Search
  • Follow NativePlanet
Share
» »വിശുദ്ധ ക്ഷേത്രങ്ങളിലൂടെ ജ്യോതിർലിംഗ യാത്രയുമായി ഐആർസിടിസി-9 പകലും എട്ടു രാത്രിയും

വിശുദ്ധ ക്ഷേത്രങ്ങളിലൂടെ ജ്യോതിർലിംഗ യാത്രയുമായി ഐആർസിടിസി-9 പകലും എട്ടു രാത്രിയും

ഐആർസിടിസിയുടെ ജ്യോതിർലിംഗ ക്ഷേത്ര യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

വിശ്വാസികളും തീർത്ഥാടകരും കാത്തിരുന്ന പുതിയൊരു യാത്രയുമായി ഐആർസിടിസി എത്തിയിരിക്കുകയാണ്. ഈ യാത്ര ഇന്ത്യന്‍ റെയില്‍വേയുടെ സ്‌പെഷല്‍ ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിലാണ് 05 ജ്യോതിർലിംഗ ക്ഷേത്ര യാത്ര പോകുന്നത്. ഈ യാത്രയില്‍ തിരഞ്ഞെടുത്ത അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കും. ജ്യോതിർലിംഗ ക്ഷേത്ര യാത്രയെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം..

ജ്യോതിർലിംഗ ക്ഷേത്രങ്ങള്‍

ജ്യോതിർലിംഗ ക്ഷേത്രങ്ങള്‍

ഹൈന്ദവ വിശ്വാസമനുസരിച്ച് ശിവശക്തിയുടെ കേന്ദ്രവും സ്രോതസ്സുമാണ് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ എന്നാണ് വിശ്വാസം. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുവാൻ സാധിക്കുന്നത് ഏറ്റവും പുണ്യകരമായാണ് വിശ്വാസികൾ കണക്കാക്കുന്നച്. 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളാണ് ഭാരതത്തിലുള്ളത്. ആകെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നത്.

 05 ജ്യോതിർലിംഗ ക്ഷേത്ര യാത്ര

05 ജ്യോതിർലിംഗ ക്ഷേത്ര യാത്ര

ഐആർസിടിസിയുടെ 05 ജ്യോതിർലിംഗ ക്ഷേത്ര യാത്ര എട്ട് രാത്രിയും ഒൻപത് പകലും നീണ്ടു നിൽക്കുന്ന ഒരു തീർത്ഥാടന യാത്രാ പാക്കേജാണ്. രാജ്യത്തെ ചരിത്രപരമായും സാംസ്കാരികപരമായും പ്രാധാന്യമുള്ള ഇടങ്ങളിലേക്ക് യാത്രകൾ നടത്തുന്ന പ്രത്യേക ട്രെയിൻ ആയ ഭാരത് ഗൗരവ് ട്രെയിനിൽ ആണ് ഈ യാത്ര നടത്തുന്നത്.

PC:Prakash Sahoo/Unsplash

അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ

അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ

പൂനെയ്ക്ക് സമീപമുള്ള ഭീമശങ്കര്‍ ക്ഷേത്രം, നാസിക്കില്‍ സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വര്‍ ക്ഷേത്രം, ദ്വാരകയിലെ ഗൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രംവും ദ്വാരകാദിഷ് ക്ഷേത്രവും വെരാവലിലെ സോംനാഥ ജ്യോതിർലിംഗ ക്ഷേത്രം, ഔറംഗാബാദിലെ ഗൃഷ്‌ണേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രവും എല്ലോറ ഗുഹകളും എന്നീ അഞ്ച് സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

