Search
  • Follow NativePlanet
Share
» »ജയ്പ്പൂരിന് മുകളിലൂടെ ഒരു ബലൂണ്‍ യാത്ര

ജയ്പ്പൂരിന് മുകളിലൂടെ ഒരു ബലൂണ്‍ യാത്ര

By Maneesh

സഞ്ചാരപ്രിയരായ നിങ്ങള്‍ കാഴ്ചകള്‍ കാണാനായി ഒട്ടകപ്പുറത്തും ആനപ്പുറത്തും ട്രെയിനിലും വിമാനത്തിലുമായി എത്രയെത്ര യാത്രകളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ ബലൂണില്‍ ഒരു യാത്ര നടത്തിയാലോ? കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചെറിയ ഭയം തോന്നുണ്ടാകാം അല്ലേ? പക്ഷെ ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ലാ. ജയ്പ്പൂരില്‍ ചെന്നാല്‍ നിങ്ങള്‍ക്ക് ബലൂണില്‍ ആകശത്ത് കറങ്ങി നടക്കാം. ജയ്പ്പൂരിലെ ബലൂണ്‍ യാത്രയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

ഹോട്ട് എയർ ബലൂൺ സഫാരി

നഗരത്തിന് മുകളിലൂടെയുള്ള ഈ ബലൂൺ യാത്രയുടെ പേരാണ് ഹോട്ട് ബലൂൺ സഫാരി. സ്കൈ വാൽട്സ് എന്ന എന്റർടെയിൻമെന്റ് കമ്പനിയാണ് ഇവിടെ ഈ ബലൂൺ സഫാരി നടത്തുന്നത്. ബലൂൺ സഫാരിയുടെ കൂടുതൽ വിവരങ്ങ‌ൾ സ്ലൈഡുകളിലൂടെ

യാത്ര അതിരാവിലെ

യാത്ര അതിരാവിലെ

സാധാരണയായി ബലൂൺ സഫാരികൾ അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരമോ ആണ് നടത്തുക. കാരണം ചൂട് കൂടുന്ന സമയം ബലൂൺ സഫാരിക്ക് അനുയോജ്യമല്ല.
Photo Courtesy: www.skywaltz.com

ഹോട്ടലിൽ നിന്ന് നിങ്ങളെ കൊണ്ടു പോകും

ഹോട്ടലിൽ നിന്ന് നിങ്ങളെ കൊണ്ടു പോകും

ബലൂൺ സഫാരിക്ക് നിങ്ങൾ സകൈവാ‌ൽട്സിൽ ബുക്ക് ചെയ്താൽ ജയ്പ്പൂരിലെ ഏത് ഹോട്ടലിൽ താമസിച്ചാലും, അവിടെ വന്ന് നിങ്ങളെ കൊണ്ടു പോകും.
Photo Courtesy: www.skywaltz.com

യാത്ര ആംബേർ കോട്ടയിൽ നിന്ന്

യാത്ര ആംബേർ കോട്ടയിൽ നിന്ന്

നിങ്ങൾക്ക് സഞ്ചരിക്കാനുള്ള ബലൂൺ ജയ്പ്പൂരിലെ ആംബേർ കോട്ടയിൽ നിന്നാണ് ആകാശത്തേക്ക് ഉയരുന്നത്. ആംബേ കോട്ടവരെ നിങ്ങളെ അവർ കാറിൽ എത്തിക്കും.
Photo Courtesy: www.skywaltz.com

വലിയ ബലൂൺ കാണാം

വലിയ ബലൂൺ കാണാം

കോട്ടയിൽ എത്തുമ്പോൾ തന്നെ നിങ്ങൾക്ക് വർണ ശബളമായ ആ വലിയ ബലൂൺ കാണാം. ബലൂൺ വലുതായിക്കൊണ്ടിരിക്കുന്ന
അവസ്തയിലായിരിക്കും അപ്പോൾ.
Photo Courtesy: www.skywaltz.com

പൈലറ്റ് അടക്കം ആറു പേർ

പൈലറ്റ് അടക്കം ആറു പേർ

പൈലറ്റ് അടക്കം ആറുപേരാണ് ഒരു ബലൂണിൽ സഞ്ചരിക്കുക. ബലൂൺ യാത്രയെക്കുറിച്ച് അടുത്ത സ്ലൈഡുകളിൽ
Photo Courtesy: www.skywaltz.com

ബലൂൺ യാത്ര തുടങ്ങാറായി

ബലൂൺ യാത്ര തുടങ്ങാറായി

ബലൂൺ യാത്ര എന്ന് പറഞ്ഞാൽ ഊതി വീർപ്പിച്ച ബലൂണിന്റെ ഉള്ളിൽ കയറിയുള്ള യാത്ര ആണെന്ന് വിചാരിക്കരുത്. ബലൂണിന്റെ താഴെ ഒരു ബാസ്ക്കറ്റ് തൂക്കിയിട്ടിട്ടുണ്ട്. അതിനുള്ളിലാണ് സഞ്ചാരികൾ കയറേണ്ടത്.
Photo Courtesy: www.skywaltz.com

