Search
  • Follow NativePlanet
Share
» »ബാഗ് പാക്കിങ്ങ് മുതൽ ഭക്ഷണം വരെ..കുട്ടികളെയും കൊണ്ട് യാത്രപോകുമ്പോൾ...

ബാഗ് പാക്കിങ്ങ് മുതൽ ഭക്ഷണം വരെ..കുട്ടികളെയും കൊണ്ട് യാത്രപോകുമ്പോൾ...

ഇതാ കുട്ടികളെയും കൂട്ടിയുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ...

എത്ര ശ്രദ്ധയോടെ പ്ലാൻ ചെയ്യുന്ന യാത്രയാണെങ്കിലും കുട്ടികളുമൊത്തുള്ള യാത്രയാണെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊരുപാടുണ്ട്. സാധാരണ യാത്രകൾ പോലെ യാത്ര തുടങ്ങിയിട്ടു മാത്രം തീരുമാനിക്കുന്ന സ്ഥലങ്ങളും താമസിക്കേണ്ട ഇടങ്ങളും അടിക്കടി മാറുന്ന പ്ലാനുകളും ഒന്നും കുട്ടികളോടൊത്തുള്ള യാത്രയിൽ നടക്കില്ല. യാത്ര പ്ലാൻ ചെയ്യുന്നതു മുതല്ഡ‍, അതായത് യാത്ര പോകുന്ന സമയവും സ്ഥലവും മാത്രമല്ല, താമസിക്കുന്ന ഇടവും കാണേണ്ട കാഴ്ചകളും വരെ കുട്ടികൾക്കുകൂടി പറ്റുന്നതായിരിക്കണം. ഇടയ്ക്കിടെയുണ്ടാകുന്ന വാശിയും കരച്ചിലും കണ്ടില്ലെന്നു നടിച്ചാൽ മാത്രമേ മുന്നേട്ടേക്കു പോകുവാൻ സാധിക്കു. ഇതാ കുട്ടികളെയും കൂട്ടിയുള്ള യാത്രകളിൽ ശ്രദ്ധിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ...

പോകേണ്ട സ്ഥലത്തിൽ തുടങ്ങാം

പോകേണ്ട സ്ഥലത്തിൽ തുടങ്ങാം

മുതിർന്നവർക്ക് എപ്പോൾ എവിടെ വേണമെങ്കിലും പോകാമെങ്കിലും കുട്ടികളുടെ കാര്യം അങ്ങനെയല്ല. കാലാവസ്ഥയും വഴിയും ഒക്കെ നോക്കി മാത്രമേ, കുഞ്ഞുങ്ങളെ കൂട്ടിയുള്ള യാത്രകളില്‍ സ്ഥലം തിരഞ്ഞെടുക്കാവൂ. അവർക്കും കൂടി ഇഷ്ടപ്പെടുന്ന, വലിയ കാലാവസ്ഥാ മാറ്റങ്ങളൊന്നുമില്ലാത്ത, കുറഞ്ഞ സമയത്തില്‍ അധികം യാത്ര ചെയ്യാതെ എത്തിപ്പെടാനാവുന്ന സ്ഥലങ്ങളായിരിക്കണം ആദ്യ യാത്രകളില്‍ തിരഞ്ഞെടുക്കേണ്ടത്.

ബാഗ് പാക്കിങ്

ബാഗ് പാക്കിങ്

സ്ഥലം തീരുമാനിച്ചാൽ അടുത്തത് ബാഗ് പാക്കിങ്ങാണ്. യാത്രയുടെ മൂഡ് അനുസരിച്ചു വേണം പാക്ക് ചെയ്യുവാൻ. ആദ്യം കുട്ടികൾക്കു ഏതു യാത്രയിലും വേണ്ടി വരുന്ന മരുന്നുകൾ, ഡയപ്പറുകൾ, ജാക്കറ്റുകൾ, തുടങ്ങിയവ ആദ്യം തന്നെ പാക്ക് ചെയ്യണം. അത് കൂടാതെ അവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരു ജോഡി വസ്ത്രവും എടുക്കുവാൻ മറക്കേണ്ട. ചെറിയ ബാഗ് എടുക്കുവാൻ സാധിക്കുന്ന കുട്ടികളാണെങ്കിൽ ടവ്വലും അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും ഒക്കെയായി ഒരു ചെറിയ ബാഗും അവർക്ക് നല്കാം. അവർക്ക് കൊണ്ടു നടക്കുവാൻ തരത്തിലുള്ള ബാഗുകൾ വേണം കുട്ടികൾക്ക് കൊടുക്കുവാൻ.

