Search
  • Follow NativePlanet
Share
» »കോട്ടയത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോട്ടയത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. ഒരു പക്ഷെ കോട്ടയം കാർക്ക് പോലും ഈ കാര്യങ്ങൾ അറിയില്ല.

By Maneesh

കേരളത്തിലെ പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നായ കോട്ടയം പ്രസിദ്ധീകരണ ശാലകളുടെ പേരിലാണ് പേരെടുത്തത്. അതിനാൽ അക്ഷര നഗരി എന്ന പേരും കോട്ടയത്തിന് ലഭിച്ചു. സഞ്ചാരികളെ ആകർഷിപ്പിക്കുന്ന നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ കോട്ടയത്തുണ്ട്.

കോട്ടയത്തേക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം. ഒരു പക്ഷെ കോട്ടയം കാർക്ക് പോലും ഈ കാര്യങ്ങൾ അറിയില്ല.

01. പേരിന് പിന്നിൽ

01. പേരിന് പിന്നിൽ

കോട്ടയ എന്ന വാക്കില്‍ നിന്നാണ് കോട്ടയം എന്ന സ്ഥലനമാമുണ്ടായതെന്നാണ് പറയുന്നത്. കോട്ടയെന്ന വാക്കും അകമെന്ന വാക്കും ചേര്‍ന്ന് കോട്ടയ്ക്കകം എന്നര്‍ത്ഥത്തിലാണ് കോട്ടയ എന്ന വാക്കുണ്ടായത്. ഇതില്‍ നിന്നാണ് കോട്ടയമെന്ന സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.
Photo Courtesy: Reji Jacob at Malayalam Wikipedia

02. പഴയനഗരം

02. പഴയനഗരം

കോട്ടയത്തെ പഴയനഗരം കുന്നുംപുറം എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു, പേരുപോലെതന്നെ ഒരു മലയുടെ മുകളിലാണിത്.
Photo Courtesy: Soman

03. തളിയിൽ കോട്ട

03. തളിയിൽ കോട്ട

തെക്കുംകൂര്‍ രാജാവ് പണികഴിപ്പിച്ച തളിയില്‍ കോട്ടയുമായി ബന്ധപ്പെട്ടാണ് കോട്ടയമെന്ന സ്ഥലപ്പേരിലെ കോട്ടയെന്ന വാക്ക്. ഈ കോട്ടയുടെ പരിധിയ്ക്കുള്ളിലാണ് കോട്ടയമെന്ന നഗരം വികസിച്ചുവന്നത്.
Photo Courtesy: Ruben Joseph

04. അതിരുകൾ

04. അതിരുകൾ

കിഴക്കുഭാഗത്ത് മനോഹരമായ പശ്ചിമഘട്ടമലനിരകളും പടിഞ്ഞാറുഭാഗത്ത് വേമ്പനാട് തടാകവുമാണ് കോട്ടയത്തിന് അതിരിടുന്നത്.
Photo Courtesy: Challiyan at ml.wikipedia

05. കാർഷിക നഗരം

05. കാർഷിക നഗരം

പ്രകൃതിമനോഹരമായ സ്ഥലമാണ് കോട്ടയം. മനോഹരമായ പാടങ്ങളും, സുഗന്ധവ്യഞ്ജനങ്ങള്‍ വിളയുന്ന മലയോരങ്ങളും സമതലങ്ങളുമെല്ലാമുണ്ട് കോട്ടയത്ത്. റബ്ബര്‍പോലുള്ള നാണ്യവിളകളും സുഗന്ധവ്യജ്ഞനങ്ങളും ഏറെ കൃഷിചെയ്യപ്പെടുന്ന സ്ഥലമാണിത്.
Photo Courtesy: jamal nazar from jeddah, Saudi Arabia

06. റബ്ബർ തലസ്ഥാനം

06. റബ്ബർ തലസ്ഥാനം

കേരളത്തില്‍ റബ്ബര്‍ കൃഷിയ്ക്ക പേരുകേട്ട സ്ഥലമാണ് കോട്ടയം. റബ്ബര്‍ തോട്ടങ്ങളും, അച്ചടിമാധ്യമങ്ങളും, തടാകവും, പുരാവൃത്തങ്ങളുമെല്ലാം ചേര്‍ന്ന് കോട്ടയത്തിന് ലാന്റ് ഓഫ് ലെറ്റേര്‍സ്, ലെജന്‍ഡ്‌സ്, ലാറ്റക്‌സ്, ലേക്‌സ് എന്നൊരു വിശേഷണം തന്നെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
Photo Courtesy: M.arunprasad

