Search
  • Follow NativePlanet
Share
» » മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

ദ്വീപിലെ ആദ്യത്തെ നിവാസികളുടെ ഉത്ഭവം മുതൽ ഈസ്റ്റർ ദ്വീപ് തലകളുടെ കണ്ടെത്തലുകൾ വരെ, ഏറ്റവും ആകർഷകമായ ഈസ്റ്റർ ദ്വീപ് വസ്തുതകളിലേക്ക്!!

ഇതുവരെയും പൂര്‍ണ്ണമായും വെളിപ്പെടാത്ത രഹസ്യങ്ങള്‍... നിഗൂഢതകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപ്...പതിറ്റാണ്ടുകളോളം പഠനങ്ങളും അന്വേഷണങ്ങളും നടത്തിയിട്ടും പുറത്തുവരാത്ത രഹസ്യങ്ങള്‍... പറഞ്ഞു വരുന്നത് ഈസ്റ്റര്‍ ദ്വീപിനെ കുറിച്ചാണ്. ലോകത്തിലെ ഏറ്റവും രസകരവും സമ്പന്നവുമായ ചരിത്രവും അതേ സമയം വിചിത്രമായ രീതിയുമുള്ള ഈസ്റ്റര്‍ ദ്പീപ്. 64 ചതുരശ്ര മൈൽ വിസ്തൃതിയുള്ള ഈസ്റ്റർ ദ്വീപിലെ റാപ്പ നൂയി സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കുമായി കരുതിവെച്ചിരിക്കുന്നത് ഉത്തരമില്ലാത്ത കുറേയധികം ചോദ്യങ്ങളാണ്. ഇപ്പോഴിതാ പുതിയൊരു പ്രതിമ കൂടി ഇവിടുത്തെ വറ്റിവരണ്ടു കിടക്കുന്ന തടാകത്തിൻ‍റെ തീരത്തു നിന്നും കിട്ടിയിരിക്കുകയാണ്. ഇത് പുതിയ കണ്ടെത്തലുകളിലേക്ക നയിക്കുമെന്ന പ്രതീക്ഷയിലാണ് ലോകമുള്ളത്,

ദ്വീപിലെ ആദ്യത്തെ നിവാസികളുടെ ഉത്ഭവം മുതൽ ഈസ്റ്റർ ദ്വീപിലെ തലകളുടെ കണ്ടെത്തലുകൾ വരെ, ഏറ്റവും ആകർഷകമായ ഈസ്റ്റർ ദ്വീപ് വസ്തുതകളിലേക്ക്!!

 ഈസ്റ്റര്‍ ദ്വീപ്

ഈസ്റ്റര്‍ ദ്വീപ്

ലോകത്തിലെ ഏറ്റവും ആവേശം കൊള്ളിക്കുന്ന കാഴ്ചകളുള്ള ഇടമാണ് ഈസ്റ്റർ ദ്വീപ്.

പോളിനേഷ്യൻ ദ്വീപായ ഈസ്റ്റർ ദ്വീപ് തെക്കുകിഴക്കൻ പസഫിക്കിൽ, പോളിനേഷ്യൻ ത്രികോണത്തിന്റെ തെക്കുകിഴക്കൻ അറ്റത്തായാണ് സ്ഥിതി ചെയ്യുന്നത്. നിലവില്‍ ചിലിയുടെ ഭാഗമായ ഇവിടം ചരിത്രകാരന്മാര്‍ക്ക് വളരെ പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനമാണ് ഈസ്റ്റര്‍ ദ്വീപ്. ഈസ്റ്റര്‍ ദ്വീപിന് 163 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമാണുള്ളത്,. 7750 താമസക്കാരാണ് ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇവിടെയുള്ളത്,

