Search
  • Follow NativePlanet
Share
» »സൗജന്യമായി യാത്രെ ചെയ്യാം...വഴികളിങ്ങനെ

സൗജന്യമായി യാത്രെ ചെയ്യാം...വഴികളിങ്ങനെ

ഇതാ സൗജന്യമായിത്തന്നെ യാത്ര ചെയ്യുവാന്‍ പറ്റിയ കാര്യങ്ങള്‍ നോക്കാം...

ഫ്രീയായിട്ട് യാത്ര ചെയ്താലോ? നടക്കുന്ന കാര്യം പറയ് എന്നായിരിക്കും മിക്കവരുടെയും മനസ്സില്‍ ആദ്യം വരുന്ന കാര്യം. പണത്തിന്‍റെ കുറവുകൊണ്ടു മാത്രം യാത്രകള്‍ മാറ്റി വയ്ക്കുന്നവരും യാത്രകള്‍ ഇഷ്ടപ്പെടുന്നവരും തീര്‍ച്ചയായും ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടായിരിക്കും യാത്രകള്‍ സൗജന്യമായിരുന്നുവെങ്കില്‍ എന്ന്. മുഴുവനായും ഇത് നടക്കുന്ന കാര്യമല്ലെങ്കില്‍ കൂടിയും ചില വഴികള്‍ പരീക്ഷിച്ചാല്‍ യാത്രകള്‍ ഏറെക്കുറെ സൗജന്യമായി ചെയ്യാം. ഇതാ സൗജന്യമായിത്തന്നെ യാത്ര ചെയ്യുവാന്‍ പറ്റിയ കാര്യങ്ങള്‍ നോക്കാം...

ട്രാവല്‍ ബ്ലോഗിങ്‌

ട്രാവല്‍ ബ്ലോഗിങ്‌

യാത്ര ഇഷ്ടപ്പെടുന്നവര്‍ ആദ്യം തന്നെ കണ്ടെത്തുന്ന വഴികളിലൊന്നാണ് ട്രാവല്‍ ബ്ലോഗിങ്. നമ്മുടെ യാത്രകള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും നമ്മളെ കൂടുതല്‍ പേര് അറിയുവാനുമുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നാണ് ട്രാവല്‍ ബ്ലോഗിങ്. ആളുകള്‍ തിരിച്ചറിയുന്ന ഒരു ബ്ലോഗ് ആയി മാറുവാന്‍ സമയം കുറച്ചധികമെടുക്കും,. ആദ്യമൊക്കെ ആളുകള്‍ തിരിച്ചറിയുവാന്‍ സമയമെടുക്കുമെങ്കിലും ഒരിക്കല്‍ ക്ലിക്കായാല്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല. വിജയകരമായി മുന്നോട്ട് പോയാല്‍ സ്പോണ്‍സര്‍ഷിപ്പ് വകയില്‍ യാത്രകള്‍ ചെയ്യുവാനും പുതിയ പുതിയ സ്ഥലങ്ങള്‍ കാണുവാനുമെല്ലാം അവസരങ്ങളുണ്ട്. എന്നാല്‍ ഒറ്റ രാത്രികൊണ്ടല്ല ഇത് ലഭിക്കുക. സ്ഥിര പരിശ്രമമാണ് ഇതിനാവശ്യം.

ഇന്‍സ്ട്രക്ടര്‍ ആവാം

ഇന്‍സ്ട്രക്ടര്‍ ആവാം

നമ്മള്‍ ഏത് കാര്യത്തിലാണോ ഏറ്റവും ആത്മവിശ്വാസമുള്ളത്, അതില്‍ ഒരു ഇന്‍സ്ട്രക്ടര്‍ ആവാം. ചിലര്‍ക്ക് താല്പര്യം യോഗ ആയിരിക്കും. അല്ലെങ്കില്‍ റോക്ക് ക്ലൈബിംഗ്, ട്രക്കിങ്, ഫോട്ടോഗ്രഫി, സ്കൂബാ ഡൈവിങ്ങ് തുടങ്ങിയ കാര്യങ്ങളിലെ താല്പര്യത്തെ ഒരു വിനോദം എന്നതിനപ്പുറം ഒരു വരുമാന മാര്‍ഗ്ഗം കൂടിയാക്കി മാറ്റാം. ഈ പറഞ്ഞ കാര്യങ്ങളൊക്കെ തന്നെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളെ ആകര്‍ഷിക്കുവാനും വേണ്ടതായിരിക്കും. അപ്പോള്‍ ഈ കാര്യങ്ങളില്‍ ഒരു ഇന്‍സ്ട്ര്ക്ടര്‍ ആയാല്‍ വിനോദത്തോടൊപ്പം വരുമാന മാര്‍ഗ്ഗവും കൂടിയാവും. കൂടാതെ വിദേശങ്ങളിലും ഇത്തരം കാര്യങ്ങള്‍ക്ക് വലിയ ആവശ്യകതയുമുണ്ട്. വിദേശ ഭാഷകളില്‍ കൂടി പ്രാവീണ്യം ഉണ്ടെങ്കില്‍ വിദേശത്ത് കറങ്ങിലനടന്ന് ജോലി ചെയ്യുവാനും എളുപ്പമായിരിക്കും.

