Search
  • Follow NativePlanet
Share
» » സുവർണ്ണ ക്ഷേത്രമുൾപ്പെടെ തീർത്ഥാടന കേന്ദ്രങ്ങൾ, പത്ത് ദിവസ യാത്രയുമായി ഗുരു കൃപ ട്രെയിന്‍

സുവർണ്ണ ക്ഷേത്രമുൾപ്പെടെ തീർത്ഥാടന കേന്ദ്രങ്ങൾ, പത്ത് ദിവസ യാത്രയുമായി ഗുരു കൃപ ട്രെയിന്‍

ഇന്ത്യയുടെ സംസ്കാരത്തെയും പൈതൃകത്തെയെും യാത്രകളിലൂടെ പരിചയപ്പെടുത്തുവാൻ അവതരിപ്പിച്ച ഭാരത് ഗൗരവ് ട്രെയിനുകൾ സഞ്ചാരികളുടെ ഇടയിൽ മികച്ച ശ്രദ്ധ നേടി മുന്നേറുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നേപ്പാളിലേക്കും വ്യത്യസ്തങ്ങളായ പാക്കേജുകളാണ് ഐആർസിടിസി ഇതുവഴി നടത്തുന്നത്. ഇപ്പോഴിതാ, പഞ്ചാബിലെയു മറ്റും പ്രസിദ്ധമായ സിഖ് മത തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയൊരു യാത്ര ഭാരത് ഗൗരവ് ട്രെയിനിൽ അവതരിപ്പിക്കുകയാണ്. സിഖ് തീര്‍ഥാടനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണിത്. ഗുരു കൃപ എന്ന ഈ യാത്രയെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഗുരു കൃപ യാത്ര

സിഖ് മതവുമായി ബന്ധപ്പെട്ട അഞ്ച് വിശുദ്ധ തഖ്ത് സന്ദർശിക്കാനും സിഖ് സമൂഹത്തിൽ പ്രത്യേക പ്രാധാന്യമുള്ള ഇന്ത്യയിലെ മറ്റ് പ്രമുഖ ഗുരുദ്വാരകൾ സന്ദർശിക്കാനും ലക്ഷ്യം വെച്ചുള്ള യാത്രയാണ് ഭാരത് ഗൗരവ് ട്രെയിനിൽ സംഘടിപ്പിക്കുന്ന ഗുരു കൃപ യാത്ര. ഏപ്രിൽ 5ന് ആരംഭിക്കുന്ന യാത്ര 10 രാത്രിയും 11 പകലും നീണ്ട് നിൽക്കും. ഏപ്രിൽ 15ന് യാത്ര അവസാനിക്കും.

 IRCTC Launch Guru Kripa Train

PC:Chirag Jain

പ്രധാന സിഖ് മത തീർത്ഥാടന കേന്ദ്രങ്ങൾ

സിഖ് മത വിശ്വാസികൾ ഏറ്റവും പവിത്രമായി കരുതുന്ന തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാനും അവിടെ സമയം ചിലവഴിക്കുവാനും സാധിക്കുന്ന വിധത്തിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.

ആനന്ദ്പൂർ സാഹിബിൽ ശ്രീ കേസ്ഗർ സാഹിബ് ഗുരുദ്വാരയും വിരാസത്-ഇ-ഖൽസയും,
കിരാത്പൂർ സാഹിബിൽ ഗുരുദ്വാര ശ്രീ പാടൽപുരി സാഹിബ്.
സിർഹിന്ദിൽ ൽ ഗുരുദ്വാര ശ്രീ ഫത്തേഗർ സാഹിബ്
അമൃത്സറിൽ ശ്രീ അകാൽ തഖ്തും പ്രസിദ്ധമായ ഗോൾഡൻ ടെമ്പിളും
ഭട്ടിൻഡയിൽ : ശ്രീ ദംദാമ സാഹിബ്,
നന്ദേഡിൽ തഖ്ത് സച്ച്ഖണ്ഡ് ശ്രീ ഹസൂർ സാഹിബ്, ബിദറിൽ ഗുരുദ്വാര ശ്രീ ഗുരുനാനാക്ക് ജീരാ സാഹിബ്, തുടർന്ന്
പട്നയിൽ ഗുരുദ്വാര ശ്രീ ഹർമന്ദിർജി സാഹിബ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും മതപ്രാധാന്യവും ഏറെയുള്ള ഈ ഇടങ്ങള്‌ ഒരൊറ്റ യാത്രയിൽ കാണാം എന്നതാണ് ഈ യാത്രയുടെ ആകർഷണം.

