കൊവിഡിന്‍റെ കാലത്ത് ഏറ്റവും കൂടുതല്‍ മാറിയത് ജോലിയുടെ സാഹചര്യങ്ങളായിരുന്നു. ഓഫീസ് വിട്ട് വീട് ജോലിസ്ഥലമായപ്പോള്‍ ആദ്യം ആശ്വസിച്ചിരുന്നുവെങ്കിലും പിന്നീട് പലര്‍ക്കും ഒരു ബാധ്യതയായിപോലുമത് മാറി. എന്നാല്‍ ഇതിന്റെ ഏറ്റവും വലിയ മെച്ചം ലോകത്തെവിടെനിന്നും ലോഗിന്‍ ചെയ്യാം എന്നതായിരുന്നു. നിങ്ങള്‍ എവിടെയായിരിക്കുന്നു എന്നത് ഒരു വിഷയമേ അല്ലാതായി മാറുകയും ചെയ്തു. പിന്നീട് നാം കാണുന്നത് ലോകമെങ്ങും സഞ്ചരിച്ച് ഇഷ്ടമുള്ളിടത്തിരുന്ന് പണിയെടുക്കുന്ന ആളുകളെയായിരുന്നു. വര്‍ക് ഫ്രം ഹോം ഫീല്‍ നല്കുന്ന ഹോട്ടലുകളും സ്റ്റേക്കേഷനുകളുമെല്ലാം വളരെ സാധാരണവും വ്യാപകവുമായി മാറി. അതോടെ കൊറോണ തളര്‍ത്തിയ പല രാജ്യങ്ങളും വിദേശികളെ ആകര്‍ഷിക്കുവാനായി വര്‍ക് ഫ്രം ഹോം ഓഫറുകളും വിസകളും നല്കുവാനും തുടങ്ങി. ഇപ്പോഴിതാ ഈ പട്ടികയിലേക്ക് സഞ്ചാരികള്‍ക്ക് ഡിജിറ്റല്‍ നൊമാഡ് വിസ അവതരിപ്പിക്കുവാനൊരുങ്ങുകയാണ് ഇറ്റലി.

പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 'ഡിക്രെറ്റോ സോസ്റ്റെഗ്നി-ടെർ' എന്ന പേരിലുള്ള ഒരുത്തരവ് ജനുവരിയില്‍ ഇവിടുത്തെ സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് നിയമമായി അംഗീകരിക്കപ്പെട്ടതോടെ പണിയെടുത്ത് ലോകം കറങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ സാധ്യതകളാണ് തെളിയുന്നത്. അംഗീകരിക്കപ്പെട്ട ബില്ലില്‍ ഡിജിറ്റൽ നൊമാഡ്‌സ് എന്ന പദം ഇല്ലെങ്കിലും, സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർന്ന യോഗ്യതയുള്ള തൊഴിൽ പ്രവർത്തനങ്ങൾ നടത്തുന്ന യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ രാജ്യത്തേയ്ക്ക് ആകര്‍ഷിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. റിമോര്‍ട്ട് വര്‍ക് ചെയ്യുവാനോ, സ്വന്തമായി ജോലി ചെയ്യുവാനോ അല്ലെങ്കില്‍ ഒരു കമ്പനിയ്‌ക്കോ വേണ്ടി പ്രവർത്തിക്കാൻ ഇത് അനുവദിക്കുന്നു. എന്നാല്‍ കമ്പനി ഇറ്റലിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കരുത്.

പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കില്‍കൂടിയും വളരെ പ്രതീക്ഷയോടുകൂടി നോക്കുന്ന ഒന്നായിരിക്കുമിത്. വിദൂര തൊഴിലാളികളുടെ ആവശ്യകതകൾ, അനുയോജ്യമായ താമസസൗകര്യം, മതിയായ വരുമാനം, ആരോഗ്യ ഇൻഷുറൻസ്, ക്ലീന്‍ ക്രിമിനൽ റെക്കോർഡ് എന്നിവയുടെ ലഭ്യതയെ കൂടി ഇത് ആശ്രയിച്ചിരിക്കും. കൃത്യമായ തുക ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വിദൂര തൊഴിലാളികളും മിനിമം വരുമാന ആവശ്യകത നിറവേറ്റേണ്ടതുണ്ട്.

നിലവില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശകര്‍ക്കായി ദീർഘകാല വിസകളും പെർമിറ്റുകളും നടപ്പിലാക്കിയിട്ടുണ്ട്. ജോർജിയ, മാൾട്ട, ആന്റിഗ്വ, ബാർബുഡ, പോർച്ചുഗൽ, ഡൊമിനിക്ക എന്നിവ അവയില്‍ ചിലത് മാത്രമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












