» »ഈ ഹോളിവുഡ് സിനിമകളില്‍ വരും ഇന്ത്യന്‍ സ്ഥലങ്ങള്‍ അറിയുമോ?

ഈ ഹോളിവുഡ് സിനിമകളില്‍ വരും ഇന്ത്യന്‍ സ്ഥലങ്ങള്‍ അറിയുമോ?

Written By: Elizabath

ഇന്‍ക്രെഡിബിള്‍ ഇന്ത്യ... ഇന്ത്യന്‍ ടൂറിസത്തിന്റെ മുദ്രാവാക്യം..അങ്ങനെ വെറുതെ വന്നതൊന്നുമല്ല ഈ പേര്.. ആരെയുംഅതിശയിപ്പിക്കുന്ന, വിസ്മയങ്ങള്‍ മാത്രം ഒളിപ്പിച്ചിരിക്കുന്ന നമ്മുടെ രാജ്യം കാഴ്ചകളുടെയും അത്ഭുതങ്ങളുടെയും ഒരു കൂടാരമാണെന്ന് പറയാതെ വയ്യ. ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടു പരിചയിച്ച കുറച്ച് സ്ഥലങ്ങള്‍ ഓര്‍മ്മയില്ലേ? അതിലും അതിലധികവും ഭംഗിയുള്ള സ്ഥലങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുനോ? ഇതാ ഹോളിവുഡ് സിനിമാ ഡെസ്റ്റിനേഷനുകളെ നാണിപ്പിക്കുന്ന ഇന്ത്യയിലെ ഇന്‍ക്രെഡിബിള്‍ സ്ഥലങ്ങള്‍...

പാരീസിലെ മിഡ്‌നൈറ്റ് സ്ട്രീറ്റിനു പകരം കൊല്‍ക്കത്ത

പാരീസിലെ മിഡ്‌നൈറ്റ് സ്ട്രീറ്റിനു പകരം കൊല്‍ക്കത്ത

ഈഫേല്‍ ഗോപുരത്തിനു പശ്ചാത്തലമായി അരണ്ട വെളിച്ചത്തിലുള്ള തെരുവുകള്‍ ഹോളിവുഡ് സിനിമകളിലെ സ്ഥിരം കാഴ്ചകളിലൊന്നാണ്. ഈ ദശ്യം ഏറെ മനോഹരമായി കാണാന്‍ കഴിയുന്ന ഒരു സിനിമയാണ് മിഡ്‌നൈറ്റ് ഇന്‍ പാരീസ്. പ്രണയത്തോടെ നടന്നു നീങ്ങുന്ന നായികയെയും നായകനെയും കൂടുതലും ഈ സ്ഥലങ്ങളിലാണ് കാണിക്കുക. എന്നാല്‍ ഇതിന് പകരം വയ്ക്കാന്‍ കഴിയുന്ന ഒരിടം നമ്മുടെ ഇന്ത്യയിലുണ്ട്. അതേതാണ് എന്നറിയാമോ?

വിക്കി ക്രിസ്റ്റീന ബാര്‍സിലോണ

വിക്കി ക്രിസ്റ്റീന ബാര്‍സിലോണ

ഹോളിവുഡില്‍ കടല്‍ സൗന്ദര്യം ഏറ്റവുമധികം കാണിക്കുന്ന ഒന്നാണ്. വിക്കി ക്രിസ്റ്റീന ബാര്‍സിലോണ എന്ന ഹോളിവുഡ് സിനിമയില്‍ കാണിക്കുന്ന കടല്‍ത്തീരം ഓര്‍ക്കുന്നുണ്ടോ ശാന്തമായി തിരകള്‍ വന്നുപോകുന്ന ഒരിടം. . എന്നാല്‍ ഇതിലും ഭംഗിയുള്ള ഒരിടം നമ്മുടെ രാജ്യത്തുണ്ട്.

മുംബൈ മറൈന്‍ ഡ്രൈവ്

മുംബൈ മറൈന്‍ ഡ്രൈവ്

മുംബൈയുടെ സൗന്ദര്യം മുഴുവനായി ആവാഹിച്ചിരിക്കുന്ന മറൈന്‍ ഡ്രൈവ് മുംബൈക്കാരുടെ പ്രധാന ഒഴിവു കേന്ദ്രങ്ങളിലൊന്നാണ്.