കളിപ്പാട്ടങ്ങൾ

കളിപ്പാട്ടങ്ങൾ

ദൂരം കൂടിയ യാത്രകളാണെങ്കിൽ കുട്ടികൾ വേഗം മടുക്കുവാൻ സാധ്യതയുണ്ട്. വഴിയിലെ കാഴ്ചകളും യാത്രയിലെ രസങ്ങളും അവരെ കൂടുതൽ നേരം രസിപ്പിക്കുവാൻ സാധിച്ചെന്നു വരില്ല. അതുകൊണ്ടു തന്നെ അവരെ എൻഗേജ് ചെയ്യിപ്പിക്കുവാൻ പറ്റിയ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും മറക്കാതെ എടുക്കുവാൻ ശ്രദ്ധിക്കണം. അവർ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരുന്ന, പരിചയമുള്ള കളിപ്പാട്ടങ്ങൾ വേണം എടുക്കുവാൻ. കുറച്ചു കൂടി മുതിർന്ന കുട്ടികളാണെങ്കിൽ പുസ്തകങ്ങൾ കരുതാം. ഹോട്ടലുകളിലും മറ്റും ഇരിക്കുമ്പോൾ, മറ്റൊന്നും ചെയ്യാനില്ലാതെ വരുന്ന സന്ദർഭങ്ങളിൽ ഈ പുസ്തകവും കളിപ്പാട്ടങ്ങളും കുട്ടികൾക്ക് ഉപകരിക്കും.

മരുന്നുകൾ മറക്കാതെ

മരുന്നുകൾ മറക്കാതെ


കുട്ടികളെയും കൂട്ടിയുളള യാത്രയിൽ മറക്കാതെ കരുതേണ്ട കാര്യങ്ങളിലൊന്ന് മരുന്നാണ്. യാത്രകളിൽ അസുഖങ്ങൾ കുട്ടികൾക്കു പകരുവാൻ ഏറെ എളുപ്പമാണ്. കുറച്ചധികം വെയിൽ കൊള്ളുന്നതും രാത്രിയിലെ മഞ്ഞും തണുപ്പും, ചിലപ്പോൾ കൂടുതൽ കാറ്റടിക്കുന്നതു പോലും കുട്ടികളെ അസുഖക്കാരാക്കും. യാത്ര തുടങ്ങുന്നതിനു മുൻപേ തീർച്ചയായും ഡോക്ടറെ കാണിച്ച് അവരുടെ ആരോഗ്യം നോക്കുക. കൂടാതെ അത്യാവശ്യം പനിയും ചുമയും വന്നാലുള്ള മരുന്നും അലർജികൾക്കുള്ള മരുന്നും അറിഞ്ഞിരിക്കുക. ഇത് കൂടാതെ ബാഗ് പാക്ക് ചെയ്യുമ്പോൾ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് കൂടി കരുതുക.

സ്ഥലങ്ങൾ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച്

സ്ഥലങ്ങൾ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച്

യാത്രപ്ലാൻ ചെയ്യുമ്പോൾ തന്നെ എങ്ങനെയുള്ള സ്ഥലങ്ങൾ കാണുവാനാണ് താല്പര്യം എന്ന് അവരുടെ അഭിപ്രായം ചോദിക്കുക. മിക്കവാറും ബീച്ചുകളും മൃഗശാലകളും പെട്ടന്ന് എത്തുന്ന ഇടങ്ങളും ഒക്കെയായിരിക്കും അവരുടെ ഇഷ്ടങ്ങളിൽ പെട്ടത്. മുതിർന്നവരുടെ തീരുമാനമാണ് യാത്രയെങ്കിലും കുട്ടികളുടെ ഇഷ്ടംകൂടി പരിഗണിച്ചു മാത്രം സ്ഥലം തിരഞ്ഞെടുക്കുക. തങ്ങളുടെ കൂടി പ്ലാൻ ഇതിലുണ്ട് എന്നറിയുമ്പോൾ കുട്ടികൾ തീർച്ചയായും യാത്ര ആസ്വദിക്കുവാൻ തുടങ്ങും.

