Search
  • Follow NativePlanet
Share
» »ഇതാണ് ബ്രിട്ടീഷുകാർ ഭൂമിയിലെ സ്വർഗ്ഗമെന്നു പറഞ്ഞ ഇടം

ഇതാണ് ബ്രിട്ടീഷുകാർ ഭൂമിയിലെ സ്വർഗ്ഗമെന്നു പറഞ്ഞ ഇടം

കുടജാദ്രിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇതാ ഈ നാടിന്റെ ചില രസകരമായ വിവരങ്ങൾ കൂടി വായിക്കാം...

ബിലിഗിരി ബേട്ടാ മുതൽ കെമ്മൻഗുണ്ടി വരെ നിരന്നു കിടക്കുന്ന കർണ്ണാടകയിലെ മലമേടുകളെ അറിയാത്ത സഞ്ചാരികൾ കുറവായിരിക്കും. യാനയും കുണ്ടാദ്രിയിലും ഒക്കെ കേട്ടിട്ടുണ്ടെങ്കിലും മലയാളികൾക്ക് അന്നും ഇന്നും പ്രിയം കുടചാദ്രിയാണ്. ഒരു തീർഥാടന കേന്ദ്രം എന്നതിലപ്പുറം സാഹസികതയും ആത്മീയതയും ട്രക്കിങ്ങും ഒക്കെ നല്കുന്ന രസങ്ങളാണേ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുടജാദ്രിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇതാ ഈ നാടിന്റെ ചില രസകരമായ വിവരങ്ങൾ കൂടി വായിക്കാം...

കാടുമൂടിയ മുല്ലപ്പൂക്കളുടെ നാട്

കാടുമൂടിയ മുല്ലപ്പൂക്കളുടെ നാട്

കൊടചാദ്രി എന്നു കേൾക്കുമ്പോൾ വലിയ കാടും അതിനുള്ളിലെ യാത്രയും കോടമഞ്ഞും ഒക്കെയാവും പലരുടെയും ഓർമ്മയിൽ ആദ്യമെത്തുക. കൊടചാദ്രി എന്ന വാക്കിന്റെ അർഥം അറിഞ്ഞാൽ ആദ്യം ഞെട്ടുന്നവരും ഇവരുമായിരിക്കും. കൊട‍ച അല്ലെങ്കിൽ കൊടാഷി പിന്നെ അദ്രി എന്നീ വാക്കുകളിൽ നിന്നുമാണ് കൊടചാദ്രി വരുന്നത്. സംസ്കൃതത്തിൽ ഇതിനർഥം കുടജ പൂക്കളുടെ ഒരു കുന്ന് എന്നാണ്. കുടചാ എന്ന വാക്കു തന്നെ എടുത്താൽ അതിന് മുല്ലപ്പൂ എന്നാണ് അർഥം. എന്തുതന്നെയായാലും കുടചാദ്രി എന്നാൽ മുല്ലപ്പൂക്കളുടെ കുന്ന് എന്നാണ്. കുടജം ചൂടിയ മല എന്നും ഇവിടം അറിയപ്പെടുന്നു.

PC:Dipinlal T K

500 മുതൽ 750 സെമീ വരെ

500 മുതൽ 750 സെമീ വരെ

കർണ്ണാടകയിൽ അത്യാവശ്യം ഭേദപ്പെട്ട രീതിയിൽ മഴ ലഭിക്കുന്ന ഒരിടമാണ് കുടജാദ്രി. മഴക്കാടുകളുടെ സാന്നിധ്യം ഇതിനൊരു കാരണമാണ്. വർഷത്തിൽ 500 സെമീ മുതൽ 700 സെമി വരെയാണ് ഈ ഭാഗങ്ങളിൽ ലഭിക്കുന്ന മഴ.

PC:Chinmayahd

ഭൂമിയിലെ സ്വർഗ്ഗമെന്നു പറഞ്ഞ ഇടം

ഭൂമിയിലെ സ്വർഗ്ഗമെന്നു പറഞ്ഞ ഇടം

കുടജാദ്രിയുടെ ചരിത്രം തേടിയാൽ പുരാണങ്ങൾക്കുമപ്പുറം സ‍ഞ്ചരിക്കേണ്ടി വരും. ആദിശങ്കരാചാര്യരുടെ സർവ്വജ്ഞപീഠത്തിന്റെ കഥ നമുക്ക് അറിയാവുന്നതാണല്ലോ. ഇവിടെ കുടജാദ്രിയിൽ സർവ്വജ്ഞപീഠം സ്ഥാപിച്ച് ധ്യാനിച്ച് അദ്ദേഹം കൊല്ലൂരിൽ മുകാംബിക ക്ഷേത്രം സ്ഥാപിച്ചു എന്നാണ് വിശ്വാസം. പുരാണങ്ങളിലെ ഈ കഥയൊക്കെ പരിചിതമാണെങ്കിലും ബ്രിട്ടീഷുകാർക്ക് ഈ നാട് എങ്ങനെയായിരുന്നു എന്നു അറിയുമോ?
19-ാം നൂറ്റാണ്ടിൽ ഇവിടെ കയറിയ ബ്രിട്ടീഷുകാർ ഭൂമിയിലെ ഏറ്റവും കിടിലൻ സ്ഥലങ്ങളിലൊന്ന് എന്നാണത്രെ ഈ നടിനെ വിശേഷിപ്പിച്ചത്. കന്നഡയിലെ പ്രസിദ്ധ എഴുത്തുകാരനായിരുന്ന ശിവരാമ കാരാന്ത് 1940 കളിൽ ഇവിടെ ട്രക്ക് ചെയ്ത് എത്തുകയും കർണ്ണാടകയിലെ ഏറ്റവും മനോഹരമായ മൂന്ന് കുന്നുകളിലൊന്നായി കുടജാദ്രിയെ വിശേഷിപ്പിക്കുകയും ചെയ്തു.കുമാര പർവ്വതയും കുദ്രേമുഖുമാണ് അദ്ദേഹത്തിൻറെ ലിസ്റ്റിലെ മറ്റു രണ്ടിടങ്ങൾ.