PC: Pdpics

ലോഡ് ഓഫ് റിങ്‌സിലെ ഹോബിട്ടണ്‍

ലോഡ് ഓഫ് റിങ്‌സിലെ ഹോബിട്ടണ്‍

ലോര്‍ഡ് ഓഫ് റിങ്‌സ് സിനിമ കണ്ട ആരും ഒരിക്കലും മറക്കാനിടയില്ലാത്ത സ്ഥലമാണ് പുല്‍മേടുകളും ഒറ്റപ്പെട്ട മരങ്ങളും നിറഞ്ഞ ഹോബിട്ടണ്‍. എന്നാല്‍ ഇതിലും ഭംഗിയുള്ള ഒരിടം നമ്മുടെ രാജ്യത്തുണ്ട്. അതും നമ്മുടെ സ്വന്തം കേരളത്തില്‍.

മൂന്നാറിലെ പുല്‍മേടുകള്‍

മൂന്നാറിലെ പുല്‍മേടുകള്‍

ഹോബിട്ടനുമായി ഏറെ സാദൃശ്യം തോന്നുന്ന സ്ഥലമാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളും പുല്‍മേടുകളും.

PC: Jaseem Hamza

ലോഡ് ഓഫ് റിങ്‌സിലെ കല്‍ത്തൂണുകള്‍

ലോഡ് ഓഫ് റിങ്‌സിലെ കല്‍ത്തൂണുകള്‍

ലോഡ് ഓഫ് റിങ്‌സിലെ പല സ്ഥലങ്ങള്‍ക്കും പകരം വയ്ക്കാവുന്ന സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തില്‍ പെട്ട ഒന്നാണ് സിനിമയില്‍ കാണിക്കുന്ന കല്‍ത്തൂണുകള്‍ നിറഞ്ഞ സ്ഥലങ്ങള്‍.

കൊടൈക്കനാലിലെ കല്‍ത്തൂണുകള്‍

കൊടൈക്കനാലിലെ കല്‍ത്തൂണുകള്‍

കൊടൈക്കനാല്‍ തടാകത്തില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന കല്‍ത്തൂണുകള്‍ ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. കുത്തനെ നില്‍ക്കുന്ന മൂന്ന് കല്‍ത്തൂണുകളാണ് ഇവിടുത്തെ കാഴ്ച. 400 അടിയോളം ഉയരം ഇതിനുണ്ട്.

PC: Dhanil K

ഹാരിപോര്‍ട്ടര്‍ കഥകളിലെ ഹൊഗ്വാര്‍ട്‌സ് എക്‌സ്പ്രസ്

ഹാരിപോര്‍ട്ടര്‍ കഥകളിലെ ഹൊഗ്വാര്‍ട്‌സ് എക്‌സ്പ്രസ്

ഹാരിപോട്ടര്‍ സിനിമകള്‍ കണ്ടവര്‍ ഒരിക്കലും മറക്കാത്ത യാത്രയാണ് ഹൊഗ്വാട്‌സ് എക്‌സ്പ്രസിലെ യാത്ര. അത്ഭുതങ്ങളും വിസ്മയങ്ങളും ഒളിപ്പിച്ചുവച്ച ഈ ട്രെയിന്‍ മനോഹരമായ സ്ഥലങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതിലധികം ഭംഗിയില്‍ ട്രെയിന്‍ പോകുന്ന ഒരു റൂട്ട് നമ്മുടെ രാജ്യത്തുണ്ട്.

കല്‍ക്ക-ഷിംല എക്‌സ്പ്രസ്

കല്‍ക്ക-ഷിംല എക്‌സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും മനോഹരമായ റയില്‍
പാതകളിലൊന്നാണ് കല്‍ക്ക-ഷിംല എക്‌സ്പ്രസ് പോകുന്ന വഴി. പര്‍വ്വത നിരകള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഈ യാത്ര ആര്‍ക്കും അവിസ്മരണീയമായ ഒരനുഭവമായിരിക്കും.

