Search
  • Follow NativePlanet
Share
» »കർഷക കോടീശ്വരൻമാർ, ഈ നാട് വേറെ ലെവലാണ്.. കൃഷിയിലെ ലാഭം കണ്ണ് തള്ളിക്കും

കർഷക കോടീശ്വരൻമാർ, ഈ നാട് വേറെ ലെവലാണ്.. കൃഷിയിലെ ലാഭം കണ്ണ് തള്ളിക്കും

കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും ഒരു ഗ്രാമത്തെ ദാരിദ്ര്യത്തിൽ നിന്നു കരകറ്റി, കോടീശ്വരന്മാരുടെ നാടാക്കിയ അത്ഭുത കഥ!

ഇടവിട്ടുണ്ടാകുന്ന വരൾച്ച, നശിച്ചുപോകുന്ന കൃഷികൾ, പട്ടിണി നിറഞ്ഞ ജീവിതം.. അങ്ങനെ കഷ്ടകാലത്തിന്റെ അങ്ങേത്തലക്കൽ കിടക്കുന്ന ഒരു ഗ്രാമം... ഈ സാഹചര്യത്തിന് ഏകദേശം മുപ്പതിലധികം വർഷങ്ങളുടെ പഴക്കമുണ്ട്. കുറ്റകൃത്യങ്ങളും ദാരിദ്ര്യവും കാരണം എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു ജനത.
സ്വന്തമായി ഭൂമിയുണ്ടെങ്കിലും വരൾച്ച കാരണം ഒന്നും കൃഷിചെയ്യുവാനോ വിളവെടുക്കുവാനോ കഴിയാത്ത അവസ്ഥയും! ഈ അവസ്ഥയിൽ കൃഷിവെച്ച് എങ്ങനെ രക്ഷപെടുവാനാ എന്നു സ്വാഭീവികമായും നമ്മൾ ചിന്തിക്കും.. എന്നാൽ ഗ്രാമത്തലവനായ പോപട് റാവു ബാഗുജി പവാർ എന്ന മനുഷ്യൻ മാത്രം അങ്ങനെ ചിന്തിച്ചില്ല! ഫലമോ ഇന്നിവിടം ഇന്ത്യയിലെ കോടീശ്വരന്മാരുടെ ഗ്രാമമാണ്.. കഠിനാധ്വാനവും ദീര്‍ഘവീക്ഷണവും ഒരു ഗ്രാമത്തെ ദാരിദ്ര്യത്തിൽ നിന്നു കരകറ്റി, കോടീശ്വരന്മാരുടെ നാടാക്കിയ അത്ഭുത കഥ!

ഹിവാരെ ഗ്രാമം

ഹിവാരെ ഗ്രാമം

മഹാരാഷ്ട്രയിൽ അഹ്മദ്നഗർ ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് ഹിവാരെ വില്ലേജ്. അധികാരികളാൽ മാറ്റിനിർത്തപ്പെട്ട്, തീർത്തും പിന്നോക്കാവസ്ഥയിൽ ദാരിദ്രത്തിൽ കഴിഞ്ഞിരുന്ന ഗ്രാമം. ഇവിടെ കുറ്റകൃത്യങ്ങളും ധാരാളമായിരുന്നു. തൊഴിലന്വേഷിച്ച് പതിനഞ്ച് വയസ്സ് കഴിയുമ്പോഴേക്കും യുവാക്കൾ നാടുവിടുന്നത് പതിവായതോടെ ഒരു തരത്തിലുള്ള മാറ്റങ്ങളും ഈ നാടിന് കാലങ്ങളോളം ഉണ്ടായിട്ടില്ല. കൃഷിലെ തകർച്ചകളും, ഇനി എന്തെങ്കിലും കിട്ടിയാൽ വിപണിയിൽ വിലയില്ലാത്തതും മറ്റു പ്രതിസന്ധികളോടൊപ്പം ഇരുട്ടടിയാണ് ഹിവാരെ ഗ്രാമത്തിന് നല്കിയത്.

PC:amol sonar/ Unsplash

എല്ലാത്തിന്‍റെയും തുടക്കം

എല്ലാത്തിന്‍റെയും തുടക്കം

1972 വരെ അക്കാലത്തെ ഏതൊരു സാധാരണ ഇന്ത്യൻ ഗ്രാമത്തെയും പോലുള്ള കഷ്ടപ്പാടുകളേ ഈ ഗ്രാമത്തിനും ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1972 ൽ ഉണ്ടായ കഠിനമായ വരൾച്ച വർഷങ്ങളോളം ഗ്രാമത്തിന്‍റെ വിധി മാറ്റുവാൻ പോന്നതായിരുന്നു. മൂന്നു തവണയായുണ്ടായകൊടിയ വരൾച്ച ഇവിടുത്തെ ജീവിതം ദുസ്സഹമാക്കി. വറ്റിവരണ്ട കിണറുകളും അവശ്യകാര്യങ്ങൾക്കു പോലും വെള്ളം കിട്ടാനില്ലാത്തതുമായ അവസ്ഥ. കൃഷിയാണെങ്കിൽ കനത്ത നഷ്ടത്തിൽ, കാണുന്നിടത്തെല്ലാം തരിശുഭൂമി. വളർത്തുമൃഗങ്ങൾ ഇല്ലാതായി, സർക്കാരിന്റെ സഹായങ്ങൾ കാര്യമായി ലഭിക്കാതെ വന്നതും പ്രതിസന്ധി കൂടുതൽ വഷളാക്കി. ഒരു തരത്തിലും രക്ഷയില്ലാതെ വന്നപ്പോൾ സമീപത്ത് കാട്ടിൽ നിന്നും മരങ്ങൾ വെട്ടിനിൽക്കുകയും ബാക്കി പ്രാദേശിക മദ്യം തയ്യാറാക്കുവാൻ വിറകായി ഉപയോഗിക്കുകയും ചെയ്തു.

