Search
  • Follow NativePlanet
Share
» »ഇനി എവിടെ പോകണം? വഴികൾ പലതുണ്ട്!

ഇനി എവിടെ പോകണം? വഴികൾ പലതുണ്ട്!

By Maneesh

ഒരോ യാത്രകളും ആഹ്ലാദകരമാക്കി തിരിച്ച് വരുമ്പോൾ, നമ്മൾ പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. അടുത്ത യാത്ര എവിടേയ്ക്കാ? ശരിക്കുപറഞ്ഞാൽ ഉത്തരം കിട്ടാത്ത ചോദ്യം. ഇനിയും പോകാത്ത നിരവധി സ്ഥലങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്. അവയിൽ ഏത് സ്ഥലത്ത് പോകണമെന്നകാര്യമാണ് എത്ര ആലോചിച്ചിട്ടും തീരുമാനം ആകാത്ത കാര്യം.

യാത്ര പോകുമ്പോൾ, കുറേക്കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാനുണ്ട്, യാത്ര ചിലവ്, സമയം, ആരോഗ്യനില അങ്ങനെ പലതും. ഇവയൊക്കെ അനുകൂലമാകുന്ന സ്ഥലങ്ങളിലേ നമുക്ക് പോകാൻ പറ്റു. അടുത്തയാത്രയേക്കുറിച്ച് ചിന്തിക്കുമ്പോൾ, നമുക്ക് വഴികാട്ടിത്തരുന്ന ചില കാര്യങ്ങളുണ്ട്. ഇനി അടുത്ത യാത്രയ്ക്ക് മുൻപ് ഈ കാര്യങ്ങളും ഒന്ന് വായിച്ച് നോക്കാം.

ഇനി എവിടെ പോകണം? വഴികൾ പലതുണ്ട്!

ഏറ്റവും അടുത്തത്

നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും നിങ്ങൾ സഞ്ചരിച്ചോ? ഇല്ലെങ്കിൽ സഞ്ചാരിക്കാത്ത സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കു. അവിടേക്ക് ആകട്ടെ ഇത്തവണത്തെ യാത്ര. കേരളത്തിൽ ജീവിക്കുന്ന ചിലർ ഹിമാലയത്തിൽ ട്രെക്കിംഗിന് പോകാറുണ്ട്. എന്നാൽ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ഒരു പക്ഷെ ആസ്വദിച്ചിട്ടുണ്ടാവില്ല. അതിനാൽ ആദ്യം അടുത്തുള്ള പ്രദേശങ്ങൾ സഞ്ചരിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പ്രശസ്തമായത്

ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഏറെ പ്രശസ്തവും ജനപ്രീതി ആർജ്ജിച്ചതുമാണ്. അത്തരം സ്ഥലങ്ങളിലേക്ക് വേണമെങ്കിൽ യാത്ര ചെയ്യാം. കേരളത്തിലാണെങ്കിൽ മൂന്നാർ, ആലപ്പുഴയിലെ ഹൗസ് ബോട്ട് ഇവയുടെയൊക്കെ ഭംഗി ആസ്വദിക്കാവുന്നതാണ്. മരിക്കുന്നതിന് മുൻപ് തീർച്ചയായും സന്ദർശിക്കണ്ട നിരവധി സ്ഥലങ്ങൾ ഇന്ത്യയിലണ്ട്. താജ് മഹൽ സ്ഥിതി ചെയ്യുന്ന ആഗ്ര പോലുള്ള സ്ഥലങ്ങൾ ഇതിന് ഉദാഹരണമാണ്.

സുഹൃത്തിന്റെ നാട്

നിങ്ങൾ ഒരു നല്ല സഞ്ചാരിയാണെങ്കിൽ ഇന്ത്യയുടെ പലഭാഗത്ത് നിന്ന് വരുന്നയാളുകളേയും നിങ്ങൾക്ക് പരിചയപ്പെടാൻ സാധിക്കും. അവരിൽ പലരും നിങ്ങളുടെ നല്ല സുഹൃത്തായി മാറിയിട്ടുണ്ടാകും. അവരുടെ നാട് ഒരു പക്ഷെ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാകാം. അവിടേക്ക് ഒന്ന് യാത്ര പോകുന്നത് നല്ല ഒരു ആശയമാണ്. നിങ്ങളുടെ സൗഹൃദം കൂടുതൽ ഊഷ്മളമാക്കാൻ ഇത് സഹായിക്കും.

മനസ് പറയുന്നത്

നിങ്ങളുടെ മാനസീകാവസ്ഥയ്ക്ക് അനുസരിച്ച് വേണം നിങ്ങൾ യാത്ര ചെയ്യാൻ. നിങ്ങൾക്ക് മാനസീകമായി ഇഷ്ടപ്പെടുന്ന സ്ഥലത്തേ നിങ്ങൾ യാത്ര ചെയ്യാൻ പാടുള്ളു. ഉദാഹരണത്തിന് നടക്കാൻ അധികം താൽപര്യമില്ലാത്തവർ ട്രെക്കിംഗ് ഡെസ്റ്റിനേഷൻ തെരഞ്ഞെടുക്കുന്നത് നല്ലതല്ല. നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നിരവധി സഞ്ചാരവൈവിധ്യങ്ങളുണ്ട് ഇന്ത്യയിൽ. ബീച്ചുകൾ, ഹിൽസ്റ്റേഷനുകൾ, വൈൽഡ് ലൈഫ്, ചരിത്രസ്മാരകങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ തുടങ്ങി നിരവധി സഞ്ചാര വൈവിധ്യങ്ങളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

കാശും കീശയും

മനസ് പറയുന്നിടത്തേക്ക് യാത്ര ചെയ്യാൻ കാശ് വേണം. ആദ്യം തന്നെ നമ്മൾ യാത്രയ്ക്കായി ഒരു ബജറ്റ് ഉണ്ടാക്കണം. ആ ബജറ്റിനുള്ളിൽ ഒതുങ്ങുന്നതായിരിക്കണം നമ്മുടെ യാത്ര. അതുകൊണ്ട് ഗോവയിൽ പോകാൻ കൊതിക്കുന്നവർ പയ്യാമ്പലം ബീച്ചിൽ ആഗ്രഹം ഒതുക്കണം.

ഇനി ഈ കാര്യങ്ങളൊക്കെ മനസിൽ ഓർത്ത് അടുത്ത യാത്രയ്ക്കുള്ള സ്ഥലം സേർച്ച് ചെയ്തോളു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X