സമ്മര്‍ ജോബ്

സമ്മര്‍ ജോബ്


നിലവിലെ ജോലിയൊടൊപ്പം തന്നെ ഒരു രണ്ടുമാസം ലീവെടുത്ത് നമുക്ക് ഇഷ്ടമുള്ള മറ്റൊരു ജോലിക്കായി ശ്രമിക്കാം. പല അന്താരാഷ്‌ട്ര കമ്പനികളും അവരു‌ടെ ഉദ്യോഗസ്ഥര്‍ക്കായി ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. മിക്കപ്പോഴും കമ്പനിയു‌‌ടെ ഭാഗത്തു നിന്നും ഇതിന് വേണ്ട പിന്തുണയും ലഭിക്കാറുണ്ട്. ഇനി അങ്ങനെയല്ല എങ്കിലും മിക്ക വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ക്കും സമീപം എന്തെങ്കിലും ജോലി സാധ്യതകളുണ്ടായിരിക്കും. ഒരു രണ്ടു മാസം അവധിയെടുത്ത് ഇങ്ങനെയൊരു സ്ഥലം കണ്ടുപിടിച്ച് ഇഷ്ടപ്പെട്ട രീതിയില്‍ അവിടെ സമയം ചിലവഴിക്കാം.

താത്കാലിക ജോലി

താത്കാലിക ജോലി


യാത്രകളില്‍ താല്പര്യമുള്ളവരെ എല്ലായ്പ്പോഴും ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്നാണ് താത്കാലിക ജോലി. യാത്രയോടൊപ്പം തന്നെ ഇഷ്ടമുള്ളിടത്തോളം കാലം അവി‌ടെ ജോലി ചെയ്ത് സമയം ചിലവഴിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. വിദേശത്താണ് ജോലി നോക്കുന്നതെങ്കില്‍ ന്യൂസിലാന്‍ഡ് ആണ് ഏറ്റവും യോജിച്ച സ്ഥലം. റിസോര്‍ട്ടുകളും ബീച്ചുകളും ധാരാളമായുള്ളതിനാല്‍ ഇവി‌ടെ ജോലി സാധ്യതകളും നിരവധിയുണ്ട്.

ഹോസ്റ്റലുകളില്‍ ജോലി ചെയ്യാം

ഹോസ്റ്റലുകളില്‍ ജോലി ചെയ്യാം

ഒരു നഗരത്തെ അറിയണമെങ്കില്‍ അതിനു തീര്‍ച്ചയായും ഒരു ദിവസം പോരാതെ വരും. ദിവസങ്ങളും ആഴ്ചകളും ഒക്കെ വേണ്ടി വരും ഒരു നാടിനെ കണ്ടുതീര്‍ക്കുവാന്‍. താമസം എളുപ്പത്തില്‍ ഒപ്പിക്കുവാന്‍ പറ്റിയ ഇടം നഗരത്തിലെ ഹോസ്റ്റലുകളാണ്. വൃത്തിയാക്കുവാനും അറ്റുകുറ്റപണികള്‍ക്കും റിസപ്ഷനില്‍ ഇരിക്കുവാനുമെല്ലാം ആളുകള്‍ വേണ്ടി വരും. ഇത്തരത്തില്‍ ഒരു ജോലിയോ‌ടൊപ്പം താമസ സൗകര്യവും ഇവിടെ ലഭ്യമാവും. അതോടൊപ്പം ബാക്കി സമയങ്ങളില്‍ നാട് കണ്ടുതീര്‍ക്കുകയുമാവാം.

കൗച് സര്‍ഫിങ്

കൗച് സര്‍ഫിങ്

യാത്രകളിലെ താമസ സൗകര്യത്തെക്കുറിച്ച് ആകുലപ്പെടാതെ കുറഞ്ഞ ചിലവില്‍ ചിലപ്പോള്‍ സൗജന്യമായി തന്നെ താമസ സൗകര്യം ലഭിക്കും. അതിനായി കൗച് സര്‍ഫിങ് ഉപയോഗപ്പെടുത്താം. യാത്രകളെയും യാത്രക്കാരെയും സ്നേഹിക്കുന്ന ആളുകള്‍ തങ്ങളുടെ വീട്ടില്‍ സഞ്ചാരികള്‍ക്ക് താമസ സൗകര്യം നല്കുന്നതാണ് കൗച് സര്‍ഫിങ്ങ് എന്ന് എളുപ്പത്തില്‍ പറയാം. ലോകമെങ്ങും എളുപ്പത്തില്‍ വ്യാപിച്ചു കിടക്കുന്ന ഒരു കമ്മ്യൂണിറ്റി കൂടിയാണിത്. വീട്ടില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ടെന്‍റില്‍ ഒക്കെയായിരിക്കും താമസ സൗകര്യം ഒരുക്കുക.

കാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലികാട്ടിലെ ബഗീരനെ ക്യാമറയില്‍ കിട്ടിയപ്പോള്‍..താരമായി ഗോവയിലെ കരിമ്പുലി

ലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾലോക്ഡൗണിൽ കണ്ടുതീർക്കുവാൻ മലയാളത്തിലെ എവർ ബെസ്റ്റ് ട്രാവൽ സിനിമകൾ

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X