 IRCTC Launch Guru Kripa Train

PC:Reubx

ട്രെയിൻ റൂട്ട്
ലക്നൗവിൽ നിന്നാരംഭിക്കുന്ന യാത്ര ലഖ്‌നൗ- ശ്രീ കേസ്ഗഡ് സാഹിബ് (ആനന്ദ്പൂർ)- ശ്രീ കിരാത്പൂർ സാഹിബ് - ശ്രീ ഫത്തേഗഡ് സാഹിബ് - ശ്രീ അകാൽ തഖ്ത് (അമൃത്സർ) - ശ്രീ ദംദാമ സാഹിബ് (ഭാട്ടിൻഡ) - ശ്രീ ഹസൂർ സാഹിബ് (നന്ദേഡ്) - ശ്രീ ഗുരു നാനാക്ക് ജീര സാഹിബ് (ബിദാർ) (പാറ്റ്ന) എന്ന ക്രമത്തിൽ പോയി തിരികെ ലഖ്നൗവിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.

ലഖ്‌നൗ, സീതാപൂർ, പിലിഭിത്, ബറേലി എന്നീ സ്റ്റേഷനുകളിൽ നിന്നു മാത്രമോ ബോർഡിങ്ങിനും ഡീ-ബോർഡിങ്ങിനും അനുമതിയുള്ളൂ.

 IRCTC Launch Guru Kripa Train

PC:Laurentiu Morariu

ഗുരു കൃപ - ലഭ്യമായ സീറ്റുകൾ

യാത്രയിൽ ആകെ 678 ബെർത്തുകളാണ് ലഭ്യമായിട്ടുള്ളത്. അതിൽ 44 എണ്ണം കംഫോർട്ട് ക്ലാസിനും 58 എണ്ണം സ്റ്റാൻഡേർഡ് ക്ലാസിലും ബാക്കി 576 എണ്ണം എക്കണോമി ക്ലാസിലുമാണുള്ളത്. ഒരു എ സി ത്രിടയര്‍ കോച്ചും ഒരു എ സി ടു ടയര്‍ കോച്ചും ഒന്‍പത് സ്ലീപ്പര്‍ക്ലാസ് കോച്ചുകളുമാണ് വണ്ടിയിലുണ്ടാവുക.
PC:Huzaifa Waheed

ടിക്കറ്റ് നിരക്ക്

കംഫോർട്ട് ക്ലാസ്, സ്റ്റാൻഡേർഡ് ക്ലാസ്, എക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്ന് ക്ലാസുകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്. എക്കണോമി കാറ്റഗറിയിൽ സ്ലീപ്പർ ക്ലാസിൽ സിംഗിൾ ഒക്യുപ്പേഷന് ഒരാൾക്ക് 24127 രൂപയും ഡബിൾ/ട്രിപ്പിൾഒക്യുപ്പേഷന് ഒരാൾക്ക് 19999 രൂപയും 5011 പ്രായത്തിലുള്ള കുട്ടിക്ക് 18882 രൂപയുമാണ് നിരക്ക്.

സ്റ്റാന്‍ഡേർഡ് ക്ലാസിൽ തേർഡ് എസിയിൽ സിംഗിൾ ഒക്യുപ്പേഷന് ഒരാൾക്ക് 36196 രൂപയും ഡബിൾ/ട്രിപ്പിൾഒക്യുപ്പേഷന് ഒരാൾക്ക് 29999 രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 28327 രൂപയുമാണ് നിരക്ക്.

കംഫോർട്ട് ക്ലാസിൽ സെക്കൻഡ് എസിയിൽ സിംഗിൾ ഒക്യുപ്പേഷന് ഒരാൾക്ക് 48275 രൂപയും ഡബിൾ/ട്രിപ്പിൾഒക്യുപ്പേഷന് ഒരാൾക്ക് 39999 രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 37780 രൂപയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+