Search
  • Follow NativePlanet
Share
» »കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

കണ്ണൂരിലെ കാണാത്ത വെള്ളച്ചാട്ടങ്ങൾ തേടിയൊരു യാത്ര!

കുറച്ചു വൈകിയാണെങ്കിലും എത്തിയ മഴയുടെ വരവോടെ കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു. വേനൽ ബാക്കിവെച്ചു പോയ വെള്ളച്ചാട്ടങ്ങൾ ജീവൻവെച്ചുണർന്നു. ഇനി സഞ്ചാരികൾക്ക് വെള്ളച്ചാട്ടങ്ങൾ തേടിയുള്ള യാത്രകൾ തുടങ്ങാം. യാത്രകർക്ക് അന്നുമിന്നും പ്രിയപ്പെട്ട കാഞ്ഞിരക്കൊല്ലിയും അളകാപുരിയും ആറളത്തെ മീൻമുട്ടിയും ഇത്തവണ ഒന്ന് മാറ്റിപ്പിടിക്കാം. മഴയുടെ ഒപ്പം കണ്ണൂരിലെ അധികമൊന്നും അറിയപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ തേടിയിറങ്ങിയാലോ...

 ഏഴരക്കുണ്ട്

ഏഴരക്കുണ്ട്

വളരെ പതുക്കെ മാത്രം സഞ്ചാരികൾ അറിഞ്ഞു തുടങ്ങിയ ഒന്നാണ് ഏഴരക്കുണ്ട് വെള്ളച്ചാട്ടം. കണ്ണൂരിനെ സഞ്ചാരികൾക്കിടയിൽ പരിചയപ്പെടുത്തുന്ന പൈതൽമലയിലേക്കു കയറുന്നതിനു മുൻപ് മലയടിവാരത്തായാണ് ഏഴരക്കുണ്ട് സ്ഥിതി ചെയ്യുന്നത്. ഏഴരക്കുണ്ടിന് ആ പേരു വന്നതിനു പിന്നിൽ രസകരമായ ഒരു സംഗതിയുണ്ട്. എട്ട് തട്ടുകളിലൂടെ താഴേക്ക് പതിക്കുന്നതിനാലാണ് ഈ വെള്ളച്ചാട്ടം ഏഴരക്കുണ്ട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലൂടെ താഴേക്ക് പതിക്കുന്ന ഇതിന്റെ കാഴ്ച കാണുവാൻ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനോടു ചേർന്നുള്ള കാടിന്റെ കാഴ്ചയും ഇവിടുത്തെ രസകരമായ അനുഭവമാണ്. കുടിയാന്മലയിൽ നിന്നും 3.5 കിലോമീറ്റർ അകലെ പൊട്ടൻപ്ലാവ് എന്ന സ്ഥലത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

പാൽച്ചുരം വെള്ളച്ചാട്ടം

പാൽച്ചുരം വെള്ളച്ചാട്ടം

എത്തിച്ചേരുവാൻ കുറച്ച് നന്നായി തന്നെ കഷ്ടപ്പെടുമെങ്കിലും ഒരു വിധത്തിലെത്തിയാൽ കിടിലൻ കാഴ്ചയും ആംബിയൻസും ഒരുക്കുന്ന ഇടമാണ് പാൽച്ചുരം വെള്ളച്ചാട്ടം. കൊക്കയിലൂടെയും കാട്ടിലൂടെയും കുന്നുകളും മലകളും കയറിയിറങ്ങിയും ഒക്കെ മാത്രമേ ഇവിടേ എത്താൻ കഴിയൂ. നട്ടുച്ചയ്ക്ക് പോലും വെയിൽ കടന്നു വരാത്ത ഇവിടേക്കുള്ള യാത്രയ്ക്ക് അനുമതി മുൻകൂട്ടി എടുക്കണം എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ബോയ്സ് ടൗണിൽ നിന്നുംപാൽച്ചുരം റോഡ് ഇറങ്ങി താഴേക്ക് വരുന്ന വഴിയിലൂടെയാണ് വെള്ളച്ചാട്ടത്തിലേക്ക് പോകേണ്ടത്. ഒറ്റയടി പാതയും കാട്ടുമൃഗങ്ങളുടെ സാന്നിധ്യവും നട്ടുച്ചയ്ക്കത്തെ ഇരുട്ടും ഒക്കെ ഈ യാത്രയെ ഒരു വ്യത്യസ്ത അനുഭവമാക്കും എന്നതിൽ സംശയമില്ല.

 ജാനകിപ്പാറ വെള്ളച്ചാട്ടം

ജാനകിപ്പാറ വെള്ളച്ചാട്ടം

ഒരു വിനോദ സഞ്ചാര കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്ന വെള്ളച്ചാട്ടമാണ് ജാനകിപ്പാറ വെള്ളച്ചാട്ടം. പാലക്കയം തട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഇത് ചരിത്ര പ്രസിദ്ധമായ അയ്യന്മട ഗുഹയിൽ നിന്നനും ഒന്നര കിലോമീറ്റർ മാറിയാണുള്ളത്. വളരെ ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം ഒര ു പാറയിൽ നിന്നും താഴേക്ക് പതിക്കുന്ന കാഴ്ച മനസ്സിനെയും ഫ്രെയിമുകളെയും ഒരുപോലെ നിറയ്ക്കുന്നതായിരിക്കും. ജില്ലയിലെ മറ്റു വെള്ളച്ചാട്ടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ മുകളിൽ പോകുവാൻ സാധിക്കും. അടുത്തു നിന്നുള്ള കാഴ്ച കഴിഞ്ഞാൽ ഉവിടേക്ക് വരുമ്പോൾ മണ്ഡലം-പുലിക്കുരുമ്പ റോഡിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും കണ്ടിരിക്കേണ്ടതു തന്നെയാണ്.

