Search
  • Follow NativePlanet
Share
» »മണ്ട വെട്ടുന്ന മൂന്നാറിലെ പ്രേതലോഡ്ജ്

മണ്ട വെട്ടുന്ന മൂന്നാറിലെ പ്രേതലോഡ്ജ്

സായിപ്പിന്റെ പ്രേതം അലയുന്ന മൂന്നാറിലെ ലോഡ്ജിനെക്കുറിച്ച് അറിയാം...

By Elizabath

കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും.. മണ്ടവെട്ടുന്ന പ്രേതമോ...അതും നമ്മുടെ മൂന്നാറില്‍...
ലോഡ്ജിന്റെ പേരു കേട്ടാല്‍ അതിശയം പിന്നെയും കൂടും...ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി... ഇത്രയും കിടിലന്‍ പേരുള്ള ലോഡ്ജിലൊക്കെ പ്രേതങ്ങള്‍ താമസിക്കുമോ.. നമുക്ക് പരിചയമുള്ള പ്രേതങ്ങളൊക്കെ മാടമ്പള്ളി തറവാട്ടിലോ അല്ലെങ്കില്‍ ഭാര്‍ഗ്ഗവി നിലയത്തിലെയൊക്കയോ അന്തേവാസികളാണല്ലോ...അതില്‍ നിന്നൊക്കെ വ്യത്യസ്തമായി നല്ല ഇംഗ്ലീഷ് പേരിലൊക്കെ അറിയപ്പെടുന്ന സായിപ്പിന്റെ പ്രേതം അലയുന്ന മൂന്നാറിലെ ലോഡ്ജിനെക്കുറിച്ച് അറിയാം...

മറഞ്ഞിരിക്കുന്ന കെട്ടിടം

മറഞ്ഞിരിക്കുന്ന കെട്ടിടം

ആരും കാണാതെ ചെറിയൊരു കുറ്റിക്കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി നാട്ടുകാര്‍ക്കിടയില്‍ പേടിപ്പെടുത്തുന്ന ഒരു സാന്നിധ്യമാണ്. സായിപ്പിന്‍രെ പ്രേതം അലഞ്ഞുതിരിയുന്ന ഇടം എന്നാണ് ഈ പ്രദേശം നാട്ടുകാര്‍ക്കിടയില്‍ അറിയപ്പെടുന്നതു തന്നെ...

PC: Youtube

മണ്ടവെട്ടിക്കോവില്‍

മണ്ടവെട്ടിക്കോവില്‍

മണ്ടവെട്ടിക്കോവില്‍ എന്താണെന്ന് മനസ്സിലായോ.. ഈ ലോഡ്ജ് അറിയപ്പെടുന്ന മറ്റൊരു പേരാണിത്. ഇതിനു പിന്നിലെ കഥയും രസമുള്ളതാണ്. തലവെട്ടുന്ന ആരാധനാലയം എന്നാണ് ഇതിന് അര്‍ഥം.

PC: Youtube

ഒലിച്ചുപോകാത്ത സ്ഥലം

ഒലിച്ചുപോകാത്ത സ്ഥലം

പഴയ മൂന്നാറുണ്ടായിരുന്ന സമയത്ത് 1924ല്‍ അവിടുത്തെ വെംള്ളപ്പൊക്കത്തില്‍ മൂന്നാര്‍ മുഴുവന്‍ ഒലിച്ചു പോയിട്ടും ഈ കെട്ടിടം ഒരു പോറല്‍ പോലും ഏല്‍ക്കാതെ നിന്നുവത്രെ. അന്നുമുതലാണ് ഈ കെട്ടിടത്തിന് പ്രേതപരിവേഷം ലഭിച്ചതും നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയതും.

PC : tornado_twister

മൂന്നാറിലെ പുരാതന കെട്ടിടം

മൂന്നാറിലെ പുരാതന കെട്ടിടം

മൂന്നാറില്‍ ബ്രിട്ടീഷുകാരുടെ സമയത്ത് നിര്‍മ്മിക്കപ്പെട്ട പുരാതന കെട്ടിടങ്ങളിലൊന്നാണിത്. വിദേശരാജ്യങ്ങളില്‍ ശാഖയുള്ള ഫ്രീമേസന്‍സ് ക്ലബിന്റെ യോഗങ്ങള്‍ ഇവിടെ നടക്കാറുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

