കറങ്ങാം രണ്ടാഴ്ച
എത്ര സമയമെടുത്തു കണ്ടാലും തികയാത്ത ഈ പാക്കേജിൽ 14 രാത്രിയും 15 പകലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ ഇവിടുത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ഇടം കാണാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്ക വേണ്ട. ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന യാത്ര വടക്കു കിഴക്കൻ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലൂടെയും അവിടുത്തെ പ്രധാന കാഴ്ചകളിലൂടെയും കടന്നു പോകും.
PC:Abhijith Chandran/Unsplash പ്രധാന സ്ഥലങ്ങൾ
അസം, അരുണാചല്‍ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഗുവാഹത്തി, ഇറ്റാനഗർ, ശിവസാഗർ - ജോർഹട്ട്, കാസിരംഗ, ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, ദിമാപൂർ, കൊഹിമ , ഷില്ലോംഗ്, ചിറാപുഞ്ചി എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.
ഇതിൽ ഭാരത് ഗൗരവ് ട്രെയിൻ കടന്നു പോകുന്നത് ഡൽഹി ,ഗുവാഹത്തി,നഹർലഗൺ ,സിബ്സാഗർ ടൗൺ, ഫുർകറ്റിംഗ്, കുമാർഘട്ട്, അഗർത്തല , ദിമാപൂർ, ഗുവാഹത്തി എന്നിവിടങ്ങളിലൂടെ ട്രെയിന് പോകു.ം ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരിക്കും പോവുന്നത്.
PC:Nvr Endng Anupam/Unsplash
ബോർഡിങ്/ ഡീ ബോർഡിങ് സ്റ്റേഷനുകൾ
ഡൽഹി, ഗാസിയാബാദ്, അലിഗഡ്, തുണ്ട്ല, ഇറ്റാവ, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്ര ആരംഭിക്കുവാനും യാത്ര അവസാനിപ്പിക്കുവാനും യാത്രക്കാർക്ക് സാധിക്കും.
PC:Varun Nambiar/Unsplash
സന്ദർശിക്കുന്ന ഇടങ്ങളും പ്രത്യേകതകളും
വടക്കു കിഴക്കൻ ഇന്ത്യയുടെ പ്രധാന കാഴ്ചകലെല്ലാം ഈ യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ പറഞ്ഞല്ലോ. ഇനി ഏതൊക്കെ സ്ഥലങ്ങളാണ് കാണുന്നത് എന്നു നോക്കാം
ഗുവാഹത്തിയിൽ സ്ഥിതി ചെയ്യുന്ന ശക്തിപീഠ ക്ഷേത്രമായ കാമാഖ്യ ക്ഷേത്രം, ബ്രഹ്മപുത്ര നദിയിലെ സൂര്യാസ്തമയ യാത്ര, ഗുവാഹത്തിയിലെ ഉമാനന്ദ ക്ഷേത്രം എന്നിവയാണ് അസമിൽ സന്ദർശക്കുന്ന സ്ഥലങ്ങൾ. അരുണാചൽ പ്രദേശിന്‍റെ തലസ്ഥാനമായ ഇറ്റാ നഗർ, അഹോം രാജവംശത്തിന്‍റെ തലസ്ഥാനമായ ശിവസാഗർ, അഹോം പാലസ് എന്നിവിടങ്ങളും അസമിൽ ജോർഹട്ടിലെ പ്രസിദ്ധമായ തേയിലത്തോട്ടങ്ങൾ, കാസിരംഗ ദേശീയോദ്യാനം എന്നിവിടങ്ങളും സന്ദർശിക്കും.
ഒരു കോടിക്ക് ഒന്നു മാത്രം കുറവുള്ളത്രയും ശിവലിംഗങ്ങൾ കൊത്തിയിട്ടുള്ള ഉനകോട്ടി, ഉജ്ജയന്ത കൊട്ടാരം, വടക്കു കിഴക്കന് ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഏക ജലകൊട്ടാരമായ നീർമഹൽ, ശക്തി ആരാധനാ സ്ഥാനമായ ത്രിപുര സുന്ദരി ക്ഷേത്രം എന്നിവയും കാണും. നാഗാലാന്‍ഡിൽ തലസ്ഥാനമായ കൊഹിമയും ഗോത്രജീവിതങ്ങൾക്ക് പ്രസിദ്ധമായ ഖോനോമ ഗ്രാമവും സന്ദര്‍ശിക്കും.
മേഘാലയയിൽ വെള്ളച്ചാട്ടങ്ങൾ, റൂട്ട് ബ്രിഡ്ജ്, ഗുഹകൾ , ഒപ്പംതന്നെ ഷില്ലോങ്, ഗുവാഹത്തി എന്നീ സ്ഥലങ്ങളും സന്ദർശിക്കുന്നുണ്ട്.
PC:Ahe Phucho/Unsplash
യാത്രാ തിയതിയും സീറ്റും
മാർച്ച് 21ന് ഡൽഹിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ആകെ 120 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. എസി 1 കൂപ്പെയിൽ 24 സീറ്റുകളും എസി 1 ക്യാബിനിൽ 48 സീറ്റുകളും സെക്കന്‍ഡ് എസിയിൽ 48 സീറ്റുകളും ആണ്.
PC:ADARSH KUMAR SINGH/Unsplash
ടിക്കറ്റ് നിരക്ക്
ഫസ്റ്റ് ക്ലാസ് എസി കൂപ്പെയിൽ ട്വിന് ഷെയറിങ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതിന് ഒരാൾക്ക് 1,49,290 രൂപയാണ് നിരക്ക്. ഫസ്റ്റ് ക്ലാസ് എസി ക്യാബിനിൽ സിംഗിൾ ഷെയറിങ്ങിന് 1,50,100 രൂപയും ട്വിൻ ഷെയറിങ്ങിന് 1,31,990 രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 1,29,400 രൂപയും കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 1,24,350 രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടികൾക്ക് 1,21,760 രൂപയുമാണ് നിരക്ക്.
സെക്കൻഡ് എസിയിൽ സിംഗിൾ ഷെയറിങ്ങിന് 1,25,090 രൂപയും ട്വിൻ ഷെയറിങ്ങിന് 1,06,990 രൂപയും ട്രിപ്പിൾ ഷെയറിങ്ങിന് 1,04,390 രൂപയും കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 99,350 രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടികൾക്ക് 96,750 രൂപയുമാണ് നിരക്ക്.
PC:Suraj Jadhav/Unsplash
പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ലാസിലെ ട്രെയിൻ യാത്ര, ലഭ്യമായ ഏറ്റവും മികച്ച നിലവാരമുള്ള താമസ സ്ഥലങ്ങൾ, ഓൺബോർഡ് ട്രെയിനിലെ ഭക്ഷണം (വെജിറ്റേറിയൻ മാത്രം),നിലവാരമുള്ള ഹോട്ടലുകളിൽ നിന്നും ഓഫ് ബോർഡ് ഭക്ഷണം.
എസി വാഹനങ്ങളിൽ ഓരോ സ്ഥലങ്ങളിലേക്കുമുള്ള യാത്രകൾ, ബ്രഹ്മപുത്ര നദി ക്രൂയിസ്,
കാസിരംഗ നാഷണൽ പാർക്കിലെ ജീപ്പ് സഫാരി,
യാത്രക്കാർക്ക് യാത്രാ ഇൻഷുറൻസ്,
ആവശ്യമായ സഹായത്തിനായി ഐആർസിടിസി ടൂർ മാനേജർമാരുടെ സേവനം എന്നിവ നിങ്ങളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
PC:PREYAS PATEL/Unsplash