Search
  • Follow NativePlanet
Share
» »വിവാഹ ലക്ഷ്യസ്ഥാനമായി കേരളം, റോഡ് ട്രിപ്പിന് ഹിമാചൽ; ഇന്ത്യയിലെ ആഭ്യന്തര ടൂറിസത്തിലെ മികച്ച ഇടങ്ങൾ

വിവാഹ ലക്ഷ്യസ്ഥാനമായി കേരളം, റോഡ് ട്രിപ്പിന് ഹിമാചൽ; ഇന്ത്യയിലെ ആഭ്യന്തര ടൂറിസത്തിലെ മികച്ച ഇടങ്ങൾ

യാത്ര ചെയ്യുവാൻ പറ്റിയ ഏറ്റവും മികച്ച സ്ഥലമേതെന്ന് ചോദിച്ചാൽ ഉത്തരം പറയുന്ന ആളുടെ താല്പര്യത്തിനനുസരിച്ച് നൂറുകണക്കിനു സ്ഥലങ്ങൾ നമുക്ക് കേൾക്കാം. യുകെയും സ്വിറ്റ്സർലൻഡും തുർക്കിയും ഭൂട്ടാനും നേപ്പാളും ഒക്കെ പട്ടികയിൽ കയറുമെങ്കിലും മനസ്സിരുത്തി നോക്കിയാൽ നമ്മുടെ രാജ്യത്തും ഇതിലും കൂടുതൽ, അതും ഒന്നിനൊന്ന് വ്യത്യസ്തമായ ഇടങ്ങളും കാഴ്ചകളും അനുഭവങ്ങളും ഉണ്ടെന്ന് മനസ്സിലാക്കാം. റൊമാന്‍റിക് യാത്രയ്ക്ക് ഗോവയും ആത്മീയ തീർത്ഥാടനത്തിന് തമിഴ്നാടും റോഡ് ട്രിപ്പിന് ഹിമാചൽ പ്രദേശും വെഡ്ഡിങ് ഡെസ്റ്റിനേഷനായി കേരളവും ഉള്ളതുപോലെ വേറെയും ഇഷ്ടംപോലെ ഇടങ്ങൾ- നമ്മുടെ താല്പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കുവാൻ പറ്റിയ കുറേ ലക്ഷ്യസ്ഥാനങ്ങൾ. ഇതാ ട്രാവൽ + ലെഷർ ഇന്ത്യ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മികച്ച 12 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം.

രാജസ്ഥാൻ- മികച്ച സംസ്ഥാനം

രാജസ്ഥാൻ- മികച്ച സംസ്ഥാനം

ട്രാവൽ + ലെഷർ വായനക്കാർ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് വൈവിധ്യങ്ങളുടെ നാടായ രാജസ്ഥാനെയാണ്. സംസ്കാരം മുതൽ ജീവിത രീതിയിലും ആഹാര കാര്യങ്ങളിലും വസ്ത്രത്തിലും പാരമ്പര്യത്തിലുമെല്ലാം വേറിട്ടു നിൽക്കുന്ന ഇവിടം സന്ദർശകർക്കും നല്കുന്നത് വ്യത്യസ്തതകളാണ്. മൗണ്ട് അബു ഹിൽസ്റ്റേഷൻ മുതൽ താർ മരുഭൂമിയും ജയ്പൂരും ജയ്സാൽമീറും ജോധ്പൂരും ഉൾകൊള്ളുന്ന യാത്രാലക്ഷ്യസ്ഥാനങ്ങൾ. രാജസ്ഥാനിലെ നിരവധി കൊട്ടാരങ്ങളിലും കോട്ടകളിലും രാജ്യചരിത്രത്തിന്റെ നിര്‍ണ്ണാ.ക കഥകൾ എഴുതിച്ചേർത്തിട്ടുണ്ട്. ജീവിതത്തിൽ ഒരിക്കലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാജസ്ഥാൻ എന്ന കാര്യത്തിൽ സംശയമില്ല.

PC: Sreehari Devadas/ Unsplash

കേരളം- വെഡ്ഡിങ് ഡെസ്റ്റിനേഷൻ

കേരളം- വെഡ്ഡിങ് ഡെസ്റ്റിനേഷൻ

പ്രകൃതിഭംഗിയും ശാന്തമായ കാലാവസ്ഥയും തേടിയാണ് കേരളത്തിൽ സഞ്ചാരികളെത്തിയിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ചു നാളുകളായി സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗം മാറ്റത്തിലാണ്. ആഭ്യന്തര വെഡ്ഡിങ് ഡെസ്റ്റിനേഷൻ ആയി കേരളം മാറിക്കഴിഞ്ഞു. കേരളത്തിന്റെ വാസ്തുവിദ്യ, പാചക രുചികൾ, പ്രകൃതി സൗന്ദര്യം തുടങ്ങിയ കാര്യങ്ങളാണ് കേരളത്തിൽ വിവാഹം നടത്താം എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കുന്നത്. കോവളം, ആലപ്പുഴ, തേക്കടി, കൊച്ചി, അഷ്ടമുടി കായല്‍, തുടങ്ങിയ ഇടങ്ങളാണ് കേരളത്തില്‍ വളര്‍ന്നു വരുന്ന ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് കേന്ദ്രങ്ങള്‍.

