Search
  • Follow NativePlanet
Share
» »34 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാനമായി മാറിയ മിസോറാം! അത്ഭുതങ്ങളൊളിപ്പിച്ച നഗരം

34 വര്‍ഷങ്ങള്‍ക്കു മുന്‍പ് സംസ്ഥാനമായി മാറിയ മിസോറാം! അത്ഭുതങ്ങളൊളിപ്പിച്ച നഗരം

പ്രകൃതിഭംഗിയും ഗോത്രസംസ്കാരവും.. മിസോറാമിനെ മാറ്റി നിര്‍ത്തുന്ന ഏറ്റവും വലിയ പ്രത്യേകതകള്‍ ഏതെന്നുള്ള ചോദ്യത്തിനുത്തരമാണിത്. പര്‍വ്വതങ്ങളുടെയും താഴ്വരകളുടെയും നാടായ മിസോറാമിന്റെ ജീവന്‍ എന്നു പറയുന്നത് കാലങ്ങളായി ഈ നാടിനോടും അതിന്റെ പ്രകൃതിയോടും ചേര്‍ന്നു ജീവിക്കുന്ന ഗോത്രവിഭാഗക്കാരാണ്. സാംസ്കാരികമായി വ്യത്യസ്തത പുലര്‍ത്തുമ്പോഴും അതില്‍ തന്നെ സാമ്യതകള്‍ കണ്ടെത്തി പരസ്പരം ഐക്യത്തോ‌ടെ വസിക്കുന്നവരാണ് ഇവിടുള്ളവര്‍.

ഒരു പ്രദേശത്തിന്റെ ചരിത്രത്തിനൊപ്പം യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട നാടും കൂടിയാണിത്.സാംസ്കാരിക സമ്പന്നതയ്ക്കൊപ്പം എത്ര കണ്ടാലും തീരാത്ത സ്ഥലങ്ങളും ഇവിടെയുണ്ട്. മിസോറാമിനെയും അവിടുത്തെ ആളുകളെയും കുറിച്ച് കുറച്ച് അറിയപ്പെടാത്ത വസ്തുതകൾ ഇതാ

34 വര്‍ഷങ്ങള്‍ക്കു മുന്‍പ്

34 വര്‍ഷങ്ങള്‍ക്കു മുന്‍പ്

വെറും 34 വര്‍ഷങ്ങള്‍ക്കു മുന്‍പ് മാത്രമാണ് മിസോറാം എന്ന സംസ്ഥാനം രൂപീകരിക്കപ്പെടുന്നത്. അതിനു മുന്‍പ് അസാമിന്‍റെ ഭാഗമായിരുന്നു ഇവിടം. 1987 ന് മുമ്പ് മിസോറാമിനെ ഒരു കേന്ദ്ര പ്രദേശമായാണ് കണക്കാക്കിയിരുന്നത്. 1987 ഫെബ്രുവരി 20 ന് 1986 ലെ ഇന്ത്യൻ ഭരണഘടനയുടെ അമ്പത്തിമൂന്നാം ഭേദഗതി വരുത്തി മിസോറാം ഇന്ത്യയുടെ 23-ാമത്തെ സംസ്ഥാനമാക്കി മാറ്റുകയായിരുന്നു. അതോടെ ഇന്ത്യയിലെ ഏറ്റവും തെക്കേ അറ്റത്തുള്ള സംസ്ഥാനമായി മാറിയ മിസോറാം 7 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായും അതിര്‍ത്തി പങ്കിടുന്നു. മിസോ വിഭാഗക്കാരാണ് ഇവിടുത്തെ ഗോത്രവിഭാഗക്കാരില്‍ അധികവും. അങ്ങനെയാണ് സംസ്ഥാനത്തിന് മിസോറാം എന്ന പേരു വന്നത്. വേറെയും ഗോത്രവിഭാഗക്കാര്‍ ഇവിടെ വസിക്കുന്നുണ്ട്.

അങ്ങനെയൊന്നു കടക്കാന്‍ പറ്റില്ല

അങ്ങനെയൊന്നു കടക്കാന്‍ പറ്റില്ല

നമ്മുടെ രാജ്യത്തെ തന്നെ സംസ്ഥാനമല്ല, എങ്കിലൊന്നു പോയി വരാമെന്നു വിചാരിച്ചാലൊന്നും മിസോറാമില്‍ പോകുവാന്‍ സാധിക്കില്ല. ഇവിടേക്ക് പ്രവേശിക്കണമെങ്കില്‍ പ്രത്യേക ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അത്യാവശ്യമാണ്. ഈ അനുമതി ഇല്ലാതെ സന്ദർശകരെ സംസ്ഥാനത്തിനകത്തേക്ക് കടക്കാൻ അനുവദിക്കില്ല. അനധികൃതമായി കടന്നു കയറുന്നവരില്‍ നിന്നും ഇവിടുത്തെ ആളുകളെ രക്ഷിക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്.

