Search
  • Follow NativePlanet
Share
» »ആയിരം വര്‍ഷത്തെ കല്ലില്‍ കൊത്തിയെടുത്ത ചരിത്രവുമായി അജന്ത ഗുഹകള്‍

ആയിരം വര്‍ഷത്തെ കല്ലില്‍ കൊത്തിയെടുത്ത ചരിത്രവുമായി അജന്ത ഗുഹകള്‍

അജന്ത ഗുഹകളെക്കുറിച്ചുള്ള രസകരമായ അതേസമയം വിജ്ഞാനപ്രദവുമായ കുറച്ച് കാര്യങ്ങള്‍ അറിയാം...

ഭാരതത്തിന്റെ നിര്‍മ്മാണ കലകളെയും പുരാതന പാരമ്പര്യത്തെയും ലോകത്തിനു മുന്നില്‍ ഉയര്‍ത്തികാണിക്കുന്ന നിര്‍മ്മിതികളിലൊന്നാണ് മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്ത ഗുഹകള്‍. യുനസ്കോയുടെ പൈതൃക പട്ടികയിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില‍ൊന്നായ ഇവിടെ കരിങ്കല്ലില്‍ കൊത്തിയെടുത്ത ഗുഹാ ക്ഷേത്രങ്ങളാണുള്ളത്. ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ എഡി ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഇവിടുത്തെ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അജന്ത ഗുഹകളെക്കുറിച്ചുള്ള രസകരമായ അതേസമയം വിജ്ഞാനപ്രദവുമായ കുറച്ച് കാര്യങ്ങള്‍ അറിയാം...

യാത്ര വിലക്കപ്പെട്ടിരുന്നപ്പോള്‍

യാത്ര വിലക്കപ്പെട്ടിരുന്നപ്പോള്‍

ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ എഡി ആറാം നൂറ്റാണ്ട് വരെയുള്ള കാലഘട്ടത്തിലാണ് ഇവിടുത്തെ ഗുഹകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ചരിത്രം പറയുന്നത്. അക്കാലത്തെ ബുദ്ധ സന്യാസമാര്‍ വലിയൊരു കാലയളവോളം ഈ ഗുഹയില്‍ ചിലവഴിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കാരണം മഴക്കാലങ്ങളില്‍ യാത്രകള്‍ വിലക്കപ്പെട്ടിരിക്കുന്ന ബുദ്ധ സന്യാസിമാര്‍ ആ സമയം മുഴുവനും ഈ ഗുഹയില്‍ ചിലവഴിക്കുകയും തങ്ങളുടെ സമയം സർഗ്ഗാത്മകതയോടെ ഇവിടുത്തെ ഗുഹകളില്‍ ചിത്രങ്ങള്‍ വരയ്ക്കുവാനും മറ്റും ചിലവഴിക്കുകയും ചെയ്തു.
PC:Soman

പടയാളികള്‍ കണ്ടെത്തുന്നു

പടയാളികള്‍ കണ്ടെത്തുന്നു

നിര്‍മ്മാണത്തിനു ശേഷം കാലങ്ങളോളം പുറംലോകത്തു നിന്നും ഈ ഗുഹ മറഞ്ഞുകിടന്നിരുന്നു. 1817 ല്‍ വളരെ അവിചാരിതമായാണ് ബ്രിട്ടീഷ് സൈന്യത്തിലെ പടയാളിയായിരുന്ന ജോണ്‍ സ്മിത് ഒരു വേട്ടയ്ക്കിടെ ഇവിടെ എത്തുന്നത്. ഡെക്കൺ പീഠഭൂമിയിലും പരിസരത്തും ഒരു കടുവയെ വേട്ടയാടുന്നതിനിടയിൽ അബദ്ധവശാൽ കുതിര ലാഡത്തിന്റെ ആകൃതിയിയിലുള്ള പാറയില്‍ അയാള്‍ എത്തി. അങ്ങനെ വളരെ അവിചാരിതമായി അദ്ദേഹം ഗുഹയിലേക്ക് എത്തുകയായിരുന്നു. പലതരം ക്ഷുദ്രജീവികള്‍ വസിച്ചിരുന്ന ഇടത്തിന്റെ പ്രത്യേകത അതിനു ശേഷമാണ് ചരിത്രലോകം മനസ്സിലാക്കിയതും ഈ പ്രദേശത്തെ കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്നതും. 1829-ൽ ഫെർഗൂസൻ എന്ന പുരാവസ്തു ശാസ്ത്രജ്ഞൻ ഇവിടം സന്ദർശിക്കുകയും ഗവേഷണങ്ങളിൽ ഏർപ്പെടുകയുമുണ്ടായി. ഇദ്ദേഹമാണ് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യാ ഗവണ്മെന്റിനെ ഈ ഗുഹാചിത്രങ്ങളുഉടെ പ്രാധാന്യത്തെ കുറിച്ച് ആദ്യമായി അറിയിക്കുന്നത്.
PC:C .SHELARE