 ഈസ്റ്റര്‍ ദിനത്തിലെ കണ്ടെത്തല്‍

ഈസ്റ്റര്‍ ദിനത്തിലെ കണ്ടെത്തല്‍

ഡച്ച് നാവികനായ ജേക്കബ്ബ് റൊഗ്ഗിവീന്‍ ആണ് വളരെ അവിചാരിതമായി ഈസ്റ്റര്‍ ദ്വീപ് കണ്ടെത്തുന്നത്. ഇവിടേക്കുള്ള ആദ്യ യൂറോപ്പ്യൻ സഞ്ചാരിയും ഡച്ചുകാരനായ ജോക്കബ് റോഗ്ഗീവീൻ 1772 ലെ ഈസ്റ്റര്‍ ഞായറാഴ്ചയാണ് ഇവിടെ എത്തുന്നത്. ആ ഓര്‍മ്മയിലാണ് അദ്ദേഹം ദ്വീപിന് ഈസ്റ്റര്‍ ദ്വീപ് എന്ന പേരിടുന്നത്. ഡച്ച് ഭാഷയില്‍ 'Paasch-Eyland' എന്നായിരുന്നു അദ്ദേഹം നല്കിയ പേര്. ദ്വീപിലെത്തിയപ്പോള്‍ വളരെ സാദാരണ പോലെ തന്നെ തോന്നിയെങ്കിലും പിന്നീടാണ് ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ കല്‍പ്രതിമകളുടെ കാഴ്ചയിലേക്ക് അവരെത്തുന്നത്.

തൊപ്പിവെച്ച കല്‍പ്രതിമകള്‍

തൊപ്പിവെച്ച കല്‍പ്രതിമകള്‍

ഇനിയും അനാവരണം ചെയ്യാത്ത നിഗൂഢതകളാണ് ഈസ്റ്റര്‍ ദ്വീപിന്‍റെ പ്രത്യേകത. തലയില്‍ തൊപ്പിവെച്ച പ്രതിമകളുടെ രഹസ്യം ഇന്നും അജ്ഞാതമാണ്. രാപ്പാ ന്യൂയി എന്ന ഇവിടുത്തെ പ്രാദേശിക വിഭാഗക്കാരാണ് പ്രതിമ സ്ഥാപിച്ചതെന്ന് ചരിത്രം കണ്ടെത്തിയെങ്കിലും ഇത്രയും ഭീമാകാരന്മാരായ പ്രതിമകള്‍ യാതൊരു സാങ്കേതിക വിദ്യയുടെയും സഹായമില്ലാതെ എങ്ങനെ ഇവി‌ടെ വന്നു എന്നതാണ് അത്ഭുതപ്പെ‌ടുത്തുന്നത്. ദ്വീപിലെമ്പാടുമായി കാണപ്പെടുന്ന കൂറ്റന്‍ കല്‍പ്രതിമകള്‍ . രാപ്പാ ന്യൂയി വിഭാഗക്കാരുടെ നഷ്ടപ്രതാപത്തിന്റെയും സമ്പന്നമായ ചരിത്രത്തിന്റെയും അടയാളമായി ഇവിടെ കാണാം.