PC: official site

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്

മോട്ടോര്‍ സൈക്കിള്‍ ഡയറീസ്

ചെ ഗുവേര തന്റെ ഇരുപത്തി മൂന്നാ വയസില്‍ സുഹൃത്ത് ആല്‍ബെര്‍ട്ടൊയുടെ ഒപ്പം ലാറ്റിന്‍ അമേരിക്കയിലൂടെ നടത്തിയ യാത്രയില്‍ ഗുവേര എഴുതിയ കുറിപ്പുകളായ ദി മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ആസ്പദമാക്കിയാണ് ചിത്രം.
2004ല്‍ പുറത്തിറങ്ങിയ ഈ ചിത്രം അതിമനോഹരമായ ഒരു യാത്രയുടെ കഥയാണ് പറയുന്നത്.

പകരം വയ്ക്കാന്‍ ലഡാക്ക്

പകരം വയ്ക്കാന്‍ ലഡാക്ക്

മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ പോകുന്ന സ്ഥലങ്ങളുടെ ഭംഗിയുള്ള ഒരിടമാണ് കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന ലഡാക്ക്.

PC: Deeptrivia

നാര്‍നിയയിലെ മഞ്ഞുകാലം

നാര്‍നിയയിലെ മഞ്ഞുകാലം

സിനിമാ പ്രേമികളെ ഏറെ ആകര്‍ഷിച്ച ഒരു സിനിമയൈമ് നാര്‍നിയ. അതില്‍ മഞ്ഞുവീഴ്ചയും അപ്പോഴത്തെ കാലാവസ്ഥയും പ്രകതി ഭംഗിയും ഏറെ മനോഹരമായാണ് കാണിക്കുന്നത്. ഇതിനോട് കിടപിടിക്കുന്ന ഒരിടം നമ്മുടം രാജ്യത്തുമുണ്ട്.

നൈനിറ്റാള്‍

നൈനിറ്റാള്‍

ഹിമാചല്‍ പ്രദേശില്‍ കുമയൂണ്‍ മലനിരകളില്‍ സ്ഥിതി ചെയ്യുന്ന നൈനിറ്റാള്‍ ഇന്ത്യയിലെ തിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. മൂന്നു മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന ഇവിടം മഞ്ഞുവീഴ്ചയ്ക്ക് ഏറെ പേരുകേട്ട സ്ഥലമാണ്.

PC: Capankajsmilyo


മമ്മാ മിയയിലെ ബീച്ച് റൊമാന്‍സ്

മമ്മാ മിയയിലെ ബീച്ച് റൊമാന്‍സ്

റൊമാന്‍സിന് ഏറെ പ്രാധാന്യം നല്കുന്ന ഹോളിവുഡ് ചിത്രമായ മമാ മിയയില്‍ ബീച്ചുകള്‍ ഏറെ കാണിക്കുന്നുണ്ട്.

ഹോളിവുഡ് സൗന്ദര്യമുള്ള വര്‍ക്കല ബീച്ച്

ഹോളിവുഡ് സൗന്ദര്യമുള്ള വര്‍ക്കല ബീച്ച്

ഗോവന്‍ ബീച്ചുകളുടെ സൗന്ദര്യം ഒരിക്കലും മറച്ചുവെയ്ക്കാന്‍ സാധിക്കാത്തതാണ്. എന്നാല്‍ ഗോവയെ കടത്തിവെട്ടുന്ന ഭംഗിയുള്ള സ്ഥലമാണ് തിരുവനന്തപുരത്തെ വര്‍ക്കല ബീച്ച്. ക്ലിഫും അതിനോട് ചേര്‍ന്നുള്ള കടല്‍ത്തീരവുമാണ് വര്‍ക്കലയുടെ പ്രത്യേകത.

PC: Kerala Tourism

ഇന്‍ ടുദ വൈല്‍ഡിലെ ഒരു നിമിഷം

ഇന്‍ ടുദ വൈല്‍ഡിലെ ഒരു നിമിഷം

യാത്രകള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന ഇന്‍ടു ദ വൈല്‍ഡ് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ച ഒരു ചിത്രമാണ്. വിസ്മയിപ്പിക്കുന്ന അനുഭവങ്ങള്‍ പകരുന്ന ഈ ചിത്രം മനോഹരമായ സന്ദേശവുമാണ് നല്കുന്നത്

മോര്‍ജിം ബീച്ചിലെ പക്ഷികള്‍

മോര്‍ജിം ബീച്ചിലെ പക്ഷികള്‍

ഗോവയിലെ മനോഹരമായ ബീച്ചായ മോര്‍ജിം ദേശാടനപക്ഷികള്‍ക്ക് പേരുകേട്ട സ്ഥലമാണ്.

PC:youtube

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...