Search
  • Follow NativePlanet
Share
» »ഡിസംബറിലെ യാത്ര നേപ്പാളിലേക്ക് തന്നെ.. കിടിലൻ പാക്കേജുമായി ഐആർസിടിസി, അറിയാം

ഡിസംബറിലെ യാത്ര നേപ്പാളിലേക്ക് തന്നെ.. കിടിലൻ പാക്കേജുമായി ഐആർസിടിസി, അറിയാം

ഐആർസിടിസിയുടെ ലുംബിനി, പൊഖറ, കാഠ്മണ്ഡു പാക്കേജിനെക്കുറിച്ചും ടിക്കറ്റ് നിരക്ക്, ബുക്കിങ്, യാത്രാ തിയതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും

ഹിമാലയത്തിന്‍റെ താഴ്വരയിലെ ഒരു കൊച്ചു സ്വര്‍ഗ്ഗം... വികസനവും ആഗോളവസ്ക്കരണവുമൊക്കെ അരികിൽ മാത്രമെത്തി നില്‍ക്കുന്ന നാട്... നേപ്പാൾ.. പ്രകൃതിസൗന്ദര്യവും ഹിമാലയക്കാഴ്ചകളും പർവ്വതങ്ങളും എല്ലാമായി മനസ്സിനെ നിറയ്ക്കുന്ന ഇടം.. പ്രാചീനമായ ആശ്രമങ്ങൾ, പ്രാർത്ഥനാ പതാകകൾ, സന്യാസിമാർ, പതിഞ്ഞ താളത്തിൽ നടന്നു നീങ്ങുന്ന കുറിയ മനുഷ്യർ, കണ്ണുകളിലും ഹൃദയത്തിലും സ്നേഹം നിറച്ച് സന്ദര്‍ശകർക്ക് സ്വാഗതം പറയുന്ന ഇടം.. നേപ്പാൾ! ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ ഒരിക്കലെങ്കിലും കാലു കുത്തിയില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാണ്. എന്നാലിതാ നേപ്പാളിലേക്ക് ഒരു യാത്ര സ്വപ്നം കാണുന്നവര്‍ക്കായി ഒരു പാക്കേജുമായി വന്നിരിക്കുകയാണ് ഐആർസിടിസി. ഹൈദരാബാദിൽ നിന്നും നടത്തുന്ന ഐആർസിടിസിയുട നേപ്പാൾ യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

ഹൈദരാബാദില്‍ നിന്നും നേപ്പാളിലേക്ക്

ഹൈദരാബാദില്‍ നിന്നും നേപ്പാളിലേക്ക്

ഡിസംബർ മാസത്തിലെ അവധിക്കാലവും വാർഷിക യാത്രയും പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ മികച്ച പാക്കേജാണ് ഹൈദരാബാദിൽ നിന്നും നടത്തുന്ന ഐആർസിടിസിയുട നേപ്പാൾ യാത്ര. ഹൈദരാബാദിൽ നിന്നാരംഭിച്ച് ഖോരഖ്പൂർ വഴി പോയി ലുംബിനിയും പൊഖ്റാന്‍, കാഠ്മണ്ഡു എന്നിവിടങ്ങളിലെ പ്രധാന കാഴ്ചകൾ കണ്ട് ഡൽഹി വഴി മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര. അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്രാ ദൈർഘ്യം.

PC:Sanjay Hona

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ഒന്നാമത്തെ ദിവസം രാവിലെ 11:05 നാണ് ഹൈദരാബാദിൽ നിന്നും ഖോരഖ്പൂരിലേക്കുള്ള വിമാനം. ഉച്ചയ്ക്ക് 13:20ന് വിമാനം ഖോരഖ്പൂരിലെത്തും. വിമാനത്താവളത്തിൽ നിന്നും നേരെ 130 കിലോമീറ്റർ അകലെയുള്ള ലുംബിനിയിലേക്കാണ് ആദ്യം റോഡ് മാര്‍ഗ്ഗം പോകുന്നത്. അവിടെ വേൾഡ് പീസ് പഗോഡ, മായാ ദേവി ക്ഷേത്രം, സമീപത്തെ മറ്റു ബുദ്ധ ക്ഷേത്രങ്ങൾ, തുടങ്ങിവ കണ്ട ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. അന്ന് രാത്രി താമസം ലുംബിനിയില്‍ തന്നെയാണ്.

PC:Sunil GC

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്യും. റോഡ് മാർഗ്ഗം തന്നെ പൊഖാറയിലേക്ക് പോകും. 210 കിലോമീറ്ററാണ് യാത്രാ ദൈർഘ്യം. പ്രസിദ്ധമായ ഫേവ തടാകം മാത്രമാണ് ഈ ദിസം സന്ദർശിക്കുന്നത്. അതിനു ശേഷം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് പൊഖാറയിൽ രാത്രി താമസം. പ്രാതൽ-അത്താഴം എന്നിവയാണ് പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്ന ഭക്ഷണങ്ങൾ.

