ഈ വരുന്ന വനിതാ ദിനത്തില്‍ ഒരു യാത്ര പോയാലോ... അതും കയ്യിലൊതുക്കാവുന്ന ചിലവില്‍. വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ ഉള്‍പ്പെടുന്ന യാത്രാ ഗ്രൂപ്പുകള്‍ക്ക് കിടിലന്‍ ഓഫറുകളാണ് കേരളാ ടൂറിസം ഡെവലപ്മെന്‍റ് (കെടിഡിസി) ഒരുക്കിയിരിക്കുന്നത്.
കെടിഡിസിയുടെ റിസോര്‍ട്ടുകളില്‍ വനികകള്‍ ഉള്‍പ്പെടുന്ന ടീമിന് റൂം ബുക്കിങ്ങിന് അന്‍പത് ശതമാനം ഇളവും ഒപ്പം തന്നെ കോംപ്ലിമെന്‍ററി ഡിന്നറും ആണ് ഒരുക്കിയിരിക്കുന്നത്.

കെടിഡിസിയുടെ പ്രീമിയം റിസോര്‍ട്ടുകളായ ബോൽഗാട്ടി(കൊച്ചി) ടീകൗണ്ടി (മൂന്നാർ), വാട്ടർസ്കേപ്സ് (കുമരകം), സമുദ്ര (കോവളം) ആരണ്യനിവാസ് (തേക്കടി),മാസ്ക്കറ്റ് ഹോട്ടൽ (തിരവനന്തപുരം) എന്നിവിടങ്ങളിലും ബജറ്റ് റിസോർട്ടുകളായ ഗോൾഡൻപീക്ക് (പൊൻമുടി), പെരിയാർ ഹൗസ് (തേക്കടി), സുവാസ കുമരകം ഗേറ്റ്‍വേ റിസോര്‍ട്ട് (തണ്ണീർമുക്കം), ഗ്രാൻഡ് ചൈത്രം (തിരുവനന്തപുരം), പെപ്പർ ഗ്രോവ് (സുല്‍ത്താൻ ബത്തേരി), റിപ്പിൾലാൻഡ്( ആലപ്പുഴ), ഫോക്ക് ലാൻഡ്( പറശ്ശിനിക്കടവ്), ലൂം ലാൻഡ് (കണ്ണൂർ),നന്ദനം (ഗുരുവായൂർ) ,ഗാർഡന്‍ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഓഫര്‍ ഉള്ളത്.
വനിതാ ദിനം:വണ്ടര്‍ലായിലേക്കും മലക്കപ്പാറയ്ക്കും കുറഞ്ഞ ചിലവില്‍ യാത്രയുമായി കോട്ടയം കെഎസ്ആര്‍ടിസി
ഇതോടൊപ്പം കെടിഡിസി റസ്റ്റോറന്റുകളില്‍ വനിതകള്‍ക്കൊപ്പം എത്തുന്നവര്‍ക്ക് 20 ശതമാനം കിഴിവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. . മാർച്ച് 6 തീയതി മുതൽ 12 വരെയാണ് ഓഫറുള്ളത്. ബുക്കിങ്ങിനായി തിരുവനന്തപുരത്തെ സെന്റർ റിസർവേഷനിലോ അല്ലെങ്കില്‍ 9400008585, 0471 2316736 എന്ന നമ്പര്‍ വഴിയോ ബുക്ക് ചെയ്യാം. റിസോര്‍ട്ടുകളില്‍ നേരിട്ടുള്ള ബുക്കിങ്ങും ലഭ്യമാണ്. centralreservations@ktdc.com എന്ന ഇ മെയിലില്‍ കൂടുതല്‍ കാര്യങ്ങള്‍ക്കായി ബന്ധപ്പെടാം.
വനിതാ ദിനം: സ്ത്രീകള്‍ക്ക് ബജറ്റ് യാത്രയുമായി കെഎസ്ആര്‍ടിസി, കേരളത്തിലങ്ങോളമിങ്ങോളം കറങ്ങാം