PC:Matt Palmer/ Unsplash

എല്ലാം വഴിമാറി.. ആ ഒരാൾ വന്നപ്പോൾ!

എല്ലാം വഴിമാറി.. ആ ഒരാൾ വന്നപ്പോൾ!

കഷ്ടപ്പാടുകളിൽ നിന്നു രക്ഷപ്പെടുവാൻ യുവാക്കളടക്കം ഗ്രാമം വിട്ടു നഗരങ്ങളിലേക്കു ചേക്കേറി. എന്നാൽ ഈ പ്രതിസന്ധി ഇങ്ങനെ തുടരുവാൻ താല്പര്യമില്ലാതിരുന്ന യുവാക്കളും മറ്റുള്ള ഗ്രാമീണരും പുതിയ ഒരാളെ ഗ്രാമത്തിന്റെ ഭരണമേൽപ്പിക്കുവാൻ തീരുമാനിച്ചു. തങ്ങളുടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുവാൻ സാധിക്കുന്ന ഒരു യുവതലവനെയാണ് അവർ തിരഞ്ഞെടുത്തത്. പോപട് റാവു ബാഗുജി പവാർ എന്ന ആൾ ഗ്രാമത്തലവനായി തിരഞ്ഞെടുക്കപ്പെട്ടു. അത് ഒരു ഗ്രാമത്തിന്റെ തന്നെ മൊത്തം വിധിയെ മാറ്റിമറിച്ചു. അധികാരമേറ്റയുടൻ ആദ്യം തന്നെ ഇവിടുത്തെ അനധികൃത മദ്യശാലകളും അടച്ചുപൂട്ടി ഗ്രാമത്തെ ലവഹി വിമുക്തമാക്കി. മദ്യത്തിനും പുകയില ഉപഭോഗത്തിനും നിരോധനം ഏർപ്പെടുത്തി ജനങ്ങളെ തിരികെ കൊണ്ടുവരാനായിരുന്നു ആദ്യത്തെ ശ്രമം.

PC:Chaitanya Salunke/ Unsplash

മഴ പെയ്യാത്ത നാട്ടില്‍ വെള്ളം കൊണ്ടു വരുന്നു

മഴ പെയ്യാത്ത നാട്ടില്‍ വെള്ളം കൊണ്ടു വരുന്നു

ഭൂപ്രകൃതിയനുസരിച്ച് ഇവിടം ഒരു മഴനിഴൽ പ്രദേശമാണ്. അതയാത് വർഷത്തിൽ വെറും 15 ഇഞ്ച് മാത്രം മഴ ലഭിക്കുന്ന ഇടം. അതുകൊണ്ടു തന്നെ ഗ്രാമത്തിനാവശ്യമായ ജലം കണ്ടെത്തുക എന്നതായിരുന്നു പുതിയ ഗ്രാമത്തലവനെ സംബന്ധിച്ചുള്ള ആദ്യ വെല്ലുവിളി.
വായ്പയെടുത്ത് അദ്ദേഹം മുന്നോട്ടുള്ള മാർഗ്ഗങ്ങൾ നോക്കി. മഴവെള്ള സംഭരണികൾ നിർമ്മിച്ചും ജലാശയങ്ങളും ചെക്ക് ഡാമുകളും വഴി നീർത്തട സംരക്ഷണത്തിനും പരിപാലനത്തിനും മുൻഗണന നല്കി. അദ്ദേഹം സർക്കാർ സാമ്പത്തിക സഹായത്തോടും ഗ്രാമീണരുടെ സേവനത്തോടെ 52 മൺ ബണ്ടുകൾ, 32 കല്ല് ബണ്ടുകൾ, ചെക്ക് ഡാമുകൾ, പെർകോലേഷൻ ടാങ്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ജലാശയങ്ങൾ സ്ഥാപിച്ചു. നഷ്ടപ്പെട്ട ജൈവസമ്പത്തിന് പകരമായി മരങ്ങളും നട്ടു.