മിസോറാം സര്‍ക്കാരില്‍ അനുവദിക്കുന്ന ഇവിടുത്തെ താത്കാലിക ഇന്നര്‍ലൈന്‍ പെര്‍മിറ്റ് 15 ദിവസത്തേക്കാണ് നല്കുന്നത്. പിന്നീട് 15 ദിവസത്തേക്കു കൂടി നീട്ടിയെടുക്കാനും അനുമതിയുണ്ട്. സംസ്ഥാനങ്ങളുടെ അതിര്‍ത്തി കടക്കാന്‍ ഈ അനുമതി ഇവിടെയും നിര്‍ബന്ധമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഒരു മാസത്തേയ്ക്ക് നീട്ടിയെടുക്കാം.

റെഗുലര്‍ ഇന്നര്‍ലൈന്‍ പെര്‍മിറ്റ് എന്ന പേരില്‍ ആറു മാസം സമയത്തേയ്ക്ക് മിസേറാമില്‍ അനുമതി നല്കുന്നുണ്ട്. ഇതിനായി അവിടുത്തെ സ്ഥിരതാമസക്കാരുടെയോ സര്‍ക്കാരിന്റെേേയാ സ്‌പോണ്‍സര്‍ഷിപ്പോടെ അപേക്ഷിക്കാം. കൂടാതെ വ്യോമ മാര്‍ഗ്ഗം ഇവിടെ എത്തുകയാമെങ്കില്‍ ഐസ്വാളിലെ ലെന്‍ങ്‌പൈ എയര്‍പോര്‍ട്ടില്‍ നിന്നും മേടിക്കാനുള്ള സൗകര്യവുമുണ്ട്.

PC:Jayanta Pal

കാട്... കനത്ത കാട്!!

കാട്... കനത്ത കാട്!!

മിസോറാമിലൂടെ ഒരു യാത്ര പ്ലാന്‍ ചെയ്താല്‍ അതിലേറ്റവും കൂടുതല്‍ കാണുന്നത് കാട് ആകുവാനാണ് സാധ്യത. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ കാടുള്ള സംസ്ഥാനം കൂടിയാണ് മിസോറാം, 90.68 ശമാനവും മിസോറാമിന്റെ ഭൂമി കാടാണ്. 1593000 ഹെക്ടര്‍ കാട‌ുകളാണ് ഇവിടെയുള്ളത്. അതിനൊപ്പം തന്നെ അത്രത്തോളം ജൈവവൈവിധ്യവും ഇവിടെ കാണുവാന്‍ സാധിക്കും,

സാക്ഷരതാ നിരക്ക് 92%

സാക്ഷരതാ നിരക്ക് 92%

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത നാടാണ് മിസോറാം.

ജനസംഖ്യയുടെ 60% ആളുകളും കാർഷിക മേഖലയെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി അവർ അവരുടെ ജനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നു. 2011 ലെ സെൻസസിൽ മിസോറാമിന്റെ സാക്ഷരതാ നിരക്ക് 92% ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ സാക്ഷരതാ നിരക്കിനേക്കാൾ (74%) കൂടുതലാണ്

PC:Jacek Karczmarczyk

ഉത്തരായനരേഖ കടന്നു പോകുന്നിടം

ഉത്തരായനരേഖ കടന്നു പോകുന്നിടം

സൂര്യൻ നേരെ മുകളിൽ എത്തുന്ന ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും വടക്കുള്ള അക്ഷാംശരേഖയാണ്‌ ഉത്തരായനരേഖ. ട്രോപിക് ഓഫ് ക്യാൻസർ എന്നാണിതിനെ വിളിക്കുന്നത്. ഉത്തരായനകാലത്തിന്റെ അവസാനദിവസം, സൂര്യൻ നേരെ മുകളിലെത്തുന്ന അക്ഷാംശരേഖയാണിത്. ഈ രേഖ ഭാരതത്തിലൂടെയും കടന്നു പോകുന്നുണ്ട്. ട്രോപിക് ഓഫ് ക്യാൻസർ ഐസ്വാളിലൂടെയാണ് കടന്നുപോകുന്നുന്നത്. ഇത് ഭൂമിശാസ്ത്രപരമായും പ്രാധാന്യമർഹിക്കുന്നു.

