ഇന്ത്യയിൽ ഏറ്റവും ഉയരമുള്ള ക്രിസ്ത്യൻ ദേവലയം, ഉയരമുള്ള പള്ളികളിൽ ഏഷ്യയിൽ മൂന്നാം സ്ഥാനം. തൃശൂരിലെ പുത്തൻ പള്ളിയേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. 260 അടി ഉയരമുള്ള ബൈബിൾ ടവർ എന്ന ഗോപുരത്തിന്റെ പണി 2007ൽ പൂർത്തിയായതോടെയാണ് ലോകത്തിലെ ഉയരൻ പള്ളികളുടെ കൂട്ടത്തിൽ ഈ പള്ളിയും ഉയർന്ന് നിൽക്കുന്നത്.
തൃശൂർ നഗരത്തിലാണ് പുത്തൻപള്ളി എന്ന് അറിയപ്പെടുന്ന, വ്യാകുല മാതവിന്റെ ബസലിക്ക സ്ഥിതി ചെയ്യുന്നത്. ഇൻഡോ- ഗോഥിക് ശൈലിയിൽ നിർമ്മിച്ചിട്ടുള്ള ഈ പള്ളി 25,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പള്ളിയിലെ ചുമർ ചിത്രങ്ങളും ആലങ്കാരപ്പണികളും സഞ്ചാരികളെ ആകർഷിപ്പിക്കുന്ന ഒന്നാണ്.
1814ൽ ആണ് ഇവിടെ ആദ്യമായി പള്ളി സ്ഥാപിച്ചത്. 1929ൽ പള്ളി പുതുക്കി പണിയുകയായിരുന്നു അതിനാലാണ് ഈ പള്ളി പുത്തൻപള്ളി എന്ന് അറിയപ്പെടാൻ കാരണം. വ്യത്യസ്ത കാലഘട്ടത്തിലായിൽ പള്ളിയുടെ ഉയരം കൂട്ടുകയായിരുന്നു. ഏറ്റവും ഒടുവിൽ 2007ൽ ബൈബിൾ ടവർ പണിതതോടെയാണ്, ഈ പള്ളി ഇന്ത്യയിലേ ഏറ്റവും ഉയരമുള്ള പള്ളിയായി അറിയപ്പെട്ടത്.
ബൈബിൾ ടവർ കൂടാതെ മറ്റ് രണ്ട് ഗോപുരങ്ങൾ കൂടി പള്ളിയോട് അനുബന്ധിച്ചുണ്ട്. 146 അടി ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള രണ്ട് മണി ഗോപുരങ്ങളാണ് അവ.
ഉയരത്തിൽ മുകളിൽ
ബൈബിൾടവറും അൾത്താരയും
നഗരം കാണാം
മാലാഖമാരുടെ പൂന്തോട്ടം
മണിഗോപുരങ്ങൾ



Click it and Unblock the Notifications