PC:KUSHAGRA DHALL/ Unsplash

 മാറുന്ന ജീവിതങ്ങൾ

മാറുന്ന ജീവിതങ്ങൾ

ഇത്രയും കാര്യങ്ങള് ചെയ്തപ്പോൾ തന്നെ മാറ്റങ്ങൾ കണ്ടുതുടങ്ങി. ചുരുക്കം വർഷങ്ങൾക്കൊണ്ട് പഴയ കിണറുകളും പുതിയ കിണറുകളും നിറഞ്ഞു. ജലാശയങ്ങളിലെല്ലാം വെള്ളം സമൃദ്ധമായി. വെള്ളമെത്തിയതോട കൃഷിക്കും പുനർജീവനമായി. മനസ്സറിഞ്ഞ് മണ്ണിൽ പണിയെടുക്കുവാൻ തുടങ്ങിയതോടെ സമൃദ്ധമായി ഭൂമിയും തിരികെ അനുഗ്രഹിച്ചു. പച്ചക്കറികളും ഫലവൃക്ഷങ്ങളും നാണ്യവിളകളുമെല്ലാം
ധാരാളമായി വളർന്നു. ഒരിക്കൽ ഇല്ലാതായി പോയ കന്നുകാലി വളർത്തലും സജീവമായിത്തുടങ്ങി. വെറും 33 ഗാലൺ പാൽ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്തു നിന്നും അത് 800 നു മുകളിലേക്ക് എത്തി. അങ്ങനെ അവിടെ നിന്നും അവരുടെ വളർച്ച തുടങ്ങി. ഗ്രാമം ഉപേക്ഷിച്ചുപോയ ചില കുടുംബങ്ങളും ഈ സമയത്ത് തിരികെയെത്തി.

PC:Pratik Nivangune/ Unplash

സാമ്പത്തികമായി മുന്നേറുന്നു

സാമ്പത്തികമായി മുന്നേറുന്നു

കള്‍ച്ചർ ട്രിപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, 1995 ൽ ഇവിടെയുണ്ടായിരുന്ന 182 കുടുംബങ്ങളിൽ 168ഉം ദാരിദ്രരേഖയ്ക്ക് താഴെയായിരുന്നു. എന്നാൽ 2018ൽ വെറും രണ്ട് കുടുംബങ്ങളെ ദാരിദ്രരേഖയ്ക്ക് താഴെയുണ്ടായിരുന്നുള്ളൂ. ജീവിതനിലവാരത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായി. എല്ലാ കുടുംബങ്ങൾക്കും ശൗചാലയം, ബയോഗ്യാസ് സൗകര്യങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, മികച്ച വിദ്യാഭ്യാസം നേടുന്ന യുവാക്കൾ, മെഡിസിൻ ഉൾപ്പെടയുള്ള കോഴ്സുകൾ തിര‍ഞ്ഞെടുക്കുന്നവർ അവരുടെ വിജയ കഥ തുടരുകയാണ്. ഓരോ കുടുംബത്തിലെയും രണ്ടാമത്തെ പെൺകുട്ടിയുടെ വിദ്യാഭ്യാസ ചിലവുകളും വിവാഹച്ചിലവുകളും വഹിക്കുന്നത് ഇവിടെ പഞ്ചായത്താണ്.

PC:Brighton Pereira/ Unplash

ഒപ്പം സമ്പാദ്യവും

ഒപ്പം സമ്പാദ്യവും

ഇനി കഥയുടെ തുടക്കത്തിലേക്ക് മടങ്ങിവരാം. ഇവിടുത്തെ 1250 ഗ്രാമീണരിൽ അറുപതിലധികം പേരും ഇന്ന് കോടീശ്വരരന്മാരാണ്. 1995-ൽ പ്രതിമാസം വെറും 830 രൂപ മാത്രം ആയിരുന്നു ഇവിടുത്തെ പ്രതിശീർഷ വരുമാനം. 2018ലെ കണക്ക് അനുസരിച്ച് അത് 30,000 രൂപയായി. ഇന്നും ഇവിടം വളരുകയാണ്. തിരക്കേറിയ ചന്തകൾ, വിളവെടുക്കുവാൻ പാകമായ കായ്കനികൾ, പാടങ്ങൾ, മികച്ച റോഡുകൾ, വീട്, ജലവിതരണ സംവിധാനം, ആശുപത്രി എല്ലാം ഇവിടെയുണ്ട്. പട്ടിണിയിൽ നിന്നും കോടീശ്വരന്മാരായ ഒരു ഗ്രാമത്തിന്റെ കഥ!

PC:Abhijeet Gaikwad/ Unsplash

16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ16 മണിക്കൂർ യാത്രയ്ക്കിനി വെറും 8 മണിക്കൂർ, ഓട്ടോയും ബൈക്കും പുറത്ത്! യാത്ര പക്ഷേ, ചിലവേറിയത് തന്നെ

മിന്നാമിനുങ്ങുകളെത്തുന്ന പുരുഷ്വാധി മുതല്‍ രഹസ്യങ്ങളു‌ടെ ഭണ്ഡാര്‍ധാര വരെ.. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂ‌ടെമിന്നാമിനുങ്ങുകളെത്തുന്ന പുരുഷ്വാധി മുതല്‍ രഹസ്യങ്ങളു‌ടെ ഭണ്ഡാര്‍ധാര വരെ.. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളിലൂ‌ടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X