» »ബെംഗളുരുവിലും ഒരു ഫിലിം സിറ്റിയുണ്ട്!!!

ബെംഗളുരുവിലും ഒരു ഫിലിം സിറ്റിയുണ്ട്!!!

Written By: Elizabath

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ പോവുക എന്നത് പലരുടെയും ഉള്ളിലെ സ്വപ്നമാണ്. ഹൈദരാബാദ് വരെ പോയി കാണാന്‍ മടിയുള്ളവര്‍ക്ക് ബെംഗളുരുവിലൊരു ഫിലിം സിറ്റിയുള്ള കാര്യം അറിയുമോ?
ഇന്നൊവേറ്റിവ് ഫിലിം സിറ്റി എന്നറിയപ്പെടുന്ന ഈ അമ്യൂസ്‌മെന്റ് പാര്‍ക് ബെംഗളുരുവില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയില്‍ 40 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
58 ഏക്കറിലായി പരന്നു കിടക്കുന്ന ഇന്നൊവേറ്റിവ് ഫിലിം സിറ്റിയ്ക്ക് രണ്ടു ഭാഗങ്ങളാണുള്ളത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്,മ്യൂസിയം തുടങ്ങിയ ഒന്നാം ഭാഗവും സ്റ്റുഡിയോയും ഫിലിം അക്കാദമിയും ഉള്‍പ്പെട്ട രണ്ടാം ഭാഗവും. ഫിലിം സിറ്റിയെ കൂടുതലറിയാം.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ബെംഗളുരുവില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയില്‍ 40 കിലോമീറ്റര്‍ അകലെയാണ് ഇന്നൊവേറ്റിവ് ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്. സിറ്റിയില്‍ നിന്നും എല്ലായ്‌പ്പോഴും ഈ റൂട്ടില്‍ ബസ് സര്‍വ്വീസുണ്ട്.
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ ബെംഗളുരു സിറ്റി ജംങ്ഷനാണ്.

ഡ്രൈവിങ് ദൂരം

ഡ്രൈവിങ് ദൂരം

ബെംഗളുരുവില്‍ നിന്നും ഏകദേശം ഒരു മണിക്കൂറോളം ദൂരമുണ്ട് ഇവിടെയെത്താന്‍.
ബെംഗളുരുവില്‍ നിന്നും നയന്ദനഹള്ളി, കുമ്പല്‍ഗോഡ് വഴി മൈസൂര്‍ റോഡിലെത്തിയാണ് ഇന്നൊവേറ്റിവ് ഫിലിം സിറ്റിയിലേക്ക് കടക്കുന്നത്.

PC: Rameshng

 ഇന്നൊവേറ്റീവ് ഫിലിം സിറ്റി

ഇന്നൊവേറ്റീവ് ഫിലിം സിറ്റി

ഇന്നൊവേറ്റീവ് ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്നൊവേറ്റീവ് ഫിലിം സിറ്റി അന്‍പത് ഏക്കറിലധികം സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി ദത്തമായ ഒരു തടാകവും ഇതിനടുത്തുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഈ ഫിലിം സിറ്റിയെ കര്‍ണ്ണാടക സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഒരുപാടു റൈഡുകള്‍ നിറഞ്ഞ അമ്യൂസ്‌മെന്റ് പാര്‍ക്ക് കുട്ടികള്‍ക്ക് മികച്ച ഒരു ഒഴിവു ദിനം സമ്മാനിക്കും.

PC: Rameshng

അക്വാ കിങ്ഡം

അക്വാ കിങ്ഡം

ബീച്ചിനോട് സാദൃശ്യമുള്ള അക്വാ കിങ്ഡമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വേവ് പൂളും വാട്ടര്‍ സ്ലൈഡുകളും കുട്ടികളുടെ കളിസ്ഥലവുമെല്ലാം ഇവിടെയുണ്ട്.

PC: Rameshng

ഡൈനോ പാര്‍ക്ക്

ഡൈനോ പാര്‍ക്ക്

ഇന്നൊവേറ്റീവ് ഫിലിം സിറ്റിയില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന പ്രധാന ഘടകമാണ് ഇവിടുത്തെ ഡൈനോ പാര്‍ക്ക്. നാല്പത് അടി ഉയരമുള്ള ഡൈനോസറിന്റെ രൂപം മുതല്‍ 60 അടിയുള്ള ചലിക്കുന്ന ഡൈനോസര്‍ വരെ ഇവിടുത്തെ ഡൈനോ പാര്‍ക്കിലുണ്ട്.

PC: Rameshng

ഹോണ്ടഡ് മാന്‍ഷന്‍

ഹോണ്ടഡ് മാന്‍ഷന്‍

ഉള്ളില്‍ കയറിയാല്‍ ജീവനുകൊണ്ടോടുന്ന തരത്തിലുള്ള പേടിപ്പിക്കുന്ന ഒരു ബംഗ്ലാവ് ഇവിടെയുണ്ട്. പേടിപ്പിക്കുന്ന പഴയകാല ഹിന്ദി സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുമണി വരെ എല്ലാദിവസവും ഫിലിം സിറ്റി പ്രവര്‍ത്തിക്കും. 350 രൂപയാണ് ഒരാളില്‍ നിന്നും പ്രവേശനത്തിന് ഈടാക്കുക.

PC: Rameshng

Please Wait while comments are loading...