കഥകളിങ്ങനെ

കഥകളിങ്ങനെ

800 മുതൽ 1,700 വർഷങ്ങൾക്ക് മുമ്പ് ധീരനായ മേധാവി ഹോട്ടു മാതുഅ എന്നായളാണ് ഈസ്റ്റർ ദ്വീപിലേക്ക് ഇവിടുത്തെ ജനതയെ നയിച്ചതായി പറയപ്പെടുന്നു . പുരാതന പോളിനേഷ്യൻ ദ്വീപായ ഹിവയിൽ നിന്നുള്ളവരായിരുന്നു (ഇപ്പോൾ മാർക്വേസ് ദ്വീപുകൾ എന്ന് വിശ്വസിക്കപ്പെടുന്നു) ഇവര്‍. വലിയ ചങ്ങാടങ്ങളലി്ഡ ഈസ്റ്റർ ദ്വീപിലേക്ക് യാത്ര തിരിച്ച ഇവർ ദ്വീപിൽ സ്ഥിരതാമസമാക്കി, വാഴപ്പഴം, കരിമ്പ്, കോഴികൾ തുടങ്ങിയ പുതിയ ഇനങ്ങളെ ദ്വീപില്‍പരിചയപ്പെടുത്തിയ ഇവര്‍ , യൂറോപ്യൻ പര്യവേക്ഷകർ എത്തുന്നതുവരെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും തീര്‍ത്തും അകന്നാണ് കഴിഞ്ഞുവന്നത്.
വർഷങ്ങളായി ദ്വീപിൽ ആയിരക്കണക്കിന് ആളുകൾ താമസിക്കുന്നതായി കരുതപ്പെടുന്നു. എന്നിരുന്നാലും ആഭ്യന്തര യുദ്ധങ്ങൾ, പകർച്ചവ്യാധികൾ, അടിമ വ്യാപാരം, ക്ഷാമം, വനനശീകരണം എന്നിവയ്ക്ക് ശേഷം 1877 ആയപ്പോഴേക്കും വെറും 111 പേർ മാത്രമേ ഇവിടെ അവശേഷിച്ചിരുന്നുള്ളൂ. ഇന്ന് ദ്വീപിൽ 8,000 ത്തോളം ആളുകൾ താമസിക്കുന്നുണ്ട്, പകുതിയോളം പേരും തങ്ങളെ തദ്ദേശീയരായ റാപ്പ നൂയി വിഭാഗക്കാരാണെന്നാണ് കരുതുന്നത്.

മോവായി

മോവായി

ഈസ്റ്റര്‍ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകതയായ ഭീമാകാരങ്ങളായ കല്‍പ്രതിമകളാണ് മോവായി എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവരുടെ പൂർവ്വികരുടെ മുഖങ്ങളെ പ്രതിനിധീകരിക്കുന്ന കൂറ്റൻ ശില്പങ്ങൾ ആണിതെന്നാണ് വിശ്വാസം. ഇവരുടെ തലയിലുള്ള തൊപ്പി പ്യൂകായോ എന്നും അറിയപ്പെടുന്നു. ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി ആകെ 887 കല്‍പ്രതിമകളാണുള്ളത്. 397 എണ്ണം 'രാനോ രരാക്കു എന്ന പേരുള്ള പാറമടയിലാണുള്ളത്. ഇത്രയും വലിയ പ്രതിമകള്‍ സ്ഥിതി ചെയ്യുന്ന ആ പാറമടയുള്ള വലുപ്പവും നമുക്ക് ഊഹിക്കാവുന്നതിലും വലുതാണ്.

പൂര്‍ത്തിയായതും അല്ലാത്തതും

പൂര്‍ത്തിയായതും അല്ലാത്തതും

ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രതിമകളില്‍ പണി പൂര്‍ത്തിയായും അല്ലാത്തതുമുണ്ട്. ദ്വീപിലെ ഏറ്റവും വലിയ പ്രതിമയ്ക്ക് 10 മീറ്റര്‍ ഉയരവും 82 ടണ്‍ ഭാരവുമുണ്ട്. പണി പൂര്‍ത്തിയാകാത്ത പ്രതിമകളെടുത്താല്‍ ഇതിനെയും കടത്തിവെട്ടും അതിന്റെ വലുപ്പം. ഇത്തരത്തില്‍ പാറമടയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പണി പാതിവഴിയിലായ ഒരു പ്രതിമയുടെ ഉയരം 21 മീറ്ററും ഭാരം 270 ടണ്ണുമാണ്. ദ്വീപിലെ പ്രതിമകളുടെ ശരാശരി ഉയരം നാലു മീറ്ററും ശരാശരി ഭാരം 12.5 ടണ്ണും ആണ്.

