Search
  • Follow NativePlanet
Share
» »ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്

ഇസ്രായേലും വിര്‍ച്വല്‍ ടൂറിലേക്ക്.. വീട്ടിലിരുന്ന് കാണാം വിശുദ്ധ നാട്

ലോകത്തിലെ ഏറ്റവും മനോഹരമായ ചരിത്രം പറയുന്ന രാജ്യങ്ങളിലൊന്നായ ഇസ്രയേലും വിര്‍ച്വല്‍ ടൂറിന്‍റെ പാതയിലാണ്

കൊറോണ വൈറസ് ബാധയും ലോക്ഡൗണും പൂര്‍ണ്ണമായും മാറ്റിമറിച്ച കാര്യങ്ങളിലൊന്ന് യാത്രകളാണ്. ഈ കാലം യാത്രകളുടെ നിര്‍വ്വചനത്തെത്തന്നെ മാറ്റി എഴുതി. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോയിരുന്ന യാത്രകള്‍ ഇപ്പോള്‍ വിര്‍ച്വല്‍ ടൂറുകള്‍ക്ക് വഴിമാറിയിട്ടുണ്ട്. വീട്ടിലെ സോഫയിലിരുന്ന്, ഏറ്റവും സുഖകരമായി ഇന്‍റര്‍നെറ്റും കംപ്യൂട്ടറും ഉപയോഗിച്ച് ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്ന അനുഭവം നല്കുന്നതിനെയാണ് വിര്‍ച്വല്‍ ടൂറ്‍ എന്നു പറയുന്നത്.
ലോകത്തിലെ ഏറ്റവും മനോഹരമായ ചരിത്രം പറയുന്ന രാജ്യങ്ങളിലൊന്നായ ഇസ്രയേലും വിര്‍ച്വല്‍ ടൂറിന്‍റെ പാതയിലാണ്. ലക്ഷക്കണക്കിന് സഞ്ചാരികള്‍ ഓരോ വര്‍ഷവും എത്തിച്ചേര്‍ന്നിരുന്ന ഇവിടം ഇന്ന് ആള1ഴിഞ്ഞ നിലയിലാണ്. ഈ സാഹചര്യത്തിലാണ് വിര്‍ച്വല് ‌‌ടൂറുമായി ഇസ്രായേല്‍ വന്നിരിക്കുന്നത്. ഇസ്രായേല്‍ വിര്‍ച്വല്‍ ടൂറിന്‍റെ വിശേഷങ്ങളിലേക്ക്...

ഇസ്രായേല്‍

ഇസ്രായേല്‍

ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. ചരിത്രവും വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ക്കു സാക്ഷ്യം വഹിച്ചിരിക്കുന്ന ഇവിടം പ്രസിദ്ധ തീര്‍ഥാടന കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളാണ് ഇവിടെ തീര്‍ഥാടകരും സഞ്ചാരികളുമായി എത്തിച്ചേരുന്നത്. ജറുസലേം, ടെല്‍ അവിവ്, ജെറുസലേം ഓള്‍ഡ് സിറ്റി, ദി ടെംപിള്‍ മൗണ്ട്, ദി വെസ്റ്റേണ്‍ വോള്‍, ടെല്‍ അവിവ്, മസാദ റബ്ബി സൈമിയോണ്‍ ബാര്‍ യോച്ചായി കല്ലറ, മ്യൂസിയങ്ങള്‍ തുടങ്ങി സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.

ഇസ്രായേല്‍ വിര്‍ച്വല്‍ ‌ടൂറിസം

ഇസ്രായേല്‍ വിര്‍ച്വല്‍ ‌ടൂറിസം

ലോക്ഡൗണ്‍ സഞ്ചാരികളെ വീട്ടിലിരുത്തിയപ്പോഴാണ് വിര്‍ച്വല്‍ ടൂര്‍ സാധ്യതകളിലേക്ക് ഇസ്രായേല്‍ എത്തുന്നത്. മിഡില്‍ ഈസ്റ്റിലെ ഉറങ്ങാത്ത നഗരമായ ടെല്‍ അവീവിലെ തെരുവുകളിലൂടെ നടക്കുവാനും എലിയറ്റിലെ ബീച്ചുകളിലൂടെ ആര്‍ത്തുല്ലസിക്കുവാനും കാഴ്ചകള്‍ കാണുവാനും എല്ലാം ഇവിടുത്തെ വിര്‍ച്വല്‍ ‌‌ടൂറിസം സഹായിക്കും.

ഏറ്റവും ഉപകാരം മലയാളികള്‍ക്ക്

ഏറ്റവും ഉപകാരം മലയാളികള്‍ക്ക്

ഇസ്രായേലില്‍ ഏറ്റവും കൂടുതലെത്തുന്ന സഞ്ചാരികള്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ഇതിലധികവും ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വിശുദ്ധ ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി എത്തിച്ചേരുന്ന വിശ്വാസികളാണ്.