PC:Benjamin Chausse

മൂന്നാം ദിവസം

മൂന്നാം ദിവസം

നേപ്പാൾ കാഴ്ചകളിലേക്ക് യഥാർത്ഥത്തിൽ ഇറങ്ങിച്ചെല്ലുന്ന ദിവസമാണിത്. നിങ്ങള്‍ക്ക് ജീവിതത്തിൽ കാണുവാൻ സാധിക്കുന്ന ഏറ്റവും മികച്ച സൂര്യോദയങ്ങളിലൊന്നിനു സാക്ഷ്യം വഹിക്കുന്ന ദിവസമാണിത്. സാരങ്കോട്ട് വ്യൂ പോയിന്‍റിൽ വെച്ച് ഈ സൂര്യോദയം നിങ്ങള്‍ക്ക് കാണാം. പിന്നീട് ബിന്ധ്യാബസിനി മന്ദിർ, ദേവി വെള്ളച്ചാട്ടം, ഗുപ്തേശ്വർ മഹാദേവ് ഗുഹ എന്നിവ സന്ദർശിക്കും. അന്ന് രാത്രി പൊഖാറയിൽ തന്നെയാരും രാത്രി ചിലവഴിക്കുന്നത്..

PC:Neha Maheen Mahfin

 നാലാം ദിവസം

നാലാം ദിവസം

യാത്രയുടെ നാലാമത്തെ ദിവസം രാവിലെ ഭക്ഷണത്തിനു ശേഷം പൊഖാറയോട് വിട പറഞ്ഞ് കാഠ്മണ്ഡുവിലേക്ക് പോകും. റോഡ് മാർഗ്ഗമുള്ള യാത്രയിൽ പിന്നിടേണ്ടത് 201 കിലോമീറ്റർ ദൂരമാണ്. യാത്രാമധ്യേ മനോകാംന ക്ഷേത്രം സന്ദർശിക്കും. പിന്നീട് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. വൈകുന്നേരത്തെ സമയം പ്രാദേശിക വിപണിയിൽ ഷോപ്പിംഗിനായി ചിലവഴിക്കാം, കാഠ്മണ്ഡുവിൽ രാത്രി താമസം.

 അഞ്ചാം ദിവസം

അഞ്ചാം ദിവസം

കാഠ്മണ്ഡുവിന്‍റെ കാഴ്ചകളിലേക്ക് ഇറങ്ങുന്ന ദിവസമാണ് അഞ്ചാമത്തെ ദിവസം. പ്രഭാതഭക്ഷണത്തിനു ശേഷം കാഠ്മണ്ഡുവിലെ പ്രാദേശിക കാഴ്ചകൾ കാണുവാനായി ഇറങ്ങും. പശുപതിനാഥ് ക്ഷേത്രം, ദർബാർ സ്ക്വയർ, റോയൽ പാലസ്, സ്വയംഭൂനാഥ് ക്ഷേത്രം തുടങ്ങിയവ തീർച്ചയായും യാത്രയിൽ സന്ദർശിക്കും. അന്ന് രാത്രിയും കാഠ്മണ്ഡുവിൽ തന്നെയാവും ചിലവഴിക്കുക.

ആറാം ദിവസം

ആറാം ദിവസം

ആറാം ദിവസമെന്നത് യാത്രയുടെ അവസാന ദിവസമാണ് പ്രഭാതഭക്ഷണത്തിനു ശേഷം ഹോട്ടലിൽ നിന്നു ചെക്ക് ഔട്ട് ചെയ്യും. ശേഷം വിമാനത്തിൽ കയറാൻ കാഠ്മണ്ഡു എയർപോർട്ടിലേക്ക് പുറപ്പെടും. 13:55 ന് ആണ് മടക്ക വിമാനം. അത് ഡല്‍ഹി വിമാനത്താവളത്തിൽ 15:40 ന് എത്തിച്ചേരും. അവിടുന്ന് വേറെ വിമാനത്തിൽ ഹൈദരാബാദിന് 19:45 ന് പുറപ്പെടും. രാത്രി പത്ത് മണിക്ക് ഹൈദരാബാദില്‍ വിമാനം എത്തിച്ചേരും.

യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാംയൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. സിംഗിള്‍ ഒക്യുപന്‍സിക്ക് ഒരാള്‍ക്ക് 51385/- രൂപയും . ഡബിള്‍ ഒക്യുപന്‍സിക്ക് 41990/-
രൂപയും മൂന്ന് പേരുള്ള താമസത്തിന് (ട്രിപ്പിള്‍ ഒക്യുപന്‍സി ) 40755/-- രൂപയും 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക്39520/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 30310/-രൂപയും ആണ്. നിരക്ക്.

നേപ്പാളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന് പ്രവേശന തീയതി മുതൽ 6 മാസത്തിൽ കൂടുതൽ സാധുതയുള്ള യഥാർത്ഥ പാസ്‌പോർട്ട് അല്ലെങ്കിൽ ഒറിജിനൽ വോട്ടർ ഐഡി നിർബന്ധമാണ്.

PC:Bina Subedi

പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്പുതുവർഷാഘോഷ യാത്ര നേരത്തെ പ്ലാൻ ചെയ്യാം.. 'വെറൈറ്റി' പാർട്ടി മുതൽ വെടിക്കെട്ട് വരെ! പോകാം ഈ സ്ഥലങ്ങളിലേക്ക്

 യാത്രാ തിയതി

യാത്രാ തിയതി

ഐആര്‍സിടിസിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് യാത്ര ഡിസംബർ 17-ാം തിയതിയാണ്. തിരികെ ഡിസംബർ 22ന് ഡൽഹി വഴി ഹൈദരാബാദിൽ മടങ്ങിയെത്തും.

Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!Day Trip: കൊച്ചിയിൽ നിന്നൊരു പകൽ യാത്ര! കാടു കണ്ട് മല കയറി വെള്ളച്ചാട്ടത്തിലിറങ്ങി വരാം!

മഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾമഞ്ഞിൽ സൂര്യനെ തേടി പോകാം... ശൈത്യകാലത്തെ ഹോട്ട് ഡെസ്റ്റിനേഷനുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X