ഉംകോട്ട് നദി
അടിത്തട്ടിലെ കല്ലിനെ വരെ തെളിമയോടെ കാണിക്കുന്ന ഉംകോട്ട് നദിയുടെ ഒരു ചിത്രമെങ്കിലും കാണാത്തവരുണ്ടാവില്ല. നമ്മുടെ രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായാണ് ഉംകോട്ട് നദിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.
മേഘാലയയിലെ ദാവ്കി എന്ന സ്ഥലത്തിനടുത്തായാണ് ഉംകോട്ട് നദി സ്ഥിതി ചെയ്യുന്നത്. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്നത് ഇതിനു സമീപത്തുവെച്ചാണ് എന്നൊരു പ്രത്യേകതയും ഈ നദിയ്ക്കും നാടിനുമുണ്ട്. നദിയുടെ ഒരു വശം ഖാസി കുന്നുകളും ജയന്തിയ കുന്നുകളും മറുവശം ബംഗ്ലാദേശുമാണ്. ഇവിടുത്തെ പാലമാണ് ഇന്ത്യയെയും ബംഗ്ലാദേശിനെയും തമ്മിൽ ബന്ധിപ്പിക്കുന്നത്.
ഷില്ലോങ്ങിൽ നിന്നും ഇവിടേക്ക് ബസിനും ടാക്സിക്കും എത്താം.
Diablo0769
ചമ്പൽ നദി
ഹോളിവുഡ‍് സിനിമകളിലൊക്കെ കാണുന്നതുപോലെയുള്ള ഒരു പ്രകൃതി മനോഹരമായ ലൊക്കേഷനുമായാണ് അടുത്ത നദിയായ ചമ്പൽ നദി വരുന്നത്. യമുനാ നദിയുടെ പോഷക നദിയായ ഇത് മധ്യപ്രദേശിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. പ്രശസ്തമായ ചംബൽ വന്യജീവി സങ്കേത്തിനുള്ളിലൂടെ ഏകദേശം 400 കിലോമീറ്ററിലധികം ദൂരം ഈ നദി ഒഴുകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദികളിലൊന്നും ഇതാണ്. ഈ നദിയുടെ ആകെ നീളം 960 കിലോമീറ്ററാണ്.
PC:Jangidno2
ബ്രഹ്മപുത്രാ നദി
മൂന്നു രാജ്യങ്ങൾക്കു ജീവജലം പകർന്നു നല്കി ഒഴുകുന്ന നദിയെന്ന നിലയിൽ ഏറെ പ്രശസ്തമാണ് ബ്രഹ്മപുത്രാ നദി. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ ഇത് ഇന്ത്യ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൂടെയാണ് ബ്രഹ്മപുത്ര കടന്നു പോകുന്നത്. 3,848 കിലോമീറ്റർ ദൂരമാണ് ഇതിൻരെ ആകെ നീളം.
PC:Deepraj
നർമ്മദാ നദി
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നദിയായാണ് നർമ്മദാ നദി അറിയപ്പെടുന്നത്. പൂർണ്ണമായും രാജ്യത്തിനുള്ളിലൂടെ ഒഴുകുന്ന വലിയ നദികളിലൊന്നും ഇതു തന്നെയാണ്. മധ്യ പ്രദേശിൽ നിന്നും ആരംഭിച്ച് ഗുജറാത്തിലൂടെ കടന്ന് അറബിക്കടലിൽ പതിക്കുകയാണ് നർമ്മദാ നദി ചെയ്യുന്നത്. പ്രശസ്തമായ പല ക്ഷേത്രങ്ങളും ഇതിന്റെ തീരത്തുണ്ട്.
PC:Ssriram mt
തീസ്താ നദി
സിക്കിമിന്റെ സംരക്ഷകയാണ് തീസ്താ നദി. സിക്കിമിനും പശ്ചിമ ബംഗാളിനും അതിർത്തി തീർക്കുന്ന ഈ നദിയ്ക്ക് 309 കിലോമീറ്ററ്‍ നീളമുണ്ട്.