» »കാശ്മീരില്‍ സന്ദര്‍ശിക്കാം ഈ സ്വര്‍ഗ്ഗങ്ങള്‍

കാശ്മീരില്‍ സന്ദര്‍ശിക്കാം ഈ സ്വര്‍ഗ്ഗങ്ങള്‍

Written By: Elizabath

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരാണ്...പറഞ്ഞുപറഞ്ഞ് ഏറെ പഴകിയിട്ടുണ്ടെങ്കിലും കാശ്മീരിന് മാറ്റങ്ങള്‍ ഒന്നുമില്ല. എല്ലാം പഴയതുപോലെ... ആ കാഴ്ചകളും സൗന്ദര്യവും പ്രകൃതിഭംഗിയുമെല്ലാം ഇന്നും ഒന്നിനൊന്നു മെച്ചമായി ഇവിടെ കാണാം.
തനിച്ചുള്ള യാത്രയ്ക്കും കുടുംബവും കൂട്ടുകാരുമായുള്ള യാത്രയ്ക്കും ഒക്കെ പറ്റിയ ഇടമാണ് ഇത്. വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളും രുചികളും ഒക്കെയായി കാശ്മീര്‍ എന്നും എപ്പോഴും സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ്. ഓരോ കോണിലും കാഴ്ചകള്‍ ഒളിപ്പിച്ചിരിക്കുന്ന ഇവിടെ എത്തിയാല്‍ എവിടെ ഒക്കെ പോകണം എന്ന സംശയം സ്വാഭാവീകമാണ്. കാശ്മീരീലെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം...

ദാല്‍ ലേക്ക്

ദാല്‍ ലേക്ക്

ശ്രീനഗറിന്റെ ആഭരണം എന്നു വിളിക്കപ്പെടുന്ന ദാല്‍ തടാകം കാശ്മീരില്‍ എത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്. തടാകത്തിലൂടെ സഞ്ചരിക്കുന്ന കെട്ടുവള്ളങ്ങളും ഗ്രാമീണത തുളുമ്പുന്ന കാഴ്ചകളും ഒക്കെ നിങ്ങളെ മടുപ്പിക്കില്ല എന്നതുറപ്പ്.

PC: Basharat Alam Shah

 ദാല്‍ ലേക്കില്‍ ചെയ്യാന്‍

ദാല്‍ ലേക്കില്‍ ചെയ്യാന്‍

വാട്ടര്‍ സ്‌പോര്‍ട്‌സുകള്‍ക്ക് പറ്റിയ ഒരിടമായാണ് സഞ്ചാരികള്‍ ദാല്‍ തടാകത്തിനെ കാണുന്നത്. കയാക്കിങ്, വാട്ടര്‍ സര്‍പിഹ്,കനോയിങ്, നീന്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കെല്ലാം പറ്റിയ സ്ഥലമാണിത്.

PC:Basharat Alam Shah

ഇന്ദിരാ ഗാന്ധി ട്യൂലിപ് ഗാര്‍ഡന്‍

ഇന്ദിരാ ഗാന്ധി ട്യൂലിപ് ഗാര്‍ഡന്‍

ദാല്‍ ലേക്കില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് പ്രശസ്തമായ ഇന്ദിരാഗാന്ധി ട്യൂലിപ് ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്. വര്‍ണ്ണ മനോഹരമായ ട്യൂലിപ് പൂക്കളാണ് ഇവിടെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

PC:Nikhil S

ട്യൂലിപ് ഫെസ്റ്റിവല്‍

ട്യൂലിപ് ഫെസ്റ്റിവല്‍

എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവലാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 90 ഏക്കറോളം വരുന്ന ഈ പൂന്തോട്ടത്തില്‍ ഫെസ്റ്റിവല്‍ സമയത്ത് നിറയെ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നതു കാണാം.

