Search
  • Follow NativePlanet
Share
» »ഹരിദ്വാറില്‍ മറക്കാതെ ചെയ്യുവാൻ ഈ കാര്യങ്ങൾ

ഹരിദ്വാറില്‍ മറക്കാതെ ചെയ്യുവാൻ ഈ കാര്യങ്ങൾ

ഹരിദ്വാർ...ഹിമാലയത്തോട് ചേർന്നു കിടക്കുന്ന ഒരു സ്വപ്ന നഗരം. പഴമയും പുതുമയും ഇടകലർന്ന അന്തരീക്ഷത്തിലൂടെ പൗരാണിക നഗരത്തിന്റെ എല്ലാ ശ്രേഷ്ഠതയും ഇന്നും കാത്തുസൂക്ഷിക്കുന്ന ഹരിദ്വാർ ഒരു പുണ്യ സങ്കേതം കൂടിയാണ്. രാജ്യത്തെ കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രങ്ങളിന്നാണ് ഹരിദ്വാർ. തീർഥാടന കേന്ദ്രമെന്ന തലക്കെട്ടിൽ അറിയപ്പെടുമ്പോളും ഇവിടം തേടിയെത്തുന്നവരിൽ സാഹസികരും വിശ്വാസികളും ചരിത്ര പ്രേമികളും ഒരുപോലെയുണ്ട്.

ഗംഗയുടെ തീരത്ത് ഈ നാടിനെ ഈ കാണുന്നതിലുമധികം സുന്ദരിയാക്കുന്നത് ഗംഗ തന്നെയെന്നതിൽ ഒരു സംശയവുമില്ല.വൈകുന്നേരങ്ങളിലെ ഗംഗാ ആരതിയും മാനസ ദേവിയിലേക്കുള്ള യാത്രയും ഒക്കെ ഇവിടെ അനുഭവിച്ചറിയേണ്ട കാര്യങ്ങൾ തന്നെയാണ്.

രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള സഫാരി

രാജാജി ദേശീയോദ്യാനത്തിലൂടെയുള്ള സഫാരി

ഹരിദ്വാറിൽ ചെന്നിറങ്ങിയാൽ കാണാനും ചെയ്യുവാനുമായി ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ട്. എല്ലാമൊന്നും കഴിയില്ലെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ വിട്ടുപോകരുത്. അതിലൊന്നാണ് രാജാജി ദേശീയോദ്യാന സന്ദര്‍ശനവും അവിടുത്തെ സഫാരിയും. ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം ജൈവൈവിധ്യത്തിന്‍റെ പേരിൽ ഏറെ പ്രസിദ്ധമാണ്. സിവാലിക് പർവ്വത നിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒട്ടേറെ പക്ഷിമൃഗാദികളുടെ ആവാസ സ്ഥാനം കൂടിയാണ്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ഓർമ്മയ്ക്കായാണ് ഇവിടം രാജാജി ദേശീയോദ്യാനം എന്നറിയപ്പെടുന്നത്.

PC: Tarun802

ഹർ കി പൗരിയിലെ ആരതി

ഹർ കി പൗരിയിലെ ആരതി

ഗംഗാ തീരത്ത് ചെയ്യുവാൻ സാധിക്കുന്ന ഏറ്റവും പുണ്യ കർമ്മങ്ങളിലൊന്നാണ് ഗംഗാ ആരതിയിൽ പങ്കെടുക്കുക എന്നത്. ഹരിദ്വാറിലെത്തിയാൽ ഹർ കി പൗരിയെന്ന ഘാട്ടിൽ നിന്നു വേണമത്രെ ഇതിൽ പങ്കെടുക്കുവാൻ. മലമുകളിൽ നിന്നും ഒഴുകിയെത്തി സമതലത്തേയ്ക്ക് ഗംഗാ നദി ഒഴുകുവാൻ തുടങ്ങുന്നത് ഹർ കി പൗരിയിൽ നിന്നാണ്.

PC:Sakshi Vishwakarma

മാനസ ദേവിയുടെ പക്കലേക്ക് റോപ് വേയിലൂടെ ഒരു യാത്ര

മാനസ ദേവിയുടെ പക്കലേക്ക് റോപ് വേയിലൂടെ ഒരു യാത്ര

ഹരിദ്വാറിലെ പ്രശസ്തമായ ഇടമാണ് മാനസ ദേവി ക്ഷേത്രം. ഹരിദ്വാർ സന്ദർശിക്കുന്നവർ ഉറപ്പായും പോയിരിക്കേണ്ട ഒരിടം. വിശ്വാസികൾ മാത്രമല്ല, സഞ്ചാരികളും ഇവിടം കാണാതെ മടങ്ങാറില്ല.നവരാത്രി ആഘോഷങ്ങൾക്ക് ഏറെ പ്രസിദ്ധമായ ഇവിടെ ആരാധിക്കുന്നത് പേരുപോലെ തന്നെ മാനസ ദേവിയെയാണ്.

