Search
  • Follow NativePlanet
Share
» »സാമ്രാജ്യശക്തികള്‍ക്കു മുന്നില്‍ തലകുനിക്കാത്ത സാന്‍ മരിനോ! ഇറ്റലിക്കുള്ളിലെ ഇത്തിരിക്കുഞ്ഞന്‍ രാജ്യം!

സാമ്രാജ്യശക്തികള്‍ക്കു മുന്നില്‍ തലകുനിക്കാത്ത സാന്‍ മരിനോ! ഇറ്റലിക്കുള്ളിലെ ഇത്തിരിക്കുഞ്ഞന്‍ രാജ്യം!

സൂക്ഷിച്ചു നോക്കിയാല്‍ പോലും കണ്ടുപിടിക്കുവാന്‍ എളുപ്പമല്ല, പിന്നെയാണ് സഞ്ചാരികള്‍ എത്തുന്നത്..ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യവും യൂറോപ്പില്‍ ഏറ്റവും കുറവ് സഞ്ചാരികള്‍ മാത്രം എത്തിച്ചേരുന്നതുമായ സാന്‍ മാരീനോ ഇങ്ങനെയൊക്കെയാണ്. ചരിത്രം പറയുവാനാണെങ്കില്‍ ഏറെയുണ്ട്. അതും കാലങ്ങളായ കാലങ്ങള്‍ നീണ്ടു നില്‍ക്കുന്ന കുറേയേറെ കഥകള്‍. ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന സാന്‍ മാരിനോ അതിര്‍ത്തി പങ്കിടുന്നത് ഇറ്റലിയുമായി മാത്രമാണ്. സാന്‍ മാരിനോയുടെ രസകരമായ വിശേഷങ്ങളിലേക്ക്!

തലകുനിച്ചിട്ടില്ലൊരിക്കലും!!

തലകുനിച്ചിട്ടില്ലൊരിക്കലും!!

യൂറോപ്പിലെ മൈക്രോ സ്റ്റേറ്റുകളിലൊന്നായാണ് ഈ ഇത്തിരിക്കുഞ്ഞന്‍ രാജ്യം അറിയപ്പെടുന്നത്. പല സാമ്രാജ്യങ്ങളും സാന്‍ മാരീനോടെ തങ്ങളുടെ അധീനതയിലാക്കുവാന്‍ ശ്രമിച്ച കഥകള്‍ നിരവധിയുണ്ട്. എന്നാല്‍ അവരിലാര്‍ക്കും ഈ രാജ്യത്തെ ഒന്നു തൊടുവാന്‍ പോലും സാധിച്ചില്ലെന്നാണ് ചരിത്രം പറയുന്നത്. പതിനാലാം നൂറ്റാണ്ടിൽ ലോർഡ്സ് ഓഫ് അർബിനോയും പരാജയപ്പെട്ടു, പതിനാറാം നൂറ്റാണ്ടിൽ ബോർജിയ കുടുംബവും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. എന്തിനധികം നെപ്പോളിയൻ പോലും അത് ഉപേക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ സൈന്യം ഇറ്റലി ആക്രമിച്ചപ്പോൾ, നെപ്പോളിയൻ സാൻ മറിനോയുടെ സ്വയംഭരണം നിലനിർത്താൻ സമ്മതിക്കുകയും സാമ്പത്തിക വിജയങ്ങൾ നൽകുകയും ചെയ്തു.

 ഹോണററി സിറ്റിസണ്‍ ആയിരുന്ന അബ്രഹാം ലിങ്കണ്‍

ഹോണററി സിറ്റിസണ്‍ ആയിരുന്ന അബ്രഹാം ലിങ്കണ്‍

1861 -ൽ അമേരിക്കൻ പ്രസിഡന്റ് ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കിനുള്ള അഭിനന്ദന കത്തിന് മറുപടി നൽകി. ചരിത്രത്തിലെ ഈ ഘട്ടത്തിൽ, യൂറോപ്പിലുടനീളം റിപ്പബ്ലിക്കുകൾ നിർമ്മിക്കാൻ ഒരുപാട് ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ മിക്കതും ഹ്രസ്വകാലമായിരുന്നു. ലിങ്കൺ സ്ഥാനമേറ്റതിനുശേഷം, 'സാൻ മരീനോയുടെ റിപ്പബ്ലിക്' സർക്കാർ അദ്ദേഹത്തിന് ഒരു കത്ത് എഴുതി, അതില്‍ സഖ്യമുണ്ടാക്കാനുള്ള ആഗ്രഹവും ഓണററി പൗരത്വവും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിൽ, അദ്ദേഹം ഈ ഓഫർ സ്വീകരിക്കുകയും "നിങ്ങളുടെ ആധിപത്യം ചെറുതാണെങ്കിലും, നിങ്ങളുടെ സംസ്ഥാനം എല്ലാ ചരിത്രത്തിലും ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഒന്നാണ്. റിപ്പബ്ലിക്കൻ തത്വങ്ങളിൽ സ്ഥാപിതമായ ഗവൺമെന്റ് സുരക്ഷിതവും നിലനിൽക്കുന്നതും ആയ വിധത്തിൽ കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള, മാനവികതയുടെ സുഹൃത്തുക്കൾക്ക് വളരെയധികം പ്രോത്സാഹനം നൽകുന്ന സത്യം അതിന്റെ അനുഭവം തെളിയിച്ചിട്ടുണ്ട്. " എന്ന മറുപടി നല്കുകയും ചെയ്തു.