ഭക്ഷണം ശ്രദ്ധയോടെ

ഭക്ഷണം ശ്രദ്ധയോടെ

കുട്ടികളുടെ യാത്രയില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണമാണ്. ഒരു ദിവസത്തെയൊക്കെ യാത്രയാണെങ്കില്‍ വീട്ടിൽ നിന്നും ഭക്ഷണം തയ്യാറാക്കി കൊണ്ടുപോകാം. എല്ലാവരും ഒരുമിച്ച് പാർക്കിലോ, വഴിയരുകിലോ ഒക്കെയിരുന്ന് ഒരുമിച്ച് ഭക്ഷണം പങ്കുവെച്ച് കഴിക്കുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും കുട്ടികൾക്ക്.
വഴിയരുകിൽ കാണുന്ന ഭക്ഷണം കുട്ടികളെ എന്നും ആകർഷിക്കുന്നതാണ്. വിവിധ നിറങ്ങളിലും വായിൽ കപ്പലോടിപ്പിക്കുന്ന രുചികളിലും ഒക്കെ വെച്ചിരിക്കുന്ന ഭക്ഷണങ്ങൾ കണ്ടാൽ കുട്ടികളുടെ മനസ്സ് കൈവിട്ടു പോകുമെന്നുറപ്പ്. പുറത്തു നിന്നും ഭക്ഷണം വാങ്ങുമ്പോൾ കഴിവതും വൃത്തിയുണ്ട് എന്നു തോന്നുന്ന ഇടത്തു നിന്നും മാത്രം ഭക്ഷണം വാങ്ങുക. കുടിക്കുവാനുള്ള വെള്ളം വീട്ടിൽ നിന്നും തിളപ്പിച്ചാറ്റി വലിയ കുപ്പികളിൽ കൊണ്ടുപോകുന്നതായിരിക്കും നല്ലത്. കുട്ടികളിലെ വഴിയിലെ വാശികളിൽ വീണുപോകാതിരിക്കുക.

തിരക്കുകളിൽ കൈ പിടിക്കാം

തിരക്കുകളിൽ കൈ പിടിക്കാം

തിരക്കേറിയ മാർക്കറ്റുകളിലൂടെയോ, ദേവാലയങ്ങൾക്കും തീർഥാടന കേന്ദ്രങ്ങൾക്കും മുന്നിലൂടെയൊക്കെ പോകേണ്ടി വരുമ്പോൾ കുട്ടികളെ ഒപ്പം നിർത്തുക. മുന്നിലോടി പോകുവാനോ പിറകിൽ കാഴ്ചകൾ കണ്ടു വരാനോ അവരെ അനുവദിക്കാതിരിക്കുക. ഒപ്പം തന്നെ നിർത്തി വേണം യാത്ര ചെയ്യുവാൻ. കുറേ ദൂരം നടന്നു പോകണമെങ്കിൽ കയ്യിൽ പിടിച്ച് നടക്കാം.

സമപ്രായക്കാർ

സമപ്രായക്കാർ

കുട്ടികളുമൊത്തുള്ള യാത്രകളിൽ അവരെ ഏറ്റവും സന്തോഷിപ്പിക്കുക സമപ്രായക്കാരായ കൂട്ടുകാർ തന്നെയായിരിക്കും. അവരെ കേൾക്കാനും അവരോടൊപ്പം കളിക്കുവാനും എല്ലാം കൂട്ടുകാർ കൂടെയുണ്ടാകുന്നത് അവരെ എൻഗേജ് ചെയ്യുവാൻ സഹായിക്കും. ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചാൽതന്നെ കുട്ടികൾക്കൊപ്പം അധികം ബുദ്ധിമുട്ടില്ലാതെ യാത്ര ചെയ്യാം..

ക്ഷമയോടെ കേൾക്കാം

ക്ഷമയോടെ കേൾക്കാം

കാണുന്നതിലെല്ലാം കൗതുകവും സംശയവും വളരുന്ന പ്രായമാണ് കുട്ടിക്കാലം. പുതിയ കാഴ്ചകൽ തേടിയുള്ള യാത്രകളിൽ എന്തു കണ്ടാലും സംശയവും ചോദ്യങ്ങളുമായി അവർ കയറിവരിക സ്വാഭാവീകമാണ്. അപ്പോൾ തിരക്കിൽ അവരെ വഴക്കു പറയാതെ, ക്ഷമയോടെ കേൾക്കുവാനും സംശയങ്ങൾ തീർക്കുവാനും ശ്രമിക്കുക. യാത്രകൾ തങ്ങളുതേടുകൂടിയാണെന്ന് അവരെ തോന്നിപ്പിക്കുവാൻ ഈ കരുതലുകൾ സഹായിക്കും.

പാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾപാപ്പാഞ്ഞിയെ കത്തിക്കുന്ന കാർണിവൽ മുതൽ ഒഴുകുന്ന കോട്ടേജ് വരെ..ന്യൂ ഇയർ ആഘോഷിക്കുവാൻ ഈ വഴികൾ

യാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാംയാത്രകളിലെ ഭക്ഷണവും ഭക്ഷണ നിയന്ത്രണവും... ഇക്കാര്യങ്ങളറിയാം

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X