെയുണ്ട്.

PC:Oniongas

 സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

ശ്രീ നഗറിൽ സ്ഥിതി ചെയ്യുന്നതിനാൽ എല്ലായ്പ്പോഴും മിതമായ കാലാവസ്ഥയായിരിക്കും ഇവിടെ അനുഭവപ്പെടുക. അതുകൊണ്ടുതന്നെ വർഷത്തിൽ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം.

PC:NawlinWiki

എത്തിച്ചരുവാൻ

എത്തിച്ചരുവാൻ

ശ്രീനഗർ എയർപോർട്ടില്‍ നിന്നും വെറും 16 കിലോമീറ്റർ അകലെയാണ് ഹരി പർബത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായ ശ്രീ നഗറിൽ നിന്നും ഇവിടേക്ക് 17 കിലോമീറ്റർ ദൂരമുണ്ട്.

കടൽ കടന്നും സഞ്ചാരികളെത്തുന്ന നാട്..നമുക്കും കാണേണ്ടെ!!

കാടുകളിലൂടെ ഒഴുകിയെത്തി, പാപമകറ്റാൻ വിശ്വാസികളെത്തുന്ന വെള്ളച്ചാട്ടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more