സമ്പന്നരാജ്യമാണെങ്കിലും കുറഞ്ഞ ജീവിത ചിലവ്

സമ്പന്നരാജ്യമാണെങ്കിലും കുറഞ്ഞ ജീവിത ചിലവ്

പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് താരതമ്യേന ഉയർന്ന ജിഡിപി ഉണ്ടെങ്കിലും ഇവിടുത്തെ ജീവിതച്ചെലവ് കുറഞ്ഞതാണ്. ഇത് ലോകത്തിലെ 15-ാമത്തെ സമ്പന്ന രാജ്യമാണ്. ഭക്ഷണവും ഗതാഗതവും തികച്ചും താങ്ങാനാകുന്നതാണ്. വളരെ ന്യായമായ വിധത്തിലാണ് ഇവിടുത്തെ ചിലവുകള്‍ വരുന്നത്. സാൻ മറിനോയുടെ പെര്‍ ക്യാപിറ്റല്‍ ഏകദേശം $ 48,000 ആണ്, ബാങ്കിംഗ്, ടൂറിസം, സെറാമിക്സ്, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, വൈൻ എന്നിവയുടെ നിർമ്മാണത്തിൽ ആണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

യൂറോപ്പിലെ ആളുകളെത്താ രാജ്യം

യൂറോപ്പിലെ ആളുകളെത്താ രാജ്യം

ഇന്നും സഞ്ചാരികള്‍ക്കിടയില്‍ മറഞ്ഞു കിടക്കുകയാണ് സാന്‍ മാരിനോയുടെ കൗതുകങ്ങളും കാഴ്ചകളും. യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍റെ 2019 ലെ വിവരങ്ങള്‍ അനുസരിച്ച് യൂറോപ്പില്‍ ഏറ്റവം കുറവ് ആളുകള്‍ എത്തുന്ന രാജ്യമാണ് സാന്‍ മാരിനോ. ഓരോ വര്‍ഷത്തെയും ശരാശരി സന്ദര്‍ശകര്‍ എന്നു പറയുന്നത് രണ്ടു മില്യണ്‍ ആളുകളാണ്. 2018 -ലെ ആദ്യ മൂന്ന് മാസങ്ങളിൽ ഫ്ലോറൻസിന് 20189 ല്‍ ലഭിച്ചതിനേക്കാള്‍ 11 മടങ്ങ് കുറവ് സന്ദർശകരെ ആണ് ലഭിച്ചത്.

301 ല്‍

301 ല്‍

സെന്റ് മരിനസ് 301-ൽ സ്ഥാപിച്ച മുതലാണ് ഈ കുഞ്ഞന്‍ രാജ്യത്തിന്‍റെ ചരിത്രം തുടങ്ങുന്നത്. ബാർബേറിയൻ അധിനിവേശങ്ങൾ, നെപ്പോളിയൻ യുദ്ധങ്ങൾ, ഇറ്റാലിയൻ പുനരേകീകരണം തുടങ്ങിയ സംഭവങ്ങളെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്.

 ലോകത്തിലെ ഏറ്റവും പുരാതനമായ തപാല്‍ സംവിധാനം

ലോകത്തിലെ ഏറ്റവും പുരാതനമായ തപാല്‍ സംവിധാനം

സാൻ മറിനോയുടെ തപാൽ സംവിധാനം 1607 ആണ് തുടക്കമായത്.1607 മുതൽ തന്നെ പണമടച്ചുള്ള തപാൽ സേവനം ഇവിടുത്തുകാര്‍ക്ക് ലഭ്യമായിരുന്നു. റിപ്പബ്ലിക്കിലെ ആദ്യത്തെ തപാൽ സ്റ്റാമ്പുകൾ 1877 ൽ പ്രത്യക്ഷപ്പെട്ടു.
ഫിലാറ്റലിസ്റ്റുകൾ അല്ലെങ്കിൽ സ്റ്റാമ്പ് കളക്ടർമാർ സാൻ മറിനോയുടെ സ്റ്റാമ്പുകൾക്കായി കാടുകയറുന്നു. സ്റ്റാമ്പുകൾ സാധാരണയായി സാംസ്കാരികമായും ചരിത്രപരമായും പ്രാധാന്യമുള്ള നിമിഷങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ഇവിടുത്തെ സ്റ്റാമ്പുകള്‍ സ്റ്റാമ്പ് ശേഖരിക്കുന്നവര്‍ക്ക് ഏറ്റവും പ്രിയങ്കരമാക്കുന്നു. സങ്കീർണ്ണവും വിപുലവുമായ ഡിസൈനുകൾ,പരിമിതമായ ഉത്പാദനം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഇവിടുത്തെ സ്റ്റാംപുകള്‍ പ്രസിദ്ധമാണ്.

