
ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരുടെ പ്രധാന തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശിലെ ഖൊരഖ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഖുശിനഗരം. മരണ ശേഷം ശ്രീ ബുദ്ധന്‍ നിര്‍വ്വാണം പ്രാപിച്ച ഇടം എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ആഗോളതലത്തില്‍ തന്നെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ്. പുണ്യനഗരമായ ഖുശിനഗരത്തിന്റെ വിശേഷങ്ങള്‍

ഖുശിനഗര്‍ അല്ലെങ്കില്‍ കാസിയ
ഖുസി നഗര്‍ എന്നും കാസിയ എന്നും ഒക്കെ അറിയപ്പെടുന്ന ഖുശി നഗര്‍ കാലത്തിനനുസരിച്ചാണ് പേരു മാറിയത്. ഓരോ വിഭാഗങ്ങളും അധികാരത്തില്‍ എത്തുമ്പോള്‍ സ്വീകരിച്ചിരുന്ന പേരുകളാണ് ഗ്രാമത്തിനുള്ളത്.ചരിത്രമനുസരിച്ച് കൊസാല രാവവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. മാത്രമല്ല, രാമായണമനുസരിച്ച് രാമന്റെ മകനായിരുന്ന കുശന്‍ നിര്‍മ്മിച്ചതാണ് ഈ നഗരമെന്നും കഥയുണ്ട്.
PC: myself

അഭിമാനിക്കാവുന്ന ഭൂതകാലം
ഉത്തര്‍പ്രദേശിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അഭിമാനിക്കാവുന്ന ചരിത്രം ഉള്ള സ്ഥലമാണ് ഖുശിനഗര്‍. ചരിത്രാതീത കാലത്തിനു ശേഷം മറഞ്ഞു കിടന്നിരുന്ന ഇവിടം ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റായിരുന്ന കണ്ണിംഗ്ഹാമിന്റെ നേതൃത്വത്തിലാണ് കണ്ടെത്തുന്നത്. പ്രസിദ്ധമായ ആ ഉത്ഖനനത്തിലൂടെയാണ് ബുദ്ധന്റെ വലിയൊരു പ്രതിമ കണ്ടുകിട്ടുന്നതും ഒളിഞ്ഞു കിടക്കുന്ന ചരിത്രം പുറത്തുവരുന്നതും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്തോളം നീണ്ടു നിന്ന ഖനനത്തിലൂടെ ഒട്ടേറെ വിവരങ്ങളാണ് ലഭിച്ചത്.
PC:Tevaprapas

ബുദ്ധന്‍ നിര്‍വ്വാണം പ്രാപിച്ച ഇടം
ആധുനിക പഠനങ്ങളും ബുദ്ധമത ചരിത്രവും പറയുന്നതനുസരിച്ച് ഗൗതമ ബുദ്ധന്‍ മരിച്ചതും അദ്ദേഹത്തെ സംസ്‌കരിച്ചതും അദ്ദേഹം നിര്‍വ്വാണം പ്രാപിച്ചതുമെല്ലാം ഇവിടെ വെച്ചാണത്രെ. ആധുനിക പഠനങ്ങള്‍ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ തെളിയിക്കുന്നതും ഇതുതന്നെയാണ്.
PC: Dharma

അശോകന്‍ നിര്‍മ്മിച്ച നിര്‍വ്വാണ സ്തൂപം
ബുദ്ധന്റെ നിര്‍വാണയെ അടയാളപ്പെടുത്താനായി അശോക ചക്രവര്‍ത്തി ഇവിടെ സ്തൂപം നിര്‍മ്മിച്ചിരുന്നു.
നിര്‍വ്വാണ സ്തൂപം എന്നാണ് അത് അറിയപ്പെടുന്നത്.
PC: Mahendra3006

ഗുപ്ത രാജവംശം
നാലാം നൂറ്റാണ്ടു മുതല്‍ ഏഴാം നൂറ്റാണ്ടു വരെ ഇവിടെ ഉണ്ടായിരുന്ന ഗുപ്തരാജവംശംവും നിര്‍വ്വാണ സ്തൂപം നിര്‍മ്മിക്കാനും കിടക്കുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമ നിര്‍മ്മിക്കാനും അത് സ്ഥാപിക്കാനും സഹായിച്ചിരുന്നു എന്ന് ചരിത്രം പറയുന്നു.
PC:Prince Roy