 ശില്പങ്ങള്‍ മാത്രമല്ല

ശില്പങ്ങള്‍ മാത്രമല്ല

ചുവരിലെ ചിത്രങ്ങളും ശില്പങ്ങളും മാത്രമല്ല, സഞ്ചാരികളെയും ചരിത്രകാരന്മാരെയും ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ബുദ്ധ വിശ്വാസികളുടെ വലിയ സ്തൂപങ്ങള്‍, തൂണുകള്‍, മേല്‍ക്കൂരകളിലെ വിശദമായ കൊത്തുപണികളും ചിത്രപ്പണികളും എല്ലാം ഈ ഗുഹകള്‍ക്ക് മറ്റൊരു ചരിത്ര പരിവേഷം നല്കുന്നു. ഒരു പൈത‍ൃക സ്ഥാനത്തേയ്ക്ക് അജന്ത ഗുഹയെ എത്തിക്കുന്നതും ഇതൊക്കെയാണ്.
PC:Freakyyash

വിവിധ കാലഘട്ടങ്ങള്‍

വിവിധ കാലഘട്ടങ്ങള്‍

നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന കാലഘട്ടത്തിലൂടെ വളര്‍ന്നുവന്ന ചരിത്രമാണ് അജന്ത ഗുഹകള്‍ക്കുള്ളത്. ബി.സി.ഇ. രണ്ടാം നൂറ്റാണ്ടിൽ പണിയാരംഭിച്ച് ഏഴാം നൂറ്റാണ്ടുവരെയുള്ള സുദീര്‍ഘമായ ആയിരം വര്‍ഷങ്ങളെടുത്താണ് ഈ നിര്‍മ്മാണം ഇന്നു കാണുന്ന വരെ എത്തിയത്. ഇവിടെ കണ്ടെത്തിയ മുപ്പതോളം ഗുഹകളില്‍ ഒരു ഭാഗം ശതവാഹനന്മാരുടെ കാലത്തും ബാക്കിയുള്ളവ വാകാടകന്മാരുടെ കാലത്തുമാണ് നിര്‍മ്മിക്കപ്പെട്ടത്. പിന്നീട് നടന്ന പല ചരിത്ര പഠനങ്ങളിലും വാകാടകന്മാര്‍ക്ക് വടക്കേ ഇന്ത്യയിലെ ഗുപ്ത രാജവംശവുമായി ബന്ധമുണ്ടെന്നും പറയപ്പെടുന്നു.

PC:Photo Dharma

ചൈത്യ ഗൃഹങ്ങള്‍

ചൈത്യ ഗൃഹങ്ങള്‍

നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ, വാഗോറ നദിയുടെ മലയിടുക്കുകളിലാണ് ചൈത്യ ഗൃഹങ്ങള്‍ എന്നറിയപ്പെടുന്ന സങ്കേതങ്ങൾ നിർമ്മിച്ചത്.അജന്ത ഗുഹയുടെ ആദ്യഭാഗങ്ങളായിരുന്നു ഇത്. 9, 10, 12, 15 എ ഗുഹകൾ ആദ്യ ഘട്ടത്തിൽ സതവാഹന രാജവംശത്തിലാണ് നിർമ്മിച്ചത്.
PC:Rsuessbr

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

അജന്ത ഗുഹകളുടെ രണ്ടാം ഘട്ട നിര്‍മ്മാണം വാകാടക കാലഘട്ടത്തിലെ ഹരിശേന ചക്രവര്‍ത്തിയുടെ കാലത്താണ് നടക്കുന്നത്. അന്ന്
20 ഓളം ഗുഹാക്ഷേത്രങ്ങൾ ഒരേസമയം നിർമ്മിക്കപ്പെട്ടു, ഇത് ആധുനിക ബുദ്ധ മഠങ്ങളോട് സാമ്യമുള്ളതാണ്. ഈ നിര്‍മ്മിതികളുടെയെല്ലാം പിൻഭാഗത്ത് ഒരു ശ്രീകോവില്‍ പോലുള്ള നിര്‍മ്മിതിയും കാണാം.
മൊത്തം ഇരുപത്തൊമ്പതു ഗുഹകൾ ഇവിടെയുണ്ട്. അതില്‍ എട്ടെണ്ണം അപൂർണമാണ്.