ആളുകളെക്കാള്‍ അധികം കാറുകള്‍

ആളുകളെക്കാള്‍ അധികം കാറുകള്‍

ആളുകളേക്കാള്‍ അധികം കാറുകള്‍ കാണുവാന്‍ കഴിയുന്ന അപൂര്‍വ്വം രാജ്യങ്ങളിലൊന്നാണ് സാന്‍ മാരിനോയ 1.6 കാറുകളാണ് ഇവിടെ ശരാശരി ഒരാള്‍ക്കുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്. 61 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള രാജ്യത്ത് 34000 ജനങ്ങളാണ് വസിക്കുന്നത്. വാഹനങ്ഹള്‍ക്ക് മൂല്യ വര്‍ധിത നികുതി ഇവിടെ കുറവായതിനാല്‍ പലരും അവരുടെ കാറുകൾ സാൻ മറിനോയിൽ രജിസ്റ്റർ ചെയ്യുന്ന ഒരു പതിവും ഇവിടെയുണ്ട്.

 വന്മതില്‍ പോലുള്ള മതിലുകള്‍

വന്മതില്‍ പോലുള്ള മതിലുകള്‍

ഈ രാജ്യത്തിന്‍റെ ഒരു ഫോട്ടാ മാത്രം കാണിച്ചാല്‍ ചൈനയിലെ വന്മതിലാണോ ഇവിടുത്തേത് എന്നു സംശയിച്ചു പോകുന്നത്രയും സാമ്യം ഇതിനുണ്ട്. സാൻ മറിനോയുടെ ആദ്യ ഗോപുരവും നഗര മതിലുകളും അത്രയധികം ഒരുപോലെയാണ്

 ലോകത്തിലെ ഏറ്റവും പഴയ ഭരണഘടന

ലോകത്തിലെ ഏറ്റവും പഴയ ഭരണഘടന

സാൻ മറിനോ ഭരണഘടന 1600 -ൽ ലാറ്റിനിൽ തയ്യാറാക്കിയതാണ്. ലോകത്തിലെ ഏറ്റവും പഴയ ദേശീയ ഭരണഘടനയായി ഇത് കണക്കാക്കപ്പെടുന്നു. ആറ് പുസ്തകങ്ങളുടെ ഒരു പരമ്പര ആയാണ് ഇതുള്ളത്. 1600 -ലെ സ്റ്റാറ്റ്യൂട്ട്സ് എന്ന് വിളിക്കപ്പെടുന്നു. ഒന്നിലധികം ഗ്രന്ഥങ്ങൾ ഒരു ഭരണഘടനയായി തരംതിരിക്കാനാകുമോ എന്നതിനെക്കുറിച്ച് ഇപ്പോഴും തര്‍ക്കങ്ഹള്‍ നിലനില്‍ക്കുന്നു. അതിനാല്‍ അമേരിക്കൻ ഭരണഘടനയാണ് ഇപ്പോഴും പ്രാബല്യത്തിലുള്ള ഏറ്റവും പഴയ ഭരണഘടനയാണെന്ന് ചിലര്‍ അവകാശപ്പെടുന്നു.

ലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെലോകത്തിലെ ഉത്തരമില്ലാത്ത രഹസ്യങ്ങള്‍ ‍ഒളിഞ്ഞിരിക്കുന്ന താഴ്വര!നിധി മുതല്‍ ആളൊഴിഞ്ഞ ശവകൂടീരം വരെ

കോടമഞ്ഞില്‍ മൂടി പൊന്മുടി... കാത്തിരിക്കുന്നത് സ്വപ്ന ദൃശ്യങ്ങള്‍.. റെഡിയാവാം കാഴ്ചകളിലേക്ക്കോടമഞ്ഞില്‍ മൂടി പൊന്മുടി... കാത്തിരിക്കുന്നത് സ്വപ്ന ദൃശ്യങ്ങള്‍.. റെഡിയാവാം കാഴ്ചകളിലേക്ക്

നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!നിത്യവും ഹനുമാനെത്തും തന്‍റെ സ്വാമിക്ക് പൂജ ചെയ്യുവാന്‍... തെളിവായി തുളസിദളവും മണിയൊച്ചയും!

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X