PC:Adityaprasad42

ദേശീയോദ്യാനത്തിനു നടുവിൽ

ദേശീയോദ്യാനത്തിനു നടുവിൽ

ജൈവ വൈവിധ്യത്തിന്റെ കാര്യത്തിൽ മറ്റേതിടത്തോളും മത്സരിക്കുന്ന സ്ഥലമാണ് കുടജാദ്രി. മൂകാംബിക ദേശീയോദ്യാനത്തിന്‍റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ കാഴ്ചകൾ അത്രയധികമുണ്ട്. ഓരോ നിമിഷവും മാറി മറിയുന്ന കാലാവസ്ഥയും മുന്നറിയിപ്പില്ലാതെ വരുന്ന കോടമഞ്ഞും മാത്രമല്ല, അപൂർവ്വങ്ങളായ ഒട്ടേറെ സസ്യങ്ങളെയും ജീവികളെയും ഒക്കെ ഇവിടെ കാണാം. ഷോലക്കാടുകളും മഴക്കാടുകളും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്.

PC:Pradeeshmk

കാന്തശക്തിയുള്ള കല്ല്

കാന്തശക്തിയുള്ള കല്ല്

കുടചാദ്രിയെക്കുറിച്ച് പറയുമ്പോൾ ഇവിടുത്തെ ഏറ്റവും അതിശയിപ്പിക്കുന്ന കാര്യം ഒരിക്കൽ ഇവിടുന്നു കണ്ടെത്തിയ ഒരു കല്ലാണ്. കാന്തിക ശക്തിയുള്ള കല്ലാണ് ഇവിടെ നിന്നും കിട്ടയത്. മാംഗനീസും ഇരുമ്പിന്റെ അയിരും ഉള്ള കല്ലായിരുന്നുവെങ്കിലും കൂടുതൽ ഖനന പ്രവർത്തനങ്ങൾ ഒന്നും നടത്താൻ കഴിഞ്ഞില്ല.

PC:Chinmayahd

ജ്ഞാനം തിരിച്ചറിഞ്ഞ സർവ്വജ്ഞ പീഠം

ജ്ഞാനം തിരിച്ചറിഞ്ഞ സർവ്വജ്ഞ പീഠം

സർവ്വജ്ഞ പീഠമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ആദി ശങ്കരാചാര്യർ ജ്ഞാത്തെ തിരിച്ചറിഞ്ഞ ഇടമാണ് ഇവിടം. കുടജാദ്രിയുടെ ഏറ്റവും ഉയരത്തിലുള്ള ഉയർന്ന പ്രദേശമായ ഇവിടെ വെച്ചാണ് ശങ്കരാചാര്യർ തപസു ചെയ്തു ദേവിയെ പ്രത്യക്ഷപ്പെടുത്തിയത്. അതിന്‍റെ സ്മാരകമാണ് ഇവിടെ കാണുന്ന സർവ്വജ്ഞപീഠം. കുടജാദ്രി ട്രക്കിങ്ങിലെ പ്രധാന ആകർഷണമാണിത്, ഇവിടെ നിന്നും താഴേക്ക് പോയാലാണ് ചിത്രമൂലയിലെത്തുക. കുടജാദ്രി കുന്നിന്റെ താഴെയായി, അതായത് ജീപ്പിലെത്തി തുടർന്ന് ട്രക്കിങ്ങ് ആരംഭിക്കുന്നതിന്റെ സമീപത്തായി ഒരു ക്ഷേത്രമുണ്ട്. കൊല്ലൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.

വെള്ളച്ചാട്ടങ്ങള്‍

വെള്ളച്ചാട്ടങ്ങള്‍

കാടുകൾ പോലെ തന്നെ ഇവിടെ ആകർഷിക്കുന്ന മറ്റൊരു കാഴ്ച വെള്ളച്ചാട്ടങ്ങളാണ്. കാടിന്‌റെ വന്യതയിൽ മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടങ്ങൾ ഈ മലനിരകളുടെ ഭംഗി പലമടങ്ങായി വർധിപ്പിക്കുന്നു. കൊടജാദ്രിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെയുള്ള ഹിഡ്ലുമനെ വെള്ളച്ചാട്ടമാണ് അതിലൊന്ന്. കാടിനുള്ളിലെ അരസിനഗുണ്ടി വെള്ളച്ചാട്ടവും ബലേക്കല്ല് വെള്ളച്ചാട്ടവും സ‍ഞ്ചാരികളെ ആകർഷിക്കുന്നു.

PC:Shrikanth n

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel trekking karnataka kollur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+