PC:Anhilwara

ത്രയംബകേശ്വര്‍ ജ്യോതിർലിംഗ ക്ഷേത്രം

ത്രയംബകേശ്വര്‍ ജ്യോതിർലിംഗ ക്ഷേത്രം

05 ജ്യോതിർലിംഗ ക്ഷേത്ര യാത്രയിൽ ആദ്യം സന്ദർശിക്കുന്നത് മഹാരാഷ്ട്രയിൽ നാസിക്കിന് സമീപം സ്ഥിതി ചെയ്യുന്ന ത്രയംബകേശ്വർ ക്ഷേത്രമാണ്. ത്രിമൂർത്തികൾ വസിക്കുന്ന ജ്യോതിർലിംഗസ്ഥാനം എന്ന പേരിലാണ് ഈ ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. മൂന്നു ശിവലിംഗങ്ങളിലായാണ് ത്രിമൂർത്തികളുള്ളത്. ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വാരത്തിൽ ഗോദാവരി നദിയുടെ ഉത്ഭവ സ്ഥാനത്താണ് ഈ ക്ഷേത്രമുള്ളത്. കരിങ്കല്ലിലാണ് ക്ഷേത്രത്തിന്റെ പൂർണ്ണനിർമ്മിതി.

PC:Abhideo21

ഘൃഷ്ണേശ്വർ ക്ഷേത്രം, ഔറംഗാബാദ്

ഘൃഷ്ണേശ്വർ ക്ഷേത്രം, ഔറംഗാബാദ്

മഹാരാഷ്ട്രയിൽ തന്നെ ഔറംഗാബാദിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർലിംഗ ക്ഷേത്രമാണ് ഘൃഷ്ണേശ്വർ ക്ഷേത്രം. ദ്വാദശജ്യോതിർലിംഗങ്ങളിൽ ഒന്നായ ഇത് ഘുശ്മേശ്വർ എന്നും അറിയപ്പെടുന്നു. ഒരു സ്ത്രീയുടെ അചഞ്ചലമായ ഭക്തിയുടെ അടയാളമായാണ് ഇവിടെ ശിവൻ വാഴുന്നത് എന്നാണ് വിശ്വാസം. പതിനാറാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും ഈ ക്ഷേത്രം പുനരുദ്ധരിച്ചിട്ടുണ്ടെന്നാണ് ചരിത്രം പറയുന്നത്.

PC:Ssriram mt

ഭീമാശങ്കർ ജ്യോതിർലിംഗ ക്ഷേത്രം

ഭീമാശങ്കർ ജ്യോതിർലിംഗ ക്ഷേത്രം

മഹാരാഷ്ട്രയിലെ തന്നെ ഭീമശങ്കർ ജ്യോതിർലിംഗ ക്ഷേത്രമാണ് യാത്രയിലെ മൂന്നാമത്തെ ലക്ഷ്യസ്ഥാനം. സഹ്യാദ്രി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ഭീമാ നദി ഉത്ഭവിക്കുന്നത്. നഗര നിർമ്മാണ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

PC:wikipedia

ദ്വാരകാധീശ് ക്ഷേത്രം, ഗുജറാത്ത്

ദ്വാരകാധീശ് ക്ഷേത്രം, ഗുജറാത്ത്

ഈ യാത്രയില്‍ സന്ദര്‍ശിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് ഗുജറാത്തിലെ ദ്വാരകയിലെ ദ്വാരകാധീശ് ക്ഷേത്രം. കൃഷ്ണനെ രാജാവായി ആരാധിക്കുന്ന ഈ ക്ഷേത്രം ജഗത് മന്ദിര്‍ എന്നും അറിയപ്പെടുന്നു. ചാർ ദാം ക്ഷേത്രങ്ങളിലൊന്നാണിത്. സപ്തപുരികളിലൊന്നായി ആരാധിക്കപ്പെടുന്ന ക്ഷേത്രത്തിൽ ഓരോ വർഷവും പതിനായിരക്കണക്കിന് വിശ്വാസികളാണ് എത്തുന്നത്. സ്വർഗ് ദ്വാരത്തിലൂടെ പ്രവേശിച്ച് മോക്ഷ ദ്വാരത്തിലൂടെ പുറത്തുകടക്കുന്ന പ്രത്യേക ചടങ്ങ് ഇവിടെയുണ്ട്.

നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം

നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം


യാത്രയിൽ സന്ദർശിക്കുന്ന നാലാമത്തെ ജ്യോതിർലിംഗ ക്ഷേത്രമാണ് ദ്വാരകയിലെ നാഗേശ്വർ ജ്യോതിർലിംഗ ക്ഷേത്രം. ലോകത്തിലെ ആദ്യത്തെ ജ്യോതിർലിഗം ക്ഷേത്രമാണ് ഇതെന്നാണ് വിശ്വാസം. ഗുജറാത്തിലെ ദാരുകവനം എന്ന വനത്തിലാണ് നാഗേശ്വര ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നത്

PC:Bkjit

സോമനാഥ് ജ്യോതിർലിംഗ ക്ഷേത്രം

സോമനാഥ് ജ്യോതിർലിംഗ ക്ഷേത്രം

ഗുജറാത്തിലെ വെരാവൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് സോമനാഥ് ജ്യോതിർലിംഗ ക്ഷേത്രം. 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് ഈ ക്ഷേത്രമാണെന്നാണ് വിശ്വാസം. പല തവണ നശിപ്പിക്കപ്പെടുകയും പുനർനിർമ്മിക്കുകയും ചെയ്ത ചരിത്രം ഈ ക്ഷേത്രത്തിനുണ്ട്.

PC:B. SurajPatro1997

 യാത്രാ തിയതി

യാത്രാ തിയതി

2023 ഫെബ്രുവരി 4-ാം തിയതി ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 12ന് അവസാനിക്കും. ജയ്പൂരിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അജ്മീർ, ഉദയ്പുര്‍, ചന്ദ്രിയ, ബില്‍വാര എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രയിൽ പങ്കുചേരുവാനും അവസാനിപ്പിക്കുവാനും (boarding and deboarding) സാധിക്കും. ജയ്പൂരിൽ നിന്നു പുറപ്പെട്ട്, നാസിക്ക്, ഔറംഗാബാദ്, പുനെ, ദ്വാരക, വെരാവൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ജയ്പൂരിലെത്തുന്ന രീതിയിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്.

PC:Rathish Gandhi/ Unsplash

 ടിക്കറ്റ് നിരക്കും സീറ്റുകളും

ടിക്കറ്റ് നിരക്കും സീറ്റുകളും

സ്റ്റാൻഡേർഡ് ക്ലാസിലും സുപ്പീരിയർ ക്ലാസിലും 300 വീതം ടിക്കറ്റുകളാണ് ലഭ്യമായിട്ടുള്ളത്. അതായത്, രണ്ടു ക്ലാസുകളിലുമായി ആകെ 600 പേർക്ക് ഈ യാത്രയിൽ പങ്കെടുക്കാം.
സുപ്പീരിയർ ക്ലാസിൽ സിംഗിൾ ഒക്യൂപൻസിക്ക് 31500 രൂപയും ഡബിൾ/ട്രിപ്പിൾ ഒക്യുപൻസിക്ക് 24230 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 21810 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിൾ ഒക്യൂപൻസിക്ക് 27810
രൂപയും ഡബിൾ/ട്രിപ്പിൾ ഒക്യുപൻസിക്ക് 21390
രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 19260 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

PC:Parichay Sen/ Unsplash

ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്ശിവൻ തന്‍റെ ഭക്തരെ നേരിട്ട് കാണാനെത്തുന്ന ക്ഷേത്രങ്ങൾ ഇതാണ്

ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. മേടം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!ഒരൊറ്റ ദർശനം നല്കുന്നത് ഒരു ജന്മത്തിനു വേണ്ട അനുഗ്രഹങ്ങൾ.. മേടം രാശിക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം!

Read more about: irctc pilgrimage shiva temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X