PC:Photo Dharma

മറഞ്ഞു കിടക്കുന്നു

മറഞ്ഞു കിടക്കുന്നു

ഹരിസേനയുടെ ഭരണത്തിന്റെ അവസാനത്തില്‍ ഗുഹകള്‍ പൂര്‍ണ്ണമായും ചരിത്രത്തോട് ചേര്‍ന്നു. കാലങ്ങളില്‍ ഇങ്ങനെയൊരു ഗുഹകള്‍ ഇവിടെയുണ്ടായിരുന്നതായി ആരും ഓര്‍ത്തു പോലുമില്ല. കാലക്രമേണ , ഈ ഗുഹകൾ ഉപേക്ഷിക്കപ്പെടുകയും ഒടുവിൽ നൂറ്റാണ്ടുകളായി മറക്കുകയും ചെയ്തു. ഇടതൂർന്ന വനങ്ങൾ ഇതിനെ പുറംലോകത്തു നിന്നും മാറ്റി നിര്‍ത്തി എന്നും പറയാം.
PC:Akshatha Inamdar

ചിത്രകല

ചിത്രകല

അജന്ത ഗുഹയിലെ ചിത്രകല ലോക പ്രസിദ്ധമാണ്. കാലപ്പഴക്കം കൊണ്ടും അലംഭാവം ക‍ൊണ്ടുമൊക്കെ അവയില്‍ മിക്കവയും നശിക്കപ്പെട്ടു പോയിട്ടുണ്ട്. ഇവിടെ തറയിലൊഴികെ ബാക്കിയെല്ലായിടത്തും ചിത്രങ്ങള്‍ കാണാം. ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചിത്ര രൂപത്തില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ബുദ്ധനെ കുറിച്ചുള്ള ഇതിഹാസങ്ങൾ, ജാതക കഥകൾ, ശിശുവായ ബുദ്ധനെ സന്ദർശിക്കുന്നതിന് അസിതൻ എത്തുന്നത്, ലൗകികപ്രേരണകൾ ബുദ്ധനെ പീഡിപ്പിക്കുന്നത്, നാഗേതിഹാസങ്ങൾ, യുദ്ധരംഗങ്ങൾ തുടങ്ങി ബുദ്ധന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഇവിടെ ചിത്രരൂപത്തില്‍ കാണാം.
ഉമദന്തി ജാതകം, ജാദന്ത ജാതകം, മഹാജനക ജാതകം, വിശ്വാന്തര ജാതക കഥ, നിദാനം തുടങ്ങിയ ജാതക കഥകളിലെ പ്രധാന ഭാഗങ്ങളും ഇവിടെ വിശദമായി കാണാം.
ഇക്കാലത്തെ രീതിയിലുള്ള പാചകം, നായാട്ട്, ഘോഷയാത്ര, ഗജവീരന്മാരുടെ യുദ്ധം, ഗനാലാപം, നൃത്തം തുടങ്ങിയവയുടെ ചിത്ര രൂപങ്ങളും ഇവിടെ കാണാം.
PC:Photo Dharma

പന്തങ്ങളുടെ വെളിച്ചത്തില്‍

പന്തങ്ങളുടെ വെളിച്ചത്തില്‍

അക്കാലത്ത് ലഭ്യമായ പരിമിത സൗകര്യങ്ങളിലാണ് ഇത്രയും വലിയ കലകള്‍ക്ക് അവിടെ സ്ഥാനമുണ്ടായത്. ഗുഹയ്ക്കകം ഇരുട്ടായിരുന്നതിനാല്‍ പന്തം കൊളുത്തി അതിന്റെ വെളിച്ചത്തിലാണ് ചിത്രങ്ങള്‍ വരച്ചതെന്നാണ് കരുതപ്പെടുന്നത്. കുങ്കുമം, ഹരിതാലം, കടും നീലം, കറുപ്പ് തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ക്ക് നിറം നല്കിയിരിക്കുന്നത്. ബുദ്ധ ഭിക്ഷുക്കുളുടെ താമസത്തിനും പ്രാര്‍ത്ഥനയ്ക്കുമായാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് കരുതപ്പെടുന്നത്.
PC:Photo Dharma

കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്കൊവിഡിനെ പേടിക്കാതെ പോകാം ഈ സംസ്ഥാനങ്ങളിലേക്ക്

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രംഅപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലിംഗ നര്‍ത്തന പെരുമാള്‍ ക്ഷേത്രം

മൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗംമൂന്നാറും വാഗമണ്ണും മടുത്തെങ്കില്‍ ഇവിടേക്ക് പോകാം...ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം

2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?2500 വർഷം പഴക്കമുള്ള കീഴടിയെ ഇന്നും ഭയപ്പെടുന്നതാര്?

Read more about: caves history maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X