PC: Jeremy Wong Weddings/ Unsplash

ഗോവ-റൊമാന്‍റിക് ഡെസ്റ്റിനേഷൻ

ഗോവ-റൊമാന്‍റിക് ഡെസ്റ്റിനേഷൻ

കടൽത്തീരങ്ങളും ബീച്ചുകളും കഥപറയുന്ന ഗോവയേക്കാൾ മികച്ച ഒരു റൊമാന്‍റിക് ഡെസ്റ്റിനേഷൻ നമുക്കില്ല. ബീച്ചിലെ റിസോർട്ടുകളും മനോഹരമായ കാലാവസ്ഥയും ആരെയും ഒന്നു പ്രണയിക്കുവാൻ തോന്നിപ്പിക്കുന്ന രീതികളും ഇവിടേക്ക് അന്താരാഷ്ട്ര സഞ്ചാരികളെയും ആകർഷിക്കുന്നു. ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ ഹണിമൂൺ ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കുന്ന സ്ഥലവും ഗോവയാണ്.

Andreas Rønningen/ Unsplash

തമിഴ്നാട്- ആത്മീയ യാത്രാലക്ഷ്യസ്ഥാനം

തമിഴ്നാട്- ആത്മീയ യാത്രാലക്ഷ്യസ്ഥാനം

ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ നാടാണ് തമിഴ്നാട്. എല്ലാ മതങ്ങളും സൗഹൃദത്തിൽ ജീവിക്കുന്ന ഇവിടെ സംസ്ഥാനത്തിന്റെ യശസ്സ് ലോകത്തെ അറിയിച്ച കുറച്ചു ക്ഷേത്രങ്ങൾ നിർബന്ധമായും സന്ദർശിച്ചിരിക്കേണ്ടവയാണ്. കാഞ്ചീപുരം, ചോള ക്ഷേത്രങ്ങൾ, രാമേശ്വരം തുടങ്ങിയവയാണത്. രുചികരമായ പാചകത്തിനും തമിഴ്നാട് പ്രസിദ്ധമാണ്. കന്യാകുമാരിയാണ് ഈ രംഗത്തെ താരം.

PC: Aravind Thangaraj/ Unsplash

തിരുവണ്ണാമലെ കാർത്തിക ദീപം 2022; മോക്ഷം നല്കുന്ന ക്ഷേത്രദർശനം,ഭൂമിയ്ക്ക് പ്രകാശമേകിയ ക്ഷേത്രംതിരുവണ്ണാമലെ കാർത്തിക ദീപം 2022; മോക്ഷം നല്കുന്ന ക്ഷേത്രദർശനം,ഭൂമിയ്ക്ക് പ്രകാശമേകിയ ക്ഷേത്രം

ഉത്തർ പ്രദേശ് - ആത്മീയ യാത്രാലക്ഷ്യസ്ഥാനം- എഡിറ്റേഴ്സ് ചോയ്സ്

ഉത്തർ പ്രദേശ് - ആത്മീയ യാത്രാലക്ഷ്യസ്ഥാനം- എഡിറ്റേഴ്സ് ചോയ്സ്

ആത്മീയതയുടെ കാര്യം പറയുമ്പോൾ ഉത്തർപ്രദേശിനെ ഒഴിവാക്കുവാൻ സാധിക്കില്ല. ചരിത്രവും വിശ്വാസങ്ങളും നിറഞ്ഞു നിൽക്കുന്ന ക്ഷേത്രങ്ങളും തീർത്ഥാടന ലക്ഷ്യസ്ഥാനങ്ങളുമാണ് ഉത്തരാഖണ്ഡിന്‍റെ പ്രത്യേകത. പ്രേം മന്ദിർ, രാം മന്ദിർ, വാരണാസിയിലെ ഘാട്ടുകൾ തുടങ്ങിയവ ഉത്തർ പ്രദേശിലെ ആത്മീയ കാഴ്ചകളിലെ വിട്ടുപോരുതാത്ത സ്ഥലങ്ങളാണ്. ഈ സംസ്ഥാനം മികച്ച ആത്മീയ ലക്ഷ്യസ്ഥാനമായി, എഡിറ്റേഴ്‌സ് ചോയ്‌സായി തിരഞ്ഞെടുക്കപ്പെട്ടതിൽ അതിശയിക്കാനില്ല!

