Search
  • Follow NativePlanet
Share
» »ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

ചരിത്രത്താളുകളില്‍ ഭൂമിക്കടിയിലെ നഗരങ്ങള്‍ പുതുമയുള്ള കാര്യമല്ല. യുദ്ധങ്ങളും കണ്ടുപിടുത്തങ്ങളും പി‌ടി‌ച്ച‌ടക്കലുകളും ഒളിവാസവും എല്ലാമായി ചരിത്രം ഒന്നിനൊന്നു ചേര്‍ന്നു കിടക്കുകയാണ്. ഇത്തരം ചരിത്രങ്ങളിലെ ഒഴിവാക്കാനാവാത്ത ഒന്നാണ് ഭൂമിക്കടിയിലെ നഗരങ്ങള്‍. അത്തരത്തില്‍ പലതും ലോകത്തിനേ‍റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്താമെങ്കിലും വിസ്മയിപ്പിക്കുന്നത് തുര്‍ക്കിയാണ്. കുന്നുകളും പാറകളും നിറഞ്ഞ് കണ്ണുകള്‍ക്ക് വിചിത്രമായ കാഴ്ചയൊരുക്കുന്ന ഈ പ്രദേശം അതുകൊണ്ടു തന്നെ എന്നും സഞ്ചാരികള്‍ ചേര്‍ത്തു നിര്‍ത്തുന്ന പ്രദേശം കൂടിയാണ്.
ഇവിടെ കണ്ണിനു മുന്നില്‍ കാണുന്നതെല്ലാം പ്രത്യേകതയുള്ള കാഴ്ചകളാണെങ്കിലും ഒരിക്കലും കണ്ണില്‍പെടാത്ത ഒരിടം ഇവിടെയുണ്ട്. ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന ഡെറിന്‍കുയു എന്ന നഗരം. നിര്‍മ്മിതിയിലും ആസൂത്രണത്തിലും എല്ലാം ചരിത്രകാരന്മാരെയും സ‍ഞ്ചാരികളെയും അതിശയിപ്പിക്കുന്ന ഡെറിന്‍കുയുവിന്‍റെ പ്രത്യേകതകളിലേക്ക്!

 തികച്ചും അവിചാരിതം

തികച്ചും അവിചാരിതം

തങ്ങളുടെ കാല്‍ച്ചുവട്ടില്‍ തങ്ങളുടെ വീടുകള്‍ക്കു താഴെ മണ്ണിനടിയില്‍ ഇങ്ങനെയൊരു ഭൂഗര്‍ഭ നഗരം ഉണ്ടായിരുന്നുവെന്നത് വളരെ വൈകിയാണ് തുര്‍ക്കിയിലെ കര്‍ഡോഷ്യക്കാര്‍ അറിയുന്നത്.
1963 ല്‍ ഇവിടുത്തെ ഒരു താമസക്കാരന്‍ തന്റെ ഭിത്തിയുടെ മറുഭാഗത്ത് വളരെ ആകസ്മികമായി ഒരു തുരങ്കം കണ്ടെത്തുന്നതോടെയാണ് ഡെറിന്‍കുയുവിന്റെ രണ്ടാം ചരിതം തുടങ്ങുന്നത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് ഈ വലിയ ലോകം തുറന്നു വരുന്നത്. പിന്നീട് 1969 ല്‍ഉ ഇത് സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.

പിന്നീട് കപ്പഡോക്കിയയിലെ നേവ്‌സീറിന് സമീപ നഗരമായ കേസേരിയിൽ ഹൗസിംഗ് പ്രോജക്ടിന്റെ ഭാഗമായി, തുർക്കി ഹൗസിംഗ് ഡവലപ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ നടത്തി വന്നിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് 5,000 വർഷം പഴക്കമുള്ള ഭൂഗർഭ നഗരത്തിന്റെ ബാക്കി കണ്ടെത്തുന്നത്. പല സംസ്കാരങ്ങളും ഇവിട നിലനിന്നിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭൂമിക്കടിയിലായിരുന്നു അവയെന്നതാണ് ഏറെ കൗതുകം പകരുന്നത്.