ടെല്‍ അവിവ് മ്യൂസിയം ഓഫ് ആര്‍ട്

ടെല്‍ അവിവ് മ്യൂസിയം ഓഫ് ആര്‍ട്

ഇസ്രായേലിലെ ഏറ്റവും ആദ്യത്തെ മ്യൂസിയമാണ് ടെല്‍ അവിവ് മ്യൂസിയം ഓഫ് ആര്‍ട്. 1932 ല്‍ സ്ഥാപിക്കപ്പെട്ട ഇത് ഇസ്രായേലിന്‍റെയും പുറം രാജ്യങ്ങളുടെയും കലകളും സമകാലീക കലകളുമായി ചേര്‍ന്നു കിടക്കുന്ന ഒന്നാണ്. ഇസ്രായേലിനെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യപ്പെടുന്നവര്‍ക്ക് ഏറ്റവും ഉപകാര പ്രദമാകുന്ന ഇടങ്ങളിലൊന്നാണിത്. മ്യൂസിയത്തിന്റെ വെബ്സൈറ്റിലോ സോഷ്യല്‍ മീഡിയയില്‍ പേജിലോ പോയാല്‍ വിര്‍ച്വല്‍ ടൂറിന്‍റെ വിശേഷങ്ങള്‍ ലഭിക്കും. മ്യൂസിയത്തിലെ തിരഞ്ഞെടുക്കപ്പെട്ട കലാസൃഷ്ടികളുടെ വോയ്സ് ഗൈഡ് അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാണ്.

നഹൂം ഗട്മാന്‍ മ്യൂസിയം ഓഫ് ആര്‍‌ട്

നഹൂം ഗട്മാന്‍ മ്യൂസിയം ഓഫ് ആര്‍‌ട്

ഇസ്രായേലിലെ മറ്റൊരു പ്രധാനപ്പെട്ട ഇടമാണ് നഹൂം ഗട്മാന്‍ മ്യൂസിയം ഓഫ് ആര്‍‌ട്. ഇസ്രായേലിലെ പ്രധാനപ്പെട്ട കലാകാരന്മാരുടെ ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. 1988 ല്‍ തുറന്ന ഈ മ്യൂസിയത്തില്‍ നഹൂം ഗട്മാന്‍റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ ഇവിടേക്ക് സംഭാവന ചെയ്തത്. മ്യൂസിയത്തിന്റെ വെബ്സൈറ്റിലോ സോഷ്യല്‍ മീഡിയയില്‍ പേജിലോ പോയാല്‍ നഹൂം ഗട്മാന്‍ മ്യൂസിയം ഓഫ് ആര്‍‌ട്സിലെ വിര്‍ച്വല്‍ ടൂറിന്റെ വിശേഷങ്ങള്‍ ലഭിക്കും.

ഇസ്രായേല്‍ മ്യൂസിയം ഇന്‍ ജറുസലേം

ഇസ്രായേല്‍ മ്യൂസിയം ഇന്‍ ജറുസലേം

ഇസ്രായേലിന്റെ സാംസ്കാരിക ഇടമായാണ് ഇസ്രായേല്‍ മ്യൂസിയം ഇന്‍ ജറുസലേം അറിയപ്പെടുന്നത്. കലാശേഖരങ്ങളും പുരാവസ്തുക്കളുമാണ് ഇവിടെ കാണുവാനുള്ളത്. വിശുദ്ധ സ്ഥലത്തിന്റെ ശേഷിപ്പുകളാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ജൂതന്മാരു‌‌ടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ഇവിടെ കാണുവാനും അറിയുവാനുമുണ്ട്.

ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം

ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം

ഇന്നത്തെ ജെറുസലേമിന്റെ കഥ പറയുന്ന ഇടമാണ് ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം. ദാവീദിന്റോ ഗോപുരം എന്നറിയപ്പെടുന്ന ഇതിനെക്കുറിച്ച് ബൈബിളില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചിട്ടുണ്ട്. ജാഫാ ഗേറ്റിന് സമീപമാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പുരാതന ജറുസലേമില്‍ നില്‍ക്കുന്നതു പോലുള്ള അനുഭവമാണ് ഈ പ്രദേശത്തെ വിര്‍ച്വല്‍ ടൂര്‍ സമ്മാനിക്കുന്നത്.

ഇന്നത്തെ ജെറുസലേമിന്റെ കഥ പറയുന്ന ഇടമാണ് ടവര്‍ ഓഫ് ഡേവിഡ് മ്യൂസിയം. ദാവീദിന്റോ ഗോപുരം എന്നറിയപ്പെടുന്ന ഇതിനെക്കുറിച്ച് ബൈബിളില്‍ ഉള്‍പ്പെടെ പരാമര്‍ശിച്ചിട്ടുണ്ട്. ജാഫാ ഗേറ്റിന് സമീപമാണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പുരാതന ജറുസലേമില്‍ നില്‍ക്കുന്നതു പോലുള്ള അനുഭവമാണ് ഈ പ്രദേശത്തെ വിര്‍ച്വല്‍ ടൂര്‍ സമ്മാനിക്കുന്നത്.

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രംഅറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!ഹംപിയിലെ പാറകയറ്റം മുതല്‍ കാശ്മീരിലെ വെണ്ണനിര്‍മ്മാണം വരെ.... അറിയാം അനുഭവിക്കാം..!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X