PC:Wikipedia

ഗുല്‍മാര്‍ഗ്

ഗുല്‍മാര്‍ഗ്

കാശ്മീരിലെ സുന്ദരമായ ഒട്ടേറെ സ്ഥലങ്ങളില്‍ ഒന്നാണ് ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും 48 കിലോമീറ്റര്‍ അകലെയുള്ള ഗുല്‍മാര്‍ഗ് സ്‌കീയിങ്ങിനാണ് കൂടുതല്‍ പ്രശസ്തമായിരിക്കുന്നത്.

PC: Soumyadeep Paul

ഗുല്‍മാര്‍ഗില്‍ സന്ദര്‍ശിക്കാന്‍

ഗുല്‍മാര്‍ഗില്‍ സന്ദര്‍ശിക്കാന്‍

സാഹസികതയ്ക്കും പ്രകൃതി സൗന്ദര്യത്തിനും ഒക്കെ പേരുകേട്ട ഗുല്‍മാര്‍ഗില്‍ സന്ദര്‍ശിക്കാന്‍ സ്ഥലങ്ങള്‍ കുറേയുണ്ട്. അല്‍പതര്‍ ലേക്ക്, അക്കാബാല്‍, ഔട്ടര്‍ സര്‍ക്കിള്‍ വാക്ക് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങള്‍.

PC: Peter

കാര്‍ഗില്‍

കാര്‍ഗില്‍

1999 ലെ ഇന്‍ഡോ-പാക് യുദ്ധത്തെത്തുടര്‍ന്ന് പ്രശസ്തമായ കാര്‍ഗില്‍ ഇന്ന് സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. ലഡാക്കിലെ രണ്ടാമത്തെ പ്രധാന നഗരമായ കാര്‍ഗില്‍ ജമ്മുവിലെത്തുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം കൂടിയാണ്.

PC: Aayush Iyer

കാര്‍ഗിലില്‍ കാണാന്‍

കാര്‍ഗിലില്‍ കാണാന്‍

ആശ്രമങ്ങളും വ്യത്യസ്തമായ റൂട്ടുകളും ഒക്കെയാണ് കാര്‍ഗിലിലെ പ്രധാന ആകര്‍ഷണങ്ങള്‍. മലകയറ്റത്തിനും ട്രക്കിങ്ങിനുമായാണ് ആളുകള്‍ ഇവിടെ എത്തുന്നത്.

PC:Hamon JP

ആല്‍ചി

ആല്‍ചി

സമാധാനം ആഗ്രഹിക്കുന്ന, ബഹളങ്ങളില്‍ താല്പര്യമില്ലാത്തവര്‍ എത്തിച്ചേരുന്ന സ്ഥലമാണ് ആല്‍ചി. സമാധാനപൂര്‍ണ്ണമായ അന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.

PC:Vyacheslav Argenberg

ആല്‍ചിയിലെ കാഴ്ചകള്‍

ആല്‍ചിയിലെ കാഴ്ചകള്‍

കാശ്മീരലെ മറ്റു സ്ഥലങ്ങളെപ്പോലെ ആശ്രമങ്ങളും ക്ഷേത്രങ്ങളുമാണ് ആല്‍ചിയിലെയും കാഴ്ചകള്‍. ആല്‍ചി മൊണാസ്ട്രി, മഞ്ജുശ്രീ ക്ഷേത്രം എന്നിവയാണ് ഇവിടെ എത്തുന്നവര്‍ വിട്ടുപോകാതെ കാണേണ്ടത്.

PC:Fulvio Spada

അമര്‍നാഥ്

അമര്‍നാഥ്

ശ്രീനഗരില്‍ നിന്നും 145 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അമര്‍നാഥ് ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. എല്ലാ വര്‍ഷവും അമര്‍നാഥ് യാത്ര എന്ന പേരില്‍ ഇവിടെ നടത്തുന്ന തീര്‍ഥയാത്രയാണ് ഇവിടേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

PC:Wikipedia

അമര്‍നാഥില്‍ കാണാന്‍

അമര്‍നാഥില്‍ കാണാന്‍

തീര്‍ഥാടന കേന്ദ്രം എന്നതിലുപരിയായി ശേഷനാഗ് തടാകം, ഫലഗാം, സോന്‍മാര്‍ഗ് എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.

PC:Nitin Badhwar