ചരിത്രം ഇങ്ങനെ

ചരിത്രം ഇങ്ങനെ

ഏഴ്- എട്ട് നൂറ്റാണ്ടുകളിലാണ് ഫ്രജിയാന്‍സ് എന്ന ഇന്‍ഡോ-യൂറോപ്യന്‍ ആളുകളുടെ നേതൃത്വത്തില്‍ ഡെറിന്‍കിയു ഭൂഗര്‍ഭ നഗരത്തിന്റെ നിര്‍മ്മാണം തുടങ്ങിയതെന്നാണ് കരുതുന്ന്. റോമന്‍ ഭരണകാലത്ത് ജനങ്ങള്‍ കൂടുതലും ക്രിസ്ത്യന്‍ വിശ്വാസികളായിരുന്നതിനാലാണ് പിന്നീട് ആരാധനയ്ക്കായി തുരങ്കത്തില്‍ ചാപ്പലുകള്‍ കൂട്ടിച്ചേര്‍ത്തത്. റോമന്‍ ഭരണാധികാരികളില്‍ നിന്നു രക്ഷപെടുവാനായും ക്രിസ്ത്യന്‍ വിശ്വാസികള്‍ ഇതിനെ ഉപയോഗിച്ചിരുന്നു. പിന്നീട് വന്ന ബൈസന്റൈൻ കാലത്തിലാണ് ഭൂഗര്‍ഭ നഗരത്തിന്റെ സുവര്‍ണ്ണ സമയം.
അറബ്-ബൈസന്റൈൻ യുദ്ധം നടന്ന 780 നും 1180 നും ഇടയിലുള്ള സമത്ത് മുസ്ലീം അറബികളിൽ നിന്ന് രക്ഷനേടുവാനും ഈ തുരങ്കം ഉപയോഗിച്ചിരുന്നു.

250 അടിതാഴെ‌

250 അടിതാഴെ‌

ഭൂമിയില്‍ നിന്നും 250 അടി താഴെയാണ് ഈ അത്ഭുത നഗരം സ്ഥിതി ചെയ്യുന്നത്. യാത്രക്കാര്‍ക്ക് പോകുവാനുള്ള തുരങ്കങ്ങള്‍, കിണറുകള്‍, മീറ്റിങ് റൂമുകള്‍, കുട്ടികള്‍ക്ക് പഠിക്കുവാനുള്ള ഇടങ്ങള്‍, ചാപ്പലുകള്‍, ശേഖരണ മുറികള്‍, കന്നുകാലികളെ സൂക്ഷിക്കുന്നതിനുള്ള ഇടം, വൈനും എണ്ണയും ശേഖരിച്ചുവച്ചിരിക്കുന്ന ഇടം എന്നിങ്ങനെ അമ്പരപ്പിക്കുന്ന പ്രത്യേകതകള്‍ നിരവധിയുണ്ട് ഡെറിന്‍കുയുവിന്.

200 ല്‍ ഒന്നാണെങ്കിലും

200 ല്‍ ഒന്നാണെങ്കിലും


പുരാതന കാലം തൊട്ടേയുള്ള ഭൂഗര്‍ഭ അറകള്‍ക്കും തുരങ്കങ്ങള്‍ക്കും പേരുകേട്ട നഗരമാണ് കപ്പഡോഷ്യ. ഏകദേശം 200 ല്‍ അധികം തുരങ്കങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പരസ്പരബന്ധിതമാണ് ഇവയില്‍ മിക്കവയും. ഇതില്‍ നിന്നെസ്സാം ഡെറിന്‍കുയുവിനെ വ്യത്യസ്തമാക്കുന്നത് ഇതിന്റെ താഴ്ച തന്നെയാണ്. ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള നഗരം എന്ന വിശേഷണവും ഡെറിന്‍കുയുവിന് സ്വന്തമാണ്.

18 നിലകള്‍

18 നിലകള്‍

മള്‍ട്ടി ലെവല്‍ ഭൂഗര്‍ഭ നഗരമായാണ് ഇതിനെ കണക്കാക്കുന്നത്. ഭൂമി നിരപ്പില്‍ നിന്നും 60 മീറ്റര്‍ വരെ താഴ്ചയിലേക്കാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 18 നിലകളാണ് ഈ അത്ഭുത നഗരത്തിനുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൂഗര്‍ഭ നഗരമോ ഏറ്റവും നീളത്തിലുള്ള ഭൂഗര്‍ഭ നഗരമോ അല്ല. മറിച്ച് ലോകത്തിലെ ലോകത്തിലെ ഏറ്റവും താഴ്ചയിലുള്ള ഭൂഗര്‍ഭ നഗരമാണിത്.