വിശ്വാസികള്‍ ഉപേക്ഷിച്ച ഇടം
1200 സിഇ ആയപ്പോഴേയ്ക്കും ഇവിടം ഇവിടെയുണ്ടായിരുന്ന ബുദ്ധ സന്യാസിമാര്‍ പ്രദേശത്തെ മുസ്ലീം സൈനികരുടെ അക്രമം സഹിക്കാന്‍ കഴിയാതെ നാടുവിട്ടുവത്രെ. പിന്നീട് ചരിത്രത്തില്‍ കാണുന്നതനുസരിച്ച് ഇന്ത്യ ഭരിച്ചിരുന്നത് മുസ്ലീം രാജവംശങ്ങളായതുകൊണ്ട് വിശ്വാസികള്‍ക്ക് തിരിച്ചുവരവിന് അവസരവും ലഭിച്ചിരുന്നില്ല. പിന്നീട് ഇവിടം ആരുമറിയാതെ കിടക്കുകയായിരുന്നു.
PC:Percy Brown

19-ാം നൂറ്റാണ്ട്
മുന്‍പ് സൂചിപ്പിച്ചതുപോലെ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് കണ്ണിങ്ഹാമിന്റെ നേതൃത്വത്തില്‍ ഇവിടെ ഖനനം നടക്കുന്നതും മറഞ്ഞു കിടന്നിരുന്ന നഗരത്തെ പുറത്തോട്ട് കൊണ്ടുവരുന്നതും. മൂന്നാം നൂറ്റാണ്ടു മുതല്‍ ഇവിടം ഒരു തീര്‍ഥാടന കേന്ദ്രമായിരുന്നു എന്ന് ആര്‍ക്കിയോളജിക്കല്‍ സംഘെ കണ്ടെത്തിയിട്ടുണ്ട്.
PC: Dharma

പരിനിര്‍വ്വാണ സ്തൂപ
ഖുശിനഗറില പ്രധാനപ്പെട്ട ബുദ്ധക്ഷേത്രമാണ് പരിനിര്‍വ്വാണ സ്തൂപ. ഗൗതമ ബുദ്ധന്റെ മരണസ്ഥലവും ഇതു തന്നെയാണ് എന്നാണ് വിശ്വാസം. കണ്ണിങ്ഹാം കണ്ടെത്തിയ ഈ സ്ഥലത്ത് പിന്നീട് ഭാരത സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 1956 ല്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചുവത്രെ. മഹാപരിനിര്‍വ്വാണയുടെ 2500 -ാം വാര്‍ഷികത്തിന്റെ ഭാഗമായാണത്രെ ഇന്നു കാണുന്ന ഈ ക്ഷേത്രം നിര്‍മ്മിച്ചത്.
ക്ഷേത്രത്തിനുള്ളില് വലതുവശത്തോട്ട് ചെരിഞ്ഞ് വടക്കു ഭാഗത്തോട്ട് തലവെച്ചു കിടക്കുന്ന നിലയില്‍ ബുദ്ധന്റെ രൂപം കാണാന്‍ സാധിക്കും. 6.1 മീറ്റര്‍ നീളമുള്ള ഈ രൂപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.
PC: myself

ഇന്‍ഡോ-ജപ്പാന്‍-ശ്രീലങ്ക ക്ഷേത്രം
ഇന്ത്യ, ജപ്പാന്‍, ശ്രീലങ്ക എന്നീ മൂന്നു രാജ്യങ്ങളിലെ ബുദ്ധമത വിശ്വാസികളുടെ സഹകരണത്തോടെ നിര്‍മ്മിച്ച ക്ഷേത്രമാണിത്.
ലോക ബുദ്ധമത സാംസ്‌കാരിക കൂട്ടായ്മയായ അറ്റഗോ ഇഷിന്‍ ആണ് ക്ഷേത്രം രൂപകല്‍പന ചെയ്തതും പണിതതും. ജപ്പാന്‍ രാജാവാണ് ആവശ്യമായ പണം നല്‍കിയത്. ക്ഷേത്രത്തിലെ വൃത്താകൃതിയിലുള്ള പീഠത്തിലാണ് ബുദ്ധ പ്രതിമ പ്രതിഷ്ഠിച്ചിരിക്കുന്നത്. മുകളില്‍ നിന്നും ചെറിയ വെളിച്ചം പ്രതിമയിലേയ്ക്ക് പതിക്കുന്നുണ്ട്. വേറിട്ടൊരു ആത്മീയ ചൈതന്യം വിഗ്രഹത്തില്‍ അനുഭവപ്പെടാന്‍ ഇത് കാരണമാകുന്നുണ്ട്. ബുദ്ധ പ്രതിമയോട് ചേര്‍ന്ന് ആദ്ദേഹത്തിന്റെ പത്ത് പ്രധാന ശിഷ്യന്‍മാരുടെ ഛായ ചിത്രങ്ങള്‍ ജാപ്പനീസ് ശൈലിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
PC:Mahendra3006