ജൂലൈ 29 ലോക കടുവാ ദിനം...കടുവകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ചിരിക്കുന്ന ഒരു ദിനം. കടുവകളുടെ സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ഓര്‍മ്മിക്കിക്കുന്ന ഈ ദിവസം കടുവകള്‍ ഈ കാലത്ത് സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകതയേയും ശ്രദ്ധയില്‍ പെടുത്തുന്ന ദിനമാണ്.
കടുവകളെ പൊതുവെ അക്രമണകാരികളെന്നാണ് വിലയിരുത്തുന്നതെങ്കിലും അങ്ങോട്ട് പോയി ആക്രമിച്ചാല്‍ മാത്രമേ കടുവകള്‍ തിരികെ അക്രമിക്കാറുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളുടെ സംരക്ഷണത്തിന് രാജ്യത്ത് പല പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. അവയിലൊന്നാണ് കടുവാ സംരക്ഷണത്തിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന പ്രത്യേക വന്യജീവി സങ്കേതങ്ങള്‍.

പ്രോജക്ട് ടൈഗര്‍
ഇന്ത്യയുടെ ദേശീയ മൃഗമായ കടുവകളെ സംരക്ഷിക്കുന്നതിനായി പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ആരംഭിച്ച പദ്ധതിയാണ് പ്രോജക്ട് ടൈഗര്‍. 1973 ലാണ് പ്രോജക്ട് ടൈഗര്‍ ആരംഭിച്ചത്. അതിനു മുന്‍പ് 1970 ല്‍ തന്ന ഇന്ത്യയില്‍ കടുവാ വേട്ട നിയമപരമാക്കി.
ഇന്ത്യയിലാകെ 530 കടുവാ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മൂവായിരത്തോളം കടുവകളാണ് ഇന്ത്യയിലുള്ളത്.

ഹെയിലി നാഷണല്‍ പാര്‍ക്ക്
ഹെയിലി നാഷണല്‍ പാര്‍ക്ക് എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും പരിചിതമായിരിക്കില്ല. ഇന്ത്യയിലെ ആദ്യ കടുവാ സംരക്ഷണ കേന്ദ്രമാണ് ഹെയിലി നാഷണല്‍ പാര്‍ക്ക്. ഇന്നിത് ജിം കോർബെറ്റ് ദേശീയോദ്യാനം എന്നാണ് അറിയപ്പെടുന്നത്. ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം, രാംഗംഗ ദേശയോദ്യാനം എന്ന പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നും കൂടിയാണിത്. 1913 ൽ ഇവിടെ 40000 കടുവകൾ ഉണ്ടായിരുന്നു. പിന്നീട് 1970 ആയപ്പോഴേക്കും 2000 ആയി ചുരുങ്ങി. ഇതിനെ തുടര്‍ന്നാണ് 1973 ഏപ്രിൽ ഒന്നിന് പ്രോജക്ട് ടൈഗർ പദ്ധതിക്ക് ഇവിടെ തുടക്കമായത്. ഉത്തരാഖണ്ഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 200 ചതുരശ്ര കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്‍റെ വിസ്തൃതി.

ഏറ്റവും കൂടുതല്‍ കടുവകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള സംസ്ഥാനമാണ് മധ്യ പ്രദേശ്. എട്ട് കടുവാ സംരക്ഷന്‍ കേന്ദ്രങ്ങളാണ് മധ്യ പ്രദേശില്‍ മാത്രമുള്ളത്. ബാന്ധവ്ഗഡ്, ബോധി-സത്പുര കടുവാ സംരക്ഷണ കേന്ദ്രം, കന്‍ഹാ, പന്നാ ടൈഗര്‍ റിസര്‍വ്വ്, പെഞ്ച് ടൈഗര്‍ റിസര്‍വ്വ്, മേല്‍ഘട്ട് ടൈഗര്‍ റിസര്‍വ്വ്, ടടോബാ അന്ധാരി ടൈഗര്‍ റിസര്‍വ്വ് എന്നിവയാണവ. ഏറ്റവും ചെറിയ കടുവാ സംരക്ഷണ കേന്ദ്രമാണ് പെഞ്ച്.

പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രം
ഇന്ത്യയിലെ പ്രധാനപ്പെട്ട കടുവാ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രം. 1978 ലാണ് വന്യജീവി സങ്കേതമായിരുന്ന പെരിയാറിനെ കടുവാ സംരക്ഷണ കേന്ദ്രമായി മാറ്റുന്നത്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലായിട്ടാണ് പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്. പമ്പാനദി, പെരിയാർ എന്നീ നദികളാണ് പ്രദേശത്തുള്ളത്. അന്‍പതിലധികം കടുവകള്‍ ഇവിടെ കാണപ്പെടുന്നുണ്ട് എന്നാണ് കരുതുന്നത്. ഈ പ്രദേശം കട്ടിയുള്ള കനത്ത കാടുകളാല്‍ സമ്പന്നമായതിനാല്‍ കടുവകളെ നേരിട്ട് കാണുക എന്നത് തീര്‍ത്തും അസാധ്യമായ ഒരു കാര്യമാണ്. ആന സംരക്ഷണ കേന്ദ്രം കൂടിയാണിത്.

പറമ്പിക്കുളം വന്യജീവി സങ്കേതം
കേരളത്തിലെ രണ്ടാമത്തെ കടുവാ സംരക്ഷണ കേന്ദ്രമാണ് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം. പറമ്പിക്കുളം അണക്കെട്ടിന് ചുറ്റുമായി ആണ് ഈ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. 2010 ഫെബ്രുവരി 19-നാണ് ഇത് കേരളത്തിലെ രണ്ടാമത്തെ കടുവാസംരക്ഷണപ്രദേശമായി പ്രഖ്യാപിക്കപ്പെട്ടത്.
ആനകളുടെ താവളമായ ഇവിടം സഞ്ചാരികളടെ പ്രിയപ്പെട്ട വന്യജീവി സങ്കേതം കൂടിയാണ്. തമിഴ്നാട്ടിലെ സേത്തുമട എന്ന സ്ഥലത്തുകൂടിയാണ് ഇവിടേക്ക് കടക്കുവാന്‍ സാധിക്കുക.
തൂണക്കടവ് അണക്കെട്ട്, ആനമല വന്യജീവി സങ്കേതം, ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മരമായ കന്നിമരം തുടങ്ങിയവ ഇവിടെയെത്തില്‍ പോകുവാന്‍ സാധിക്കുന്ന ഇടങ്ങളാണ്.
കടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്ര
വരയാടിന്‍റെ ഇരവികുളം മുതൽ കടുവകളുടെ പെരിയാർ വരെ...കേരളത്തിലെ ദേശീയോദ്യാനങ്ങളിതാ!