07. റബ്ബർ ബോർഡ്

07. റബ്ബർ ബോർഡ്

റബ്ബര്‍ ബോര്‍ഡിന്റെ ഹെഡ്ക്വാട്ടേഴ്‌സ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രകൃതിദത്തമായ റബ്ബര്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സ്ഥലം കോട്ടയമാണ്.
Photo Courtesy: കാക്കര

08. പത്രങ്ങൾ

08. പത്രങ്ങൾ

മലയാളമനോരമ, മംഗളം, ദീപിക തുടങ്ങിയ വര്‍ത്തമാനപ്പത്രങ്ങളും ഒട്ടേറെ ആനുകാലികങ്ങളും കോട്ടയത്തുനിന്നാണ് അച്ചടിക്കുന്നത്.
Photo Courtesy: Avineshjose

09. 100 ശതമാനം സാക്ഷരത

09. 100 ശതമാനം സാക്ഷരത

ഇന്ത്യയില്‍ ആദ്യമായി നൂറുശതമാനം സാക്ഷരതയെന്ന പദവിയിലെത്തിയ സ്ഥലവും കോട്ടയം തന്നെയാണ്.
Photo Courtesy: http://kottayam.nic.in/

10. പുകയില വിമുക്ത ജില്ല

10. പുകയില വിമുക്ത ജില്ല

കേരളത്തിലെ ആദ്യത്തെ പുകയിലവിമുക്തജില്ലയും കോട്ടയമാണ്.
Photo Courtesy: Soman

11. ടൂറിസ്റ്റ് കേന്ദ്രങ്ങൾ

11. ടൂറിസ്റ്റ് കേന്ദ്രങ്ങൾ

മനോഹരമായ പ്രകൃതിയും സാംസ്‌കാരികമായ പ്രത്യേകതകളുമാണ് കോട്ടയത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുന്നത്. വര്‍ഷത്തില്‍ എത്രയോകണക്കിന് സഞ്ചാരികളാണ് കോട്ടയം കാണാനും അറിയാനുമായി എത്തുന്നത്.
Photo Courtesy: Fotokannan

12. ആത്മീയ‌ത

12. ആത്മീയ‌ത

കോട്ടയത്ത് ഒട്ടേറെ ആത്മീയകേന്ദ്രങ്ങളുമുണ്ട്, ക്ഷേത്രങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ഏറെയുണ്ടിവിടെ. തിരുനക്കര മഹാദേവ ക്ഷേത്രം, പള്ളിപ്പുറത്തുകാവ്, തിരുവേര്‍പ്പു ക്ഷേത്രം, സരസ്വതി ക്ഷേത്രം എന്നിവയാണ് പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ചിലത്.
Photo Courtesy: RajeshUnuppally at Malayalam Wikipedia

13. ആകർഷണങ്ങൾ

13. ആകർഷണങ്ങൾ

കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ സുബ്രഹ്മണ്യ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളുള്ള അതില്‍ ഒന്ന് കോട്ടയത്താണ്. പുരാതനമായ താഴത്തങ്ങായി ജുമ മസ്ജിദ്, ഏറെ പഴക്കമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൊട്ടത്താവളം എന്നിവയെല്ലാം സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ആത്മീയ കേന്ദ്രങ്ങളാണ്.
Photo Courtesy: Aryaabraham

14. കോട്ടത്താവളം

14. കോട്ടത്താവളം

കോട്ടത്താവളത്തെ പഴയ ഗുഹയും സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്ന ഒന്നാണ്.

Photo Courtesy: kerala tourism

15. ഗ്രാമങ്ങൾ

15. ഗ്രാമങ്ങൾ

കോട്ടയത്തെ മനോഹരമായ രണ്ട് ഗ്രാമങ്ങളാണ് നാട്ടകവും പനച്ചിക്കാടും. ഈ ഗ്രാമങ്ങളുടെ കാഴ്ചതന്നെ നമ്മുടെ മനസ്സുകളെ ശാന്തമാക്കും. കോട്ടയത്തെത്തിയാല്‍ തീര്‍ച്ചയായും പോകേണ്ട സ്ഥലമാണ് ഇലവീഴാപ്പൂഞ്ചിറ
Photo Courtesy: Manojk

Read more about: kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X