PC: Vincent Muttathil‎

അളകാപുരി

അളകാപുരി

കണ്ണൂരിന്റെ മലയോരത്തിന്റെ അഴക് മൊത്തത്തിൽ കാണണമെങ്കിൽ അളകാപുരി കാണാൻ പോകാം. അളകാപുരിയാണോ അതോ അഴകിന്റെ സ്ഥാനമാണോ എന്നു തോന്നിപ്പിക്കുനന്തുപോലെ സുന്ദരിയാണ് കാഞ്ഞിരക്കൊല്ലിയുടെ സ്വന്തം അളകാപുരി വെള്ളച്ചാട്ടം.

മഞ്ഞും മഴയും തണുപ്പും എല്ലാം ആസ്വദിച്ച് ഒരു ദിവസം അടിച്ച് പൊളിക്കുവാൻ വേണ്ടത് ഇവിടെയുണ്ട്. വനത്തിനുള്ളിലേക്ക് നിർമ്മിച്ചിരിക്കുന്ന നടവഴിയിലൂടെ കയറി വെള്ളച്ചാട്ടത്തിലെത്താം. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ മുഴുവൻ ഭംഗിയിലും കാണുവാൻ സാധിക്കുക.

ഇരിട്ടി- മണിക്കടവ് വഴിയും ശ്രീകണ്ഠപുരം-പയ്യാവൂർ-കുന്നത്തൂർ പാടി വഴിയും ഇവിടെ എത്താം.

കാനായി കാനം വെള്ളച്ചാട്ടം

കാനായി കാനം വെള്ളച്ചാട്ടം

കനത്ത കാടിനു നടുവിൽ പച്ചപ്പിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചരുവിയും അതിന്റെ ഭാഗമായ വെള്ളച്ചാട്ടവുമാണ് കാനായി കാനം. പയ്യന്നൂരിൽ നിന്നും 12 കിലോമീറ്റർ അകലെ കാനായി ഗ്രാമത്തിലാണ് ഈ വെള്ളച്ചാട്ടമുള്ളത്. പുറത്ത് എന്തു കാലാവസ്ഥയാണെങ്കിലും കാനായി കാനത്തിനുള്ളിൽ അതൊന്നും ഏൽക്കില്ല. കാടിൻറെ തണുപ്പും വന്യതയും ഇവിടെ എല്ലായ്പ്പോളും കാണുകളും അനുഭവിക്കുകയും ചെയ്യാം.

കണ്ണൂരിൽ നിന്നും 38.5 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC: Praveen Palakkeel

ഏലപ്പീടിക വെള്ളച്ചാട്ടം

ഏലപ്പീടിക വെള്ളച്ചാട്ടം

പാറക്കെട്ടുകളിലൂടെ ചിന്നിച്ചിതറി താഴേക്ക് പതിക്കുന്ന ഏലപ്പീടിക വെള്ളച്ചാട്ടം പേരാവൂരുകാരുടെ അഭിമാന കാഴ്ചകളിൽ ഒന്നാണ്. നിടുംപൊയിൽ-വയനാട് ചുരം പാതയുടെ സമീപത്ത് 29-ാം മൈലിലാണ് ഇതുള്ളത്, ഇത് സ്ഥിതി ചെയ്യുന്നത്. പേരാവൂരിൽ നിന്നും 11 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇത് വഴിയാത്രക്കാരുടെ ഒരു സ്ഥിരം വിശ്രമ കേന്ദ്രം കൂടിയാണ്.

PC:Elpknr

ഹരിതീർഥകര

ഹരിതീർഥകര

കണ്ണൂരിൽ നിന്നും നടന്നും ചെറിയ ട്രക്കിങ്ങും ഒക്കെ നടത്തി മാത്രം എത്തിച്ചേരുവാൻ പറ്റുന്ന ഒന്നാണ് ഹരിതീർഥകര വെള്ളച്ചാട്ടം. ചൂരൽ വെള്ളച്ചാട്ടമെന്നും അരിയിൽ വെള്ളച്ചാട്ടം എന്നുമൊക്കെ അറിയപ്പെടുന്ന ഹരിതീർഥകരഈ വളരെ അടുത്ത കാലത്ത് മാത്രമാണ് സഞ്ചാരികളുടെ ശ്രദ്ധ നേടുന്നത്. കൊച്ചു കുട്ടികൾക്കു പോലും സുരക്ഷിതമായി ഇറങ്ങുവാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മുകളിൽ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന ഇടത്ത് ആഴം കൂടിയ ഇടങ്ങളോ വലിയ കുഴികളോ ഒന്നും ഇല്ലാത്തതാണ് കാരണം.

പയ്യന്നൂരിൽ നിന്നും 17 കിലോമീറ്റർ അകലെയും കണ്ണൂരിൽ നിന്നും 48.6 കിലോമീറ്ററും അകലെയാണ് ഈ വെള്ളച്ചാട്ടമുള്ളത്.

മീനുകളെ വഴിതടയുന്ന മീൻമുട്ടി വെള്ളച്ചാട്ടം

കാടുകളിലൂടെ ഒഴുകിയെത്തി, പാപമകറ്റാൻ വിശ്വാസികളെത്തുന്ന വെള്ളച്ചാട്ടം

രാമൻ ശപിച്ച സീതയും നിശബ്ദമായി പതിക്കുന്ന വെള്ളച്ചാട്ടവും..വിചിത്രമായ കഥയുമായി ചുഞ്ചനകട്ടെ!!

PC: Mahesh Cheruvakodan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more