PC:Sumittchavan

പ്രൊട്ടാക്ടറും ഡിവൈഡറുമുള്ള കെട്ടിടം

പ്രൊട്ടാക്ടറും ഡിവൈഡറുമുള്ള കെട്ടിടം

കഥകളോടൊപ്പം തന്നെ ഇവിടുത്തെ ചില അടയാളങ്ങളും ഇത് പ്രേതഭവനമാണെന്നു ആളുകള്‍ ധരിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇവിടുത്തെ വാതിലിനു സമീപം ഒരു കൊമ്പനാനയും അതിനു മുകളില്‍ ഡിവൈഡറും പ്രൊട്ടാക്ടറും കൂടാതെ വിസ്ഡം, സ്‌ട്രെങ്ത്, ബ്യൂട്ടി എന്നും എഴുതിയിരിക്കുന്നത് ആളുകളെ കുറച്ചൊന്നുമല്ല പേടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് ഫ്രീമേസന്‍സുകാരുടെ ചിഹ്നമാണെന്നാണ് പറയപ്പെടുന്നത്.

PC: Youtube

പള്ളിക്കും മുന്‍പ് സെമിത്തേരി ഉണ്ടായ മൂന്നാര്‍

പള്ളിക്കും മുന്‍പ് സെമിത്തേരി ഉണ്ടായ മൂന്നാര്‍

മൂന്നാറിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ പള്ളി വരുന്നതിന മുന്‍പേ സെമിത്തേരി ഉണ്ടാക്കിയ സ്ഥലമെന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ... മൂന്നാറില്‍ വിശ്വാസികളുടെ പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തിയിരുന്നത് ഇവിടെ വെച്ചായിരുന്നുവത്രെ.

PC:pexels

സാത്താന്‍സേവ

സാത്താന്‍സേവ

ഹെദര്‍ ലോഡ്ജിനെക്കുറിച്ച് പേടിപ്പിക്കുന്നവരുടെ ലിസ്റ്റിലെ മറ്റൊരു ഐറ്റമാണ് സാത്താന്‍സേവക്കാരുടെ സ്ഥലം എന്നത്. ഇതിനു ഉറപ്പുവരുത്താനായി പറയുന്ന വാദങ്ങളിലൊന്ന് മൂന്നാര്‍ എന്ന പേരു തന്നെയാണ്. മൂന്നാറിനെ അക്കങ്ങളായി എഴുതിയാല്‍ സാത്താന്‍ സേവക്കാരുടെ ഇഷ്ടനമ്പറായ 666 എന്നാണ് ലഭിക്കുകയത്രെ...

PC: Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പഴയ മൂന്നാറിന് സമീപത്തായാണ് ലോഡ്ജ് ഹെദര്‍ നം. 928 എസ്.സി. സ്ഥിതി ചെയ്യുന്നത്. പഴയ മൂന്നാറില്‍ നിന്നും ചൊക്കനാട്ടിലേക്കുള്ള വഴിയിലാണ്
ഇതുള്ളത്.

മൂന്നാറില്‍ വരുന്നവര്‍ക്കായി

മൂന്നാറില്‍ വരുന്നവര്‍ക്കായി

മൂന്നാറില്‍ ആദ്യമായി വരുന്നവരെ ഇവിടുത്തെ വഴികള്‍ കുഴപ്പിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല ഒരിപാട് സ്ഥലങ്ങള്‍ കാണാനുള്ളതിനാല്‍ കൃത്യമായ പ്ലാനിങ്ങോടുകൂടി വേണം ഇവിടേക്ക് വരാന്‍.

PC:Kerala Tourism

രാവിലെ എത്തിയാല്‍

രാവിലെ എത്തിയാല്‍

മൂന്നാര്‍ കാണാന്‍ വരുന്നവര്‍ പുലര്‍ച്ചെ തന്നെ ടൗണിലെത്താന്‍ ശ്രമിക്കണം. ഇതിനായി തലേദിവസം രാത്രിയില്‍ ഇവിടെ വന്നു താമസിച്ചാലും കുഴപ്പമില്ല. അതിരാവിലെ തന്നെ യാത്ര തുടങ്ങുകയാണെങ്കില്‍ ബ്ലോക്കുകളില്‍ നിന്ന് രക്ഷപെട്ട് പോകാന്‍ സാധിക്കും.

PC:Bimal K C

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..മൂന്നാര്‍ യാത്രകളിലെ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാം..

PC:Jusjose

Read more about: munnar kerala travel best of 2017
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X