വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്കായി പുറത്തിറക്കിയ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് അഞ്ച് തരത്തിലുള്ള യാത്രക്കാരെ ഏഴു ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം യുഎസ്, യുഎഇ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായി ഉഭയകക്ഷി എയര്‍ ബബിള്‍ വഴി അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചിരുന്നു.
പ്രധാന നിര്‍ദ്ദേശങ്ങള്‍
അഞ്ച്തരം യാത്രക്കാര്‍ക്ക് ഇളവ്
അന്താരാഷ്ട്ര യാത്രകളില്‍ അഞ്ച് തരത്തിലുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്‍റൈനില്‍ ഇളവ് നല്കിയിട്ടുണ്ട്. ഗര്‍ഭാവസ്ഥ, കുടുംബത്തിലെ മരണം, ഗുരുതരമായ അസുഖമുള്ളവര്‍, പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഒപ്പം വരുന്ന മാതാപിതാക്കള്‍, യാത്രയ്ക്ക് 96 മണിക്കൂര്‍ മുന്‍പെങ്കിലുമുള്ള കൊവിഡേ-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇളവ് നല്കിയിരിക്കുന്നത്. ഇവര്‍ക്ക് 14 ദിവസം ഹോം ക്വാറന്‍റൈനില്‍ കഴിയാം.
ഇളവ് വേണ്ടവര്‍
www.newdelhiairport.in എന്ന ഓൺലൈൻ പോർട്ടലിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പെങ്കിലും അപേക്ഷ നല്കേണ്ടതാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഗവണ്‍മെന്‍റാണ്.
വിദേശത്തു നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാരെല്ലാവരും അവരുടെ സ്വന്തം ചെലവിൽ ഏഴ് ദിവസത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റൂഷണല്‍ ക്വാറന്‍റൈനും തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനും വിധേയരാവേണ്ടതുണ്ട്.
ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങള്‍
യാത്രയ്ക്കു മുന്‍പായി ടിക്കറ്റിനൊപ്പം ചെയ്യേണ്ടതും അരുതാത്തതുമായ കാര്യങ്ങളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കും. അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
യാത്രയ്ക്കു മുന്‍പായി നടത്തുന്ന തെര്‍മല്‍ പരിശോധയില്‍ ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ തുടര്‍ന്ന് യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല.
യാത്ര ചെയ്യുമ്പോള്‍
വിമാനത്തിലോ കപ്പലിലോ യാത്രയിലാരിക്കുമ്പോള്‍ ഫേസ് മാസ്ക്, ഫേസ് ഷീല്‍ഡ്, ഗ്ലൗസ് തുടങ്ങിയ ധരിക്കേണ്ടത് നിര്‍ബന്ധമാണ്.
എത്തുമ്പോള്‍
എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധമായും തെര്‍മല്‍ സ്ക്രീനിങ് നടത്തും.
മുന്‍പ് പൂരിപ്പിച്ച സെല്‍ഫ് ഡിക്ലറേഷന്‍ ഫോം എയര്‍പോര്‍ട്ടിലെ ആരോഗ്യ പ്രവര്‍ത്തകരെ കാണിക്കണം.
സ്ക്രീനിങ്ങിന്‍റെ സമയത്ത് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവരെ ഉടന്‍തന്നെ ഐസൊലേറ്റ് ചെയ്ത് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ചികിത്സയ്ക്ക് വിധേയരാക്കും.



Click it and Unblock the Notifications