വലിയ തലയും ചെറിയ ഉടലും

വലിയ തലയും ചെറിയ ഉടലും

ഇവിടുത്തെ പ്രതിമകള്‍ക്കെല്ലാം പൊതുവായ ഒരു സവിശേഷതയുണ്ട്. ഇവയ്ക്കെല്ലാം വലിയ തലയും ചെറിയ ഉടലും ആണുള്ളത്. മിക്ക പ്രതിമകളുടെയും തലഭാഗം മാത്രമാണ് ഇവിടെ കാണുവാന്‍ സാധിക്കുക. പിന്നീട് നടത്തിയ ഖനനങ്ങളിലാണ് മണ്ണിനടിയില്‍ ഇവയുടെ ഉടലിന്റെ ഭാഗം കണ്ടെത്തുന്നത്. ഇവിടെ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് ആ കാലത്ത് ഇവിടെ ജീവിച്ചിരുന്ന ആളുകളുടെ മുഖച്ചായ ഈ പ്രതികള്‍ക്ക് ഇല്ല എന്നാണ്. നിര്‍മ്മാണത്തില്‍ എന്തിനെയാണ് അവര്‍ മാതൃകയാക്കിയത് എന്നതിന് ഇന്നും ഉത്തരം ലഭിച്ചിട്ടില്ല.

പിന്നീടുവെച്ച തൊപ്പികള്‍

പിന്നീടുവെച്ച തൊപ്പികള്‍

തൊപ്പിയുമായി നില്‍ക്കുന്ന പ്രതിനകളില്‍ ആദ്യം പ്രതിമ നിര്‍മ്മിച്ച ശേഷം പിന്നീട് അതില്‍ തൊപ്പി വയ്ക്കുകയായിരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. തൊപ്പിയുടെയും പ്രതിമയുടെയും നിര്‍മ്മാണത്തിന് ഉപയോഗിച്ച ശിലകള്‍ തമ്മിലുള്ള വ്യത്യാസമാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിച്ചത്. രണ്ടു ശിലകളും ദ്വീപിന്റ‍റെ രണ്ടു ഭാഗങ്ങളിലായാണ് കിടക്കുന്നത്. എന്തുതന്നെയായാലും യാതൊരു തരത്തിലുള്ള സാങ്കേതിക വിദ്യയും ലഭ്യമല്ലാതിരുന്ന കാലത്ത് ഇത്തരം അത്ഭുതകരമായ നിര്‍മ്മിതികള്‍ എങ്ങനെ പണികഴിപ്പിച്ചു എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി നിലകൊള്ളുന്നു.

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെപണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

 ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ്

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപ്

ലോകത്തിലെ ഏറ്റവും വിദൂര ജനവാസമുള്ള ദ്വീപുകളിൽ ഒന്നാണ് ഈസ്റ്റര്‍ ദ്വീപ്.
ദ്വീപില്‍ നിന്നും അവരുടെ രാജ്യമായ ചിലിയിലേക്ക് 7750 കിലോമീറ്ററ്‍ സമുദ്ര ദൂരമുണ്ട്. ഏറ്റവും അടുത്ത ദ്വീപിലേക്കാവട്ടെ, 1770 കിലോമീറ്റര്‍ ദൂരമുണ്ട്.
തെക്കുകിഴക്കൻ പസഫിക് സമുദ്രത്തിൽ, അതിന്റെ ഏറ്റവും അടുത്ത അയൽരാജ്യമായ ചിലിയുടെ തീരത്ത് നിന്ന് 3,800 കിലോമീറ്റർ ദൂരമുണ്ട് ചിലിയിലേക്ക്.

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തുറമുഖങ്ങളില്ലാത്തതിനാൽ ഈസ്റ്റർ ദ്വീപിലേക്ക് പോകാനുള്ള ഏക മാർഗം വിമാനമാണ് ചിലിയിലെ സാന്റിയാഗോ വിമാനത്താവളത്തിൽ നിന്നും അഞ്ച് മണിക്കൂർ എടുക്കുന്നതാണ് ഏറ്റവും കുറഞ്ഞ യാത്ര. തഹിതിയിൽ നിന്ന് ഏഴു മണിക്കൂറെടുത്തും ഇവിടേക്ക് വരാം,

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട<br />കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

Read more about: world mystery history islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X