Search
  • Follow NativePlanet
Share
» »അൻവറിലെ ജയിൽ ആയിരുന്ന കണ്ണൂർകോട്ട

അൻവറിലെ ജയിൽ ആയിരുന്ന കണ്ണൂർകോട്ട

കണ്ണൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്രയുണ്ട്, കണ്ണൂർ കോട്ടയെന്ന പേരിൽ പ്രശസ്തമായ സെയിന്റ് അ‌ഞ്ചലോസ് കോട്ടയിലേക്ക്.

By Maneesh

കണ്ണൂർ നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ യാത്രയുണ്ട്, കണ്ണൂർ കോട്ടയെന്ന പേരിൽ പ്രശസ്തമായ സെയിന്റ് അ‌ഞ്ചലോസ് കോട്ടയിലേക്ക്. അറബിക്കടലിലേക്ക് മുഖം നോക്കി നിൽക്കുന്ന ഈ കോട്ട‌‌യ്ക്ക് കീഴ‌ടക്കിയവരുടേയും കീഴടങ്ങിയവരു‌ടേയും നിരവ‌ധി കഥകൾ പറയാനുണ്ട്.

അമൽനീരദിന്റെ സ്റ്റൈലിഷ് ചിത്രങ്ങളിൽ ഒന്നായ അൻവറി‌ലെ പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ് കണ്ണൂർ കോട്ട, ഒരു ജയിൽ ആയിട്ടാണ് ചിത്രത്തിൽ കണ്ണൂർ കോട്ട അവതരിപ്പിച്ചിരിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത അമൃതം, ജയരാജിന്റെ മകൾക്ക് തുടങ്ങിയ ചിത്രങ്ങ‌ളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.

1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കി‌‌ട്ടുന്ന‌തുവരെ ബ്രിട്ടീഷുകാരുടെ കയ്യിലായിരുന്ന ഈ കോട്ട നിർമ്മിച്ചത് പോർച്ചു‌ഗീസുകാരാണ്. കണ്ണൂരിൽ എത്തിച്ചേ‌രുന്ന സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിപ്പിക്കുന്ന സെയിന്റ് അ‌ഞ്ചലോസ് കോട്ടയേക്കുറിച്ച് വിശദമായി മനസിലാക്കാം

അറബിക്കടലിന്റെ തീരത്ത്

അറബിക്കടലിന്റെ തീരത്ത്

അറബിക്കടലിന്റെ മനോഹരമായ കാഴ്ചയാണ് സെന്റ് ആഞ്ചലോ കോട്ട സഞ്ചാരികള്‍ക്ക് നല്‍കുന്നത്. ‌തങ്ങളുടെ സുരക്ഷയ്ക്കായാണ് പോർച്ചുഗീസുകാർ ഈ കോട്ട നിർമ്മിച്ചത്.

Photo Courtesy: MANOJTV at en.wikipedia

രഹസ്യ തു‌രങ്കം

രഹസ്യ തു‌രങ്കം

ഈ കോട്ടയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടവരെ ഒരു രഹസ്യ തുരങ്കം കടലിന്റെ അടിയിലൂടെ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

Photo Courtesy: Pratheepps at en.wikipedia.

പോർ‌‌ച്ചുഗീസ് വൈസ്റോയ്

പോർ‌‌ച്ചുഗീസ് വൈസ്റോയ്

ഇന്ത്യ‌യുടെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ഡോം ഫ്രാന്‍സിസ്‌കോ ഡി അല്‍മെയ്ഡ് ആണ് ഈ കോട്ടനിർമ്മാണത്തിന് മേൽനോട്ടം നൽകിയത്. കോലത്തിരി രാജാവാണ് കോട്ട നിർമ്മിക്കാൻ പോർ‌ച്ചുഗീസുകാർക്ക് സ്ഥലം നൽകിയത്.
Photo Courtesy: Bijesh

158 വർഷത്തെ ഭരണം

158 വർഷത്തെ ഭരണം

1505ൽ ആണ് പോർച്ചുഗീസുകാർ കോട്ട നിർമ്മാണം ആരംഭി‌ച്ചത്. അഞ്ച് ദിവസം കൊണ്ടാണ് കോട്ട നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്ത് തീർത്തത്. 158 വർഷക്കാലം പോർച്ചുഗീസുകാർ ഈ കോട്ട അടക്കി വാണു.
Photo Courtesy: Rajesh Kakkanatt

ഡച്ചുകാരുടെ ചെലവ് ചുരുക്കൽ

ഡച്ചുകാരുടെ ചെലവ് ചുരുക്കൽ

1663ൽ ആയിരുന്നു ഡച്ചുകാർ കണ്ണൂർ കോട്ട പിടിച്ച‌ടക്കിയത്. തുടർന്ന് 110 വർഷക്കാലം ഡച്ചുകാർ ഈ കോട്ട കൈവശം വച്ചു. എ‌ന്നാൽ ഡച്ചുകാർ ഈ കോട്ടയുടെ വലിപ്പം കുറച്ചു. ചെ‌ലവു ചുരുക്കാൻ വേണ്ടിയാണത്രേ ഈ ചെറുതാക്കൽ.
Photo Courtesy: Rajesh Kakkanatt

ഒരു ലക്ഷം രൂപയുടെ മുതൽ

ഒരു ലക്ഷം രൂപയുടെ മുതൽ

പിന്നീ‌ട് ഡച്ചുകാർ ഈ കോട്ട അറയ്ക്കൽ രാജവംശത്തിന് വിറ്റു. ഒരു ലക്ഷം രൂപ ഡച്ചുകാർക്ക് നൽകിയാണ് അറയ്ക്കൽ രാജാവായി‌രുന്ന അലി രാജ ഈ കോട്ട സ്വന്തമാക്കിയത്.
Photo Courtesy: Suraj

ബ്രിട്ടീ‌ഷുകാരുടെ കട‌ന്നുവരവ്

ബ്രിട്ടീ‌ഷുകാരുടെ കട‌ന്നുവരവ്

1790ൽ ഈ കോട്ട പിടിച്ചടക്കിയ ബ്രിട്ടീ‌ഷുകാർ, അവ‌രു‌ടെ പ്രധാന സൈനിക കേന്ദ്രമാക്കി ഈ കോട്ട മാറ്റി.
Photo Courtesy: Bijesh

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X