ശൈവാലിക് മലനിരകളിലെ ബിൽവാ പർവ്വതത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഒന്നെങ്കിൽ ട്രക്ക് ചെയ്തോ അല്ലെങ്കിൽ റോപ് വേ വഴിയോ മാത്രമേ എത്തിച്ചേരുവാനാകൂ. കശ്യപ മുനിയുടെ മനസ്സിൽ നിന്നും സൃഷ്ടിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഇടമാണ് ഇത്.

നടന്നാണ് വരുന്നതെങ്കിൽ ഹരിദ്വാറിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.

PC:Ssriram mt

യോഗയെക്കുറിച്ചറിയുവാൻ പതജ്ഞലി പീഠത്തിലേക്ക്

യോഗയെക്കുറിച്ചറിയുവാൻ പതജ്ഞലി പീഠത്തിലേക്ക്

ഇന്ത്യയിലെ യോഗയുടെയും ആയുർവ്വേദത്തിന്‍റെയും കേന്ദ്രങ്ങളിലൊന്നായ പതജ്ഞലി പീഠത്തിലേക്ക് പോകാം. വിവിധ തരം യോഗാസനങ്ങളെക്കുറിച്ചും യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചും ഒക്കെ എളുപ്പത്തില്‍ മനസ്സിലാക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കും ഇത്. തത്വ യോഗ, ക്രിയാ യോഗ, ഹതാ യോഗ, അഷ്ഠാന യോഗ തുടങ്ങിയ യോഗകൾ ഇവിടെ സന്ദര്‍ശകർക്ക് വിശദീകരിച്ച് നല്കും.

ദക്ഷമഹാദേവ് ക്ഷേത്രം

ദക്ഷമഹാദേവ് ക്ഷേത്രം

ഹിന്ദു പുരണങ്ങളിലും മിത്തുകളിലും താല്പര്യമുള്ളർ മറക്കാതെ സന്ദർശിച്ചിരിക്കേണ്ട ഇടമാണ് ഇവിടുത്തെ ദക്ഷ മഹാദേവ് ക്ഷേത്രം. തന്റെ പിതാവിന്‍റെ വാക്കുകളാൽ അപമാനിതയായ സതീദേവി തീയിൽചാടി ജീവൻ വെടിഞ്ഞ ഇടമായാണ് ഇവിടം അറിയപ്പെടുന്നത്. ദക്ഷനും ശിവനും തമ്മിൽ വലിയ യുദ്ധം നടന്ന ഇടം കൂടിയാണ് ഈ പരിസരം എന്നും വിശ്വസിക്കപ്പെടുന്നു. ഒരു വശത്ത് ഗംഗയുടെ സാന്നിധ്യവും ഒരു വശത്ത് പുരാണ ബന്ധങ്ങളുമായി നിൽക്കുന്ന ഇവിടുത്തെ സന്ദർശനം മികച്ച ഒന്നായിരിക്കും. എന്നാൽ വൈകുന്നേരങ്ങളിൽ ഇവിടെ എത്തുവാൻ ശ്രദ്ധിക്കുക.

PC:World8115

 ചാന്ദി ദേവി ക്ഷേത്രം

ചാന്ദി ദേവി ക്ഷേത്രം

ഹരിദ്വാറിലെ യാത്രകൾ അവസാനിപ്പിക്കുന്നതിനു മുന്‍പ് കണ്ടു തീർക്കുവാൻ ഒരിടംകൂടിയ ബാക്കിയുണ്ട്. ഇവിടുത്തെ മറ്റൊരു പുരാതന ക്ഷേത്രമായ ചാന്ദി ദേവി ക്ഷേത്രം. ശൈവാലിക് മലനിരകളിലെ നീൽ പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന ഇത് 1929ലാണ് നിർമ്മിക്കുന്നത്. എട്ടാം നൂറ്റാണ്ടിലെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ ചാമുണ്ഡി ദേവിയാണ് പ്രധാന പ്രതിഷ്ഠ.കാടിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രവും പരിസരവും ഫോട്ടോഗ്രഫിയിൽ പുതിയ സാധ്യതകൾ പരീക്ഷിക്കുവാൻ കഴിയുന്ന ഇടം കൂടിയാണ്.

വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്!! ഗർഭരക്ഷയ്ക്ക് കല്ലെടുപ്പ് വഴിപാടുള്ള ഒരു ക്ഷേത്രം

PC:Ssriram mt

Read more about: haridwar pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more