Search
  • Follow NativePlanet
Share
» »ഐആർസിടിസി ല‍ഡാക്ക് ടൂർ പാക്കേജ്- 7 ദിവസയാത്ര, സ്വപ്നയാത്ര പൂർത്തിയാക്കാൻ ഇതാ അവസരം!

ഐആർസിടിസി ല‍ഡാക്ക് ടൂർ പാക്കേജ്- 7 ദിവസയാത്ര, സ്വപ്നയാത്ര പൂർത്തിയാക്കാൻ ഇതാ അവസരം!

ലഡാക്ക്, യാത്രാപ്രേമികളുടെ സ്വപ്ന ലക്ഷ്യസ്ഥാനം. ലേയും ലഡാക്കും കണ്ടില്ലെങ്കിൽ അതിലും വലിയ നഷ്ടമില്ലെന്ന് കരുതുന്ന സഞ്ചാരികളാണ് കൂടുതലും. അതുകൊണ്ടുതന്നെ ജീവിതത്തിലൊരിക്കലെങ്കിലും ഇവിടം കാണണമെന്നാഗ്രഹിക്കാത്തർ കാണില്ല. അങ്ങനെയൊരാഗ്രഹം പൂർത്തീകരിക്കുവാനുള്ള സമയമിതാ വന്നിരിക്കുകയാണ്. ഐ ആർ സി ടി സി സഞ്ചാരികൾക്കായി മികച്ച ലഡാക്ക് പാക്കേജ് ഒരുക്കിയിരിക്കുകയാണ്.

ലഡാക്ക് മാത്രമല്ല ഈ സൂപ്പർ യാത്രാ പാക്കേജിലുള്ളത്. ലേ, ഷാം വാലി, നുബ്പാ, ടുർടുക് ഗ്രാമം , പാൻഗോങ് തുടങ്ങി ഇവിടുത്തെ മനോഹരമായ ഇടങ്ങൾ കൂടി കണ്ടുമടങ്ങുന്ന വിധത്തിലാണ് യാത്രാ പ്ലാൻ ചെയ്തിരിക്കുന്നത്. ആറു രാത്രിയും ഏഴ് പകലും ചിലവഴിക്കുന്ന യാത്രയിൽ ലഡാക്കിനെ അറിയുവാനും അനുഭവിക്കുവാനും സമയം ധാരാളമുണ്ട്.

IRCTC Magnificent Ladakh Tour Package

സഞ്ചാരികളുടെ അഭിപ്രായത്തിൽ ജൂലൈ മാസത്തിലെ ലഡാക്ക് യാത്ര ഒരുപാട് കാഴ്ചകളിലേക്കുള്ള യാത്രയാണ്. ജൂലൈ 10ന് പോയി 16ന് മടങ്ങി വരുന്ന ലഡാക്ക് പാക്കേജ്, ജൂലൈ 24ന് പോയി 30ന് മടങ്ങി വരുന്ന പാക്കേജ് എന്നിങ്ങനെ രണ്ട് യാത്രകളാണ് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്നത്. കെംപെഗൗഡെ വിമാനത്താവളത്തിൽ നിന്ന് ഡല്‍ഹിയിലെത്തി അവിടുന്ന് ലേ വിമാനത്താവളത്തിലേക്ക് പോകുന്ന വിധത്തിലാണ് പാക്കേജ്. ഇൻഡിഗോ എയർലൈൻസിന്‍റെ എക്കണോമി ക്ലാസിലായിരിക്കും യാത്ര.

രാവിലെ 5.45ന് പുറപ്പെടുന്ന യാത്ര ഉച്ചയ്ക്ക് 12.30ന് ലേയിലെത്തും. ലേ മാർക്കറ്റ് സന്ദർശിക്കുന്നതൊഴികെ മറ്റൊരു യാത്രയും ഈ ദിവസമില്ല. ലേയിലെ കാലാവസ്ഥയുമായി സമരസപ്പെടുവാനാണ് ഈ ദിവസം ഉപയോഗിക്കേണ്ടത്. രണ്ടാമത്തെ ദിവസം ലേ-ശ്രീനഗർ ഹൈവേയിലെ കാഴ്ചകൾക്കായാണ് പോകുന്നത്. ശാന്തി സ്തൂപാ,ലേ പാലസ്, ഹാൾ ഓഫ് ഫെയിം മ്യൂസിയം, ഗുരുദ്വാരാ പത്തർ സാഹിബ്, മാഗ്നറ്റിക് ഹിൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.

മൂന്നാം ദിവസം നുബ്രാ വാലിയാണ് യാത്രയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലഡാക്കിലെ വാലി ഓഫ് ഫ്ലവേഴ്സ് എന്നാണിത് അറിയപ്പെടുന്നത്. തുടർന്ന് കർദുങ്ലാ പാസ്, ദിക്ഷിത് വില്ലേജ്, ഹണ്ടർ, ആശ്രമങ്ങൾ, തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. നാലാം ദിവസം അതിര്‍ത്തിയിലെ തുർതുക് വില്ലേജാണ് സന്ദർശിക്കുന്നത്. തുടർന്ന് സിയാച്ചിൻ ബേസ് ക്യാംപ് വാർ മെമ്മോറിയൽ, താങ് സീറോ പോയിന്‍റ്, എന്നിവിടങ്ങൾ കണ്ട ശേഷം തിരികെ നുബ്രയിലേക്ക് വരും.

അഞ്ചാം ദിവസം പാന്‍ഗോങ് ലേക്കിലേക്കാണ് യാത്ര, അന്ന് പകൽ മുഴുവനും അവിടെ കണ്ട ശേഷം രാത്രി താമസവും പാൻഗോങ്ങിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ആറാം ദിവസം പാൻഗോങ്ങിലെ സൂര്യോദയം കണ്ടശേഷം ലേയിലേക്ക് മടങ്ങും. മടങ്ങുന്ന വഴി തിസ്കി ആശ്രമം, ഷേയ് പാലസ്, ഷേ വാലിയിലെ ബുദ്ധിസ്റ്റ് കൾച്ചർ സ്കൂൾ തുടങ്ങിയ സ്ഥലങ്ങൾ കാണുവാനും വൈകുന്നേരം മാർക്കറ്റിലേക്ക് ഇറങ്ങുവാനും സാധിക്കും. ഏഴാം ദിവസം തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങും.

Places to visit in ladakh

ല‍ഡാക്ക് പാക്കേജ് നിരക്ക്

സിംഗിൾ ഒക്യുപന്‍സിയില്‍ 48,780/- രൂപ,ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 44,510 രൂപ, ട്രിപ്പിൾ ഒക്യുന്‍സിയിൽ ഒരാൾക്ക് 44,030/- രൂപ എന്നിങ്ങനെയും 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 42,890 /- രൂപയും ബെഡ് ആവശ്യമില്ലാത്ത 2-11 പ്രായക്കാർക്ക് 38,690 രൂപയുമാണ് നിരക്ക്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ യാത്ര ചെയ്യുവാനുള്ള ശാരീരിക ക്ഷമതയുണ്ടെന്ന് തെളിയിക്കുന്ന സര്‌ട്ടിഫിക്കറ്റ് ആവശ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+