PC:Bogman

21 കുന്നുകള്‍

21 കുന്നുകള്‍

കുന്നുകളും മലകളും കടന്നുള്ള യാത്രയ്ക്കാണ് താല്പര്യമെങ്കില്‍ സംശയങ്ങളൊന്നും കൂടാതെ മിസോറാം തിരഞ്ഞെടുക്കാം. വ്യത്യസ്ത ഉയരവും പ്രത്യേകതകളുമുള്ള 21 കൊടുമു‌ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉള്ളത്. സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവങ്ങള്‍ നല്‍ക്കുന്ന ട്രക്കിങ്, ഹൈക്കിങ് റൂട്ടുകളും ഇവിടെയുണ്ട്. ഈ കൊടുമുടി ശ്രേണികളില്‍ ഏറ്റവും പ്രസിദ്ധം ബ്ലൂ മൗണ്ടെയ്ൻ അല്ലെങ്കിൽ ഫ്വാങ്‌പുയി ‌ടലാന്‍റാണ്. ഫോങ്‌പുയി നാഷണൽ പാർക്കിന് കീഴിലുള്ള ഒരു സംരക്ഷിത പ്രദേശമാണ് ബ്ലൂ മൗണ്ടെയ്ൻ.

PC:Garima Singh

പക്ഷിനിരീക്ഷണവും ഫോട്ടോഗ്രഫിയും

പക്ഷിനിരീക്ഷണവും ഫോട്ടോഗ്രഫിയും

ആവോളം ജൈവവൈവിധ്യക്കാഴ്ചകളുള്ള ഇവിടം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരുടെയും പക്ഷി നിരീക്ഷകരുടെയും വിഹാര കേന്ദ്രമാണ്. നിറയെ കാടായതിനാല്‍ വന്യജീവി ഫോട്ടോഗ്രാഫിക്ക് യോജിച്ച ഇടം കൂടിയാണിത്. മിസ്സിസ് ഹ്യൂമിസ് ഫെസന്‍റ് എന്നു പേരായ ഒരു പക്ഷി ഇവിടെയുണ്ട്. അത്യപൂര്‍വ്വ പക്ഷിയായ ഇതിനെ കാണുവാന്‍ കഴിയുക എന്നത് എത്ര എളുപ്പത്തില്‍ നടക്കുന്ന ഒരു സംഗതിയല്ല, ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞൻ അലൻ ഒക്ടാവിയൻ ഹ്യൂമിന്റെ ഭാര്യയുടെ പേരിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. മിസോറാമിലെയും മണിപ്പൂരിലെയും സംസ്ഥാന പക്ഷിയായി ഇത് കണക്കാക്കപ്പെടുന്നു.

PC:Lalnunfela Hlawndo

മനുഷ്യനിര്‍മ്മിത വിസ്മയങ്ങളുടെ നാട്,സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഉദയ്പൂര്‍!

ഉത്സവങ്ങളുടെ നാട്

ഉത്സവങ്ങളുടെ നാട്

അത്ഭുതപ്പെടുത്തുന്ന വൈവിധ്യങ്ങളുള്ള സാംസ്കാരികഉത്സവങ്ങളുടെ നാടാണ് മിസോറം.കൃഷി, കൃഷി എന്നിവയെ ചുറ്റിപ്പറ്റിയാണ് മിസോറാമിന്റെ സാംസ്കാരിക ഉത്സവങ്ങൾ. മിം കുട്ട്, പാവൽ കുട്ട്, ചാപ്ചർ കുട്ട് എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഉത്സവങ്ങൾ. മിസോറാമിന്റെ സംസ്കാരത്തെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിന് ഈ ഉത്സവങ്ങൾ ആഘോഷിക്കുന്ന സമയങ്ങളിൽ സഞ്ചാരികൾക്ക് സഞ്ചരിക്കാനാകും.

PC:Msusathish

അടുക്കളയ്ക്കു ദൈവമുള്ള, മഞ്ഞുപൊഴിയുന്ന ഊഷ്ണമേഖലാ രാജ്യം! ചിലവു കുറഞ്ഞ യാത്രകള്‍ക്കായി വിയറ്റ്നാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X