ബാസ്ക്കറ്റിലേക്കുള്ള കയറ്റം

ബാസ്ക്കറ്റിലേക്കുള്ള കയറ്റം

ബാസ്ക്കറ്റിനുള്ളിലേക്ക് കയറാൻ കുറച്ച് പരിശ്രമം ആവശ്യമുള്ള കാര്യമാണ്. ബാസ്ക്കറ്റിലേക്ക് കയറാൻ ഇവിടെന്ന് പരിശീലനം
ലഭിക്കും
Photo Courtesy: www.skywaltz.com

ഉയരങ്ങളിലേക്ക്

ഉയരങ്ങളിലേക്ക്

സഞ്ചാരികൾ ബാസ്ക്കറ്റിൽ സ്വസ്ഥമായി ഇരുന്ന് കഴിഞ്ഞാൽ ബലൂൺ സാവധാനം മുകളിലേക്ക് ഉയർന്ന് തുടങ്ങും.
Photo Courtesy: www.skywaltz.com

കാറ്റിനൊപ്പം

കാറ്റിനൊപ്പം

കാറ്റിന്റെ ഗതി അനുസരിച്ചാണ് പൈലറ്റ് ബലൂൺ നിയന്ത്രിക്കുന്നത്.
Photo Courtesy: www.skywaltz.com

ജയ്പ്പൂരിന് മുകളിലൂടെ

ജയ്പ്പൂരിന് മുകളിലൂടെ

ജയ്പ്പൂരിന് മുകളിലൂടെ കാറ്റിന്റെ ഗതി അനുസരിച്ച് ബലൂൺ പറന്നു തുടങ്ങുമ്പോൾ നിങ്ങൾക്ക് ജയ്പ്പൂർ മുഴുവൻ നോക്കി
കാണാം.
Photo Courtesy: www.skywaltz.com

ലാൻഡിംഗ്

ലാൻഡിംഗ്

ജയ്പ്പൂരിലെ ഏതെങ്കിലും ഗ്രാമങ്ങളിലായിരിക്കും ബലൂൺ ലാൻഡ് ചെയ്യുന്നത്. മരക്കൊമ്പുകൾ, വൈദുതി ലൈനും ഇല്ലാത്ത സ്ഥലം
നോക്കി വളരെ സാവാധാനമാണ് ബലൂൺ ലാൻഡ് ചെയ്യുന്നത്.
Photo Courtesy: www.skywaltz.com

ചെലവ് എത്രയാകും

ചെലവ് എത്രയാകും

ബലൂൺ യാത്രയ്ക്ക് മൂന്ന് പാക്കേജ് ആണ് കമ്പനി ഏർപ്പെടുത്തിയിരിക്കുന്നത്, സ്കൈ വിസ, സ്കൈ സെയിൽ, സ്കൈ എക്സ്ക്ലൂസിവ് മൂന്ന് പാക്കേജുകളുടേയും നിരക്കുകൾ അടുത്ത സ്ലൈഡിൽ കാണാം.
Photo Courtesy: www.skywaltz.com

സ്കൈ വിസ

സ്കൈ വിസ

ഒരു മണിക്കൂർ ബലൂൺ യാത്രയാണ് ഈ പാക്കേജിൽ, ഏകദേശം 12,000 രൂപയാണ് ഒരാളിൽ നിന്ന് ഈടാക്കുന്നത്. 5 മുതൽ 12
വരെ വയസുള്ള കുട്ടികൾക്ക് 6000 രൂപയാണ് നിരക്ക്.
Photo Courtesy: www.skywaltz.com

സ്കൈ സെയിൽ

സ്കൈ സെയിൽ

ഒരു മണിക്കൂർ ബലൂൺ യാത്രയാണ് ഈ പാക്കേജിൽ. പക്ഷെ ഒരു പ്രാവിശ്യം ബുക്ക് ചെയ്താൽ ക്യാൻസൽ ചെയ്യാൻ കഴിയില്ല.
8500 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
Photo Courtesy: www.skywaltz.com

സ്കൈ എക്സ്ക്ലൂസിവ്

സ്കൈ എക്സ്ക്ലൂസിവ്

ഗ്രൂപ്പായി യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് ഈ പാക്കേജ്. മൂന്ന് പേർ വരെയുള്ള ഗ്രൂപ്പിന് ആയിരം ഡോളറും. നാലു മുതൽ
എട്ടുവരെയുള്ള ഗ്രൂപ്പിന് ആയിരത്തി എണ്ണൂറ് ഡോളറുമാണ് നിരക്ക്.
Photo Courtesy: www.skywaltz.com

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക്

കൂടുതൽ വിവരങ്ങൾക്ക് ഈ വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ ചിത്രങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ

Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ
Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ

Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ

Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ

Photo Courtesy: www.skywaltz.com

കൂടുതൽ ചിത്രങ്ങൾ

കൂടുതൽ ചിത്രങ്ങൾ

ബലൂൺ സഫാരിയുടെ കൂടുതൽ ചിത്രങ്ങൾ

Photo Courtesy: www.skywaltz.com

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X