PC: ADITYA PRAKASH/Unsplash

ഉത്തരാഖണ്ഡ്- മനസ്സും ശരീരവും സൗഖ്യമാക്കാം-വെൽനെസ് ഡെസ്റ്റിനേഷൻ

ഉത്തരാഖണ്ഡ്- മനസ്സും ശരീരവും സൗഖ്യമാക്കാം-വെൽനെസ് ഡെസ്റ്റിനേഷൻ


മനസ്സും ശരീരവും ഒരുപോലെ സുഖമാക്കുവാൻ ഒരു യാത്ര പോകുന്നുണ്ടെങ്കിൽ അത് ഉത്തരാഖണ്ഡിന് പോകാം, ഇന്ത്യയിലെ ഏറ്റവും മികച്ച വെൽനെസ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സ്ഥലമാണ് ഉത്തരാഖണ്ഡ്. യോഗാ തലസ്ഥാനമായ ഋഷികേശ് ഇതില് വലിയ പങ്ക് വഹിക്കുന്നു. തെറാപ്പിക്കും സ്വസ്ഥമായ യാത്രകള്‍ക്കും പ്രകൃതി ഭംഗി ആസ്വദിച്ചുള്ള താമസത്തിനുപറ്റിയ നേച്ചർ റിസോര്‍ട്ടകളുമെല്ലാമായി നിരവധി സാധ്യതകൾ ഇവിടെ കാണാം.

PC:Anubhav Rana/ Unsplash

 ഗുജറാത്ത്- സാംസ്കാരിക ലക്ഷ്യസ്ഥാനം

ഗുജറാത്ത്- സാംസ്കാരിക ലക്ഷ്യസ്ഥാനം

ഇന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരില ലക്ഷ്യസ്ഥാനമായാണ് ഗുജറാത്ത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആധുനികതയെയും പഴമയെയും ഒരുപോലെ ഉൾക്കൊള്ളുന്ന തരത്തിലുള്ള കല, സംസ്കാരം, വാസ്തുവിദ്യ എന്നിവയുടെ സമ്പൂർണ്ണ സമന്വയമാണ് ഗുജറാത്ത്. ക്ഷേത്രങ്ങൾക്കായി ദ്വാരക, സോമനാഥ്, പൈതൃകത്തിനും ഭക്ഷണത്തിനും അഹമ്മദാബാദ്, ഏറ്റവും വിസ്മയകരമായ നൈറ്റ് സഫാരി അനുഭവത്തിനായി കച്ച് എന്നിങ്ങനെ നിങ്ങള് ആഗ്രഹിക്കുന്നതെന്തും നല്കുവാൻ ഗുജറാത്തിന് കഴിയും.

PC: Hardik Joshi/ Unsplash

മധ്യ പ്രദേശ്- വൈൽഡ് ലൈഫ് ഡെസ്റ്റിനേഷൻ

മധ്യ പ്രദേശ്- വൈൽഡ് ലൈഫ് ഡെസ്റ്റിനേഷൻ

കാടും കാട്ടുകാഴ്ചകളും അവിടുത്തെ വീരന്മാരെയും കാണുവാൻ മധ്യപ്രദേശിനോളം സാഹചര്യങ്ങൾ ഒരുക്കിത്തരുന്ന മറ്റൊരു പ്രദേശമില്ല. ബാന്ധവ്ഗഢ്, കൻഹ എന്നിവയുൾപ്പെടെ നിരവധി ദേശീയ പാർക്കുകളും വന്യജീവി സങ്കേതങ്ങളും രാജ്യത്തെ മികച്ച വൈൽഡ് ലൈഫ് ഡെസ്റ്റിനേഷൻ ആയി മധ്യപ്രദേശിനെ മാറ്റുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച വന്യജീവി കേന്ദ്രമായി നേരത്തെ തന്നെ മധ്യ പ്രദേശ് പ്രസിദ്ധമാണ്.