ശുദ്ധജലവും ശുദ്ധവായുവും

ശുദ്ധജലവും ശുദ്ധവായുവും

ഭൂമിക്കടിയിലേക്ക് ഇത്രയും താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും അതിന്റെ യാതൊരു ബുദ്ധിമുട്ടുകളും ഇതിനില്ല. ഏറ്റവും പ്രധാനമായി വേണ്ടുന്ന ശുദ്ധജലത്തിനും ശുദ്ധവായുവിനും ഏറ്റവും മികച്ച സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 20,000 ആളുകളെ

20,000 ആളുകളെ

ഒരു ഭൂഗര്‍ഭ നഗരത്തില്‍ 20,000 ആളുകളെ ഉള്‍ക്കൊള്ളിക്കുന്നു എന്ന വസ്തുത തന്നെ കൗതുകം പകരുന്നതാണ്. അക്കാലത്തെ അത്രയും പ്രഗത്ഭരായ നിര്‍മ്മാണ തൊഴിലാളികളും മേല്‍നോട്ടക്കാരും എല്ലാം ചേര്‍ന്നാണ് ഇതിനെ ഇങ്ങനെ ഒരു രൂപത്തിലാക്കിയത്.

കാണുവാന്‍ 10 ശതമാനം മാത്രം

കാണുവാന്‍ 10 ശതമാനം മാത്രം

എപ്പോഴെങ്കിലും ഇവിടം സന്ദര്‍ശിക്കുവാന്‍ പോവുകയാണെങ്കില്‍ ഏറ്റവും നിരാശരാക്കുന്ന കാര്യം ഡെറിന്‍കുയുവിന്റെ വെറും 10 ശതമാനം മാത്രമേ കാണുവാന്‍ സാധിക്കു എന്നതാണ്. ചെറിയ തുരങ്കങ്ങള്‍ വഴി മാത്രമേ ഇതിലേക്ക് കടക്കുവാന്‍ സാധിക്കു. അതുതന്നെ ഇവിടം കയ്യടക്കുവാനെത്തുന്ന ശത്രുക്കളെ ലക്ഷ്യം വെച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതും.

പുറത്തിറങ്ങാതെ വര്‍ഷങ്ങളോളം

പുറത്തിറങ്ങാതെ വര്‍ഷങ്ങളോളം

മനുഷ്യര്‍ക്കും ഇതിനുള്ളിലെ മൃഗങ്ങള്‍ക്കും ഭൂമിക്ക് മുകളിലേക്ക് വരാതെ വര്‍ഷങ്ങളോളം ഇവിടെ താമസിക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഈ നഗരം രൂപകല്പന ചെയ്തിരിക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സംരക്ഷിക്കുന്നതിനുള്ള സംഭരണ ശാലകള്‍, ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുവാന്‍ ആഴത്തിലുള്ള കിണറുകള്‍, ശുദ്ധവായു കടക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ എല്ലാം ഇവിടെ എപ്പോഴും സജ്ജമായിരുന്നു.

ടണല്‍വഴി

ടണല്‍വഴി

കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനായി ഇവിടെ തുരങ്കത്തില്‍ പ്രത്യേകം ഫാമിലി റൂമുകളും ഉണ്ടായിരുന്നു. ഇതിനെ മറ്റു തുരങ്കങ്ങള്‍ വഴി മറ്റിടങ്ങളുമായും ബന്ധിപ്പിച്ചിരുന്നു. യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ വരുമ്പോള്‍ രക്ഷപെടുവാനുള്ള ബങ്കറായും ഇതിനെ ഉപയോഗിച്ചിരുന്നതായിചരിത്രം പറയുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്Derinkuyu underground city

കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍കയറിയാല്‍ ഇറങ്ങുവാന്‍ കഴിഞ്ഞെന്നു വരില്ല! അത്രയധികം ഭീകരമാണ് ഈ തുരങ്കങ്ങള്‍

ഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനംഏക്കറിനു രണ്ട് സെന്‍റ് നല്കി അമേരിക്ക വാങ്ങിയ നാ‌ട്,റോഡില്ലാത്ത തലസ്ഥാനം

1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്1444 തൂണുകള്‍, 50 വര്‍ഷം, പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുന്ന ഈ ക്ഷേത്രം വിസ്മയമാണ്

കൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻകൊതുകിനെ തുരത്തുവാന്‍ നീലയടിച്ച നഗരം!! വിചിത്ര വിശേഷങ്ങളുമായി ഷെഫ്ഷൗവീൻ

Read more about: history world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X