PC: Shishir Dhamani/ Unsplash

 ഹിമാചൽ പ്രദേശ്- റോഡ് ട്രിപ്പ് യാത്രാ ലക്ഷ്യസ്ഥാനം

ഹിമാചൽ പ്രദേശ്- റോഡ് ട്രിപ്പ് യാത്രാ ലക്ഷ്യസ്ഥാനം

റോഡ് ട്രിപ്പ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ചെറിയൊരു അവധി കിട്ടിയാൽതന്നെ വണ്ടിയുമെടുത്തു പോകുവാനാണ് നമ്മള്‍ ആഗ്രഹിക്കുന്നതും. അങ്ങനെയൊരു യാത്ര പോകുവാൻ പ്ലാൻ ചെയ്യുമ്പോൾ ഇന്ത്യൻ സഞ്ചാരികളുടെ മനസ്സിൽ ആദ്യമെത്തുന്ന ലക്ഷ്യസ്ഥാനം എന്നത് ഹിമാചൽ പ്രദേശ് തന്നെയാണ്. ഹിമാചൽ പ്രദേശാണ് ഏറ്റവും മികച്ച റോഡ്‌ട്രിപ്പ് ഡെസ്റ്റിനേഷൻ.വളഞ്ഞുപുളഞ്ഞ റോഡുകളും പ്രകൃതിരമണീയമായ കാഴ്ചകളും ഇതിനെ മികച്ച റോഡ്ട്രിപ്പ് ഡെസ്റ്റിനേഷമാക്കി മാറ്റുന്നു.

PC: Naman Sood/ Unsplash

ഒഡീഷ- ഇക്കോ ഡെസ്റ്റിനേഷൻ

ഒഡീഷ- ഇക്കോ ഡെസ്റ്റിനേഷൻ

ഇന്ത്യയിലെ മികച്ച ഇക്കോ-ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് ഒഡീഷ. തടാകങ്ങളും മൃഗശാലകളും പ്രകൃതിഭംഗിയാര്‍ന്ന കാഴ്ചകളുമായി ഇവിടെ കാണുവാനും അറിയുവാനും നിരവധി സഞ്ചാരികൾ എത്തുന്നു. ഇത് കൂടാതെ ഒഡീഷയിൽ പ്രകൃതിദത്തമായ നിരവധി ഹോട്ട്‌സ്‌പോട്ടുകൾ ഉണ്ട്. നിരവധി സഞ്ചാരികളാണ് ഇത് കാണുവാനായി ഇവിടേക്ക് എത്തുന്നത്.

PC: Anshuman Debashis/ Unsplash

സിക്കിം- ഇക്കോ ഡെസ്റ്റിനേഷൻ- എഡിറ്റേഴ്സ് ചോയിസ്

സിക്കിം- ഇക്കോ ഡെസ്റ്റിനേഷൻ- എഡിറ്റേഴ്സ് ചോയിസ്

എ‍ഡിറ്റേഴ്സ് ചോയിസിൽ മികച്ച ഇക്കോ ഡെസ്റ്റിനേഷൻ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് സിക്കിം. വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ സിക്കിമിന് വിനോദസഞ്ചാരരംഗത്ത് ഇത്രയും പ്രസിദ്ധി ലഭിച്ചിട്ടിട്ട്. മലനിരകൾ, വന്യജീവി സങ്കേതങ്ങൾ, മൊത്തത്തിലുള്ള പാരിസ്ഥിതിക ബോധമുള്ള ജീവിതശൈലി എന്നിവയാണ് ഇതിനെ മികച്ച പരിസ്ഥിതി ലക്ഷ്യസ്ഥാനമാക്കി മാറ്റിയത്. വടക്കുകിഴക്കൻ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന പ്രകൃതി സൗന്ദര്യം അനുഭവിക്കുവാൻ താല്പര്യമുണ്ടെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇവിടെ വന്നിരിക്കണം.

PC:Prantik Mitra/ Unsplash

പശ്ചിമ ബംഗാൾ- പ്രാദേശിക രുചിഭേദം

പശ്ചിമ ബംഗാൾ- പ്രാദേശിക രുചിഭേദം

നാവിൽ കൊതിയൂറിക്കുന്ന വ്യത്യസ്ത രുചികളുടെയും പലഹാരങ്ങളുടെയും നാടാണ് പശ്ചിമ ബംഗാൾ. മച്ചർ ജോല്, പോഷ്തോ, സന്ദേശ്, എന്നിങ്ങനെ നിരവധി രുചികൾ ഇവിടെ പ്രസിദ്ധമാണ്. പ്രാദേശിക വിഭവങ്ങളുടെ മികച്ച കേന്ദ്രമായി സംസ്ഥാനം തിരഞ്ഞെടുക്കപ്പെട്ടതിൽ അതിശയിക്കാനില്ല! സ്ട്രീറ്റ്-സ്റ്റൈൽ പുച്ച്‌കകളും കത്തി റോളുകളും നിങ്ങൾ ഇവിടെ തീർച്ചയായും ആസ്വദിക്കണം.

PC: Abhik Paul/ Unsplash

ഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാംഐസ് ആയിമാറിയ നദിയുടെ മുകളിലൂടെ നടക്കാം...മഞ്ഞുവീഴുന്ന മലമുകളിൽ ക്യാംപ് ചെയ്യാം.. കാശ്മീരിലെ വിന്‍റർ ആഘോഷിക്കാം

Read more about: kerala travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X